ജീസ്സസ് യൂത്തിലെ സാമൂഹ്യ പ്രതിബദ്ധതയുടെ വളരുന്ന മാനങ്ങള്‍ (MJYR005)
ജീസ്സസ് യൂത്തിലെ സാമൂഹ്യ പ്രതിബദ്ധതയുടെ വളരുന്ന മാനങ്ങള്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
ജീസ്സസ് യൂത്തിലെ ദര്‍ശനങ്ങള്‍ രൂപപ്പെട്ട സുപ്രധാന വേദി 1982 ജുലൈ മാസത്തിൽ രൂപം കൊണ്ട് ഏതാണ്ട് നാലഞ്ചു വര്‍ഷം തുടര്‍ന്ന "ഫസ്റ്റ്‌ലൈൻ" ഗ്രൂപ്പായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന് മൂന്നാം വാരന്ത്യത്തിൽ ചര്‍ച്ചകളും വിചിന്തനങ്ങളും നടത്തി തിരിച്ചുപോകുമായിരുന്ന ഒരു നേതൃസമിതി. ക്ലാസ്സുകളോ കൃത്യതയാര്‍ന്ന സെഷനുകളോ ഇല്ലാതെ വിശേഷങ്ങള്‍ പങ്കുവയ്ക്കലും ചര്‍ച്ചകളും പ്രാര്‍ത്ഥനയും മാത്രം ഉണ്ടായിരുന്ന വര്‍ഷങ്ങള്‍ നീണ്ട ഒരു കൂട്ടായ്മ. പല ഗ്രൂപ്പുകളിലും സംഭവിക്കുന്ന കൃത്യമായ നിര്‍ദ്ദേശങ്ങളുടേയും ഒരുവിധത്തിലുള്ള വിചാര നിയന്ത്രണത്തിന്റേയും അഭാവത്തില്‍ ഫസ്റ്റലൈന്‍ ഏറെ സ്വാത്രന്ത്യത്തോടെയുള്ള അന്വേഷണത്തിന്റേയും ആദ്ധ്യാത്മിക വളര്‍ച്ചയുടേയും വേദിയായി. പിന്നീടു രൂപംകൊണ്ട മുന്നേറ്റത്തിന്റെ പല ശൈലികളും ചിന്താഗതികളും ആ വേദിയിൽ രൂപപ്പെട്ടു. അതിൽ സുപ്രധാനമായ
ഒരു മേഖലയായിരുന്നു സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചുള്ള വളരുന്ന വീക്ഷണം.
സാന്നിദ്ധ്യം ഒരു ശുശ്രൂഷയാകുമ്പോൾ
സുവിശേഷവല്‍ക്കരണത്തിന്റെ വ്യത്യസ്ഥമായ മതൃകകളില്‍ പുളിമാവിന്റെ രീതി ആധുനീകകാലങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് പലപ്പോഴും ഈ ചര്‍ച്ചകളില്‍ സൂചിപ്പിക്കപ്പെടാറുണ്ടായിരുന്നു. പിന്നീട് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ ജീസ്സസ് യൂത്തിന്റെ (പത്യേകതയായി എടുത്തുപറയുമായിരുന്ന ഭീഷണിയുയര്‍ത്താത്ത സുവിശേഷവല്‍ക്കരണ രീതി ഇതിനോട് ഒത്തുചേര്‍ന്നു പോകുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ജീസ്സസ് യൂത്ത് സാവധാനം രൂപപ്പെട്ടുവന്നപ്പോള്‍ അന്നുണ്ടായിരുന്ന മറ്റുയുവജന പ്രസ്ഥാനങ്ങൾ അതിലൊരു മത്സരത്തിന്റെ സൂചന കണ്ടു. പലയിടങ്ങളിലും കുറച്ചെല്ലാം സംഘര്‍ഷങ്ങളും ഉണ്ടായി.
ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചിന്തകൾ ഇപ്രകാരമയിരുന്നു. അങ്ങനെ ഒരു മത്സരം ജീസ്സസ് യൂത്തിന്റെ താല്ലര്യമേ അല്ല. മറിച്ച് വ്യക്തികള്‍ എന്ന നിലയിലും ഒരു സമൂഹമായും യേശുവിനെ പരിചയപ്പെടുത്തുന്ന ഒരു സാക്ഷ്യമാകുകയാണ് മുന്നേറ്റത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ പൊതുവേ ഇന്ന് മത്സരത്തിന്റെ സംസ്കാരമായതുകൊണ്ട് ആഗ്രഹിച്ചില്ലെങ്കിൽ പോലും നാം മറ്റുള്ളവര്‍ക്ക് വെല്ലുവിളിയായിത്തീരാം. ഇതിനെ മറികടക്കാനുള്ള ഏറ്റം നല്ല മാര്‍ഗ്ഗങ്ങളാണ് ദാസ്യ സേവനവും ഒപ്പം അവരുടെതന്നെ അവിഭാജ്യഭാഗമായി നാം ആയിത്തീരലും. മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇതാകാം ബൈബിള്‍ പരാമര്‍ശിക്കുന്ന പുളിമാവായിത്തീരല്‍.
ജീസ്സസ് യൂത്തില്‍ സജീവ ഭാഗഭാഗിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ എപ്രകാരം മറ്റു യുവജന സംഘടനകളില്‍ അംഗങ്ങളാകാനാകും ഒപ്പം അവയെ എങ്ങനെ വളര്‍ത്താന്‍ സഹായിക്കാനാകും എന്ന ചിന്ത ഇതോടെ പല വേദികളിലും പങ്കവയ്ക്കുപ്പെട്ടു. അതിനു നല്ല ഫലവുമുണ്ടായി. വിവിധ പ്രദേശങ്ങളിൽ കെസിവൈഎമ്മും സീഎല്‍സീയും ഒക്കെ വളര്‍ത്താനും അതിനു നേതൃത്വം നൽകാനും ജീസ്സസ് യൂത്ത് മുന്‍കൈ എടുത്തു. സേവനം ക്രിസ്തീയതയുടെ അവിഭാജ്യഘടകമാണ് എന്ന് മുന്നേറ്റത്തില്‍ എന്നും പഠിപ്പിക്കുമായിരുന്നു. എന്നാല്‍ മത്സരിക്കാന്‍ സാദ്ധ്യതയുള്ളവരുടെ സേവകരാകുക എന്ന ചിന്താഗതി നിസ്വാര്‍ത്ഥ സേവനത്തിന് ഒരു പുതുമാനം നൽകാൻ ഇടയാക്കി. ഇത് സുവിശേഷവല്‍ക്കരണ സമീപനത്തിന് കുറച്ചുകൂടെ ആഴവും നല്‍കി.
പാവങ്ങൾക്ക് കരുതൽ
സാമൂഹ്യ പ്രതിബദ്ധതയില്‍ പാവങ്ങളോടുള്ള കരുതലിന് ഒരു പ്രത്യേക സ്ഥാനമുണ്ടല്ലോ. പലതുകൊണ്ടും 1982 എന്ന വര്‍ഷം മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ ഒരു നാഴികകല്ലായിരുന്നു, അതോടോപ്പം അഗതികളോടുള്ള മനോഭാവത്തെക്കുറിച്ചുള്ള ചിന്തവളരുന്നതിലും. ഇന്ത്യയിലെ കരിസ്മാറ്റിക് നവീകരണം രൂപപ്പെട്ടുവരുന്നകാലം. രണ്ടൊ മൂന്നോ വര്‍ഷംകൂടുമ്പോള്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനുകളും അവയുടെ ചിന്താവിഷയവും ആ മുന്നേറ്റത്തിന്റെ ദര്‍ശനവും ശൈലിയും രൂപപ്പെടുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ആദ്യമായി കേരളത്തില്‍ വച്ച് ഒരു ദേശീയ കണ്‍വെന്‍ഷന്‍ നടത്താനിടവന്നത് 1982 ല്‍ ആയിരുന്നു. തേവര കോളേജ് മൈതാനത്തുവച്ച്. അതിന്റെ വിചിന്തന വിഷയം പാവങ്ങളോടുള്ള പ്രതിബദ്ധത (0201 10116 5൦01) എന്നതുമായിരുന്നു.
ദേശീയ ചരിത്രത്തിലാദ്യമായി വര്‍ഷങ്ങൾ നീണ്ടുനിന്ന ഒരുക്കത്തോടെ വളരെ വലിയ പങ്കാളിത്തത്തോടെ സമ്മേളനം തയ്യാറായി. ആയിരം വോളന്റിയര്‍മാരെ ഇതിനായി ഒരുക്കേണ്ടിയിരുന്നു. അതിനുള്ള ഉത്തരവാദിത്വം എനിക്കും. അങ്ങനെ 82 ജനുവരിയിൽ മഞ്ഞുമ്മല്‍ വച്ച് സ്വയാവബോധം അടിസ്ഥാനമാക്കിയുള്ള നേതൃപരിശീലനവും ജൂലായിൽ തേവരയിലെ നേതൃസംഗമവും തുടര്‍ന്ന് ഫാസ്റ്റ്‌ലൈനും എല്ലാം എല്ലാം ഏറ്റം സജ്ജമായ സേവനടഭടന്മാരുടെ നിരയെ വാര്‍ത്തെടുക്കാനായിരുന്നു. ഇരുപതിനായിരത്തിലധിക൦ പേര്‍ താമസിച്ചുപങ്കെടുത്ത കണ്‍വെന്‍ഷന്‍ ചരി(തസംഭവമായി എന്നു പറയേണ്ടതില്ലല്ലോ. അതോടൊപ്പം അറിഞ്ഞോ അറിയാതെയോ ഒരു മുന്നേറ്റവും രൂപപ്പെട്ടു.
പള്ളിവാതുക്കല്‍ അച്ചനും ആലീസ്കുട്ടിയും നാടുമുഴുവന്‍ യാത്രചെയ്ത് പാവങ്ങളോടുള്ള (പ്രതിബദ്ധത എന്ത് എന്ന് ഉദ്ബോധനം നൽകി നവീകരണ മുന്നേറ്റത്തെ മുഴുവന്‍ സജ്ജമാക്കിയപ്പോഴും, സി. ക്ലിയോപാട്ര, വിടി ജോര്‍ജ്ജുചേട്ടന്‍, ജോസ് ജേക്കബ്, ജെയിംസ് എബ്രാഹം എന്നിവരടക്കം വലിയൊരു നിര ഒരുമനസ്സോടെ സംവിധാനങ്ങൾ ഒരുക്കിയപ്പോഴും, എല്ലാം പങ്കുവയ്ക്കുന്ന വലിയൊരു കുടുംബസംസ്കാരം രൂപപ്പെടുന്നതിനൊപ്പം ആരാണു പാവങ്ങള്‍, സമൂഹത്തിന് അവരോടുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ച് യേശുവിന്റെ നിര്‍ദ്ദേശാമെന്താണ്, എന്നുതുടങ്ങിയ ദര്‍ശനങ്ങളും യുവജന സമൂഹത്തില്‍ രൂപപ്പെടുകയായിരുന്നു.
അന്നത്തെ വ്യക്തതയില്‍, നമ്മുടെ ജീവിതത്തിൽ പാവങ്ങളെ സന്ദര്‍ശിച്ച് ഒരു തുടക്കമിടണം, നമ്മുടെ സുഖനിദ്രയിൽ നിന്നുണര്‍ന്ന് സഹിക്കുന്നവരുടെ അവസ്ഥ കണ്ടറിയാനുള്ള അവസരങ്ങളാകുമത്. തുടര്‍ന്ന് ആരെങ്കിലുമൊക്കെ അവരുടെ പക്കലെത്താനും അവരെ സഹായിക്കാനും പ്രതിബദ്ധരാകണം. അവസാനമായി വ്യക്തതയും പക്വതയുമാര്‍ന്ന പദ്ധതികൾ ആവശ്യാനുസരണം രൂപപ്പെടണം.
അപ്പോഴും ഒരു ചോദ്യമുയരുമായിരുന്നു. ജീസ്സസ് യൂത്തി സാമൂഹ്യസേവന ബഹൃദ് പദ്ധതികള്‍ രൂപപ്പെടണോ? ഈ മുന്നേറ്റം പ്രഥമത ഒരു സാമൂഹ്യസേവന സംരംഭമല്ല. എന്നാല്‍ യേശുവിലുള്ള ളഈര്‍ജ്ജസ്വലമായ ജീവിതവും പക്വമായ സുവിശേഷവല്‍ക്കരണവും സാദ്ധ്യമാകണമെങ്കിൽ അശരണരോടും സഹിക്കുന്നവരോടും ഒത്തുനിന്നുകൊണ്ടേ അതു സാദ്ധ്യമാകൂ. പ്രായോഗികമായി അതെങ്ങനെ സാധിക്കും?
എളിയസേവനവും പാവങ്ങളോടുള്ള പ്രതിബദ്ധതയും ഈ മുന്നേറ്റത്തിലുള്ള ഓരോ അംഗത്തിന്റേയും ജീവിത ശൈലിയാകണം. ഇതിനു സഹായകരമായ രീതിയില്‍ മറ്റു പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമായി തനിയേയും൦ സംഘടിതമായും സഹകരിക്കേണ്ടിയും വരും. ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തികളും ചില കൂട്ടായ്മകളും ഈ തലത്തിൽ കുറച്ചെല്ലാം പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍ ജീസ്സസ് യൂത്ത് ഈ മേഖലയില്‍ കുറേ അധികം മുന്നോട്ടു പോകേണ്ടിയുമിരിക്കുന്നു.
പൊതുവേദികൾ
അടുത്തൊരു മേഖല സമൂഹത്തിന്റെ പൊതുവേദികളിലെ പങ്കാളിത്തം തന്നെ. സാമൂഹ്യ സംഘടനകള്‍, പൊതു പങ്കാളിത്ത സംവിധാനങ്ങള്‍, കലാസാംസ്കാരിക വേദികള്‍, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെല്ലാം ഈ മേഖലയിൽ പെടും. അല്‍മായ വിശ്വാസികളെക്കുറിച്ചുള്ള സഭാമാതാവിന്റെ ആഗ്രഹം ശക്തമായ ഒരു വെല്ലുവിളിയായി എന്നും നമ്മുടെ മുന്നിലുണ്ടായിട്ടുണ്ട്. ഇപ്പറഞ്ഞ മേഖലകളാണ് പൊതുസമൂഹത്തിന്റെ ദൃശ്യമായ നേതൃത്വം. അതുകൊണ്ടുതന്നെ വിശ്വാസികൾ ആ മേഖലകള്‍ ഉപേക്ഷിക്കരുത്. മറിച്ച് അല്‍മായര്‍ അവിടെ സജീവ സാന്നിദ്ധ്യവും അതിലെ തിരുത്തൽ ശക്തിയുമാകണം.
ചിന്തയില്‍ സജീവമെങ്കിലും പ്രവൃത്തിയിൽ ഈ നിര്‍ദ്ദേശം ജീസ്സസ് യൂത്തില്‍ എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്ന് ആത്മശോധനയ്ക്കു വിഷയമാകേണ്ടിയിരിക്കുന്നു. അടുത്ത കാലങ്ങളില്‍ പരിസ്ഥിതിയുടെ സംരക്ഷകരാകാനുള്ള സഭയുടെ ആഹ്വാനം ശക്തമാകുമ്പോള്‍ വ്യക്തിപരമായ ഈ മേഖലയിലുള്ള ശ്രദ്ധയ്ക്കൊപ്പം പൊതുസമൂഹത്തിലുള്ള നമ്മുടെ സാന്നിദ്ധ്യവും അത്യാവശ്യമായിത്തീരുന്നു.
തൊഴിൽ എന്ന ശുശ്രൂഷാ വേദി
ജീസ്സസ് യൂത്തിന്റെ സാമൂഹ്യ ആഭിമുഖ്യവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള അവസാനത്തെ തലം തൊഴിൽ മേഖല തന്നെ. ഇന്നത്തെ പൊതു ചിന്തയില്‍ മാന്യമായി ജീവിക്കാനുള്ള വകയുണ്ടാക്കാനുള്ള വഴി എന്നേ ഒരു കരിയറിനെക്കുറിച്ചു കരുതാറുള്ളൂ. എന്നാല്‍ സഭാ പഠനങ്ങളില്‍ എന്നെ ഞാനാക്കുന്ന, ജീവിതത്തിന് അര്‍ത്ഥവും ആഴവും തരുന്ന, ദൈവേഷ്ടവും നിറവേറ്റാന്‍ സുപ്രധാന വേദിയാകുന്ന ദൈവദാനമായി അതിനെ നാം സ്വീകരിക്കണം. അത്ര വ്യക്തതയോടെ അല്ലെങ്കിലും ജീസ്സസ് യൂത്ത് മുന്നേറ്റത്തില്‍ തൊഴില്‍ മേഖലയ്ക്ക് ഏറേ ശ്രദ്ധകിട്ടിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളും സാധാരണ തൊഴിലാളികളും ഉന്നത ബിരുദധാരികളായ പ്രൊഫഷനലുകളുമെല്ലാം യാതൊരു വേര്‍തിരിവുമില്ലാതെ മുന്നേറ്റത്തിൽ ഒന്നിച്ചു വരുന്നതിനൊപ്പം പല സമയങ്ങളിലും വ്യത്യസ്ഥ കരിയറുകളില്‍ ഉള്ളവര്‍ ഒന്നിച്ചുകൂടി തങ്ങളുടെ പ്രത്യേക വിളിയും ദയത്യവും എന്ത് എന്നന്വേഷിക്കുന്ന വേദികള്‍ ഏറെ ഉണ്ടായിട്ടുണ്ട്. സമൂഹ നിര്‍മ്മിതിക്കും സുവിശേഷവല്‍ക്കരണത്തിനും ഈ സമീപനത്തിനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. എവിടേയും മുന്തിയ ശമ്പളവും സഈകര്യങ്ങളും നോക്കി യുവാക്കള്‍ കോര്‍പ്പറേറ്റ് ജോലികളിലേയ്ക്ക് എടുത്തുചാടുന്ന ഇക്കാലത്ത് ദൈവരാജ്യ നിര്‍മ്മിതിക്ക് സഹായകരമായ കരിയറുകള്‍ തെരഞ്ഞെടുക്കുന്നതിനേക്കുറിച്ചുള്ള ചിന്തകളും ഉയരുന്നു. സര്‍ക്കര്‍ ജോലികൾ ആകര്‍ഷകമല്ലാതായിത്തീരുന്ന ഈ സമയത്ത് നല്ല പ്രതിബദ്ധതയും സേവനതല്ലരതയും ഉള്ളവരുടെ അവിടെയുള്ള സാന്നിദ്ധ്യത്തിന്റെ ആവശ്യകതയും മുന്നേറ്റത്തില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്.
ഫലം കൊണ്ട് വൃക്ഷത്തെ തിരിച്ചറിയുക. ഒരു മുന്നേറ്റത്തിന്റെ കാര്യക്ഷമത അറിയേണ്ടതും അത് പൊതുസമൂഹത്തില്‍ കൊണ്ടുവരുന്ന സ്ഥായിയായ വളര്‍ച്ചകൊണ്ടാണ്. അതുതന്നെയാണല്ലോ യഥാര്‍ത്ഥ സുവിശേഷവല്‍ക്കരണവും. ജീസ്സസ് യൂത്ത് മുന്നേറ്റവും ഈ തലത്തിൽ കാര്യക്ഷമമായ പടികൾ വച്ചിട്ടുണ്ട്, എങ്കിലും ഇനി എത്രയോ മുന്നോട്ടുപോകാനുമുണ്ട്.

Comments
Post a Comment