ജീസ്സസ്‌ യൂത്ത്‌ കൂട്ടായ്മകൾ (MJYR012)

 ജീസ്സസ്‌ യൂത്ത്‌ കൂട്ടായ്മകൾ 

മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 3

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്‌ അഗോള കത്തോലിക്കാ സഭയുടെ ഔപചാരിക അംഗീകാരമായി എന്ന സന്തോഷ നിറവിന്റെ വാര്‍ത്തയാണ്‌. ഇപ്രകാരമുള്ള അംഗീകാരത്തിന്‌ ഒരുക്കമായി ഒരു മുന്നേറ്റത്തിന്റെ നിയമാവലിയാണ്‌ സഭാനേതൃത്വം പ്രധാനമായും പഠനവിഷയമാക്കുക. അതിനാല്‍ തന്നെ മുന്നേറ്റത്തിനു ലഭിച്ച കാനോനിക അംഗീകാരത്തിന്‌ ഈ സ്റ്റാറ്റ്യൂട്ടുകൾ ഏറ്റം പ്രധാന അടിസ്ഥാന രേഖയായി. തുടര്‍ന്നുള്ള സമയങ്ങളിൽ ഈ മാര്‍ഗ്ഗരേഖയോടുള്ള മുന്നേറ്റത്തിന്റെ വിശ്വസ്ഥത സഭ ശ്രദ്ധാപൂര്‍വ്വം അവലോകന വിഷയമാക്കും എന്നും നാം പ്രത്യേകം ഓര്‍ക്കണം.

കഴിഞ്ഞ ലക്കങ്ങളില്‍ ജീസസ്‌ യൂത്ത്‌ മാര്‍ഗ്ഗരേഖയിലെ ചില പ്രധാന വിഷയങ്ങൾ ചര്‍ച്ചചെയ്തു. ഇപ്രാവശ്യം മുന്നേറ്റത്തിലെ സംഘടനാ ക്രമീകരണങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കാം.

ജീസസ്‌ യൂത്ത്‌ കൂട്ടായ്മകള്‍

എന്തിനാണ്‌ ജീസസ്‌ യൂത്തിലെ സംഘടനാ ക്രമീകരണങ്ങൾ? വ്യക്തിപരമായ ക്രിസ്താനുഭവത്തിലൂടെയാണല്ലോ ഒരു വ്യക്തിയുടെ ജീസസ്‌ യൂത്ത്‌ തീര്‍ത്ഥയാത്രയുടെ തുടക്കം. ഒരുക്കത്തോടെയുള്ള ജ്ഞാനസ്നാന നവീകരണത്തിലൂടെ ലഭിക്കുന്ന ആത്മാഭിഷേകം ഒരു വ്യക്തിയില്‍ ഒരു പുത്തന്‍ ആന്തരീക ഉണര്‍വ്വും ക്രിസ്തീയ കൂട്ടായ്മയ്ക്കുള്ള താല്ലര്യവും സുവിശേഷ ചൈതന്യവും ഉണ്ടാക്കുന്നു. എന്നാൽ ഈ നവചൈതന്യം നിലനിര്‍ത്താനും വളര്‍ത്താനും ഒരാള്ക്കു തനിയേ സാധിക്കില്ല. മുന്നേറ്റത്തില്‍ ഇപ്രകാരം ക്രിസ്തീയ വിശുദ്ധിയുടെ പ്രയാണമാരംഭിക്കുന്ന ഒരാൾക്ക്‌ ആത്മാഭിഷേകത്തിലൂടെ കൈവന്ന പുതുചൈതന്യം കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സഹായകരമായ ഒരു പശ്ചാത്തലവും ഇതിനു പ്രോത്സാഹനമേകുന്ന ഹൃദ്യമായ ബന്ധങ്ങളും ആവശ്യമായിവരും. ഈവിധമുള്ള വ്യക്തിവളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കുമാണ്‌ ജീസസ്‌ യൂത്ത്‌ സംഘടനാ ക്രമീകരണങ്ങള്‍. പ്രാര്‍ത്ഥനാ കൂട്ടായ്മ, സെല്‍ ഗ്രൂപ്പ്‌, ജീസസ്‌ യൂത്ത്‌ ഹയസ്ഹോൾഡ്‌ എന്നിവയാണ്‌ ഓരോ പ്രദേശങ്ങളിലേയും ജീസസ്‌ യൂത്ത്‌ അംഗങ്ങളുടെ കൂട്ടായ്മയുടേയും വളര്‍ച്ചയുടേയും പ്രധാന വേദികളാകുക.

പ്രാര്‍ത്ഥനാ സമ്മേളനങ്ങൾ സാധാരണഗതിയില്‍ ആഴ്ചതോറുമാണ്‌ സംഘടിപ്പിക്കുക. പുതുമുഖങ്ങള്‍ക്ക്‌ കടന്നുവരാൻ പറ്റിയ വേദിയാണ്‌ ഈ കൂട്ടായ്മകൾ. പ്രാര്‍ത്ഥനാനുഭവവു൦ ദൈവവചന സ്വീകരണവും കൂട്ടായ്മയും സാധ്യമാക്കുന്ന തരത്തിൽ ദൈവസ്തുതിയും പങ്കവയ്കലുകളും മറ്റു വിവിധ പ്രവര്‍ത്തനങ്ങളും ഒത്തുചേരുന്നതാണ്‌ ഒരു ജീസസ്‌ യൂത്ത്‌ പ്രാര്‍ത്ഥന കൂട്ടായ്മ.

അംഗങ്ങള്‍ കൃത്യതയോടെ പങ്കെടുക്കുന്ന ചെറുകൂട്ടായ്മകളാണ്‌ സെൽ ഗ്രൂപ്പുകള്‍. പ്രാര്‍ത്ഥനയുടേയും പങ്കവയ്കലിന്റേയും നല്ല രൂപീകരണ വേദിയും അംഗങ്ങളുടെ (പ്രഥമ പരിശീലന പന്ഥാവുമാണ്‌ ഇത്‌. മിക്കവാറും മാസത്തിൽ ഒരിക്കലാണ്‌ സെൽ ഗ്രൂപ്പുകൾ ഒന്നിച്ചുചേരുക.

മുന്നേറ്റത്തിലെ സ്ഥിരാംഗങ്ങള്‍ ഉന്നിച്ചുവരുന്ന പ്രധാന വേദിയാണ്‌ ജീസസ്‌ യൂത്ത്‌ ഹൗസ്ഹോള്‍ഡ്‌. അതിനാല്‍ തന്നെ അത്‌ മുന്നേറ്റത്തിന്റെ മമലീകഘടകവുമാകുന്നു. യുവാക്കള്‍, കുടുംബങ്ങള്‍, വൈദികര്‍, സന്യസ്ഥര്‍ എന്നിങ്ങനെ സഭയുടെ വിവിധ വിഭാഗങ്ങളുടെ ഈ ഒത്തുചേരല്‍ ക്രിസ്തീയ സ്നേഹ സമൂഹത്തിന്റെ ചൈതന്യവും ആനന്ദവും അനുഭവേദ്യമാകുന്ന ഉത്തമവേദിയായിത്തീരുന്നു. മാസംതോറുമാണ്‌ ഇത്‌ ഒന്നിച്ചുവരുക. തൊട്ടുമീതെ പ്രവര്‍ത്തിക്കുന്ന ഉപരികയണ്‍സിലുമായി കൃത്യമായ ബന്ധം പുലര്‍ത്തികൊണ്ട്‌ ഒരു ഹൗസ്‌ഹോല്‍ഡ്‌ വിശാല ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ സജീവഭാഗമായിരിക്കുന്നു.

ഏകോപന സംവിധാനങ്ങള്‍

ജീസസ്‌ യൂത്ത്‌ കൺസിലുകളുടെ കീഴിലാണ്‌ മുന്നേറ്റം പ്രാദേശികമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌. ഒരു പ്രദേശത്ത്‌ ഹയസ്ഹോള്‍ഡുകള്‍ ഒരു സോണല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നു. റീജ്യണല്‍ കയണ്‍സിലിന്റെ കീഴില്‍ സോണല്‍ കൗൺസിലുകല്‍, ദേശീയ കയൺസിലിന്റെ കീഴില്‍ റീജ്യണല്‍ കൗണ്‍സിലുകള്‍ അന്തര്‍ദ്ദേശീയ കൗൺസിലിന്റെ കീഴിൽ ദേശീയ കൗൺസിലുകൾ എന്നിങ്ങനെയാണ്‌ മുന്നേറ്റത്തിന്റെ നേതൃസമിതികള്‍ പ്രവര്‍ത്തിക്കുന്നത്‌.

ഏകോപന സംവിധാനത്തില്‍ ആദ്യപടി സോൺ തന്നെ. ഒരു പ്രദേശത്തെ ജീസ്സസ്‌ യൂത്ത്‌ സാന്നിദ്ധ്യം പരിഗണിച്ചാണ്‌ ഉപരി കൗൺസിലുകള്‍ ഒരു സോണ്‍ ക്രമീകരിക്കുക. ആ പ്രദേശത്ത്‌ വേണ്ട്ര സജീവ അംഗങ്ങളില്ലെങ്കില്‍ ഒരു താല്‍കാലിക ജീസസ്‌ യൂത്ത്‌ ടീം ആകാം പ്രവര്‍ത്തനങ്ങൾക്ക്‌ നേതൃത്വം നല്കുക. സാധാരണഗതിയിൽ ഒരു പ്രദേശത്തെ കത്തോലിക്കാ രൂപതയുടെ പരിധിയാണ്‌ അവിടത്തെ ജീസസ്‌ യൂത്ത്‌ സോണിന്റേയും പരിധി. എന്നാല്‍ വിവിധ കത്തോലിക്കാ വ്യക്തിഗത സഭകളുടെ രൂപതകള്‍ ഒന്നിച്ചുവരുന്ന പ്രദേശങ്ങളില്‍ ഇങ്ങനെ പരിധി തീരുമാനിക്കക എളുപ്പമാകില്ല. അങ്ങനെയുള്ള പ്രദേശങ്ങളില്‍ വിവിധ രൂപതകളുടെ ഭാഗങ്ങള്‍ ഉൾക്കൊള്ളുന്നതാകും ഒരു സോണ്‍. അങ്ങനെവരുമ്പോള്‍ സജീവ ജീസസ്‌ യൂത്ത്‌ സാന്നിദ്ധ്യമുള്ള രൂപതകളിൽ ഒരു രൂപത ടീം രൂപീകരിക്കുകയും ആടീമിന്റെ കോര്‍ഡിനേറ്റര്‍ ആ രുപതാ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഉപരി കൗൺസിലില്‍ അംഗമായിരിക്കുകയും ചെയ്യും. 

അടുത്ത ലേഖനത്തിൽ  ജീസസ്‌ യൂത്തിലെ നേതൃ കൗൺസിലുകളുടെ ഘടനയേയും രൂപീകരണത്തേയും കുറിച്ച്‌ ചര്‍ച്ചചെയ്യാം. 

സഭയുടെ ഒയപചാരിക ഭാഷയില്‍ ജീസ്സുസ്‌ യൂത്ത്‌ മുന്നേറ്റം ഒരു സ്വകാര്യ സംഘടനയാണ്‌, മെത്രന്മാര്‍ ആരംഭകുറിച്ച ഒരു പൊതു സംഘടനയല്ല. ഇപ്രകാരം മുന്നേറ്റത്തിന്റെ 'പ്രത്യേകസ്വഭവം വ്യക്തമാക്കിയാണ്‌ മുന്നേറ്റത്തിന്റെ സ്റ്റാറ്റ്യൂട്ട് ആരംഭിക്കുക. തുടര്‍ന്ന്‌ ലക്ഷ്യങ്ങള്‍ വിവരിക്കുന്നു. എല്ലാവരേയും, പ്രത്യേകിച്ച്‌ യുവജനങ്ങളെ ക്രിസ്തുവിൽ നവീകൃതമായ ഒരു ജീവിതത്തിലേയ്ക്ക്‌ നയിക്കുക, അവരെ വിശുദ്ധിയിൽ വളരാന്‍ സഹായിക്കുക, സഭയുടെ ദൗത്യത്തോട്‌ ഒന്നു ചേര്‍ന്ന്‌ സുവീശേഷ പ്രവര്‍ത്തനത്തിന്‌ അവരെ സജ്ജരാക്കുക ഇതെല്ലാമാണ്‌ മുന്നേറ്റം ചെയ്യാന്‍ ശ്രമിക്കുക.

ഈ ലക്ഷ്യങ്ങൾ എങ്ങനെയാണ്‌ ജീസ്സസ്‌ യൂത്ത്‌ പ്രാവര്‍ത്തികമാക്കുക?

വ്യക്തിപരവും കൂട്ടായ്മയിലുള്ളതുമായ പ്രേഷിത (പ്രവര്‍ത്തനങ്ങൾ മുന്നേറ്റത്തിലുണ്ട്‌. ക്രൈസ്തവ കൂട്ടായ്മയിൽ ഒന്നിച്ചു വളര്‍ന്ന്‌ അനുദിന ജീവിതത്തില്‍ യേശുവിനെ പങ്കവയ്ക്കുനുള്ള നല്ല രൂപീകരണ വേദിയാണ്‌ ജീസസ്‌ യൂത്ത്‌.

ആറു സ്ഥായീഘടകങ്ങളില്‍ (സിക്‌സ്‌ പില്ലേഴ്‌സ്‌) കൃത്യതനേടി, പ്രാര്‍ത്ഥനാ സമ്മേളനം, സെല്‍, ഹൌസ്്‌ഹോള്‍ഡ്‌ ഇവയില്‍ പങ്കാളികളായി, ദൈവാനുഭവം സാദ്ധ്യമാകുന്ന ധ്യാനം കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുത്ത്‌, വിശ്വാസ പരിശീലനങ്ങളില്‍ പക്വത വന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച്‌ ഒരു ജീസ്സസ്‌ യൂത്ത്‌ വിശുദ്ധിയില്‍ വളരുന്നു. ആദ്യഭാഗത്തുതന്നെ അഞ്ചുഘട്ടങ്ങളിലൂടെ മുന്നേറുന്ന ജീസ്സസ്‌ യൂത്ത്‌ വിശ്വാസ പരിശീലനത്തെക്കുറിച്ചു ഹ്രസ്വമായ ഒരു വിവരണമുണ്ട്‌.

ജീസ്സസ്‌ യൂത്ത്‌ അദ്ധ്യാത്മികതയേക്കുറിച്ചാണ്‌ അടുത്തതായി പരാമര്‍ശിക്കുക. ആത്മാഭിഷേകത്തിലൂടെ യേശുവുമായി ഒരു കണ്ടുമുട്ടൽ അനുഭവേദ്യമാകുന്ന നവീകരണാനുഭവത്തിലൂടെയാണ്‌ മുന്നേറ്റത്തിലുള്ള ജീവിതത്തിന്റെ തുടക്കം. ആറു സ്ഥായീഘടകങ്ങളില്‍ പ്രതിബദ്ധതയുള്ള ജീവിതശൈലിയിൽ ഈ ആദ്ധ്യാത്മികത പക്വമാകുന്നു. ഈ ഭാഗത്ത്‌ ഈ ഓരോ പില്ലറുകളേയും കുറിച്ച്‌ ഒരു ലഘുവിവരണമുണ്ട്‌.

ജീസ്സസ്‌ യൂത്ത്‌ അംഗത്വം

ആരെല്ലാമാണ്‌ മുന്നേറ്റത്തിന്റെ സജീവ ഭാഗമാകുക? സാധാരണ അംഗങ്ങള്‍, അസ്സോസിയേറ്റ്‌ അംഗങ്ങള്‍, അദരണീയാംഗങ്ങളായ മെത്രാന്മാര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ പെട്ടവരാണ്‌ ജീസ്സസ്‌ യൂത്തിലുളളവര്‍. സാധാരണാംഗങ്ങളാകുമല്ലോ ഇതില്‍ സിംഹഭാഗവും. പതിനെട്ടുവയസ്സു തികഞ്ഞ കത്തോലിക്കര്‍ക്ക്‌ മുന്നേറ്റത്തിന്റെ ആമുഖപരിശീലനം പൂര്‍ത്തിയാക്കിയാല്‍ സാധാരണ അംഗമാകാം. അല്‍മായര്‍ക്കും വൈദികര്‍ക്കും സന്യസ്തര്ക്കും ഇപ്രകാരം അംഗങ്ങളാകാം. ഇതിൽ ഏതെങ്കിലും നിബന്ധന പൂര്‍ത്തികരിക്കാനാവാത്തവര്‍ക്ക്‌ അസ്സോസിയേറ്റ്‌ അംഗങ്ങളായി മുന്നേറ്റത്തിൽ സജീവ പങ്കാളിത്തമാകാം. മെത്രാന്മാര്‍ മാത്രമാണ്‌ ആദരണീയംഗങ്ങള്‍.

മാര്‍ഗ്ഗരേഖയില്‍ മുന്നേറ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വൈദീകരേയും സന്യസ്ഥരേയും കുറിച്ചുള്ള ഒരു പ്രത്യേക വിഭാഗമുണ്ട്‌. ജീസ്റസ്‌ യൂത്ത്‌ അതിലെ അംഗങ്ങളുടെ ദൈവവിളി തിരിച്ചറിയാന്‍ വേണ്ട സഹായം നല്‍കുന്നു. അംഗങ്ങൾ സെമിനാരികളിലും സന്യസ്ഥഭവനങ്ങളിലും ചേര്‍ന്നാലും അവര്‍ക്ക്‌ മേലധികാരികളുടെ സമ്മതത്തോടെ മുന്നേറ്റത്തിന്റെ സജീവ ഭാഗമായി തുടരാവുന്നതാണ്‌. മുന്നേറ്റം നൽകുന്ന പരിശീലനം സ്വീകരിച്ച്‌ മറ്റു വൈദീകർക്കും സന്യസ്ഥര്‍ക്കും ജീസ്സസ്‌ യൂത്തിന്റെ ഭാഗമാകാം. ഇതോടൊപ്പം ജീസ്സസ്‌ യൂത്തിനൊപ്പം മുഴുസമയപ്രവർത്തനത്തിനായി സമര്‍പ്പിതരായ വൈദികര്‍ക്ക്‌ ഏതെങ്കിലും രൂപതയുടെ ഭാഗമായിനിന്നുകൊണ്ട്‌ അവിടത്തെ മെത്രാന്റെ പ്രത്യേക അനുവാദത്തോടെ ഇതില്‍ പ്രവര്‍ത്തിക്കവുന്നതാണ്‌. മുന്നേറ്റത്തിന്റെ അന്തര്‍ദ്ദേശീയ കയണ്‍സിൽ നിയമിക്കുന്ന ഒരു വൈദീകനായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ പ്രത്യേക മേൽനോട്ടത്തിനായുള്ള ഉത്തരവാദിത്വം.

ജീസ്സുസ്സ്‌ യൂത്തിന്റെ ഭാഗമാകാന്‍ മാത്രമല്ല ഒപചാരികമായി മുന്നേറ്റത്തിൽ നിന്ന്‌ പിരിഞ്ഞുപോകാനുമുള്ള വ്യവസ്ഥകള്‍ ഈ സ്റ്റാറ്റയട്ട്‌സിലുണ്ട്‌. ഒരു അംഗത്തിന്‌ സ്വയമായി മുന്നേറ്റത്തില്‍ നിന്നു പിന്മാറാം. ജീസ്സസ്‌ യൂത്ത്‌ കൺസിലിന്റെ കൊഓര്‍ഡിനേറ്ററിന്‌ ഒരു അപേക്ഷ എഴുതി നല്‍കിയാണ്‌ ഒരാള്‍ പിരിഞ്ഞുപോകേണ്ടത്‌. മുന്നേറ്റത്തിന്റെ സജീവഭാഗഭാഗിത്വം പ്രകടമാക്കുന്ന"റീകമിറ്റ്മന്റ്" നടത്താതിരിക്കുന്നത്‌ അംഗത്വം തുടരുന്നതിനുള്ള താല്ലര്യമില്ലായ്മയായി പരിഗണിക്കവുന്നതാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ദേശീയ കൗൺസിലിന്‌ ഒരാളുടെ അംഗത്വം അവസാനിപ്പിക്കവുന്നതാണ്‌. കത്തോലിക്കാസഭയുടെ പഠനങ്ങൾ മുന്നേറ്റത്തിന്റെ ആദ്ധ്യാത്മികദയത്യം എന്നിവയെ പരസ്യമായി എതിര്‍ക്കുക, മുന്നേറ്റത്തിന്റെ പ്രവര്‍ത്തനത്തിന്‌ ഗൗരവതരമായ തടസ്സുമാകുക എന്നീ സാഹചര്യങ്ങളില്‍ (പ്രസ്തുത വ്യക്തിക്ക്‌ തന്റെ പ്രവര്‍ത്തനങ്ങൾ വ്യക്തമാക്കാന്‍ വേണ്ട അവസരങ്ങൾ കൊടുത്തുകൊണ്ട്‌ ദേശീയ കൗൺസിലിനാണ്‌ ഒരാളുടെ അംഗത്വം നിര്‍ത്തലാക്കാനുള്ള അധികാരം. ആ വ്യക്തിക്ക്‌ അന്തര്‍ദ്ദേശീയ കണ്‍സില്‍ വരെ പുനര്‍പരിശോധനയ്ക്ക്‌ പോകാവുന്നതുമാണ്‌.

അടുത്ത ലേഖനത്തിൽ ജീസ്സസ്‌ യൂത്ത്‌ മാര്‍ഗ്ഗരേഖയിൽ മുന്നേറ്റത്തിന്റെ സംഘടനാക്രമീകരണത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ചര്‍ച്ചാവിഷയമാക്കാം.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)