Posts

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

Image
 കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ  ജീസസ് യൂത്തിന് എന്തു ചെയ്യാനാകും?  (By Dr. Edward Edezhath - Published in Kairos Malayalam in 2025) കഴിഞ്ഞ ദിവസം, ഒരു യാത്രയ്ക്കിടെ, എന്റെ മകൾ അവളുടെ സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങൾ പറയാൻ തുടങ്ങി. "മിക്കവരുടെയും അവസ്ഥ ഏറെ സങ്കടകരമാണ്, പലരും ഏറെ വിഷമിക്കുന്നു," അവൾ തുടർന്നു. "ചില ദമ്പതികൾ ഇതിനകം ബന്ധം പിരിഞ്ഞു, മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശത്തിനായി എങ്ങോട്ട് തിരിയണമെന്ന് അറിയില്ല. അവരെ ഒന്ന് സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും നിർദ്ദേശിക്കാമോ?"  ഞാൻ ഒന്ന് രണ്ട് വൈദികരെയും കൗൺസിലർമാരെയും പറ്റി സൂചിപ്പിച്ചു. പക്ഷേ അവൾക്ക് അതത്ര തൃപ്തിയായില്ല. "അവരെ കേൾക്കാനും സഹായിക്കാനുമായി അവർക്ക് അടുപ്പം തോന്നുന്ന ആരെങ്കിലും വേണം. ഒരുപക്ഷേ വൈദികൻ, കൗൺസലർ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു മുൻവിധി ഉണ്ടാകും, അതിന് പകരം അവരെ സഹായിക്കാൻ തയ്യാറുള്ള സാധാരണക്കാർ ഉണ്ടാകില്ലേ?” ആ ചോദ്യം എന്റെ മനസ്സിൽ തുടർന്നു. ഏറെ മാറ്റങ്ങൾ വരുന്നൊരു കാലം  1988-ൽ ഞാൻ ആദ്യമായി ഫ്രാൻസിലെ തെയ്സെ സന്ദർശിച്ചു, ചർച്ചകൾക്കിടെ അവിടെ കേട്ട കാര്യങ്ങൾ ഏറെ വിഷമിപ്പിക്ക...

കലുഷിതമായ സാഹചര്യങ്ങളിലെ സാക്ഷ്യ ജീവിതം (MJYR112)

 കലുഷിതമായ സാഹചര്യങ്ങളിലെ സാക്ഷ്യ ജീവിതം   (By Dr. Edward Edezhath - Published in Kairos Malayalam in 2025) ഈ പുതു വർഷത്തെ ആദ്യ പ്രാർത്ഥനാ മീറ്റിംങ്ങിൽ വിചിന്തനത്തിന് എടുത്തത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. വി. യൗസേപ്പിതാവായിരുന്നു പ്രധാന ചർച്ച വിഷയം. ദൈവത്തിന്റെ വലിയ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് അറിവും ഇതിൽ ഉറച്ച വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹവും കുടുംബവും കടന്നുപോയത് ഏറെ കലുഷിതമായ അവസ്ഥയിലൂടെ ആയിരുന്നു. എങ്ങനെയാകും യൗസേപ്പിതാവ്  ഇതിനോട് പ്രതികരിച്ചത്? പിന്നീടുള്ള ചർച്ച ഇന്നത്തെ യുവാക്കളുടെ രീതികളെ കുറിച്ച് ആയി. അടുത്തയിടെ വർദ്ധിച്ചുവരുന്ന യുവജന ആത്മഹത്യകളെ പറ്റി ഒരാൾ സൂചിപ്പിച്ചു. ഇടവകയിലെ നേതൃനിരയിലെ നല്ല ഒരു പെൺകുട്ടി ജീവനൊടുക്കിയത് അനേകരെ അമ്പരപ്പിച്ചു. മറ്റൊരാൾ പറഞ്ഞു: “വളരെയധികം പ്രാർത്ഥനയോടെയും തയ്യാറെടുപ്പോടെയും ഞങ്ങൾ ഒരു നല്ല വാരാന്ത്യ പരിപാടി ആസൂത്രണം ചെയ്തു. പക്ഷേ യുവാക്കളുടെ പ്രതികരണം പൂജ്യം. ടീം മുഴുവൻ ഏറെ അസ്വസ്ഥരായി.” അങ്ങനെ പല കഥകളും ഓരോരുത്തരായി പങ്കുവച്ചു. എല്ലാം ഇന്നത്തെ യുവജന സംസ്കാരത്തിന്റെ ഇരുണ്ട ചിത്രങ്ങൾ. മ...

ശ്രവണം എങ്ങനെ ഒരു കലയാക്കി മാറ്റാം? (MJYR111)

ശ്രവണം എങ്ങനെ ഒരു കലയാക്കി മാറ്റാം? പുസ്തക അവലോകനം  ദി ആർട്ട് ഓഫ് ലിസണിങ്ങ് ടു യങ് പീപ്പിൾ. അമോറിസ് ക്രിസ്റ്റി.  (The Art of Listening to Young People: A Pastoral and Scientific Guide) (By Dr. Edward Edezhath - Published in Kairos Malayalam in 2025) ഒരു പുസ്തകത്തിന്റെ ജൈത്രയാത്ര എന്നു പറഞ്ഞാൽ ശരിയാകുമോ എന്നറിഞ്ഞു കൂടാ. ഇതായാലും അമോറിസ് ക്രിസ്റ്റിയുടെ ചെറുപ്പക്കാരെ ശ്രവിക്കേണ്ടതിനേക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ സഞ്ചാരവഴികൾ ഏറെ ശ്രദ്ധേയമാണ്. അത് രൂപപ്പെട്ട വഴികളും പുസ്തക പ്രകാശനത്തിനു ശേഷം മറ്റുള്ളവർ അതിനെ സ്വീകരിച്ച രീതിയും അതിന്റെ പ്രത്യേകതകളുടെ സൂചനയാണ്.  ആദ്യമേ ഈ പുസ്തകത്തിന്റെ എഴുത്തുകാരെ കുറിച്ച്: അമേരിക്കൻ ജീസസ് യൂത്ത് നേതൃത്വം രൂപം നൽകി ഫ്ളോറിഡയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അമോറിസ് ക്രിസ്റ്റി (amorischristi.org). അതിന്റെ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചതാണ്  ‘ലിസണിങ്ങ് ബുക്ക്’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ ഗ്രന്ഥം. മനശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ഐടി വിദഗ്ധരും കോളേജ് അധ്യാപകരും ഒക്കെ അടങ്ങുന്നതാണു ഈ ഗവേഷക സംഘം. ഏറെ...

നമ്മുടെ പ്രാർത്ഥനാ ശൈലികൾ, ആകർഷകമോ അതോ വെറുപ്പിക്കുന്നതോ? (MJYR110)

 നമ്മുടെ പ്രാർത്ഥനാ ശൈലികൾ, ആകർഷകമോ അതോ വെറുപ്പിക്കുന്നതോ?  (By Dr. Edward Edezhath - Published in Kairos Malayalam in 2024) വിശുദ്ധ അഗസ്റ്റിൻ്റെ മാനസാന്തരത്തെക്കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിൻ്റെ മൂന്ന് മാനസാന്തരങ്ങളെക്കുറിച്ച് ഈയ്യിടെയാണ്  ആദ്യം കേട്ടത്, ബെനഡിക്ട് പാപ്പയിൽ നിന്ന്.  അഗസ്റ്റിൻ്റെ ആദ്യ മാനസാന്തരം തന്റെ ലൗകിക പാതയിൽ നിന്ന് യേശുവിനെ അറിഞ്ഞ് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിയുന്നതിലായിരുന്നു. തുടർന്ന്, അദ്ദേഹം ചില ക്രിസ്തീയ സമൂഹങ്ങളിൽ പോയെങ്കിലും അവരുടെ രീതികൾ ഏറെ അരോചകരായിരുന്നു. പ്രത്യേകിച്ച് അവരുടെ പ്രാർത്ഥന ശൈലികൾ വിരസവും വെറുപ്പുളവാക്കുന്നതുമായിരുന്നു, ആ കൂട്ടായ്മകളിൽ അദ്ദേഹം തുടർന്നതുമില്ല. എന്നാൽ പിന്നീട്, അദ്ദേഹം വി. ആംബ്രോസിൻ്റെ സഭാസമൂഹത്തെ കാണാനിടയായി. അത് ഏറെ സുന്ദരമായ ഒരനുഭവമായിരുന്നു. അവിടത്തെ പ്രാർത്ഥന സ്വർഗ്ഗീയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാത്രമല്ല ആ പുത്തൻ അനുഭവം ക്രിസ്തീയ പ്രതിബദ്ധതയിൽ ആഴപ്പെടാനും ഒരു പുതു തുടക്കമാക്കാനും ഇടയാക്കി. ഇതായിരുന്നു അഗസ്റ്റിൻ്റെ രണ്ടാമത്തെ മാനസാന്തരം.  യേശുവിനെ അടുത്തറിയുന്ന മിക്കവര...

നല്ല കൂട്ടായ്മയുടെ അഞ്ച് പടികൾ, എന്നാൽ മൂന്നാം പടിയിൽ പലതും മരിക്കുന്നു. (MJYR109)

 നല്ല കൂട്ടായ്മയുടെ അഞ്ച് പടികൾ, എന്നാൽ മൂന്നാം പടിയിൽ പലതും മരിക്കുന്നു.  (By Dr. Edward Edezhath - Published in Kairos Malayalam in 2024) “നിങ്ങൾക്ക് ഒരു ഗ്രൂപ്പ് തുടങ്ങാൻ താൽപ്പര്യമുണ്ടോ? നമുക്ക് എല്ലാ ആഴ്ച്ചയും ഒന്നിച്ചുകൂടാം," മാർസെലീനോ അച്ചന്റെ ഈ ചോദ്യമായിരുന്ന ഞങ്ങളുടെ കൂട്ടായ്മയുടെ തുടക്കം. ഞാൻ ഉടൻ കൈ പൊക്കി. അടുത്ത ഞായറാഴ്ച, ആ കോളേജിലെ ഒരു ക്ലാസ് മുറിയിൽ ഞങ്ങൾ കുറെ പേർ ഒത്തുകൂടി. ഏറെ താത്പര്യത്തോടെ എന്നാൽ കുറച്ച് ആശങ്കയോടെയുമാണ് ഞാൻ അവിടെ എത്തിയത്. ചിരിക്കുന്ന ചില മുഖങ്ങൾ കുറച്ച് ആശ്വാസം പകർന്നു. അച്ചൻ ചില പാട്ടുകൾ പഠിപ്പിച്ചുകൊണ്ടു  തുടങ്ങി, കൂടെപാടാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ സന്തോഷത്തോടെ പ്രതികരിച്ചു.  ആ തുടക്കം ഒരു പുതുമയായിരുന്നു. താമസിയാതെ ഞങ്ങൾ ഒരു മനസ്സായി. ഒരു ചെറിയ പ്രാർത്ഥന സമയം, പിന്നെ വചന പഠനം, ഗ്രൂപ്പ് ചർച്ച. അങ്ങനെ ആദ്യ ദിവസം നന്നായി പോയി, അതിനിടെ അര ഡസൻ സുഹൃത്തുക്കളും കുറെ പ്രതീക്ഷയും. കൂട്ടായ്മയുടെ നീണ്ട ഒരു യാത്രയുടെ തുടക്കമായി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ സംഭവബഹുലമായ ഒരു പ്രയാണത്തിന്റെ ആദ്യ പടി.  അഞ്ച് ഘട്ടങ്ങളിലൂടെ ഒരു യാത്ര  ന...

നമുക്ക് ഈ ‘പ്രോജക്റ്റ് മനോഭാവം’ വേണമോ? (MJYR108)

 നമുക്ക് ഈ ‘പ്രോജക്റ്റ് മനോഭാവം’ വേണമോ?   (By Dr. Edward Edezhath - Published in Kairos Malayalam in 2024) “ക്ഷമിക്കണം! ഇത് സംസാരിക്കാൻ പറ്റുന്ന സമയമാണോ?”  ഉച്ചകഴിഞ്ഞ് 4.30. ആ പെൺകുട്ടി ഫോണിൽ ഇത്ര വിഷമത്തോടെ ചോദിച്ചപ്പോൾ ഞാൻ ആദ്യം അതിശയിച്ചു. പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത്, ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് വിളി വന്നത്. അങ്ങനെ ഇതാദ്യം. ഒരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു, കുറച്ച് സമയത്തിനിടെ ആ കുട്ടി പലപ്രാവശ്യം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.  അവളുടെ സമയം അപ്പോൾ പുലർച്ചെ രണ്ട് മണി. "നമ്മൾ പരിചയപ്പെട്ടിട്ടുണ്ടോ?" ഓ അതെ. താമസിയാതെ എന്റെ ഓർമ്മയിൽ തെളിഞ്ഞു, ഒരു ജീസസ് യൂത്ത് പരിശീലന പരിപാടി കഴിഞ്ഞ് വർഷങ്ങൾക്ക് മുൻപ് കുറച്ചുനേരം ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ആ കുട്ടി ഏറെ കലുഷിതമായ മാനസികാവസ്ഥയിലാണെന്ന് പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി. സംസാരിക്കാൻ ആരുമില്ല. അചിന്തനീയമായത് ചെയ്യണമെന്ന് കരുതി. എങ്ങനെയോ ഫോൺ കയ്യിൽ എടുത്തപ്പോൾ എന്നെ ഓൺലൈനിൽ കണ്ടു. ആദ്യം അസമയത്ത് വിളിക്കാൻ ഏറെ മടിച്ചു. പിന്നീട് എങ്ങനെയോ ഡയൽ ചെയ്തു. “കർത്താവിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്.” തുടർന്ന് ഏറെ ന...

സേവന സന്നദ്ധമായ സ്നേഹം അഭ്യസിക്കാൻ ഒരു വേദി (MJYR107)

Image
 സേവന സന്നദ്ധമായ സ്നേഹം അഭ്യസിക്കാൻ ഒരു വേദി.  കരുണാർദ്ര ഹൃദയവും, തെളിവുള്ള ദൃഷ്ടിയും, ചടുലപാദങ്ങളുമായി   (By Dr. Edward Edezhath - Published in Kairos Malayalam in 2024) ചില ഓർമ്മകൾ മങ്ങാതെ നിൽക്കുമല്ലോ. 1978ൽ എസ്എച്ച് കോളേജിൽ എണ്ണൂറോളം ചെറുപ്പക്കാർ പങ്കെടുത്ത ആ ആദ്യ സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദി അത്തരം ഓരോർമ്മയാണ്. മുഖ്യാതിഥി കൊച്ചി മെത്രാൻ, കൺവീനറായ ഞാൻ ആമുഖ പ്രഭാഷണം നടത്തി. എല്ലാവരും ഏറെ ഉത്സാഹത്തിൽ. ഞങ്ങളുടെ യുവജന പ്രവർത്തനത്തിലെ വലിയൊരു പടി. അപ്പോഴും എന്റെ ഉള്ളിൽ പങ്കുവയ്ക്കാൻ അൽപ്പം നാണക്കേടുള്ള ഒരു വിഷമം.  ആ സമ്മേളനത്തിനുശേഷം രാത്രിതന്നെ പ്രധാന സംഘാടകർ കാര്യങ്ങൾ  വിലയിരുത്താനും ബാക്കി പരിപാടികൾ തയ്യാറാക്കാനും ഒത്തുകൂടി. പക്ഷേ എൻ്റെ ഉള്ളിലെ വിഷമം വർദ്ധിച്ചു: എൻ്റെ ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയാൽ, എന്റെ കയ്യിൽ ഓട്ടോ യാത്രയ്ക്ക് വേണ്ട പണമില്ല. അന്ന് ഞാൻ രണ്ടാം വർഷ കോളേജ് വിദ്യാർത്ഥി. സമ്പത്തിക ഞെരുക്കം ഏറെ ഉണ്ടെങ്കിലും വീട്ടിൽ പോലും അറിയിക്കാൻ അഭിമാനം അനുവദിക്കില്ല.   നേരം വൈകുന്നു. അവസാന മീറ്റിങ്ങിനായി ഞങ്ങൾ ഒത്തുകൂടി. അപ്പോൾ പള്ളിവാതുക്കൽ...