ജീസ്സസ് യൂത്ത് കൂട്ടായ്മകൾ (MJYR012)
ജീസ്സസ് യൂത്ത് കൂട്ടായ്മകൾ മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 3 (By Dr. Edward Edezhath - Published in Kairos Malayalam in 2016) ജീസസ് യൂത്ത് മുന്നേറ്റത്തിന് അഗോള കത്തോലിക്കാ സഭയുടെ ഔപചാരിക അംഗീകാരമായി എന്ന സന്തോഷ നിറവിന്റെ വാര്‍ത്തയാണ്. ഇപ്രകാരമുള്ള അംഗീകാരത്തിന് ഒരുക്കമായി ഒരു മുന്നേറ്റത്തിന്റെ നിയമാവലിയാണ് സഭാനേതൃത്വം പ്രധാനമായും പഠനവിഷയമാക്കുക. അതിനാല്‍ തന്നെ മുന്നേറ്റത്തിനു ലഭിച്ച കാനോനിക അംഗീകാരത്തിന് ഈ സ്റ്റാറ്റ്യൂട്ടുകൾ ഏറ്റം പ്രധാന അടിസ്ഥാന രേഖയായി. തുടര്‍ന്നുള്ള സമയങ്ങളിൽ ഈ മാര്‍ഗ്ഗരേഖയോടുള്ള മുന്നേറ്റത്തിന്റെ വിശ്വസ്ഥത സഭ ശ്രദ്ധാപൂര്‍വ്വം അവലോകന വിഷയമാക്കും എന്നും നാം പ്രത്യേകം ഓര്‍ക്കണം. കഴിഞ്ഞ ലക്കങ്ങളില്‍ ജീസസ് യൂത്ത് മാര്‍ഗ്ഗരേഖയിലെ ചില പ്രധാന വിഷയങ്ങൾ ചര്‍ച്ചചെയ്തു. ഇപ്രാവശ്യം മുന്നേറ്റത്തിലെ സംഘടനാ ക്രമീകരണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കാം. ജീസസ് യൂത്ത് കൂട്ടായ്മകള്‍ എന്തിനാണ് ജീസസ് യൂത്തിലെ സംഘടനാ ക്രമീകരണങ്ങൾ? വ്യക്തിപരമായ ക്രിസ്താനുഭവത്തിലൂടെയാണല്ലോ ഒരു വ്യക്തിയുടെ ജീസസ് യൂത്ത് തീര്‍ത്ഥയാത്രയുടെ തുടക്കം. ഒരുക്കത്തോടെയുള്ള ജ...