ജെ-വൈ ശരിക്കും ജെ-ഓ--വൈ ആണ് (MJYR029)
ജെ-വൈ ശരിക്കും ജെ-ഓ-വൈ ആണ് (By Dr. Edward Edezhath - Published in Kairos Malayalam in 2018) ബോംബേയില്‍ നിന്നുള്ള ഫിയോഅച്ചനും റൂഫസച്ചനും തുറന്ന ചിരിയുമായി പാടിത്തകരക്കുകയാണ്. ഓരാളുടെ കയ്യില്‍ ഗിറ്റാര്‍, മറ്റെയാളുടെ കയ്യിൽ അക്കോര്‍ഡിയന്‍. “ജോയ് ഒഫ് ദ ലോര്‍ഡ് ഇസ് മൈ സ്ട്രെങ്ത്ത്* - കര്‍ത്താവിന്റെ സന്തോഷമാണ് നമ്മുടെ ബലം (നെഹമിയ 8:10) എന്ന സുന്ദരമായ ഈരടി ആവര്‍ത്തിച്ചു പാടി, ഇടയ്ക്കിടെ തമാശകളും പറഞ്ഞ് പത്തഞ്ഞൂറുപേര്‍ വരുന്ന ആ സമൂഹത്തെ പൊട്ടിച്ചിരിയുടേയും ആനന്ദാഘോഷത്തിന്റേയും ഒരു പുത്തന്‍ അനുഭവത്തിലേയ്ക്ക് അവര്‍ നയിക്കുകയാണ്. ഇതാണ് ഞാന്‍ ആദ്യം കണ്ട സ്തുതിയുടെ രംഗം. 1976 ജൂണ്‍ മാസമായിരുന്നു അത്. എന്റെ ആദ്യ കരിസ്മാറ്റിക് ആമുഖം. ഗൗരവവും മസില്‍ പിടുത്തവും മലയാളിയുടെ മുഖമുദ്രയാണ്. ഇവിടെ എല്ലാം ഒരു *ചടങ്ങാക്കണം', എല്ലാറ്റിനും ഒരു “വെയ്റ്റ്” വേണം. എത്ര ഗയരവതരമാക്കാമോ അത്രയും ഉഗ്രനാകുമത്. കളിയും തമാശയും എല്ലാം ഈ നാട്ടിൽ പക്വതയ്കകെതിരാണ്. പള്ളിയിലും പള്ളിക്കൂടത്തിലുമൊക്കെ എല്ലാറ്റിനും ഒരു ഗയരവം വേണം. ഇതിന്റെ കടകവിരുദ്ധമായ ഒരാദ്ധ്യാത്മികതയാണ് അന്ന് ഈ അച്ഛന്മാര്‍ കരിസ്മാറ്റിക്ക്...