ലഹരിക്ക് പ്രതിവിധിയാകുന്ന വേറിട്ട ജീസസ് യൂത്ത് വഴികൾ (MJYR023)
ലഹരിക്ക് പ്രതിവിധിയാകുന്ന വേറിട്ട ജീസസ് യൂത്ത് വഴികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
ആ ഒരു ക്ഷണകത്ത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. 1994 ല്‍ ബോംബെയിലെ ഏറെ പ്രശസ്തമായ ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് ഒരു അന്തര്‍ദ്ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ ജീസസ് യൂത്തിനു ക്ഷണം ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ട സമ്മേളനം 'പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തെ ചെറുക്കാനുള്ള അരോഗ്യബോധനത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം” വളര്‍ത്തുന്നതിനെപറ്റിയായിരുന്നു. ആ മേഖലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു മുന്നേറ്റമാണ് ജീസസ് യൂത്ത് എന്നു മനസിലാക്കിയാണ് അവര്‍ എന്നെ ക്ഷണിക്കുന്നത് എന്നാണ് ആ ക്ഷണക്കത്തില്‍ പറഞ്ഞത്. ആ സുപ്രധാന സമ്മേളനത്തിൽ വളരെ വിലപ്പെട്ട പങ്കാളിയായിട്ടാണ് അവര്‍ ഈ മുന്നേറ്റത്തെ കണ്ടതും.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ദൗത്യത്തേയും ശൈലിയേയും കുറിച്ചുള്ള ഒരു പുത്തന്‍ അവബോധത്തിന്റെ പ്രധാന പടിയായി എനിക്ക് ആ ക്ഷണവും ബോംബേയില്‍ നടന്ന പരിശീലനവും. അനേക സംഘടനകള്‍ ലഹരിക്കെതിരായി ക്ലാസുകളും പ്രതിജ്ഞകളും മറ്റു പ്രചാരണ പരിപാടികളും ധാരാളമായി സംഘടിപ്പിക്കാറുണ്ട്. അത് വളരെ നല്ലകാര്യം തന്നെ. പക്ഷേ എങ്ങനേയോ ആ സംഘടനകളെയെല്ലാം മാറ്റിവച്ച് ജീസസ് യൂത്തിനെ തെരഞ്ഞെടുത്ത് ക്ഷണിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഈ മുന്നേറ്റത്തിൽ എന്ത് ലഹരി വിരുദ്ധ സമീപനമാണ് ലോകാരോഗ്യസംഘടനയും ടാറ്റാ ഇന്‍സ്റ്റിറ്യൂട്ടും കണ്ടെത്തിയത്? ഈ മേഖലയിലെ വത്യസ്തമായ ജീസസ് യൂത്ത് സമീപനം എന്താണ്? അന്നുമുതല്‍ ഞാന്‍ പലപ്പോഴും ഉത്തരം തേടിയ ചോദ്യങ്ങളാണിവ.*ഇന്നത്തെ യുവജന പ്രശ്‌നങ്ങൾ? എന്നൊരു ചര്‍ച്ചയില്‍ ഉയരുന്ന സുപ്രധാന വിഷയങ്ങളില്‍ ഏറെയും മദ്യം, മയക്കുമരുന്ന്, മാധ്യമം, വഴിവിട്ട ലൈംഗികത എന്നിവയോടുള്ള ആസക്തിയും അടിമത്തവുമായി ബന്ധപ്പെടുന്നതായിരിക്കും. അതൊകൊണ്ടുതന്നെ യുവജനങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു പരിപാടിയിലും ഇതുമായി ബന്ധപ്പെടുന്ന ചർച്ചകൾ ഏറേ പ്രധാനപ്പെട്ടതാണ് എന്നതില്‍ ഒരു സംശയവുമില്ല. ജീസസ് യൂത്തിലും യുവജനങ്ങളും അവരുടെ ജീവിതവും തന്നേയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. വിവിധ മേഖലകളിലും വളര്‍ച്ചാ ഘട്ടങ്ങളിലും ഉള്ളവരക്കുവേണ്ടി എത്രയോ സംഗമങ്ങളും പരിശീലനങ്ങളും ജീസസ് യൂത്തില്‍ നടത്തപ്പെടുകയും ചെയ്യുന്നു. പക്ഷേ എങ്ങനെയോ ഈ സുപ്രധാന ആസക്തികള്‍ക്കും അടിമത്തങ്ങള്ക്കും എതിരായ ബോധനങ്ങള്‍ ഒരിക്കലും തന്നെ ഈ മുന്നേറ്റത്തില്‍ കേള്‍ക്കാറില്ല. അപൂര്‍വ്വമായി ചില ഗ്രൂപ്പുകള്‍ ലഹരിയുടെ അപകടത്തെക്കുറിച്ച യുവജനങ്ങളുടെ ഇടയില്‍ പൊതു പ്രചാരണങ്ങള്‍ നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷേ ധാരാളമായുള്ള (പ്രാരംഭ സെമിനാറുകളിലോ തുടര്‍ പരിശീലനങ്ങളിലോ ഈ മേഖല വിഷയമാകുന്നതേയില്ല.
ഇന്നത്തെ സുപ്രധാന വെല്ലുവിളിയായ ലഹരിയെ പ്രതിരോധിക്കാന്‍ ഈ സുപ്രധാന യുവജന മുന്നേറ്റത്തിന് ഒരു താല്ലര്യവുമില്ലെന്നാണോ അതിനര്‍ത്ഥം? ഈ അടിമത്തത്തിനെതിരായി ഇവര്‍ ഒന്നും ചെയ്യുന്നില്ലേ? രസകരമായ ഒരു കാര്യം ഇപ്പറഞ്ഞ യുവജന പ്രശ്‌നങ്ങള്‍ക്കെതിരായ ഏറ്റം കാര്യക്ഷമമായ പ്രതിരോധം ജീസസ് യൂത്ത് മുന്നേറ്റം തന്നെയാണ്. ലഹരിയുടെ പേരില്‍ ഒരു ബഹളവും വയ്ക്കാതെ ഏറ്റം കാര്യക്ഷമമായി ലഹരിയെ പ്രതിരോധിക്കുന്ന ഒരു യുവജന ശൃംഘലയാണ് ഈ മുന്നേറ്റം. ഇംഗ്ലീഷില്‍ 'വാല്യസ് ആര്‍ ക്കോട്ട് നോട്ട് റ്റോട്ട്' എന്നൊരു ചൊല്ലുണ്ടല്ലോ. സുപ്രധാന ജീവിത മൂല്യങ്ങള്‍ പറഞ്ഞു പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല, അതു ജീവിതത്തിലേയ്ക്ക് സ്വീകരിക്കാന്‍ സാഹചര്യമൊരുക്കുകയാണു പ്രധാനം. പലപ്പോഴും വാക്കുകളുടെ അതിപ്രസരം രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും എന്നതും നമുക്കെല്ലാമറിയാം.
എന്താണ് ലഹരിക്ക് കാര്യക്ഷമമായ പ്രതിരോധം തീര്‍ക്കുന്ന ജീസസ് യൂത്ത് സമീപനം?
ഏറെ ഫലദായകമായ നല്ലൊരു വളഞ്ഞ വഴി എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. എട്ടാം സങ്കീര്‍ത്തനത്തില്‍ രക്തദാഹമാര്‍ന്ന തിന്മയെ പ്രതിരോധിക്കാൻ നിഷ്‌ക്കളങ്കരുടെ അധരങ്ങളിലെ സന്തോഷകീര്‍ത്തനം ആയുധമാക്കുന്നു എന്നു പറയുന്നതുപോലെ, ഭീകര രൂപമാര്‍ന്ന യുവജന ലഹരി പ്രവണതകളെ ക്രിയാത്മകതയോടെ ജീസസ് യൂത്ത് പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നത് രസകരമാണ്.
ജീവിതം പ്രകാശപൂര്‍ണമാക്കുന്ന ദൈവസ്നേഹാനുഭവത്തിലേയ്ക്കുള്ള വിളിയാണ് ജീസസ് യൂത്ത്. ജീവിതത്തിന് അര്‍ത്ഥം തേടുന്ന, പലകാരണങ്ങളാല്‍ അസ്വസ്ഥരായ യുവതീയുവാക്കളെ ഏറെ ആകര്‍ഷകമായ രീതിയിൽ ഈ സ്‌നേഹത്തിലേയ്ക്ക് ക്ഷണിക്കാനും അതില്‍ കൈപിടിച്ച് നടത്താനും ഇവര്‍ക്കാകുന്നത് ഏറ്റം (പ്രധാനമായും മാറ്റംവന്ന സ്വന്ത ജീവിതം തുറന്നു കാണിച്ചും ഉയഷ്മളമായ സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിച്ചും കൊണ്ടാണ്. ഈ പ്രകീയയിൽ പശ്നങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താതെ തന്നെ പ്രകാശാനുഭവത്തിലേയ്ക്കു കടക്കുന്നത് സര്‍വ്വസാധാരണമാണ്. പലപ്പോഴും ഏറെ ആഴത്തിലുള്ള ഏകാന്തതയുടേയും ശുന്യതാബോധത്തിന്റേയും തിരസ്കരണത്തിന്റേയുമൊക്കെ ബാഹ്യപ്രതികരണം മാത്രമാകും ഈ അടിമത്തങ്ങള്‍. ഒരു ആനന്ദകരമായ *ചെയ്ഞ്ച്' ആരാണ് ആഗ്രഹിക്കാത്തത്. ദൈവസ്നേഹത്തിന്റെ ഒരാദ്യാനുഭവം അപ്രകാരമൊരു സന്തോഷ മാറ്റമായിത്തീരുന്നു. പലതഴക്കങ്ങളും അതോടെ ഒലിച്ചുപോകാറുമുണ്ട്.
അങ്ങനെ ഒരു സുപ്രഭാതത്തില്‍ എല്ല പ്രശ്‌നങ്ങളും മാറി ജീവിതം സുന്ദരമാകുമെന്നതെ ഒരു മിധ്യയല്ലേ? പ്രത്യേകിച്ച് ഈ ശക്തമായ ആഭിമുഖ്യങ്ങളും അടിമത്തവുമൊക്കെ ഒരനുഭവത്തോടെ മാറിമറിയുമോ? പ്രസക്തമായ ചോദ്യങ്ങൾ തന്നെ. അത്ഭുതങ്ങള്‍ ചിലരുടെ കാര്യത്തിലുണ്ടാകാം, പക്ഷേ പലരുടേയും അനുഭവങ്ങള്‍ തീര്‍ച്ചയായും അല്ലായുലുള്ളതായിത്തീരാം. എന്നാൽ ഈ തലത്തിലാണ് തുടര്‍ബന്ധങ്ങളുടെ വലിയ പ്രാധാന്യം. മുന്നേറ്റത്തില്‍ കൂട്ടായ്മയ്ക്കും ജീവിത ശൈലിക്കുമുള്ള ളഈന്നല്‍ ഒരാളില്‍ വന്ന വലിയ മാറ്റം കൈവിട്ടുപോകാതെ സൂക്ഷിക്കാന്‍ തീര്‍ച്ചയായും സഹായത്തിനെത്തും.
കൊച്ചിയുടെ പ്രാന്ത്രപദേശത്തെ ഒരിടവകയിലെ ജീസസ് യൂത്തിനെ കണ്ടപ്പോള്‍ അവര്‍ എല്ലാദിവസവും സന്ധ്യയ്ക്ക് പള്ളിയങ്കണത്തില്‍ കൂടി പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. “ദിവസവും വേണമോ?” എന്നതായിരുന്നു എന്റെ ചോദ്യം. “എത്രയോ കാലമായി ദിവസവും ലഹരിക്കായി ഞങ്ങള്‍ ഒത്തുകൂടുമായിരുന്നു. ഇന്നിപ്പോള്‍ വീണുപോകാതിരിക്കണമെങ്കില്‍ . . .”
മുന്നേറ്റത്തില്‍ നിര്‍ബന്ധമായും പിന്തുടരാൻ നിര്‍ദ്ദേശിക്കുന്ന വളര്‍ച്ചയുടെ ചില പടികളുണ്ട്: ഹൃദ്യമായ ഒരു കൂട്ടായ്മയുടെ സജീവഭാഗമാകുക, ഒരു ജീവിത ശൈലി പരിശീലിക്കുക, തുടര്‍ പരിശീലനങ്ങളിലൂടെ രൂപീകരണം നേടുക, മിഷനറിയായി അയയ്ക്കുപ്പെടുക. ഒരു മാറ്റത്തോടെ തീരുന്നതല്ല ഈ സന്തോഷത്തിന്റെ പാത. അതൊരു തുടക്കം മാത്രം. ജീവിത വ്യതിയാനം വന്ന അയാള്‍ അനേകര്‍ക്ക് തുണയും വഴിവിളക്കുമാകുന്നതാണ് ആ മാറ്റം ഉറപ്പിക്കുന്നതിനുള്ള വഴി.
എതായാലും ഞാന്‍ എന്നോടുതന്നെ പറഞ്ഞു, ഇല്ല, അവര്‍ക്ക് തെറ്റിയില്ല. മുന്നേറ്റത്തിന്റെ പ്രതിനിധി എന്നനിലയില്‍ ആ ശില്പശാലയ്ക്ക് എന്നെ വിളിച്ചതില്‍ തെറ്റിദ്ധാരണയൊന്നുമില്ല. യുവജനങ്ങളെ ലഹരിയുടെ അടിമത്തത്തില്‍ നിന്നു കരേറ്റുന്ന ശക്തവും ആകര്‍ഷകവുമായ സംരംഭമാണ് ജീസസ് യൂത്ത്. ഒറ്റനോട്ടത്തിൽ അങ്ങനെയല്ല എന്നു തോന്നാം. ഒരു പക്ഷേ ആ ഒരു ബാഹ്യരൂപം ലക്ഷ്യപ്രാപ്തിക്ക് ഏറ്റം ഉചിതവുമാകാം. അങ്ങനെയെങ്കില്‍ നേരിട്ട് ആമേഖലയില്‍ ഇടപെടലുകള്‍ക്കിറങ്ങുന്ന ജീസസ് യൂത്ത് മറ്റു ലേപലുകള്‍ സ്വീകരിച്ചാലും അതു നല്ലതു തന്നെ.
Comments
Post a Comment