കാമ്പസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചാവഴികള്‍ (MJYR004)
കാമ്പസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചാവഴികള്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
നിങ്ങളെന്താ കോളേജുകളെ വിപ്ലവ്പ്രസ്ഥാനങ്ങള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണോ? നിങ്ങളുടെ യുവജന പ്രവര്‍ത്തനങ്ങൾ ഇടവകയിൽ മാത്രം ഒതുക്കാനാണു നിങ്ങള്‍ നോക്കുന്നത്, കാരണം അതെളുപ്പമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും സുഖമുള്ള പശ്ചാത്തലമല്ലായിരിക്കും, പക്ഷേ അവിടെയാണ് ഈ യുവജന മുന്നേറ്റം പ്രവര്‍ത്തിക്കേണ്ടത്.?” മാംഗളൂര്‍കാരി സിസ്റ്റര്‍ ഹെഡ്വിജ്ജ് ഏറെ തീക്ഷ്ണതയോടും കുറച്ചെല്ലാം പരുഷമായുമാണ് അന്നത്തെ യുവജന നേതാക്കളെ കോളേജുകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വെല്ലുവിളിച്ചത്. 1983 ല്‍ സിസ്റ്ററിന്റെ ആവശ്യപ്രകാരം എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വിളിച്ചുകൂട്ടിയ മീറ്റിങ്ങില്‍ വച്ചായിരുന്നു അത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കത്തോലിക്കാ സ്ഥാപനങ്ങളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡിന്റെ തലപ്പത്ത് സിസ്റ്റര്‍ ഹെഡ്വിജ്ജ് വന്നശേഷം ആ മേഖലയില്‍ ഒരു പുത്തന്‍ ആദ്ധ്യാത്മിക ചൈതന്യം വന്നുചേര്‍ന്നു. ഭാരതം മുഴുവന്‍ ചുറ്റിനടന്ന് കോളേജ് അധികാരികളെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങൾക്കായി ഉണര്‍ത്താനും ദേശീയ തലത്തില്‍ കത്തോലിക്കാ കോളേജ് പ്രിന്‍സിപ്പള്‍മാര്‍ക്കുവേണ്ടി ധ്യാനങ്ങള്‍ സംഘടിപ്പിക്കാനും സിസ്റ്റര്‍ അക്കാലങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചു.
സിസ്റ്റര്‍ ഹെഡ്വിജ്ജിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ 1976 മുതല്‍ കേരളത്തിലെ കത്തോലിക്കാ കോളേജുകളിലും ഐക്കഫ് ഗ്രൂപ്പുകളിലും ഉണ്ടായ അനേക കരിസ് മാറ്റിക് ഇടപെടലുകള്‍ക്ക് ഒരു പുതു ദിശ നല്‍കി. എഴുപതുകളുടെ അവസാനത്തോടെ കേരളത്തിലെ ഒട്ടുമുക്കാല്‍ കത്തോലിക്കാ കോളേജുകളിലും ആദ്യകാലങ്ങളില്‍ ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും ഈ പ്രത്യേക ധ്യാനങ്ങള്‍ നടന്നുവന്നു. ഇതിന്റെ എല്ലാം തുടക്കം അന്ന് ആലുവായില്‍ ഉണ്ടായിരുന്ന മാര്‍സലീനോ അച്ചനും പിന്നെ ഐക്കഫ് സംഘടയുമായി അടുത്തു പ്രവർത്തിച്ചിരുന്ന ഫിയോച്ചനും ഒക്കെയായിരുന്നു.
ജീസ്സസ് യൂത്ത് സംസ്കാരത്തില്‍ ഏതൊരു പുതിയ വെല്ലുവിളിയും തുടര്‍ചര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാപൂര്‍വ്വമുള്ള വിവേചന പ്രകീയയ്ക്കും വിഷയമാകും. സാധാരണഗതിയില്‍ അതില്‍നിന്ന് ഒരു പ്രവര്‍ത്തന പദ്ധതിയും കുറേ ശൈലീ വ്യതിയാനങ്ങളും രൂപപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലും അതുതന്നെ സംഭവിച്ചു.
തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി പല കാല്‍വയ്കകുകളുമുണ്ടായി. ആ വര്‍ഷം പാലായില്‍ തുടക്കം കുറിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളും അലയടിച്ച വൈ-ഈ-ജെ, യൂത്ത് എന്‍കണ്ടര്‍ ജീസ്സസ് ആയിരുന്നു അതില്‍ ഏറെ പ്രധാനം. എന്തായിരുന്നു വൈ-ഈ-ജെയുടെ പ്രത്യേകത? വേണ്ട ഒരുക്കത്തോടെ ഒരു കോളേജിലെ കൂട്ടികളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി നല്ല സംഗീതത്തിന്റെ സഹായത്തോടെ മൂന്നു ദിവസം നീളുന്ന വചന പ്രഘോഷണം. ആ വര്‍ഷങ്ങളില്‍ ധാരാളം കോളേജുകളില്‍ ഈ പരിപാടി നടന്നു. അന്നത്തെ ഏതാണ്ടെല്ലാ യുവജന നേതാക്കളും ഇതിന്റെ സംഘാടനത്തിലും പ്രൊഗ്രാമിലും സജീവമായി ഭാഗഭാക്കുകളായി. പങ്കെടുക്കുന്നവര്‍ ആദ്യഘട്ടങ്ങളില്‍ വലിയ താല്‍പര്യം കാട്ടിയില്ലെങ്കിലും പ്രോഗ്രാം കഴിയുമ്പോള്‍ വലിയ മാറ്റത്തിനു വിധേയമായിക്കഴിഞ്ഞിരിക്കും. ഇതിന്റെ തുടര്‍ച്ചയെന്നോണം അനേക പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു.
ഈ മേഖലയിലെ ഒരു മൂന്നാം വേലിയേറ്റം 1986 ല്‍ ആയിരുന്നു. അത് കൃത്യതയോടെയുള്ള ജീസസ് യൂത്ത് കാമ്പസ് മിനിസ്റ്റിയുടെ തുടക്കവുമായി. ആ വര്‍ഷം ആദ്യം ജീസ്സസ് യൂത്തില്‍ കോളേജ്തല പ്രവര്‍ത്തനങ്ങൾ അവലോകനം നടത്താനായി കാക്കനാട് സ്നേഹനിലയത്തില്‍ ഒരു ചര്‍ച്ച നടന്നു. അവിടെ ഉയര്‍ന്ന ആശയങ്ങള്‍: ഉന്നത വിദ്യാഭ്യാസത്തിന്റെ മൂന്നു മേഖലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേണം ഭരണതലം, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ. ഈ ഓരോ മേഖലയിലും പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ ഓരോരുത്തര്‍ ഉത്തരവാദിത്വവും ഏറ്റെടുത്തു. താമസിയാതെ അദ്ധ്യാപകരുടെ ഒരു സെമിനാര്‍ നടന്നു, ആ ജൂണ്‍ മാസത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വാരാന്ത്യ സമ്മേളനവും. ഈ ജൂണ്‍ സമ്മേളനം ജീസ്സസ് യൂത്ത് കാമ്പസ് ശുശ്രൂഷയുടെ ഒയപചാരിക തുടക്കവുമായി.
വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ഉണ്ടാക്കാന്‍ ഉത്തരവാദിത്വം എന്റെ തലയിലാണു വീണത്. ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചു വന്ന് കോളേജുകളില്‍ എന്തു നടക്കാനാകും എന്നു ചര്‍ച്ചചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ മേഖലയില്‍ നല്ല താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. ഒന്നിച്ചു വരവില്‍ എന്തു സംഭവിക്കണമെന്നും ഒരു ധാരണയുണ്ടായി. എല്ലാ കത്തോലിക്കാ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കും ഞാന്‍ കത്തുകളയച്ചു. ജീസസ് യൂത്ത് സോണുകള്‍ വഴി എത്തേണ്ട കുട്ടികളും അദ്ധ്യാപകരും വന്നെത്താന്‍ വേണ്ട ഒത്താശകളും ചെയ്തു.
ജൂണ്‍ 27 വെള്ളിയാഴ്ച ആരംഭിച്ച് ആ ഞായറാഴ്ച സമാപിച്ച കേരളതല വിദ്യാര്‍ത്ഥി സമ്മേളനം വലിയൊരു വഴിത്തിരിവായി. ഒന്നിച്ചു വന്നവര്‍ ആദ്യം പരിചയപ്പെട്ടു, ആ മേഖലയിലെ അസ്വസ്ഥകള്‍ പങ്കുവെച്ചു, പിന്നെ ആത്മനവീകരണത്തിനു കുറേസമയം ചെലവിട്ടു. അടുത്തപടിയായി ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളും അവരുടെ സ്വപ്നങ്ങളും സാദ്ധ്യതകളും ചര്‍ച്ചാവിഷയമായി. അവസാനം അവര്‍തന്നെ എത്തിച്ചേര്‍ന്ന കുറേ തീരുമാനങ്ങളോടെ പിരിഞ്ഞുപോയി. ആ സമ്മേളനം അങ്ങനെ കോളേജ് തലത്തിലെ ഒരു സുഹൃദ്-വലയ ശുശ്രൂഷയുടെ അല്ലെങ്കില്‍ *പിയര്‍ മിനിസ്സിയുടെ” വലിയ തുടക്കമായി.
ആ ഒക്ടോബര്‍ മാസത്തില്‍ ഒരു 'മിഡ് ടേം ഇവാല്യുവേഷന്‍' എന്നപേരിൽ അവരെ ഒരിക്കല്‍കൂടി ഒന്നിച്ചു ചേര്‍ത്തു. കലൂര്‍ റിന്യൂവല്‍ സെന്റില്‍ നടന്ന ആ സംഗമത്തില്‍ ഏഴുപേര്‍ അടങ്ങുന്ന ആദ്യ കാമ്പസ് ടീം രൂപീകൃതമായി. മിസ് സോണി എമ്മാന്യുവല്‍ എന്ന എഞ്ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ആദ്യ കാമ്പസ് കോര്‍ഡിനേറ്ററുമായി. അടുത്ത ഇനുവരി മാസത്തില്‍ നടന്ന വര്‍ഷാന്ത്യ അവലോകന സമ്മേളനത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ട്രാക്കിലായി. അടുത്ത വര്‍ഷങ്ങളില്‍ ഈ ജൂണ്‍-ഒക്ടോബര്‍-ജനുവരി കാമ്പസ് നേതൃസംഗമങ്ങള്‍ പ്രവര്‍ത്തന മുന്നേറ്റത്തിന്റെ ഒരു താള്രകമം ഉറപ്പുവരുത്തി. അതിനിടെ ഓരോ കോളേജിലും ധ്യാനങ്ങളും ഗ്രൂപ്പുകളും ധാരാളമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളും ഒപ്പം സോണ്‍ തല ക്രമീകരണങ്ങളും ഒക്കെ സജീവമായി.
വ്യാപകമാകുന്ന കാമ്പസ് മുന്നേറ്റം
എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ അങ്കണത്തില്‍ ഒത്തുചേര്‍ന്ന *കാമ്പസ് മീറ്റ് 88? ഈ മേഖലയിലെ അടുത്ത വലിയ കാല്‍വയ് പ്പായിത്തീര്‍ന്നു. “ഉണരൂ ഉയര്‍ന്നു പ്രകാശിക്കൂ' എന്ന മുഖ്യചിന്തയുമായി കാര്യമായ ഒരുക്കത്തോടെയായിരുന്നു ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഏറെ വര്‍ണശബളാഭമായ ആ സമ്മേളനം അരങ്ങേറിയത്. തെയ്സേ, ഫോകൊലാരേ എന്നീ പ്രസ്ഥാനങ്ങൾ ജീസ്സസ് യൂത്ത് മുന്നേറ്റവുമായി ആദ്യമായി അടുത്തു പരിചയപ്പെട്ടത് ഇതിനിടെയായിരുന്നു. “ഉണരൂ യുവജനങ്ങളേ” ഇന്നു തുടങ്ങുന്ന ആ സമ്മേളനത്തിന്റെ തീം സോങ്ങ് അതിൽ പങ്കെടുത്തവരുടെ മനസ്സില്‍ ഇന്നും അലയടിക്കുന്നുണ്ടാകും.
തൃശ്ശൂര്‍ വിമലാകോളേജിൽ “അങ്ങേ രാജ്യം വരണം' എന്ന ചിന്തയുമായി *89 ലെ കാമ്പസ് മീറ്റ് നടന്നു. അടുത്തവര്‍ഷം അഞ്ചുകേന്ദ്രങ്ങളില്‍ വലിയ കാമ്പസ് മീറ്റുകളും അതെല്ലാം ഒരുക്കിയ അഞ്ഞൂറോളം കാമ്പസ് നേതാക്കള്‍ക്കുവേണ്ടി എറണാകുളത്തുവച്ച് ഏറെ പുതുമയാര്‍ന്ന പരിശീലന സമീപനത്തോടെ കാമ്പസ് കോണ്‍ഫറന്‍സും സംഘടിപ്പിക്കപ്പെട്ടു. പൊതുവായ പ്രസംഗങ്ങള്‍ക്കു പകരം വ്യക്തമായ പരിശീലന പദ്ധതി തയ്യാറാക്കി യുവജനങ്ങള്‍ തന്നെ മറ്റു യുവജനങ്ങള്‍ക്ക് പരിശീലനം കൈമാറുന്ന ചെറു ഗ്രൂപ്പുകളിലെ പഠന ശൈലി ജീസ്റ്റസ് യൂത്തിൽ ഒരു വലിയ ഗ്രൂപ്പിൽ ആദ്യം ഉപയോഗിച്ചത് ഇവിടെയായിരുന്നു.
പരിശീലന പദ്ധതികള്‍
ദൃതഗതിയില്‍ വലര്‍ന്നുവന്ന കാമ്പസ് ശുശ്രൂഷയ്ക്ക് ചുക്കാന്‍പിടിക്കാൻ കൃത്യമായ ദീശാബോധവും പരിശീലനവും കൈമുതലാക്കിയ യുവനേതൃത്വത്തിന്റെ ആവശ്യം മുന്‍പത്തെക്കാള്‍ കൂടുതലായി ഈ ഘട്ടത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങി. ജെറ്റ്, സെക്കന്‍ഡ് ലൈന്‍, ഡിടിപി തുടങ്ങിയ പരിശീലനങ്ങള്‍ ഇതിനു മുന്‍പേ തുടങ്ങിയിരുന്നെങ്കിലും കൂടുതല്‍ വിശ്വാധിഷ്ടിത നേതൃത്വ രൂപീകരണ പദ്ധതികള്‍ ഈ സമയത്ത് തയ്യാറാക്കപ്പെട്ടു. ബിരുദധാരികള്‍ക്കായുള്ള രണ്ടാഴ്ച നീളുന്ന 'മാസ്റ്റര്‍ ബില്‍ഡേഴ്‌സ്" വിശ്വാസ പക്വതയ്ക്കൊപ്പം സാമൂഹ്യ നേതൃത്വവും ലക്ഷ്യം വച്ചുള്ളതായിരുന്നു. ആ മേഖലയിലെ ഏറ്റം വിപ്ലവകരമായ കാല്‍വയ്പ്പ് “ഫുള്‍ ടൈമർ” പരിശീലനം തന്നെയായിരുന്നു. കോളേജുകളെ മുന്നിൽ കണ്ട് 91ല്‍ ആരംഭിച്ച ഈ വലിയ സംരംഭം പിന്നീട് കുറേകൂടെ വിശാലമായ ലക്ഷ്യങ്ങള്‍ സ്വീകരിച്ചു വളര്‍ന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സങ്കീര്‍ണതയേക്കുറിച്ച് ജീസ്സസ് യൂത്ത് മുന്നേറ്റത്തിന് എന്നും നല്ല അവബോധമുണ്ടായിരുന്നു. സുവിശേഷാത്മകമായ ക്രിയാത്മകതയോടെ ഇതിനെ സമീപിക്കാന്‍ ശ്രമം എന്നും ഉണ്ടായിട്ടുണ്ട്. അരോഗ്യ പരിപാലന മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു അതില്‍ ഒരു പ്രധാന തലം. നേഴ്‌സ്മാരുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തില്‍ വളര്‍ന്നു വന്നു. 1990 ലെ പ്രൊഫഷനല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ എഞ്ജിനീയറിംഗ്, മെഡിക്കല്‍, നിയമ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീസ്റ്റസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ രൂപവും ദിശയും നൽകി. അദ്ധ്യാപകരുടെ സമ്മേളനങ്ങളാണ് മറ്റൊരു കാമ്പസ് പ്രേഷിത മേഖലയായി രൂപംകൊണ്ടത്. ഇതോടൊപ്പം പല പ്രാവശ്യമായി ഗവേഷണ വിദ്യാത്ഥികളെ ഒന്നിച്ചുകൊണ്ടുവരാനും അവരുടെ ക്രിസ്തീയ പ്രതിബദ്ധതയേക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെടാനും ശ്രമങ്ങളുണ്ടായി.
തൊണ്ണൂറുകളുടെ അവസാനത്തോടെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തപ്പെട്ടു. ഈ മാറ്റങ്ങളുടെ പ്രത്യാഘാതമെന്തെന്നും ആ പശ്ചാത്തലത്തിൽ വിശ്വാസ ബോധന സമീപനത്തില്‍ എന്തെല്ലാം വ്യതിയാനങ്ങള്‍ മുന്നേറ്റത്തില്‍ വേണമെന്നും ജീസ്സസ് യൂത്ത് നേതൃത്വം ഏറെ ചര്‍ച്ചചെയ്തു. അതിനു ഫലവുമുണ്ടായി. സ്വയാശ്രയ സ്ഥാപനങ്ങളുടെ വ്യാപനമായിരുന്നു അടുത്ത വേലിയേറ്റം. പിന്നെ പ്രൊഫഷണല്‍ കോളേജുകളുടെ ദ്രൂതവളര്‍ച്ചയായി. കൂട്ടത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിനു പുറത്തേയ്ക്കുള്ള കുട്ടികളുടെ പ്രവാഹമായി. ഈ ഓരോ ചലനങ്ങളും മുന്നേറ്റ നേതൃത്വത്തിനു മുന്‍പില്‍ പുതു വെല്ലുവിളികളുയര്‍ത്തി. ഈ മാറ്റങ്ങളോടുള്ള പ്രത്യുത്തരമെന്നോണം പല പുത്തന്‍ കല്‍വയ്ക്കുകളും ഉണ്ടാകുകയും ചെയ്തു. വിജ്ഞാന വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ യുവജന ശുശ്രൂഷയില്‍ എന്തുകൊണ്ടും വലിയ ശ്രദ്ധനേടേണ്ട തലമാണല്ലോ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ പോഷണം. സഭയുടെ മുഖ്യധാരാ യുവഇനപ്രേഷിതത്വത്തില്‍ ഈ മേഖലയിലെ പോരായ്യ ജീസ്സസ് യൂത്ത് മുന്നേറ്റത്തിന് കുറേയെല്ലാം പരിഹരിക്കാനാകുന്നു എന്നത് ഏറെ സന്തോഷമുണര്‍ത്തുന്ന കാര്യമാണ്.

Comments
Post a Comment