ജീസ്സസ് യൂത്ത് മുന്നേറ്റത്തിലെ സാമ്പത്തിക ശൈലികൾ (MJYR006)
ജീസ്സസ് യൂത്ത് മുന്നേറ്റത്തിലെ സാമ്പത്തിക ശൈലികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
സാമ്പത്തികം വ്യക്തിജീവിതത്തിലെന്നപോലെ മുന്നേറ്റത്തിലെ സംഘാടന തലത്തിലും ഒഴിച്ചുകൂടനാവാത്ത ഘടകമാണല്ലോ. ഒരു വ്യക്തിയെ അളക്കുന്നതിന് അയാളുടെ സാമ്പത്തിക സമ്പാദന-നിക്ഷേപ-വിനിമയ രീതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുപോലെ ഒരു സംഘടനയേയോ മുന്നേറ്റത്തേയാ അടുത്തു മനസ്സിലാക്കുന്നതിനും ആ മേഖയലെക്കുറിച്ചുള്ള വിചിന്തനം സഹായകമാകും. മൂന്നു പതിറ്റാണ്ടത്തെ ചരിത്രമുള്ള മുന്നേറ്റം സാമ്പത്തിക മേഖലയില്‍ ഒരു ശൈലി ഇതിനകം സ്വയത്തമാക്കിയിട്ടുണ്ട്.
ജീസ്സസ് യൂത്ത് മുന്നേറ്റത്തിന്റെ പ്രവര്‍ത്തനതലം ആദ്യകാലങ്ങളില്‍ ഏറെ ലളിതമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവജന പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍, 14 സോണുകളില്‍ അവര്‍ മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരും. അവയുടെ നേതാക്കൾ മാസത്തിന്റെ മൂന്നാം വാരാന്ത്യത്തിൽ സംസ്ഥാനതലത്തില്‍ ഒന്നിച്ചുചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം അവലോകനം നടത്തുകയും പദ്ധതികൾ രൂപീകരിക്കുകയും ചെയ്യും. പിന്നീട് പല മിനിസ്റ്റികളായി, അവ സോണുകളിലും സബ് സോണുകളിലും വേരുപാകി, വിവിധ പരിശീലന പരിപാടികളായി, അവയുടെ ശൃംഖലകളായി, സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തും മുന്നേറ്റത്തിനു സാന്നിദ്ധ്യമായി, അങ്ങനെ ഇന്ന് അത് വളരെ സങ്കീര്‍ണമായ ഒരു മുന്നേറ്റമായിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും മാറാതെ തുടരുന്ന ഒരുകാര്യം മുന്നേറ്റത്തിലെ സമ്പത്തിക സമാഹരണ വിനിമയ രീതികളാണ്.
മുന്നേറ്റത്തെ അത്ര പരിചയമില്ലാത്തവര്‍ എടുത്തുചോദിക്കുന്ന ഒരുകാര്യമാണ് ഇത്രവിപുലമായ ഒരു പ്രസ്ഥാനത്തിന് എന്താണ് സമ്പത്തിക പിൻബലം. എങ്ങനെ നിങ്ങൾ അത് സ്വരുക്കൂട്ടുന്നു? ചിലര്‍ ഉറച്ചു വിശ്വസിക്കുന്നു വലിയ പണച്ചാക്കുകളുടെ സഹായമാണ് ഇതിനെ മുന്നോട്ടുകൊ പോകുന്നത്. പക്ഷേ കാര്യങ്ങൾ ഏറെ ലളിതമാണ്. ജീസ്സസ് യൂത്തിന് സാമ്പത്തിക നീക്കിയിരിപ്പോ നിക്ഷേപമോ ഒരിക്കലും ഉണ്ടായിട്ടില്ല. ആവശ്യങ്ങള്‍ക്ക് അംഗങ്ങൾ സ്വയം സമ്പത്തുകണ്ടെത്തുന്നു. കുറവുകളും കാലാകാലങ്ങളിലുള്ള ആവശ്യങ്ങളും ലളിതമായ പങ്കാളിത്ത രീതിയില്‍ നിറവേറ്റപ്പെടുന്നു. ഞെരുക്കങ്ങളുടെ നടുവില്‍ കര്‍ത്തവിനോടൊത്തുനിന്ന് വലിയ കാര്യങ്ങള്‍ സാദ്ധ്യമാക്കുന്ന രീതിയാണ് ജീസ്സസ് യൂത്ത് ശൈലി.
മറ്റു (പ്രസ്ഥാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ജീസ്സസ് യൂത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങൾ പ്രാദേശികവും ഏറെക്കുറേ പൊതു ദൃഷ്ടിയിൽനിന്ന് മറഞ്ഞിരിക്കുന്നതുമാണ്. അതിനാല്‍ തന്നെ താഴെത്തട്ടില്‍, അതായത്, ഇടവക, കോളേജ് മറ്റു സ്ഥാപന തലങ്ങളിലൊന്നും വലിയ സാമ്പത്തിക സ്വരൂക്കൂട്ടലിനു ആവശ്യം വരുന്നില്ല. അവിടെയുള്ള പ്രവർത്തനങ്ങളൊ പ്രധാനമായും വ്യക്തികളുമായി ഇടപഴകി അവരെ സാന്ത്വനപ്പെടുത്താനും ഒരു ക്രൈസ്തവാഭിമുഖ്യത്തിലേക്കും എത്തിക്കുക എന്നതാണല്ലോ. ഈ പ്രവര്‍ത്തനങ്ങൾക്ക് ബാഹ്യമോടിയും മറ്റും മിക്കവാറും ഒരു തടസ്സവുമാകുമല്ലോ. ഈ തലങ്ങളില്‍ വലിയ പണചിലവുള്ള ധ്യാനങ്ങൾ യുവാക്കളുടെ ഇടയിൽ സ്ഥായിയായ ഫലങ്ങൾ പുറപ്പെടുവിക്കില്ല എന്ന ജീസ്സസ് യൂത്ത് അനുഭവവും ലളിതമായ സമീപനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.സോണുകളിലെ സമ്മേളനങ്ങളും പരിശീലനങ്ങളും സാമ്പത്തിക ബാധ്യത ഉണ്ടാക്കരുത് എന്ന ചിന്ത ആദ്യകലം മുതലേ മുന്നേറ്റത്തിലുണ്ടായി. അതിനായി ചെലവുകള്‍ കഴിയുന്നതും അംഗങ്ങള്‍ തന്നെ എടുക്കും. അവിടെ സഹോദരഭാവത്തിലുള്ള പരസ്പര സഹായം ഏറെക്കുറേ സാധാരണമാണ്. ഒരു സ്നേഹകുടുംബത്തിന്റെ ചൈതന്യത്തോടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യംചെയ്യുകയാണ് ഇവിടെ പതിവ്. ഇതിലുമപ്പുറം സോണുകളില്‍ വലിയ പരിപാടികൾ വരുമ്പോഴും രെസീത് കുറ്റികളോ, വീടുതോറുമുള്ള പണപ്പിരിവോ, പരിപാടികളുടെ ഇടയ്ക്കുള്ള ആഹ്വാനങ്ങളോ ജീസ്സസ് യൂത്ത് പരിപാടികളില്‍ പതിവല്ല.
അങ്ങനെ വരുമ്പോള്‍ സാമ്പത്തിക പരാധീനതയുള്ള സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് മുന്നേറ്റത്തിലെ നേതൃനിരയിൽ പ്രവർത്തിക്കാൻ പ്രായാസമാകുമെന്നുണ്ടോ? തുറന്ന മനസ്സോടെയുള്ള പങ്കുവയ്ക്കുന്ന ശൈലിക്കുമാത്രമേ ഇക്കാര്യത്തിൽ ഒരു പോംവഴിക ത്താനാവൂ. ക്രിയാത്മകമായി നേതൃസ്ഥാനങ്ങളില്‍ എത്തുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ വഴികണ്ടെത്തുന്ന നല്ല രീതികള്‍ കാലാകാലങ്ങളില്‍ ജീസ്സസ് യൂത്തിൽ ഉണ്ടായിട്ടുണ്ട്.
മുന്നേറ്റത്തിന്റെ തുടക്കകാലങ്ങളില്‍ ഒട്ടുമുക്കാൽ സംസ്ഥാന തല ചര്‍ച്ചാസമ്മേളനങ്ങളും ഏറണാകുളത്താകും. ദൂരെനിന്നു വരുന്നവര്‍ക്ക് പ്രത്യേകിച്ച് കേരളത്തിന്റെ തെക്കും വടക്കും അറ്റത്തുനിന്നു വരുന്നവര്‍ക്ക് യാത്രാക്കൂലി അധികമാകും. മീറ്റിംഗുകള്‍ വിളിച്ചുകൂട്ടുക ഞങ്ങൾ യുവജനങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യക്കാരെ സഹായിക്കാന്‍ പ്രത്യേക ചിന്തകളും ഉ യിരുന്നില്ല. അതുകൊണ്ടു തന്നെ ക്രിയാത്മക സമീപനങ്ങൾ പ്രാദേശിക തലങ്ങളില്‍ കണ്ടെത്താന്‍ ഇടവന്നു. തങ്ങളുടെ കൂട്ടുകാരെ ഏറണാകുളത്തേയ്ക്ക് അയയ്ക്കാന്‍ അവരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലെ മറ്റുള്ളവര്‍ വൈകുന്നേരങ്ങളിൽ റബറുവെട്ടാന്‍ പോയും പറമ്പുകിളക്കാന്‍ പോയും മറ്റും ധനം കണ്ടെത്തി നേതൃത്വത്തിലുള്ളവരെ സന്തോഷപൂര്‍വ്വം യാത്രയാക്കുന്ന കഥകള്‍ ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. ഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥിച്ചൊരുക്കി യാത്രയാക്കുക സാധാരണമാണല്ലോ, അക്കൂട്ടത്തിൽ സമ്പത്തിക കാര്യങ്ങളും അന്വേഷിക്കുന്ന പതിവ് ഈ കൂട്ടായ്മകളില്‍ കണ്ടുവന്നത് ഹൃദ്യമായ ഒരു രീതിയായി.
1982 - 86 കാലയളവില്‍ ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ് എല്ലാമാസവും ഒത്തുകൂടുമായിരുന്നു. ജോലിയും മറ്റുസയകര്യവുമുള്ളവര്‍ക്ക് അതിനായി വന്നെത്തുവാനുള്ള ചെലവ് വലിയ വിഷമമുണ്ടാ ക്കി യിരുന്നില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അതു ഭാരമായിത്തീര്‍ന്നു. അക്കാലങ്ങളില്‍ ഗ്രൂപ്പിലെ സജീവ അംഗമായിരുന്ന ആലീസ്‌കുട്ടി പറയുമായിരുന്നതോര്‍ക്കുന്നു, ഇതൊരു സ്നേഹക്കൂട്ടായ്മയാണ്. ഇവിടെ ആരും ഭാരപ്പെടാന്‍ ഇടവരരുത്. ആവശ്യത്തിന് ചോദിക്കാനും ആവശ്യക്കാരുണ്ടെ൬റി ഞ്ഞാല്‍ മറ്റുള്ളവര്‍ സഹായത്തിനെത്താനും ഇവിടെ മടികാണിക്കരുത്. പലവുരു ആവര്‍ത്തിക്കുമായിരുന്ന ഈ വാക്കുകള്‍ അവിടെ ഒട്ടേറെ സാമ്പത്തിക സ്വാതന്ത്യം കൊണ്ടുവന്നു എന്നു പറയേണ്ടതില്ലല്ലോ.
അനേക വര്‍ഷങ്ങളില്‍ മുന്നേറ്റത്തിന്റെ ആനിമേറ്ററായി പ്രവര്‍ത്തിച്ച വീറ്റീ ജോര്‍ജ്ജു ചേട്ടനാണ് അക്കാലത്ത് ഒരു സാമ്പത്തിക സമാഹരണ ആശയം മുന്നോട്ടുവച്ചത്. മാസംതോറും അന്‍പതുരുപവീതം (അന്ന് അതൊരു ചെറിയ സംഖ്യയാരിരുന്നില്ല) ജോര്‍ജ്ജുചേട്ടന്‍ മാറ്റിവയ്ക്കുകയും അങ്ങനെ മാറ്റിവയ്ക്കുന്ന കുറേപേരെ ഏറണാകുളത്തുനിന്നു തന്നെ അദ്ദേഹം ക ത്തുകയും ചെയ്തു. ഇത് അന്നത്തെ നേതൃസംഗമങ്ങള്ക്കുള്ള വലിയ സഹായമായിത്തീര്‍ന്നു. രൂപാന്തരങ്ങളോടെ ഇന്നും ഏറെ ലളിതവും ഹൃദ്യവുമായ ആ 'കമിറ്റമെന്റ്' രീതി ജീസ്സസ് യൂത്തില്‍ തുടരുന്നു എന്നത് സന്തോഷകരമാണ്.
ജീസ്സസ് യൂത്തിലെ നേതൃനിരയിലുള്ള അനേകര്‍ക്ക് ഒരു ദൈവാനുഭവ സാക്ഷ്യം പറായാനുണ്ടാകും, എന്റെ വലിയ സാമ്പത്തിക പരാധീനതയുടെ സമയത്ത് ഞാന്‍ പറയാരിരുന്നിട്ടും എങ്ങനേയൊ സമ്പത്തിക സഹായവുമായി കൂട്ടായ്മയിലെ ഒരാൾ എന്നെ സമീപിച്ച അതിശയകരമായ സംഭവം. “അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്?” (1 പത്രോ. 5:6) എന്ന സത്യം അനുഭവേദ്യമായ അവസരം. സാമ്പത്തിക കാര്യങ്ങളില്‍ ദൈവപരിപാലനയിലുള്ള ഉറച്ച വിശ്വാസവും അതുകൊണ്ടുവരുന്ന ലളിതമായ ശൈലികളുമാണ് ആ മേഖലയിലെ ജീസ്സസ് യൂത്ത് രീതി. തീര്‍ച്ചയായും അതിന്റെ തുടര്‍ച്ചായാണ് ഉത്തരവാദിത്വമുള്ള കാര്യസ്ഥരെന്ന രീതിയിൽ ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ സമ്പത്തും സകര്യങ്ങളും മറ്റുള്ളവരുമായി പ്രത്യേകിച്ച് തങ്ങളുടെ സ്നേഹകൂട്ടായ്മയിലുള്ളവരുമായി ഒദാര്യപൂര്‍വ്വം പങ്കവയ്ക്കുന്ന രീതികള്‍. മറുകൈ അറിയാതെ ദൈവരാജ്യ പ്രവർത്തനങ്ങളെ പിൻതുണയ്ക്കുന്ന എണ്ണമറ്റ നല്ലവര്‍ മുന്നേറ്റത്തിലുള്ളതാണ് പൊതുവായ സംവിധാനങ്ങള്‍ ഈ മുന്നേറ്റത്തിൽ കാര്യക്ഷമമായി നടന്നുപോകുന്നതിനു പുറകിലുള്ള രഹസ്യം. സാമ്പത്തിക മേഖലയെ വേണ്ട രീതിയിലല്ല സമീപിക്കുന്നതെങ്കിൽ അതില്‍ വലിയ അപകടസാദ്ധ്യതയു
ണ്ട്, വ്യക്തികള്ക്കും ഒപ്പം സംഘടനകള്‍ക്കും. എന്നാല്‍ പരിത്യാഗ മനോഭാവത്തോടെ ധനത്തെ വ്യക്തികളും കൂട്ടായ്മകളും കൈകാര്യം ചെയ്യുക പുണ്യവര്‍ദ്ധനയുടെ മാര്‍ഗ്ഗമാണ്. ജീസ്സസ് യൂത്ത് മുന്നേറ്റത്തിൽ ഈ മേഖലയില്‍ നല്ലരീതികള്‍ വളര്‍ന്നുവരുന്നത് ഏറെ പ്രതീക്ഷ നല്കുന്നു.

Comments
Post a Comment