Posts

Showing posts from October, 2026

പതിവുകൾ പൊളിക്കാം, കൂട്ടായ്മ വളർത്താം — അതാണ് ജെ-വൈ (MJYR133)

Image
 പതിവുകൾ പൊളിക്കാം, കൂട്ടായ്മ വളർത്താം — അതാണ് ജെ-വൈ നമുക്കു വേണ്ടത് വെറും പതിവു മീറ്റിംഗുകളല്ല; ഒരിക്കൽ മാത്രം എന്നോണമുള്ള ഒത്തുചേരലുകളാണ്. (By Dr. Edward Edezhath, for Malayalam Kairos in 2026) ജീസസ് യൂത്ത് കൂട്ടായ്മകൾക്ക് ആളുകളെ ആഴത്തിൽ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. ഒരു ചർച്ചായോഗമോ പ്രാർത്ഥനാക്കൂട്ടായ്മയോ, എന്തിന്, ഒരു ഓൺലൈൻ മീറ്റിംഗ് പോലും പുതിയ വഴികൾ തുറന്നേക്കാം. അതുകൊണ്ട് അവയുടെ രേഖകൾ സൂക്ഷിക്കുന്നതും കുറിപ്പുകൾ എടുക്കുന്നതും നല്ലതാണ്. ഇസ്രായേൽ ജനം അങ്ങനെ ചെയ്തിരുന്നു; കർത്താവ് വൻകാര്യങ്ങൾ ചെയ്ത സന്ദർഭങ്ങൾ ഓർത്തെടുക്കാൻ അപ്പസ്തോലന്മാരും ആഗ്രഹിച്ചു. അതുകൊണ്ടാണ് ഒത്തുചേരലുകളെ ഇത്ര ലാഘവത്തോടെ കാണുമ്പോൾ എനിക്കു വിഷമം തോന്നുന്നത്. സംഘാടകർക്ക് ദർശനവും ധാരണയും ഒരുക്കവും ഇല്ലാത്തതുകൊണ്ട് മനോഹരമായ അവസരങ്ങൾ പാഴാകുന്നതു കാണുമ്പോൾ എങ്ങനെ വേദനിക്കാതിരിക്കും? ഈയിടെ രണ്ടു സോണുകളിലെ ജെ.വൈ. അംഗങ്ങൾ ഒന്നിച്ചുകൂടി. ഒട്ടേറെ സജീവ  അംഗങ്ങളും കുറേ യുവാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ഞാനവിടെ ചെന്നത്. പക്ഷേ മീറ്റിംഗ് മുന്നോട്ടു പോകുംതോറും നേതൃത്വം നൽകിയവരുടെ ശ്രദ്ധക്ക...

വഴിയിൽ “സ്റ്റക്ക്” ആയി പോയോ? എന്നിട്ട് അതറിയുന്നുമില്ലേ? (MJYR132)

Image
 വഴിയിൽ “സ്റ്റക്ക്” ആയി പോയോ? എന്നിട്ട് അതറിയുന്നുമില്ലേ?  (By Dr. Edward Edezhath, for Malayalam Kairos in 2026) കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ടു സംഭാഷണങ്ങൾ എന്നെ ഏറെ ചിന്തിപ്പിച്ചു.  ഒപ്പം ജീസസ് യൂത്ത് കൂട്ടായ്മകളിൽ ഒരു ചിന്ത ഉണർത്തണം എന്നും ഉള്ളിൽ തോന്നി. നാമെല്ലാം ജീവിത യാത്രയിലാണ് എന്ന് പറയാറുണ്ടല്ലോ. എന്നാൽ, യാത്ര മറന്ന് വഴിയിൽ കുടുങ്ങിപ്പോയിട്ട്, മുന്നോട്ടു പോകുന്നു എന്ന നാട്ട്യം  മാത്രമാണെങ്കിലോ? ദൂരെയുള്ള ലക്ഷ്യസ്ഥാനം മറന്ന്, എവിടെയോ സുഖമായി ഇരിപ്പായി എന്നത് ശ്രദ്ധിക്കാൻപോലും നാം മറന്നുപോയാലോ?  ഞാൻ സൂചിപ്പിച്ച രണ്ടു സംഭാഷണങ്ങൾ പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെക്കുറിച്ചായിരുന്നു — ആദ്യത്തേത് ഒരു കാലത്ത് ഏറെ ചൈതന്യമുണ്ടായിരുന്ന ഒരു യുവജനകൂട്ടായ്മ സാവധാനം മങ്ങിപ്പോയതിനെക്കുറിച്ച്; പിന്നെ, പ്രദക്ഷിണങ്ങളുടെ അർത്ഥമെന്താണ് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഫോൺ വിളി. തുടക്കം ഒരു കോഫി ഷോപ്പിൽ ഒരു നഗരത്തിൽ ജീസസ് യൂത്ത് തുടങ്ങിയത് എല്ലാ ചൊവ്വാഴ്ചയും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടിക്കൊണ്ടാണ്. ഒരാൾ തന്റെ കൂട്ടുകാരോട് ഈ ആശയം പറഞ്ഞു; അങ്ങനെ അവർ ആ വലിയ റെസ്റ്റോറന്റിന്റെ ഒരു മൂലയ...

ഫ്രാൻസിസ്കൻ മിനിമലിസം: ഇത്തിരികൊണ്ട് ജീവിച്ച് ഒത്തിരി സന്തോഷം പകരുക (MJYR131)

Image
 ഫ്രാൻസിസ്കൻ മിനിമലിസം: ഇത്തിരികൊണ്ട് ജീവിച്ച് ഒത്തിരി സന്തോഷം പകരുക  (By Dr. Edward Edezhath, for Malayalam Kairos in 2026) അസ്സീസി ഫ്രാൻസിസിനെ ഏറെ സ്നേഹിച്ചവളാണ് ക്ലാര. പ്രണയമെന്ന രീതിയിലല്ല, മറിച്ച് ആ വാക്കിന്റെ ആഴമേറിയ അർത്ഥത്തിൽ. പ്രകാശം ചൊരിയുന്ന എന്തോ ചിലതെല്ലാം അവൾ ആ വിശുദ്ധനിൽ ദർശിച്ചു. അവയെ പിന്തുടരാൻ അവൾ തന്റെ ജീവിതം സമർപ്പിച്ചു. അതവൾ ലളിതമായി പറഞ്ഞുവച്ചത് ഇങ്ങനെയാണ്: "നാം സ്നേഹിക്കുന്നതെന്തോ നമ്മൾ അതായി തീരും; നാം ആരെ സ്നേഹിക്കുന്നുവോ അവരാണ് നമ്മെ രൂപപ്പെടുത്തുന്നത്.”  ക്ലാരയ്ക്ക് ബെർണാദോൺ കുടുംബത്തെ നന്നായി അറിയാമായിരുന്നു. അവളും  ആ  ചെറിയ അസ്സിസി പട്ടണത്തിൽ തന്നെയാണ് വളർന്നത്. സുഖലോലുപതയിൽ വളർന്ന്  ധനികനും ആദരണീയനും ഒക്കെ ആകേണ്ടവനായ ഫ്രാൻസിസ് അതെല്ലാം കൈവെടിഞ്ഞ് പിതാവിന്റെ പേരും, എല്ലാ ലൗകിക സുരക്ഷിതത്വവും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ ദാരിദ്ര്യം സ്വീകരിച്ചപ്പോൾ അവൾ അമ്പരന്നു. പക്ഷേ പിന്നീട് അവളും ആ വഴി പിന്തുടർന്നു. ഫ്രാൻസിസ് ക്രിസ്തുവിനെ ആഴത്തിൽ സ്നേഹിച്ചു, എല്ലാ വിധത്തിലും അവനെപ്പോലെ ആകാൻ ആഗ്രഹിച്ചു. യേശുവിന്റെ ജീവിതരീതിയുടെ കാതലായി താൻ കണ്ട ല...

പള്ളിയച്ചൻ പഠിപ്പിച്ചത് ബന്ധങ്ങളിലൂന്നിയ ദൈവരാജ്യ നിർമ്മിതി (MJYR130)

Image
  പള്ളിയച്ചൻ പഠിപ്പിച്ചത് ബന്ധങ്ങളിലൂന്നിയ ദൈവരാജ്യ നിർമ്മിതി  വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ കുറെ കോളേജ് വിദ്യാർഥികളെ ഒന്നിച്ചു കൂട്ടിയപ്പോൾ ആമുഖമായി ചെയ്തത് വിത്യസ്തമായ ഒരു സെഷൻ ആയിരുന്നു. ഇന്നത്തെ  “പാട്ടുകളിലെ ദർശനം” എന്ന പേരിൽ ചെറുപ്പക്കാരുടെ ഇഷ്ടഗാനങ്ങൾ കണ്ടെത്തി അവയുടെ സന്ദേശവും സ്വാധീനവും ഒക്കെ ചർച്ചചെയ്യുകയായിരുന്നു ഏറെ രസകരമായിരുന്ന ആ സെഷൻ. ഇത് ഞാൻ ഓർത്തത് പള്ളിവാതുക്കൽ അച്ചനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ അദ്ദേഹത്തിന്റെ ഇഷ്ട ഗാനങ്ങൾ പൊന്തിവന്നപ്പോഴാണ്.   പള്ളിവാതുക്കൽ അച്ചൻ  ഒരു പാട്ടുകാരന്നായിരുന്നോ? അല്ല. എന്നാൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കുറെ പാട്ടുകൾ ഉണ്ടായിരുന്നു. ആ പല പാട്ടുകളുടെയും ഉൾക്കാമ്പ് സ്നേഹകൂട്ടായ്മയും. അച്ചൻ ആവർത്തിച്ചു പാടാൻ പറയുമായിരുന്ന ഈ വരികൾ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിയിക്കുമായിരുന്നു. ആ വരികൾ ഇങ്ങനെയാണ്:  എല്ലാവരും പങ്കുവെച്ചും പരസ്നേഹത്തിൽ ജീവിച്ചാൽ  എത്ര മനോഹരമീലോകം, സമത്വ സുന്ദരമീലോകം  ഇവിടെ പറുദീസ, വിടരും പറുദീസ, സുരഭില പറുദീസ.   ഇതിനേക്കാൾ സുന്ദരമായി അച്ചന്റെ ജീവിത ദർശനം എങ്ങനെ പറ...