ജീസസ് യൂത്ത് എങ്ങനെയാണ് ഒരു പ്രൈവറ്റ് അസോസിയേഷൻ ആകുന്നത്? (MJYR010)
ജീസസ് യൂത്ത് എങ്ങനെയാണ് ഒരു പ്രൈവറ്റ് അസോസിയേഷൻ ആകുന്നത്?
ജീസ്സസ് യൂത്ത് മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 1
(By Dr. Edward Edezhath - Published in Kairos Malayalam in 2016)
സഭയിലായാലും പൊതുസമൂഹത്തിലായാലും ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാൽ അതിനു വ്യക്തമായ ലിഖിതരേഖ ഉണ്ടാകണം. അതിന്റെ ആവശ്യമെന്താണ്? മനുഷ്യനു മറവിയുണ്ട് (പ്രാരംഭ ദര്‍ശനങ്ങള്‍ പിന്നീടു കൈവിട്ടുപോകും, പലരുണ്ടാകുമ്പോള്‍ ഏതിനേക്കുറിച്ചുമുള്ള വ്യഖ്യാനങ്ങള്‍ വ്യത്യസ്ഥമാകും, അതിലുമുപരി കാലം മുന്നോട്ടുപോകുമ്പോള്‍ അല്ലെങ്കിൽ ഒരു നാട്ടിൽനിന്ന് മറ്റൊരുദിക്കിലെത്തുമ്പോള്‍ തുടര്‍ച്ച ഉറപ്പുവരുത്തണം. ഇതെല്ലാം മുന്നിൽ കണ്ടാണ് സംഘടനകളിലും പ്രസ്ഥാനങ്ങളിലും എഴുതി അംഗീകരിക്കപ്പെട്ട സ്റ്റാറ്റ്യൂട്ട്, മാര്‍ഗ്ഗരേഖ അല്ലെങ്കില്‍ നിയമാവലി ഉണ്ടാകണം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്. സഭയിലെ വിശ്വാസ പ്രമാണങ്ങളുടേയും കൽപ്പനകളുടേയും ചൈതന്യവും ഇതു തന്നെ.
ജീസ്സസ് യൂത്ത് മുന്നേറ്റത്തില്‍ മാര്‍ഗ്ഗരേഖകള്‍ രൂപപ്പെട്ട വഴികള്‍ നാം ചര്‍ച്ചചെയ്തു. എന്നാല്‍ പൊതുവേ സ്റ്റാറ്റൂട്ടുകളില്‍ എന്തുള്ളടക്കമാണ് പ്രതീക്ഷിക്കുന്നത്? നമ്മുടെ മുന്നേറ്റത്തിന്റെ സ്റത്റാറ്റട്ടിന്റെ ഉള്ളടക്കം എന്ത്? ഇതെല്ലാമാകാം ഇപ്രാവശ്യത്തെ ചര്‍ച്ച.
ആദ്യമായിതന്നെ ഏതൊരു മാര്‍ഗ്ഗരേഖയിലും ഉണ്ടാകേണ്ട പ്രധാന ഭാഗങ്ങൾ ഏതെല്ലാമാണ്?
1. ആമുഖമായി പ്രസ്ഥാനത്തിന്റെ ഒരു ലഘുചിത്രം .
2. അതിന്റെ നയ്യാമിക സ്വഭാവത്തെ പറ്റിയുള്ള ഒരു വിവരണം: മുന്നേറ്റത്തിന്റെ പ്രത്യേക കാരിസം, അതിന്റെ അദ്ധ്യാത്മികത, ഉദ്ദേശലക്ഷ്യങ്ങള്‍ എന്നിവ ഇവിടെ ഉണ്ടാകണം.
3. അംഗത്വം: ഈ തലക്കെട്ടിനു കീഴില്‍, മുന്നേറ്റത്തിലുള്ള വിവിധ തരം അംഗത്വങ്ങള്‍. എങ്ങനെ ഒരുവന് ഈ പ്രസ്ഥാനത്തിന്റെ അംഗമാകാം. അംഗങ്ങള്‍ക്കു നല്‍കേണ്ട രൂപീകരണം. അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും അവര്‍ക്കുള്ള അവകാശങ്ങളും. ഒരംഗം വിരമിക്കുന്നതിനും ഒരാളെ പുറത്താക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍.
4. മുന്നേറ്റത്തിന്റെ ഘടനയും ഭരണ രീതികളും സംവിധാനങ്ങളും. അതോടൊപ്പം രൂപതാ, ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളിലെ നേതൃസമിതികള്‍
5. മുന്നേറ്റത്തിന്റെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
6. ഈ സ്റ്റാറ്റട്ടുകള്‍ ഭേദപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍. മുന്നേറ്റം ഇല്ലാതായിത്തീരുന്ന സാഹചര്യത്തില്‍ അതിന്റെ വസ്തുവകകൾ ആരുടേതാകും എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
ജീസ്സസ് യൂത്ത് സ്റ്റാട്ട്യൂട്ട്
സഭാധികാരികളുടെ ഒപചാരിക അംഗീകാരത്തോടെയാണ് ഒരു പ്രസ്ഥാനത്തിന്റെ നിയമാവലി പൂര്‍ണരൂപമാകുക. അതിനാല്‍തന്നെ ജീസ്സസ് യൂത്ത് സ്റ്റാറ്റൂട്ടും രൂപീകരണ ഘട്ടത്തിലാണ്. അന്തിമരുപത്തിലല്ലെങ്കിലും എടുത്തുപറയാവുന്ന പ്രത്യേകതകൾ ഈ ഘട്ടത്തിലും ചര്‍ച്ചാവിഷയമാകാവുന്നതേയുള്ളൂ.
ഹ്രസ്വമായ ഒരു ആമുഖത്തോടെയാണ് ജീസസ് യൂത്ത് മാർഗ്ഗരേഖ ആരംഭിക്കുക, മുന്നേറ്റം എന്താണെന്നും അതെങ്ങനെ രൂപപ്പെട്ടു എന്നും സൂചിപ്പിക്കുന്ന ഏറ്റം ലഘുവായ ഒരു വിവരണം ഈ ആമുഖത്തില്‍ ലഭ്യമാണ്.
തുടര്‍ന്നു വരുന്ന ഭാഗം മുന്നേറ്റത്തിന്റെ പ്രത്യേകതയെക്കുറിച്ചു (പ്രതിപാദിക്കുന്നു. ഇവിടെ ഈ മുന്നേറ്റത്തിന്റെ പേരിന്റെ പ്രാധാന്യവും ഏതു വിഭാഗത്തില്പെട്ട പ്രസ്ഥാനമാണെന്നും വ്യക്തമാക്കുന്നു.
കത്തോലിക്കാ സഭയുടെ കാനോന നിയമസംഹിതയുടെ അഞ്ചാം ശീര്‍ഷകത്തിലാണ് ക്രിസ്തീയ വിശ്വാസികളുടെ സംഘടനകളെക്കുറിച്ചുള്ള മാര്‍ഗ്ഗരേഖകള്‍. 298 മുതലുള്ള കാനോനകള്‍ ഇക്കാര്യങ്ങൾ അവതരിപ്പിക്കുന്നു. (കിസ്തീയ മുന്നേറ്റങ്ങളേയും മറ്റുപ്രസ്ഥാനങ്ങളേയും പൊതു സംഘടനകള്‍, സ്വകാര്യ സംഘടനകള്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 321 മുതലുള്ള കാനോനകള്‍ ജീസ്സസ് യൂത്ത് മുന്നേറ്റത്തെപ്പോലെയുള്ള സഭയിലെ സ്വകാര്യസംഘടനകളുടെ പ്രത്യേകതകളും അവയ്ക്ക് സഭയിലുള്ള അവകാശങ്ങളും _പ്രവര്‍ത്തന രീതിയും വ്യക്തമാക്കുന്നു.
എന്താണ് പൊതു സംഘടനകള്‍? പരിശുദ്ധസിംഹാസനമോ, മെത്രാന്മാരുടെ കോണ്‍ഫറന്‍സോ, ഒരു രൂപതയിലെ മെത്രാനോ സ്ഥാപിക്കുന്ന ഒന്നിനെ സഭ പബ്ലിക്ക് അസ്സോസിയേഷന്‍? അല്ലെങ്കിൽ പൊതു സംഘടന എന്നു വിളിക്കുന്നു. അതില്‍ നിന്നു വ്യത്യസ്തമായി വിശ്വാസികള്‍ സ്വയം ഒന്നിച്ചുവന്ന് (പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ പ്രൈവറ്റ് അസ്സോസിയേഷന്‍ അല്ലെങ്കിൽ സ്വകാര്യ സംഘടനകള്‍ എന്നറിയപ്പെടുന്നു. ഈ തരംതിരിവനുസരിച്ച് ജീസ്സസ് യൂത്ത് വിശ്വാസികളുടെ സ്വകാര്യ സംഘടനയാണ്.
ആര്‍ക്കുവേണമെങ്കിലും സംഘടനകള്‍ ആരംഭിക്കാനും പ്രവര്‍ത്തിക്കാനും സ്വാത്രന്ത്യമുണ്ടെങ്കിലും ചുമതലപ്പെട്ട സഭാധികാരികളുടെ സമ്മതം കൂടാതെ ഒരു പ്രസ്ഥാനവും "കത്തോലിക്ക” എന്ന വിശേഷണം സ്വന്തമാക്കാന്‍ പാടില്ല. ഒരുസ്വകാര്യ സംഘടനയുടെ നിയമാവലി സഭാധികാരികള്‍ അംഗീകരിക്കുന്നതിലൂടെ ഈ സ്വാതന്ത്യം ലഭ്യമാകും. ഈ അംഗീകാരത്തിനു ശേഷവും അതിന്റെ സ്വകാര്യസ്വഭാവത്തിനോ സ്വയം ഭരണാധികാരത്തിനോ വ്യത്യാസമുണ്ടാകില്ല. അതിനാല്‍ തന്നെ പ്രസ്ഥാനത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ആദ്ധ്യാത്മിക നിയന്താക്കളെ കണ്ടെത്താനും മറ്റുമുള്ള സ്വാതന്ത്രം ഓരോ അസ്സോസിയേഷന്ുമുണ്ട്. സഭാധികാരികളുടെ ഔപചാരിക അംഗീകാരത്തിനു ശേഷവും ഇത് അഭംഗുരം തുടരും. അതോടൊപ്പം അംഗീകാരം ലഭിച്ച ഒരു സംഘടന സഭാധികരിയുടെ നിരീക്ഷണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വിധേയമായിരിക്കും.
ജീസ്സസ് യൂത്ത് സ്റ്റാറ്റൂട്ടിന്റെ ഒന്നാം ഭാഗത്തുതന്നെ ഈ പ്രത്യേകതകളും ഒരു സ്വകാര്യ സംഘടന എന്ന രീതിയില്‍ ഈ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തന സ്വാതന്ത്യവും എടുത്തുപറയുന്നു. വരും ലക്കങ്ങളില്‍ തുടര്‍ന്നുള്ള ഭാഗങ്ങൾ നമുക്കു പരിചയപ്പെടാം.

Comments
Post a Comment