Posts

Showing posts from November, 2026

ഇവിടെ കാറ്റ് വഴിയോടു മന്ത്രിക്കുന്നു (MJYR134)

Image
ഇവിടെ കാറ്റ് വഴിയോടു മന്ത്രിക്കുന്നു   നല്ല ജീസസ് യൂത്ത് കൂട്ടായ്മകളിൽ എങ്ങനെയാണ് ആത്മാവിന്റെ വരദാനങ്ങളും സംഘടനാ സംവിധാനങ്ങളും കൈകോർക്കുന്നത്?  (By Dr. Edward Edezhath, for Kairos Malayalam in 2016) ഞങ്ങളുടെ കമ്മിറ്റഡ് ഗ്രൂപ്പ് മീറ്റിങ്ങുകൾ ചൊവ്വാഴ്ചകളിൽ ആയിരുന്നു. അതിന്റെ തുടക്കം രസകരമായിരുന്നു. ബുധനാഴ്ചകളിലെ പ്രാർത്ഥനാഗ്രൂപ്പ് ഏറെ സജീവമായി മുന്നേറുന്ന സമയം. അവിടെ പല മിനിസ്ട്രികളും തുടങ്ങി. അതിലൂടെ നേതൃത്വത്തിലേയ്ക്ക് കടന്നുവരുന്ന അനേകരെ മറ്റൊരു ദിവസം ഒന്നിച്ചുകൂട്ടണം എന്ന നിർദ്ദേശവും ഉയർന്നു വന്നു. അതിനിടെ ഗ്രൂപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ ഒരാശയം വ്യക്തമായി കേട്ടു. ലോകത്തിൽ നാം വിടുത്തെ സാന്നിധ്യമാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കോർ ഗ്രൂപ്പ് അതേക്കുറിച്ചു ചർച്ചചെയ്തു, പ്രാർത്ഥിച്ചു, എന്നിട്ട് ഒരു ചുവടുവച്ചു. പതിവായി ഒത്തുകൂടി പങ്കുവച്ചു വളരാനും കൂട്ടായ്മയിൽ ദൈവഹിതം അന്വേഷിക്കാനും താൽപര്യമുള്ളവരെ ഞങ്ങൾ ക്ഷണിച്ചു. ഇരുപതോളം ചെറുപ്പക്കാർ ചൊവ്വാഴ്ചകളിൽ ഒത്തുകൂടാൻ തുടങ്ങി. രണ്ട് ആത്മീയ വഴികളും അവയുടെ ഇടയിലുള്ള പിരിമുറുക്കവും തുടക്കം മുതലേ പ്രകടമായിരുന്നു. പലരും തങ്ങൾക്കു കിട്ടി...