ജീസ്സസ് യൂത്ത് ജീവിത ശൈലി (Six Pillars) രൂപംകൊണ്ട വഴികള്‍ (MJYR007)
ജീസ്സസ് യൂത്ത് ജീവിത ശൈലി (Six Pillars) രൂപംകൊണ്ട വഴികള്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
ഇന്ന് മുന്നേറ്റത്തില്‍ ജീവിത ശൈലിയെക്കുറിച്ചു പറയുമ്പോള്‍ അതിന്റെ ആറു നെടുംതൂണുകളെ ക്കുറിച്ചാണല്ലോ (Six Pillars) നാം പരാമര്‍ശിക്കുക. ആദ്ധ്യാത്മിക ജീവിതത്തിന്റെ സ്ഥായീഘടകങ്ങള്‍ എന്ന് ഇവയെ നാം വിളീക്കാറുണ്ട്. മുന്നേറ്റത്തിലെ മറ്റുപല കാര്യങ്ങളിലുമെന്ന പോലെ ഇതു വളര്‍ന്നുവന്നതിനു പുറകിലും ഒരു ചരിത്രമുണ്ട്.
നവീകരണ മുന്നേറ്റം അതിന്റെ ആരംഭകാലങ്ങളില്‍ വ്യാപിച്ചത് എൽ എസ് എസ് (LSS) എന്ന് പൊതുവേ അറിയപ്പെടുന്ന ലൈഫ് ഇന്‍ ദ സ്പിരിറ്റ് സെമിനാറുകളിലൂടെയായിരുന്നു. ആത്മാവില്‍ പുതുജീവൻ ആഗ്രഹിക്കുന്നവര്‍ ഏഴ് ആഴ്ച നീളുന്ന ഈ ആത്മാഭിഷേക ഒരുക്കത്തിൽ പങ്കുചേരും. ആഴ്ചയിൽ ഒരു ദിവസം രണ്ടുമൂന്നു മണിക്കൂര്‍ നീളുന്ന ഒത്തുചേരൽ. അവിടെ ക്ലാസുകളും സാക്ഷ്യവും ഗ്രൂപ്പിൽ പങ്കുവെയ്ക്കുലുമെല്ലാം ഉണ്ടാകും. ആ വാരത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കാന്‍ ബൈബിൾ ഭാഗങ്ങളും അനുദിന പ്രാര്‍ത്ഥനയ്ക്കുള്ള വിഷയങ്ങളുമായി വ്യക്തിപരമായ ഒരുക്കം തുടരും. അഞ്ചാം ആഴ്ചയിൽ ആത്മാഭിഷേക പ്രാര്‍ത്ഥന. ആറാമത്തെ ആഴ്ചയിലെ വിഷയം ആത്മാവിലുള്ള ജീവനിലുള്ള വളര്‍ച്ച. ഏഴാമത്തെ സെമിനാര്‍ "കര്‍ത്താവിലുള്ള രൂപാന്തരീകരണം”. ഇതില്‍ ആറാമത്തെ ആഴ്ചയിലാണ് പരിശുദ്ധാത്മാവിലുള്ള ഒരു പുത്തന്‍ ജീവിത ശൈലിയെക്കുറിച്ചു സംസാരിക്കുക. അതിന്റെ ഭാഗമായി ഓരോ ക്രൈസ്തവന്റേയും ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട നാലു കാര്യങ്ങളെക്കുറിച്ചു പറയുമായിരുന്നു.
അങ്ങനെ എഴുപതുകളില്‍ നാലു സ്ഥായീഘടകങ്ങളെക്കുറിച്ചാണ് കേട്ടിരുന്നതും ഞങ്ങളെല്ലാം പഠിപ്പിച്ചതും. അപ്പസ്തോല പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയാണ് (അപ്പ. 2:42) അനുദിന ക്രൈസ്തവ ജീവിതത്തിലുണ്ടാകേണ്ട ഈ ചേരുവകളെക്കുറിച്ചു സംസാരിക്കുക. പ്രാര്‍ത്ഥന, പഠനം, കൂട്ടായ്മ, സേവനം എന്നിങ്ങനെ നാലുകാര്യങ്ങള്‍. ഇവയെക്കുറിച്ച് എളുപ്പത്തില്‍ സംസാരിക്കാൻ ഇക്കാര്യങ്ങള്‍ ഒരു വണ്ടി ചക്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുമായിരുന്നു. ജീവിത ചക്രത്തിന്റെ കേന്ദ്രത്തില്‍ ക്രിസ്തുവിന്റെ അടയാളമായി 'പി' 'എക്സ്' (P, X) ഇന്നീ അക്ഷരങ്ങള്‍. പുറത്തുള്ള ചക്രത്തിൽ 'അനുദിന ക്രൈസ്തവ ജീവിതം' എന്ന് എഴുതിയിരിക്കുന്നു. ഇതു രണ്ടുമായി ബന്ധപ്പെടുത്തുന്ന നാലു തണ്ടുകളിൽ പ്രാര്‍ത്ഥന, പഠനം, കൂട്ടായ്മ, സേവനം എന്നിവയും. ഇപ്രകാരം ക്രൈസ്തുവിന്റെ ശക്തി അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാകാനുള്ള നാലു ചാലുകളായി ഈയൊരു ചിത്രത്തിന്റെ സഹായത്തോടെ ഇവയെ പരിചയപ്പെടുത്തുമായിരുന്നു.
എണ്‍പതുകളുടെ ആരംഭത്തിൽ ഫാ. ജീനോ ഹെന്ദ്രിക്‌സ് നവീകരണത്തിന്റെ ദേശീയ നേതൃത്വം ഏറ്റെടുത്തു. മുന്നേറ്റത്തിന്റെ ദര്‍ശനം വളര്‍ത്തുന്നതില്‍ ഏറെ സംഭാവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണു ജീനോ അച്ചന്‍. ഗണിത ശാസ്ത്രത്തിൽ “കോണ്‍സ്റ്റന്റ്," “വേരിയബിള്‍" അല്ലെങ്കിൽ സ്ഥായിയായ, മാറിക്കൊണ്ടിരിക്കുന്നത് എന്നിങ്ങനെ രണ്ടു വസ്തുതകളെക്കുറിച്ചു പറയാറുണ്ട്. നമ്മുടെ അനുദിന ജീവിതത്തിലും ഇതുപോലെ മാറ്റം വരുന്നതും എന്നാല്‍ മാറാന്‍പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. ഇങ്ങനെയാണു ജീനോ അച്ചന്‍ സ്ഥായീഘടകങ്ങളെ പരിചയപ്പെടുത്തുമായിരുന്നത്.
ഓരോ ക്രൈസ്തവന്റേയും ജീവിതത്തില്‍ വീഴ്ചവരുത്താതെ വളര്‍ത്തിക്കൊണ്ടുവരേണ്ട 'കോണ്‍ൺസ്റ്റന്‍സ്' അല്ലെങ്കിൽ സ്ഥായീഘടകങ്ങളായി എട്ടുകാര്യങ്ങളാണ് അക്കാലത്തു പഠിപ്പിച്ചിരുന്നത്; 1. നിരന്തര മാനസാന്തരം, 2. അനുദിന പ്രാര്‍ഥന, 3. കനദാശിക ജീവിതം, 4. അനുദിന വചന വായന, 5. പ്രാര്‍ത്ഥനാ സമ്മേളനം, 6. പാസ്റ്ററിംഗ്, 7. നിരന്തര ആന്തരിക സഖ്യം, 8. തുടരുന്ന ആത്മാഭിഷേകം. ഇവയുടെ കൂട്ടത്തിൽ ചിലപ്പോഴെല്ലാം ഉപവാസം, സാക്ഷ്യജീവിതം എന്നീചേരുവകളും കൂട്ടിച്ചേര്‍ക്കപ്പെടുമായിരുന്നു. അല്ലറ ചില്ലറ മാറ്റങ്ങള്‍ ഇടയ്ക്കിടെ വരുമായിരുന്നെങ്കിലും സ്ഥായീഘടകങ്ങൾ എന്ന ആശയത്തിനു പ്രാമുഖ്യം കിട്ടിയത് ഇക്കാലയളവിലാണു”.
ഏതാണ്ട് ഒരു ദശകം കടന്നുപോയപ്പോള്‍ പുതിയൊരു ജീവിത ശൈലീ ക്രമീകരണത്തെക്കുറിച്ച് നമ്മളെല്ലാം പറയാന്‍ തുടങ്ങി. ഈ ലിസ്റ്റിൽ അഞ്ചു കാര്യങ്ങളാണു ഉണ്ടായിരുന്നത്. അപ്പസ്തോല പ്രവര്‍ത്തനം 2:42 ലെ നാലുകാര്യങ്ങളില്‍ അദ്യത്തെ മൂന്നും അതില്‍ സ്ഥാനം പിടിച്ചു. അതായത്, പ്രാര്‍ത്ഥന, വചനപഠനം, കൂട്ടായ്മ. നാലാമതായുള്ള അപ്പം മുറിക്കലിനെ രണ്ടുകാര്യങ്ങളായി തിരിച്ചു, കൂദാശയും സുവിശേഷവൽക്കരണവും. ഇങ്ങനെ പത്തു പതിനഞ്ചു വര്‍ഷത്തോളം ജീസ്സസ് യൂത്ത് ജീവിത ശൈലിയുടെ ഭാഗമാകേണ്ട അഞ്ചു സ്ഥായീഘടകങ്ങളെക്കുറിച്ച് മുന്നേറ്റം (പരബോധനം നല്‍കിവരുന്നു.
എഴുപതുകളില്‍ ഉയന്നല്‍ നൽകി ജീവിതത്തിന്റെ സജീവ ഭാഗമാക്കിയിരുന്ന 'സേവനം' അല്ലെങ്കിൽ 'പാവങ്ങളോടുള്ള പ്രതിബദ്ധത” ജീവിത ശൈലിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു” എന്ന ചിന്ത ഉയര്‍ന്നത് രണ്ടായിരത്തി നാലിലാണു. അതെ തുടര്‍ന്ന് ജീസ്സസ് യൂത്ത് ന്റേതുത്വം പലതലങ്ങളിലും ചര്‍ച്ചചെയ്യുകയും ആറാമതൊരു സ്ഥായീഘടകം കൂടെ കൂട്ടിചേര്‍ക്കുകയും ചെയ്തു, “പാവങ്ങള്ക്കുള്ള സേവനം.
ആദ്യകാലങ്ങളിലെ നാലു തണ്ടുകളുള്ള ചക്രത്തിന്റെ പ്രതീകം മാറി ഇന്ന് ആറു തൂണുകളുള്ള സൗധത്തിന്റെ രൂപത്തിൽ സ്ഥായീഘടകങ്ങള്‍ മാറിയിരിക്കുന്നു. ഈ മാറ്റങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു പരാമര്‍ശം അത്യാവശ്യമെന്നു തോന്നുന്നു. ജീവിത ശൈലിയിലെ പ്രധാന ചേരുവകളുടെ എണ്ണവും ലേബലുകളും പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിലും പ്രധാനം സ്ഥിരതയുള്ള ഒരു ജീവിത ശൈലി അഭ്യസിക്കാന്‍ മുന്നേറ്റം ഒരു പഠനക്കളരിയാകണം എന്നതാണ്. ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തേക്കുറിച്ചു ധ്യാനിച്ച് അനുഭവങ്ങള്‍ക്കും, ദയത്യങ്ങള്ക്കും പ്രവര്‍ത്തങ്ങള്ക്കും അപ്പുറം ചില വേരുകളുണ്ടായി കുറേകാര്യങ്ങളിലെങ്കിലും സ്ഥിരതയും ക്രുത്യതയും ഉള്ളവരാകുക എന്നതും ക്രൈസ്തവന്റെ വിളിയുടെ ഭാഗമാണ്. അതിനു ചില അചഞ്ചല ചേരുവകള്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. ആ വേരൂന്നി വളര്‍ച്ചയുടെ നഴ്സറികൂടെയാണു ജീസ്സസ് യൂത്ത് മുന്നേറ്റവും അതിലെ ഒരോ കൂട്ടായ്മയും.
Comments
Post a Comment