കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും (MJYR024)
കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
ഒരു യുവജന പരിശീലനത്തിനിടയ്ക്കുള്ള ചോദ്യത്തരവേളയാണു രംഗം. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കുറേ ചോദ്യങ്ങള്‍ അവിടെ ഉയര്‍ന്നു. രണ്ടുമൂന്നു ചോദ്യകര്‍ത്താക്കളുടെ സംശയം കരിസ്മാറ്റിക് നവീകരണവുമായി ബന്ധപ്പെടുന്നതായിരുന്നു. എന്തുകൊണ്ട് മുന്നേറ്റത്തിന്റെ നിര്‍വ്വചനത്തില്‍ 'കരിസ്മാറ്റിക് ആദ്ധ്യാത്മികതയില്‍ വേരൂന്നിയ” എന്നുപയോഗിക്കുന്നു? കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും തമ്മിലുള്ള ബന്ധമെന്ത്, വൃത്യാസമെന്ത്? അന്തര്‍ദ്ദേശീയ, പ്രാദേശീയ കരിസ്മാറ്റിക് ഏകോപന സംവിധാനങ്ങളുമായി മുന്നേറ്റം എങ്ങനെ ബന്ധപ്പെടുന്നു? എന്നു തുടങ്ങിയ ചോദ്യങ്ങള്‍.
അമേരിക്കയില്‍ സര്‍വ്വകലാശാലകളില്‍ 1967 ൽ ചെറുതായി തുടങ്ങി മറ്റു മേഖലകളിലേയ്ക്കും സ്ഥലങ്ങളിലേയ്ക്കും വ്യാപിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരളത്തില്‍ വേരൂന്നാന്‍ തുടങ്ങിയത് 1976 ലായിരുന്നു. കേരളത്തിലെ അതിന്റെ ഏകോപന സംവിധാനമായ കേരളാ സേവന സമിതി (കെഎസ്ടി) 1978 ൽ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ സുപ്രധാന ആദ്യകാല്‍ വയ്പ്പ് യുവജനങ്ങളെ വിളിച്ചുകൂട്ടുകയായിരുന്നു. അതിനായി ഞങ്ങള്‍ മൂന്നുപേരുടെ ഒരു ചെറു സമിതി ആ മെയ്മാസത്തില്‍ രൂപീകൃതമായി. ഏറെ ഒരുക്കങ്ങളോടെ വലിയ യുവജന സമ്മേളനം ആ ഡിസംബര്‍ മാസത്തിൽ നടക്കുകയും ചെയ്തു. അവിടെനിന്നുള്ള പ്രയാണം പല പടികൾ കടന്ന് 1985 ലെ ജീസസ് യൂത്ത് സമ്മേളനവും പിന്നിട്ട് ഇന്ന് ഒരന്തര്‍ദ്ദേശീയ കത്തോലിക്കാ മുന്നേറ്റത്തിന്റെ വൈവിധ്യമാര്‍ന്ന വളര്‍ച്ചയില്‍ എത്തിനില്ക്കുന്നു.കേരള കരിസ്മാറ്റിക് നവീകരണത്തിന്റെ ആഗോളസഭയ്ക്കുള്ള നല്ലൊരു സമ്മാനമാണ് ജീസസ് യൂത്ത് മുന്നേറ്റം. ഇവിടത്തെ നവീകരണ കൂട്ടായ്മയിലെ നല്ല യുവജന പരിപാലനത്തിന്റെ സദ്ഫലമായി, കേരള നവീകരണത്തിന്റെ ഭാഗമായി ഈ മുന്നേറ്റം വളര്‍ന്നു. ഇന്നും കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായാണ് കേരളത്തിൽ ജീസസ് യൂത്ത് പ്രവര്‍ത്തിച്ചുപോരുന്നത്.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ജീസസ് യൂത്ത് ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചപ്പോള്‍ ഒരു പ്രത്യേക സാഹചര്യം അവിടെ കണ്ടു. പല സ്ഥലങ്ങളിലും മറ്റു കരിസ്മാറ്റിക് യുവജന പ്രസ്ഥാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നു. ഉദാഹരണത്തിന് 1992 - 93 കാലയളവില്‍ ബോംബേയില്‍ ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ അവിടെ “ടോര്‍ച്ച് ബെയറേഴ്സ് ഫോര്‍ ക്രൈസ്റ്റ്' എന്ന കരിസ്മാറ്റിക് യുവജന മിനിസ്റ്രി വലരെ സജീവമായിരുന്നു. ബാംഗളൂര്‍, മദ്രാസ്, ഡെല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം ജീസസ് യൂത്ത് എത്തിയപ്പോള്‍ മറ്റു കരിസ്മാറ്റിക് യുവജന ശൃംഖലകള്‍ അവിടെ സജീവമായിരുന്നു.
അങ്ങനെയെങ്കില്‍ അവിടെയെല്ലാം ആ മുന്നേറ്റങ്ങളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ പോരായിരുന്നോ? ആ ചോദ്യം അദ്യകാലങ്ങളിൽ എന്നും ഉയര്‍ന്നിരുന്നു. കുറേയെല്ലാം അതിനു ശ്രമവുമുണ്ടായി. പക്ഷേ ആ സമയത്തിനുള്ളിൽ കരിസ്മാറ്റിക് ശൈലിക്കുള്ളില്‍ തന്നെ തനതായ ഒരു രീതിയും ശൃംഖലയും ജീസസ് യൂത്ത് മുന്നേറ്റത്തിനു സ്വന്തമായിക്കഴിഞ്ഞിരുന്നു. ഫുള്‍ടൈമേഴ്‌സ്, കാമ്പസ് മിനിസ്റ്റി, കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍, റെക്‌സ് ബാന്റ് തുടങ്ങി അനേക കാര്യങ്ങള്‍ മുന്നേറ്റത്തിന് സ്വന്തമായ ഒരു മുഖഛായ ഉണ്ടാകുന്നതിന് ഇടയാക്കി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു പ്രദേശത്ത് ജീസസ് യൂത്തില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റു സ്ഥലങ്ങളിൽ എത്തിയപ്പോള്‍ സാവധാനത്തിൽ ആ പേരിലും ശൈലിയിലും കൂട്ടായ്മകള്‍ക്കും പ്രവര്‍ത്തനങ്ങള്ക്കും രൂപം നൽകി.
ഒരു വ്യത്യസ്ത് കൂട്ടായ്മയായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് വ്യപിച്ചപ്പോഴും പ്രാദേശീക കരിസ്മാറ്റിക് സംവിധാനത്തിന്റെ ഭാഗമായാണ് ജീസസ് യൂത്ത് വളര്‍ന്നത്. ആ സ്ഥലങ്ങളില്‍ കരിസ്മാറ്റിക് ഗ്രൂപ്പുകളുടെ ഏകോപനത്തിനായി സേവന സമിതികൾ രൂപപ്പെട്ടിട്ടുണ്ടെ്ടില്‍ അതുമായി ബന്ധപ്പെട്ട ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ വളർന്നു. പക്ഷേ പല സ്ഥലങ്ങളിലും കരിസ്മാറ്റിക് നവീകരണത്തിന് യാതൊരു നേതൃത്വ സംവിധാനങ്ങളിലും ഇല്ലാതിരുന്ന സാഹചര്യങ്ങളിലാണ് മുന്നേറ്റം വളര്‍ന്നുവന്നത്.
കരിസ്മാറ്റിക് നവീകരണത്തിന്റെ വിശാലമായ കുടക്കീഴില്‍ വ്യത്യസ്ഥമായ ഒരു മുന്നേറ്റമായി ജീസസ് യൂത്ത് വളരുന്നതിനിടയാക്കിയ അനേക സഹായ ഘടകങ്ങളുണ്ടായിരുന്നു. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കരിസ്മാറ്റിക് നവീകരണത്തിന്റെ ദേശീയ സമിതി എന്‍ എസ് ടി എല്ലാ മെയ്മാസത്തിലും ബാംഗളൂരുവച്ച് ഒരാഴ്ച വീതം നീളുന്ന രണ്ടൊ മൂന്നോ നേതൃ പരിശീലനങ്ങള്‍ ഒരുക്കുമായിരുന്നു. ആലീസ് കുട്ടിയുടെ പ്രത്യേക പോത്സാഹനത്തില്‍ കേരളത്തില്‍നിന്നുള്ള കരിസ്മാറ്റിക് യുവജന (പ്രവര്‍ത്തകര്‍ കൃത്യതയോടെ അവയിൽ സംബന്ധിക്കുമായിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ *ഫസ്റ്റ് ലൈൻ' എന്ന പേരിൽ കേരള യുവജന നേതൃനിര രൂപപ്പെട്ടപ്പോള്‍ അതിനുള്ള നല്ല രൂപീകരണം ഇതുകൊണ്ടു സാദ്ധ്യമായി.
ഫാദര്‍ ജീനോ ഹെന്‍ഡ്രിക്സ് നവീകരണത്തിന്റെ ദേശീയ ചെയര്‍മാനായി ഉത്തരവാദിത്വമേറ്റപ്പോള്‍ യുവജന നേതൃവളര്‍ച്ചയ്ക്ക് ഏറെ ശ്രദ്ധയുണ്ടായി. ജീസസ് യൂത്ത് അടക്കം വിവിധ കരിസ്മാറ്റിക് യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൽ പരസ്പര ബന്ധത്തില്‍ വളരാനായി എന്‍വൈപിടി (നാഷണൽ യൂത്ത് പാസ്റ്ററല്‍ ടീം) എന്ന പേരില്‍ ഒരു ദേശീയ യുവജന സമിതിയും ഉണ്ടാക്കി. ജീസസ് യൂത്ത് മുന്നേറ്റ വളര്‍ച്ചയ്ക്ക് ഇതെല്ലാം സഹായകമായി. 1998 ല്‍ ഫാദര്‍ ഫീയോയുടെ നേതൃത്വത്തിലുള്ള ഞാനും ഉള്‍പെട്ട കരിസ്മാറ്റിക് ദേശീയ സമിതി ജീസസ് യൂത്തിനെ ഒരു വത്യസ്ഥ ദേശീയ മുന്നേറ്റമായി അംഗീകരിക്കാനും എന്‍എസ്ടി യൂടെ കീഴിൽ അതിനായി ഒരു ദേശീയ ടീം രൂപീകരിക്കാനും തീരുമാനിച്ചു. അത് മുന്നേറ്റ വളര്‍ച്ചയുടെ ഒരു ചരിത്ര കാല്‍വയ്പാകുകയും ചെയ്തു.
ഈ വിഷയവുമായി ബന്ധപ്പെടുന്ന മറ്റൊരു പ്രധാന കാര്യം കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്ത് മുന്നേറ്റവും ആദ്ധ്യാത്മിക ദര്‍ശനപരമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു എപ്രകാരം വ്യത്യസ്ഥമാകുന്നു എന്നതാണ്. ആ ചര്‍ച്ച മറ്റൊരവസരത്തിലാകാം.
Comments
Post a Comment