ജീസസ് യൂത്ത് ആദ്ധ്യാത്മികത, അംഗത്വം (MJYR011)

ജീസസ് യൂത്ത് ആദ്ധ്യാത്മികത, അംഗത്വം  

ജീസ്സസ്‌ യൂത്ത്‌ മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 2

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

സഭയുടെ ഔപചാരിക ഭാഷയില്‍ ജീസ്സസ്‌ യൂത്ത്‌ മുന്നേറ്റം ഒരു സ്വകാര്യ സംഘടനയാണ്‌, മെത്രന്മാര്‍ ആരംഭകുറിച്ച ഒരു പൊതു സംഘടനയല്ല. ഇപ്രകാരം മുന്നേറ്റത്തിന്റെ പ്രത്യേകസ്വഭാവം വ്യക്തമാക്കിയാണ്‌ മുന്നേറ്റത്തിന്റെ സ്റ്റാറ്റ്യൂട്ട് ആരംഭിക്കുക. തുടര്‍ന്ന്‌ ലക്ഷ്യങ്ങള്‍ വിവരിക്കുന്നു. എല്ലാവരേയും, പ്രത്യേകിച്ച്‌ യുവജനങ്ങളെ ക്രിസ്തുവില്‍ നവീകൃതമായ ഒരു ജീവിതത്തിലേയ്ക്ക്‌ നയിക്കുക, അവരെ വിശുദ്ധിയിൽ വളരാന്‍ സഹായിക്കുക, സഭയുടെ ദൗത്യത്തോട്‌ ഒന്നു ചേര്‍ന്ന്‌
സുവീശേഷ പ്രവര്‍ത്തനത്തിന്‌ അവരെ സജ്ജരാക്കുക ഇതെല്ലാമാണ്‌ മുന്നേറ്റം ചെയ്യാന്‍ ശ്രമിക്കുക.

ഈ ലക്ഷ്യങ്ങൾ എങ്ങനെയാണ്‌ ജീസ്സുസ്‌ യൂത്ത്‌ പ്രാവര്‍ത്തികമാക്കുക?

വ്യക്തിപരവും കൂട്ടായ്മയിലുളളതുമായ പ്രേഷിത പ്രവര്‍ത്തനങ്ങൾ മുന്നേറ്റത്തിലുണ്ട്‌. ക്രൈസ്തവ കൂട്ടായ്മയിൽ ഒന്നിച്ചു വളര്‍ന്ന്‌ അനുദിന ജീവിതത്തില്‍ യേശുവിനെ പങ്കവയ്ക്കുനുള്ള നല്ല രൂപീകരണ വേദിയാണ്‌ ജീസ്സസ്‌ യൂത്ത്‌.

ആറു സ്ഥായീഘടകങ്ങളില്‍ (സിക്സ്‌ പില്ലേഴ്‌സ്‌) കൃത്യതനേടി, പ്രാര്‍ത്ഥനാ സമ്മേളനം, സെല്‍,  ഹൗസ്ഹോള്‍ഡ്‌ ഇവയില്‍ പങ്കാളികളായി, ദൈവാനുഭവം സാദ്ധ്യമാകുന്ന ധ്യാനം കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുത്ത്‌, വിശ്വാസ പരിശീലനങ്ങളില്‍ പക്വത വന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച്‌ ഒരു ജീസ്സസ്‌ യൂത്ത്‌ വിശുദ്ധിയില്‍ വളരുന്നു. ആദ്യഭാഗത്തുതന്നെ അഞ്ചുഘട്ടങ്ങളിലൂടെ മുന്നേറുന്ന ജീസ്സസ്‌ യൂത്ത്‌ വിശ്വാസ പരിശീലനത്തെക്കുറിച്ചു ഹ്രസ്വമായ ഒരു വിവരണമുണ്ട്‌.

ജീസ്സസ്‌ യൂത്ത്‌ അദ്ധ്യാത്മികതയേക്കുറിച്ചാണ്‌ അടുത്തതായി പരാമര്‍ശിക്കുക. ആത്മാഭിഷേകത്തിലൂടെ യേശുവുമായി ഒരു കണ്ടുമുട്ടൽ അനുഭവേദ്യമാകുന്ന നവീകരണാനുഭവത്തിലൂടെയാണ്‌ മുന്നേറ്റത്തിലുള്ള ജീവിതത്തിന്റെ തുടക്കം. ആറു സ്ഥായീഘടകങ്ങളില്‍ പ്രതിബദ്ധതയുള്ള ജീവിതശൈലിയിൽ ഈ ആദ്ധ്യാത്മികത പക്വമാകുന്നു. ഈ ഭാഗത്ത്‌ ഈ ഓരോ പില്ലറുകളേയും കുറിച്ച്‌ ഒരു ലഘുവിവരണമുണ്ട്‌.

ജീസ്സസ്‌ യൂത്ത്‌ അംഗത്വം

ആരെല്ലാമാണ്‌ മുന്നേറ്റത്തിന്റെ സജീവ ഭാഗമാകുക? സാധാരണ അംഗങ്ങള്‍, അസ്സോസിയേറ്റ്‌ അംഗങ്ങള്‍, അദരണീയാംഗങ്ങളായ മെതതാന്മാര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ പെട്ടവരാണ്‌ ജീസ്സസ്‌ യൂത്തിലുള്ളവര്‍. സാധാരണാംഗങ്ങളാകുമല്ലോ ഇതില്‍ സിംഹഭാഗവും. പതിനെട്ടുവയസ്സു തികഞ്ഞ കത്തോലിക്കര്‍ക്ക്‌ മുന്നേറ്റത്തിന്റെ ആമുഖപരിശീലനം പൂര്‍ത്തിയാക്കിയാല്‍ സാധാരണ അംഗമാകാം. അൽമായര്‍്ക്കും വൈദികര്‍ക്കും സന്യസ്തര്‍്ക്കും ഇപ്രകാരം അംഗങ്ങളാകാം. ഇതിൽ ഏതെങ്കിലും നിബന്ധന പൂര്‍ത്തികരിക്കാനാവാത്തവര്‍ക്ക്‌ അസ്സോസിയേറ്റ്‌ അംഗങ്ങളായി മുന്നേറ്റത്തിൽ സജീവ പങ്കാളിത്തമാകാം. മെതതാന്മാര്‍ മാത്രമാണ്‌ ആദരണീയംഗങ്ങള്‍.

മാര്‍ഗ്ഗരേഖയില്‍ മുന്നേറ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വൈദീകരേയും സന്യസ്ഥരേയും കുറിച്ചുള്ള ഒരു (പ്രത്യേക വിഭാഗമുണ്ട്‌. ജീസ്സസ്‌ യൂത്ത്‌ അതിലെ അംഗങ്ങളുടെ ദൈവവിളി തിരിച്ചറിയാന്‍ വേണ്ട സഹായം നല്‍കുന്നു. അംഗങ്ങൾ സെമിനാരികളിലും സന്യസ്ഥഭവനങ്ങളിലും ചേര്‍ന്നാലും അവര്‍ക്ക്‌ മേലധികാരികളുടെ സമ്മതത്തോടെ മുന്നേറ്റത്തിന്റെ സജീവ ഭാഗമായി തുടരാവുന്നതാണ്‌. മുന്നേറ്റം നൽകുന്ന പരിശീലനം സ്വീകരിച്ച്‌ മറ്റു വൈദീകർക്കും സന്യസ്ഥര്‍ക്കും ജീസസ്‌ യൂത്തിന്റെ ഭാഗമാകാം. ഇതോടൊപ്പം ജീസ്സസ്‌ യൂത്തിനൊപ്പം മുഴുസമയപ്രവര്‍ത്തനത്തിനായി സമര്‍പ്പിതരായ വൈദികര്‍ക്ക്‌ ഏതെങ്കിലും രൂപതയുടെ ഭാഗമായിനിന്നുകൊണ്ട്‌ അവിടത്തെ മെത്രാന്റെ പ്രത്യേക അനുവാദത്തോടെ ഇതില്‍ (പവര്‍ത്തിക്കവുന്നതാണ്‌. മുന്നേറ്റത്തിന്റെ അന്തര്‍ദ്ദേശീയ കയണ്‍സിൽ നിയമിക്കുന്ന ഒരു വൈദീകനായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ പ്രത്യേക മേൽനോട്ടത്തിനായുള്ള ഉത്തരവാദിത്വം.

ജീസസ്സ്‌ യൂത്തിന്റെ ഭാഗമാകാന്‍ മാത്രമല്ല ഔപചാരികമായി മുന്നേറ്റത്തിൽ നിന്ന്‌ പിരിഞ്ഞുപോകാനുമുള്ള വ്യവസ്ഥകള്‍ ഈ സ്റ്റാറ്റ്യൂട്ടിലുണ്ട്‌. ഒരു അംഗത്തിന്‌ സ്വയമായി മുന്നേറ്റത്തില്‍ നിന്നു പിന്മാറാം. ജീസ്സസ്‌ യൂത്ത്‌ കയണ്‍സിലിന്റെ കൊഓര്‍ഡിനേറ്ററിന്‌ ഒരു അപേക്ഷ എഴുതി നല്‍കിയാണ്‌ ഒരാൾ പിരിഞ്ഞുപോകേണ്ടത്‌. മുന്നേറ്റത്തിന്റെ സജീവഭാഗഭാഗിത്വം പ്രകടമാക്കുന്ന റീകമിറ്റ്മന്റ്‌ നടത്താതിരിക്കുന്നത്‌ അംഗത്വം തുടരുന്നതിനുള്ള താല്ലര്യമില്ലായ്മയായി പരിഗണിക്കവുന്നതാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ദേശീയ കൗൺസിലിന്‌ ഒരാളുടെ അംഗത്വം അവസാനിപ്പിക്കവുന്നതാണ്‌. കത്തോലിക്കാസഭയുടെ പഠനങ്ങൾ മുന്നേറ്റത്തിന്റെ ആദ്ധ്യാത്മികദയത്യം എന്നിവയെ പരസ്യമായി എതിര്‍ക്കുക, മുന്നേറ്റത്തിന്റെ പ്രവര്‍ത്തനത്തിന്‌ ഗൗരവതരമായ തടസ്സുമാകുക എന്നീ സാഹചര്യങ്ങളില്‍ പ്രസ്തുത വ്യക്തിക്ക്‌ തന്റെ പ്രവര്‍ത്തനങ്ങൾ വ്യക്തമാക്കാന്‍ വേണ്ട അവസരങ്ങൾ കൊടുത്തുകൊണ്ട്‌ ദേശീയ കയൺസിലിനാണ്‌ ഒരാളുടെ അംഗത്വം നിര്‍ത്തലാക്കാനുള്ള അധികാരം. ആ വ്യക്തിക്ക്‌ അന്തര്‍ദ്ദേശീയ കണ്‍സില്‍ വരെ പുനര്‍പരിശോധനയ്ക്ക്‌ പോകാവുന്നതുമാണ്‌.

അടുത്തതായി  ജീസ്സസ്‌ യൂത്ത്‌ മാർഗ്ഗരേഖയിൽ മുന്നേറ്റത്തിന്റെ സംഘടനാക്രമീകരണത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ചര്‍ച്ചാവിഷയമാക്കാം.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)