കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)
കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജീസസ് യൂത്തിന് എന്തു ചെയ്യാനാകും? (By Dr. Edward Edezhath - Published in Kairos Malayalam in 2025) കഴിഞ്ഞ ദിവസം, ഒരു യാത്രയ്ക്കിടെ, എന്റെ മകൾ അവളുടെ സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങൾ പറയാൻ തുടങ്ങി. "മിക്കവരുടെയും അവസ്ഥ ഏറെ സങ്കടകരമാണ്, പലരും ഏറെ വിഷമിക്കുന്നു," അവൾ തുടർന്നു. "ചില ദമ്പതികൾ ഇതിനകം ബന്ധം പിരിഞ്ഞു, മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശത്തിനായി എങ്ങോട്ട് തിരിയണമെന്ന് അറിയില്ല. അവരെ ഒന്ന് സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും നിർദ്ദേശിക്കാമോ?" ഞാൻ ഒന്ന് രണ്ട് വൈദികരെയും കൗൺസിലർമാരെയും പറ്റി സൂചിപ്പിച്ചു. പക്ഷേ അവൾക്ക് അതത്ര തൃപ്തിയായില്ല. "അവരെ കേൾക്കാനും സഹായിക്കാനുമായി അവർക്ക് അടുപ്പം തോന്നുന്ന ആരെങ്കിലും വേണം. ഒരുപക്ഷേ വൈദികൻ, കൗൺസലർ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു മുൻവിധി ഉണ്ടാകും, അതിന് പകരം അവരെ സഹായിക്കാൻ തയ്യാറുള്ള സാധാരണക്കാർ ഉണ്ടാകില്ലേ?” ആ ചോദ്യം എന്റെ മനസ്സിൽ തുടർന്നു. ഏറെ മാറ്റങ്ങൾ വരുന്നൊരു കാലം 1988-ൽ ഞാൻ ആദ്യമായി ഫ്രാൻസിലെ തെയ്സെ സന്ദർശിച്ചു, ചർച്ചകൾക്കിടെ അവിടെ കേട്ട കാര്യങ്ങൾ ഏറെ വിഷമിപ്പിക്ക...