മുന്നേറ്റത്തെ രൂപപ്പെടുത്തിയ വൈദികരെ ഓര്‍ക്കുമ്പോള്‍ (MJYR019)
മുന്നേറ്റത്തെ രൂപപ്പെടുത്തിയ വൈദികരെ ഓര്‍ക്കുമ്പോള്‍ (Part 1 & 2)
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
ഇക്കഴിഞ്ഞ ആഗമന കാലത്തിന്റെ ആരംഭത്തില്‍ മലയാളത്തിലെ ലത്തിന്‍റീത്ത്‌കുര്‍ബാന്റകമം ചിലമാറ്റങ്ങളോടെ അവതരിപ്പിക്കപ്പെട്ടു. അതില്‍ വന്ന വ്യത്യാസങ്ങളില്‍ പലരും പെട്ടെന്ന് ശ്രദ്ധിക്കുന്നത് വൈദികന്‍ "കര്‍ത്തവു നിങ്ങളോടുകൂടെ'' എന്നു പറയുമ്പോള്‍ അതിന് സഭാസമൂഹം നലകുന്ന പ്രത്യത്തരമാണ്. പുതിയ ക്രമത്തിൽ അത് *അങ്ങേ ആത്മാവോടും കൂടെ”' എന്നാണ്. ഈ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നവര്‍ ഈ വാക്കുകളുടെ അര്‍ത്ഥം വിവരിക്കുന്നതുകേട്ടു. ഇവിടെ പരാമര്‍ശിക്കുന്നത് വൈദികന്റെ ആത്മാവിനെയല്ല മറിച്ച്, സഭാപിതാക്കന്മാരുടെ ഭാഷയിൽ, മെത്രാന്റെ കൈവപ്പുവഴി പുരോഹിതനു ലഭിച്ച പരിശുദ്ധാന്മാവിനെയാണ്. വൈദികന്റെ അഭിവാദനവും ജനത്തിന്റെ പ്രതിവചനവു൦ ആ വിശ്വാസ സമൂഹത്തിന് ക്രിസ്തുവിന്റെ വളരെ പ്രത്യേകമായ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധമുണര്‍ത്തുന്നു. ജീസസ് യൂത്തിനെക്കുറിച്ച് പറയുമ്പോള്‍ ദൈവാത്മ അവബോധവും ചൈതന്യവും സജീവമായ ഈ മുന്നേറ്റത്തിലും അതിന്റെ കൂട്ടായ്മകളിലും വൈദികര്‍ക്ക് അതുല്യമായ ഒരു ധര്‍മം അനുഷ്ടഠിക്കാനുണ്ട്, അതില്‍ അവര്‍ നല്കുന്ന ഏറേ പ്രത്യേകതകളുള്ള സംഭാവനകളുമുണ്ട്. ഒന്നു ചിന്തിച്ചാല്‍ മുന്നേറ്റത്തോടൊപ്പം അനുയാത്രചെയ്ത പല അഭിഷിക്തരുടെ ആത്മനിറവിന്റെ ബഹിര്‍സ്പുരണമാണ് ജീസസ് യൂത്തിലെ അനേക നന്മകളെന്നു കാണാവുന്നതാണ്.
സംഘടനാപരമായി ടീമുകള്‍ക്കൊപ്പവും അനയപചാരികമായി വ്യക്തികളുടെ ആത്മനിയന്താക്കളായും കൂട്ടായ്മകളിലും പരിപാടികളിലും ഏറേ സംഭാവനകൾ നല്‍കിയും ഈ മുന്നേറ്റത്തോടൊപ്പം ചരിക്കുന്ന വലിയൊരു ഗണം വൈദികരെ നമുക്കുകാണാനാവും. ഇന്ന് മുപ്പതിലധികം രാജ്യങ്ങളില്‍ അനേകായിരങ്ങള്‍ക്ക് ആത്മീയഭോജനമൊരുക്കാനും തല്‍ഫലമായി ആത്മവിശ്വാസത്തോടെ അവര്‍ വിവിധമേഖലകളില്‍ സജീവ സാക്ഷികളാകാനും ഈ വൈദികര്‍ നല്‍കുന്ന സംഭാവന എത്രയോ വലുതാണ്. എന്നാല്‍ ഈ മുന്നേറ്റത്തിന്റെ ആദ്യകാലങളില്‍ ഗതി തിരിച്ചുവിട്ട ചില പ്രധാന വൈദികരുടെ പ്രത്യേകതകളാകട്ടെ ഇന്നത്തെ വിചിന്തന വിഷയം.
ഫാ. ഡൊമിനിക്കും മാർസലിനോയും
![]() |
| Frs. Dominc & Marcelinto with Fr. James Manjakal |
നമ്മുടെ നാട്ടിലെ നവീകരണത്തിന്റെ തുടക്കത്തില്‍ ധ്യനങ്ങളും അതിലെ പ്രധാന ചേരുവയായ ഗാനങ്ങളും ഇംഗ്ലീഷിലായിരുന്നു. ഒരുകാലത്ത് മാര്‍സലീനോ അച്ചന്‍ മാത്രമായിരുന്നു ഇവിടത്തെ കരിസ്മാറ്റിക് പ്രഘോഷകന്‍. മലയാളത്തിലെ പരിപാടികൾ ആരംഭിച്ചിട്ടില്ലാത്ത സമയങ്ങളില്‍ കോളേജ് കേന്ദ്രീകൃതമായിരുന്നു യുവജന പരിപാടികള്‍ എന്നു പറയേണ്ടതില്ലല്ലോ. ഇന്നും തുടരുന്ന സെന്റ് തെരേസാസ് കോളേജിലെ ഞങ്ങളുടെ കൂട്ടായ്മയും തുടങ്ങിയതും മാര്‍സലീനോ അച്ചന്‍ തന്നെ. സെമിനാരിയിൽ അദ്ദേഹം പഠിപ്പിച്ചിരുന്നത് പരിശുദ്ധാത്മാവിനെ കുറിച്ചായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഏതായാലും ആത്മാവിലുള്ള സന്തോഷവും സ്നേഹവും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളും ഇത്രയും നന്നായി പ്രകടമാക്കുന്ന വേറെ അധികം പേര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ആത്മാവിലുള്ള ഗനാലാപം പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സ്തുതിപ്പിനുതകുന്ന ഗാനങ്ങളുടെ ചെറിയ ഈരടികളും പലഭാഷകളില്‍ നിന്ന് അദ്ദേഹം കണ്ടെത്തി പഠിപ്പിക്കുമായിരുന്ന പാട്ടുകളും ഒക്കെ ദൈവസ്തുതി ഒരു സുന്ദര അനുഭവമാക്കി.
നവീകരണ ധ്യാനങ്ങളുടെ വിഷയങ്ങള്‍ പരിചയപ്പെടുത്താന്‍ പല പുസ്ത്കങ്ങളും അദ്ദേഹം രചിച്ചു. ഇതിനെക്കാളൊക്കെ കൂടുതലായി വ്യക്തിപരമായി ഓരോരുത്തരേയും വിശ്വാസത്തില്‍ വളര്‍ത്താന്‍ മാര്‍സലീനോ അച്ചന്‍ എത്രയധികം പരിശ്രമിച്ചിരുന്നു എന്നോര്‍ക്കുന്നു. ഒരു ധ്യാനത്തിനു ശേഷം സിസ്റ്റേഴ്‌സ് നല്‍കിയ പാരിതോഷികംകൊണ്ടാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ആദ്യ ലൈബ്രറി അദ്ദേഹം തുടങ്ങിയത്. അക്കാലത്ത് അച്ചന്‍ നാട്ടിലെത്തിയാല്‍ ഞങ്ങളെ അറിയിക്കും കുറേപേര്‍ എവിടേയെങ്കിലും ഒത്തുചേരും ക്ലാസുകളും സംശയ നിവാരണവുമായി ഒന്നോ രണ്ടോ ദിവസം ഒന്നിച്ചു ചെലവഴിക്കും. കൃത്യമായ പഠനങ്ങളില്‍ ഞങ്ങള്‍ വേരുന്നുന്നു എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്ക്കു ശേഷം നവീകരണം പടര്‍ന്നു വളര്‍ന്നപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന സന്ദേഹം ഇവിടെ വളര്‍ന്നു വരുന്ന ശൈലിയില്‍ അത്മീയമായി പുതുജന്മംനേടി പിതൃപരിപാലനയില്ലാതെ അനാഥരായി അനേകര്‍ വളരുന്ന ഒരവസ്ഥ നവീകരണം ഉണ്ടാക്കുന്നുണ്ടൊ എന്നതായിരുന്നു.
ഫാ. ഫിയോ മാസ്ക്കറേൻഹാസ്
1976 ലെ ആദ്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ബോംബേയിൽല്‍നിന്നുള്ള ഫാ. ഫിയോ മാസ്ക്കരേനാസ് അച്ചനായിരുന്നു. ഫിയോ അച്ചനായിരുന്നു ജീസസ് യൂത്ത് വളര്‍ച്ചയുടെ ആരംഭത്തില്‍ അതിനെ ശക്തമായി സ്വാധീനിച്ച മറ്റൊരു വൈദികന്‍. അന്ന് സജീവമായി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം എല്ലാ മെയ് മാസത്തിലും ബാംഗളൂര്‍വച്ച് നടത്തിയിരുന്ന വിവിധ നവീകരണ നേതൃ പരിശീലനങ്ങളില്‍ പങ്കെടുത്തിരുന്നു. ഫിയോ അച്ചനായിരുന്നു അവയുടെ മുഖ്യ സംഘാടകനും പരിശീലകനും.
1978 ൽ ആദ്യമായി കേരള സേവന സമിതി (കെ എസ് ടി) രൂപപ്പെട്ട ശേഷം ഫിയോ അച്ചന്‍ എഴുതിയ കത്ത് മെയ് മാസത്തിൽ ആലുവ ലെയോളയില്‍ വച്ച് ഞങ്ങൾ ചര്‍ച്ച ചെയ്തു. യുവജനങ്ങളെ ഒന്നിച്ചു കൂട്ടുകയാകട്ടെ ആദ്യപരിപാടി. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയീക്കാനാകുമോ. ഒരു ചെറു ടീം, കുറേ പ്ലാനുകള്‍, തുടര്ന്നു സംഘടിപ്പിച്ച കുറേ പരിപാടികള്‍ എന്നിങ്ങനെ തകൃതിയായി ഒരു യുവജന ശ്രുംഖല രൂപപ്പെട്ടു. എല്ലാറ്റിനും പുറകില്‍ ഫിയോ അച്ചന്റെ ശാന്തമായ പുഞ്ചിരിയും പ്രോത്സാഹനവുമുണ്ടായിരുന്നു. 'പ്രെയ്സ് ദ ലോര്‍ഡ്? എന്ന കരിസ്മാറ്റിക് ഗാന സമാഹാരത്തിന്റെ ശില്ലിയായി രാജ്യത്തെ ഗാനശുശ്രൂഷയ്ക്ക് രൂപവും ഭാവവും നൽകിയ അച്ചനെ എല്ലാവരും ഓര്‍ക്കുക അദ്ദേഹത്തിന്റെ ഏറെ ആഴമുള്ള വചന ചിന്തകളിലൂടേയാണ്. ചെറുപഠനങ്ങൾ പക്ഷേ ഏറെ മാനങ്ങളുള്ള വിചിന്തനങ്ങള്‍ അതാണ് അച്ചന്റെ ശൈലി. ആലിസ് കുട്ടി അടക്കം അനേക ആദ്യകാല ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ഫിയോ അച്ചന്‍ ബോംബേയില്‍ നടത്തിയിരുന്ന ബൈബിള്‍ കോളേജിലെ ഒരു വര്‍ഷം നീണ്ട വചന പഠന പരിശീലനത്തില്‍ പങ്കെടുത്തവരായിരുന്നു. ഫിയോ അച്ചന്‍ ഇന്നും ജീസസ് യൂത്തിനൊപ്പം ചരിക്കുന്നു എന്നത് മുന്നേറ്റത്തിന്റെ വലിയ അനുഗ്രഹമാണ്.ഫാ. എബ്രഹാം പള്ളിവാതുക്കൽ
ആലുവാ ലെയോളയായിരുന്നു പ്രാരംഭകാലങ്ങളിൽ കേരള കരിസ്മാറ്റിക് നവീകരനത്തിന്റെ നേതൃകേന്ദ്രം അവിടെ ഒരുങ്ങിയ ആദ്യ പ്രഘോഷണ പരിശീലന വേളയിലാണ് പള്ളിവതുക്കല്‍ അച്ചനെ കണ്ടുമുട്ടുന്നത്. അന്നുമുതൽ ഇന്നുവരെ ഈ യുവജന സുവിശേഷവല്‍ക്കരണ മുന്നേറ്റത്തിന്റെ ഹൃദയഭാഗത്ത് ഫാ. അബ്രഹാം പള്ളിവതുക്കള്‍ ഉണ്ട്. അസാദ്ധ്യമായത് സ്വപ്നം കാണുക ജീസസ് യൂത്തിന്റെ തനതു ശൈലിയാണ്. ആ സ്വപ്‌നത്തിനു പിന്നാലെ സ്ഥിരോത്സാഹത്തോടെ മുന്നേറിയാണ് പല നാഴികകല്ലുകളും പിന്നിടാന്‍ മുന്നേറ്റത്തിനായത്. എന്നാല്‍ യുവത്വത്തിന്റെ ഈ പരക്കം പാച്ചിലില്‍ തട്ടിവീഴലുകളും കാലിടര്‍ച്ചകളും ഏറെ ഉണ്ടാകുമല്ലോ. അവിടെയാണ് സ്നേഹിക്കാനും തിരുത്താനും ശകാരിക്കാനും അതിലൂടെയെല്ലാം വിട്ടുമറാതെ പിന്താങ്ങുന്ന അനുഭവം നല്‍കാനും നല്ല അപ്പച്ചന്മാര്‍ ഉണ്ടാകേണ്ടത്. നേതൃത്വത്തിലുളളവര്‍ക്കുമാത്രമല്ല അവരുടെ ജീവിത പങ്കാളികള്‍ക്കും അവരുടെ കുട്ടികള്ക്കു പോലും ഏതാവശ്യത്തിലും തലോടലും ചെറിയൊരുനുള്ളും ഒക്കെ നല്‍കി പള്ളിയച്ചനുണ്ട്. യാതൊരു സംവിധാനവും ഇല്ലാതിരുന്ന ശൂന്യാവസ്ഥയില്‍ നിന്ന് നവീകരണത്തിന് ഒരു ഭവനമായി എമ്മാവൂസിന് രൂപം നൽകിയപ്പോൾ അതിന്റെ ദര്‍ശനമായി അച്ചന്‍ കണ്ടത് അൽമായ രൂപീകരണമായിരുന്നു. ആ ദര്‍ശനം തന്നെയാണ് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ അടിസ്ഥാന ശിലയായി എന്നും നിൽക്കാൻ പള്ളിയച്ചന് പ്രചോദനമായതും.ജീസസ് യൂത്തിന്റെ ഗതി നിര്‍ണയിച്ച അഭിഷിക്തരെക്കുറിച്ചു പറയുമ്പോള്‍ ജീനോ അച്ചനും ആര്‍ച്ച്ബിഷപ്പ് മേനാംപറമ്പിലും ആര്‍ച്ച് ബിഷപ്പ് വിരുത്തുകളങ്ങരയും ഒക്കെയുണ്ട്.
മുന്നേറ്റത്തെ രൂപപ്പെടുത്തിയ വൈദികരെ ഓര്‍ക്കുമ്പോള്‍ - 2
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തനതു ചൈതന്യവും ശൈലിയും വര്‍ത്തെടുക്കുന്നതില്‍ അനേക വൈദികര്‍ നിര്‍ണായക പങ്ക വഹിച്ചു. എഴുപതുകളുടെ രണ്ടാം പകുതിയില്‍ മാര്‍സലീനോ അച്ചന്‍ ആദ്യകാല പ്രവര്‍ത്തകരുടെ വ്യക്തമായ രൂപീകരണത്തിന് ഏറെ സമയവും പരിശ്രമവും മാറ്റിവച്ചു. പലപ്പോഴും അദ്ദേഹത്തോടൊപ്പം ഡോമിനിക്ക് ഫെര്‍ണാന്റസ് ഓസീഡി അച്ചനും ഉണ്ടായിരുന്നു. ആദ്യകാലങ്ങളിലെ, പ്രത്യേകിച്ച് 1978 ലെ കൃത്യമായ ചില തുടക്കങ്ങൾക്ക് ഫിയോ മസ്ക്കരേന്‍ഹാസ് അച്ചന്റെ നിര്‍ദ്ദേശങ്ങളും ആഴമുള്ള പഠനങ്ങളും തുടരുന്ന ബന്ധങ്ങളും സഹായകമായി. മുൻഭാഗത്ത് പരാമര്‍ശിച്ചതുപോലെ നമ്മുടെ സ്വന്തം അബ്രഹാം പള്ളിവാതുക്കല്‍ അച്ചന്റെ നിരന്തര സാന്നിദ്ധ്യവുംപിന്‍ബലവും നല്ല അടിത്തറയിൽ മുന്നേറ്റം വളര്ന്നു പടരാന്‍ കാരണമായി. കഴിഞ്ഞ മാസം തുടക്കം കുറിച്ച ചിന്തകള്‍ ഇവിടെ തുടരുന്നു.
ഫാ. ജിനോ ഹെൻഡ്രിക്സ്
ഫാ. ജീനോ ഹെന്‍്ഡ്രിക്‌സ് ദേശീയ നവീകരണ പ്രവർത്തന മുന്നിരയിലേയ്ക്കു വന്നത് 1980 ല്‍ ആയിരുന്നു. താമസിയാതെ അദ്ദേഹം എന്‍എസ്ടി ചെയര്‍മാനും ആയി. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ദര്‍ശനം രൂപപ്പെടുന്നതില്‍ അദ്ദേഹം വലിയപങ്ക വഹിച്ചിട്ടുണ്ട്. 1 സെപ്തമ്പറില്‍ എറണാകുളത്തുവച്ച് കേരള സേവന സമിതിയുടെ ഒരു സമ്മേളനത്തില്‍ അദ്ദേഹവും പങ്കെടുത്തു. '82 അവസാനം കേരളത്തിൽ വച്ച് നടക്കേണ്ട ദേശീയ കരിസ്മാറ്റിക് കണ്‍വെന്‍ഷന്റെ ഒരുക്ക ചര്‍ച്ചകൾക്കായിരുന്നു അത്. വിവിധ കമ്മിറ്റികളുടെ രുപരേഖ തയ്യാറായി. പ്രവർത്തനങ്ങളിൽ സഹായിക്കാന്‍ ആയിരത്തോളം വൊളന്റിയേഴ്സ് ആവശ്യമായിവരും എന്നും കണക്കാക്കപ്പെട്ടു. അതിൽ കൂടുതലും യുവജനങ്ങളാകേണ്ടിവരും. അവരെ സംഘടിപ്പിക്കാനും ഒരുക്കനുമുള്ള ഉത്തരദിത്വം എന്നേയും ഏല്ലിച്ചു. തുടര്ന്നുള്ള ചര്‍ച്ച നവീകരണത്തിലെ യുവജനങ്ങളെ ചുറ്റിപ്പറ്റിയായി.
കേരളത്തില്‍ വലിയ യുവജന സമ്മേളനം 1978 ൽ നടന്നു. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ സജീവമായി വളരുന്ന എത്രയുവജനങ്ങളുണ്ട്? യുവജനങ്ങള്‍ക്ക് അനുയോജ്യമായ സമീപനവും തുടര്‍ശ്രദ്ധയും നൽകിയില്ലെങ്കിൽ ഇളം തലമുറ മറ്റു കാര്യങ്ങള്‍ തേടിപ്പോകും. പ്രായമായവര്‍ എന്നും സഭയോടൊപ്പമുണ്ടാകും, യുവജനങ്ങൾ അങ്ങനെയല്ല. പൊതു കരിസ്മാറ്റിക് മുന്നേറ്റത്തിൽ നിന്നു വ്യത്യസ്ഥമായ ഒരു നവീകരണ സമീപനം യുവജനങ്ങള്ക്കു വേണ്ടിവരും. യുവാക്കള്ക്കു പറ്റിയ ഒരു നവീകരണ സമീപനം അന്വേഷിച്ചു മനസിലാക്കി രൂപപ്പെടുത്തുകയും വേണ്ടി വരും. അന്നത്തെ ജീനോ അച്ചന്റെ ശക്തമായ ഈ ആഹ്വാനം കേരളത്തിലെ നവീകരണ നേതൃത്വം ഏറെ താല്പര്യത്തോടെ സ്വീകരിച്ചു. യുവജന നവീകരണ സമീപനത്തിന് ഒരു രൂപരേഖ തയ്യാറാക്കാന്‍ സമഗ്ര പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിനായി ഒരു ചെറു സമിതിയും ഉണ്ടാക്കി.
ആദ്യ സമഗ്ര നേതൃപരിശീലനം ജീനോ അച്ചന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 1982 ജനുവരിയില്‍ മഞ്ഞുമ്മല്‍ വച്ച് നടത്തി. തുടര്‍ പരിശീലനങ്ങള്‍ ഒരുക്കുന്നതിലും അതിനെ തുടര്‍ന്നു രൂപീകരിച്ച ഫസ്റ്റ് ലൈൻ (ഗൂപ്പിന്റെ പ്രവര്‍ത്തനത്തിലും എല്ലാം ജീനോ അച്ചന്റെ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായിരുന്നു. അക്കാലങ്ങളിൽ വരാൻ പോകുന്ന കണ്ബെന്‍ഷന്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം കൂടെ കൂടെ എറണാകുളത്തെത്തും ഏതെങ്കിലും വീടുകളില്‍ താമസിക്കും. ആ അവസരങ്ങൾ ഞങ്ങള്‍ നന്നായി ഉപയോഗിച്ചു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങൾ എല്ലാം വിശദമായി പങ്കുവയ്ക്കും തുടര്‍ നിര്‍ദ്ദേശങ്ങള്‍ അച്ചൻ വ്യക്തതയോടെ നല്‍കും. ദര്‍ശന രൂപകരണത്തിനും വ്യക്തമായ പദ്ധതികൾ ഒരുക്കുന്നതിനും നല്ല പരിശീലനമായിരുന്നു ആ കണ്‍സല്‍റ്റേഷന്‍ സെഷനുകള്‍.
ജീനോ അച്ചന്റെ യുവജന നവീകരണ താല്ര്യം കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. ദേശീയ തലത്തില്‍ വിവിധ മേഖലകളിലെ യുവജന പ്രവർത്തങ്ങൾ ഏകോപിപ്പിക്കാന്‍ എന്‍വൈപിടി എന്ന പേരില്‍ ഒരു ദേശീയ സമിതി രൂപീകരിച്ചത് പരസ്പര ബന്ധത്തിൽ പ്രവര്‍ത്തനങ്ങള്‍ മുന്നേറാന്‍ സഹായകമായി.
കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മഹാജുബിലിക്ക് ഒരുക്കമായി "ഇവാഞ്ചലെസേഷന്‍ 2000” എന്ന പേരില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ബ്രഹത് പദ്ധതികള്‍ ഒരുങ്ങി. കേരളത്തിൽ ദേശീയ വൈദിക സമ്മേളനങ്ങളും വലിയ സന്യസ്ത് സമ്മേളനവും അതിനു വേണ്ടി വൈവിധ്യമാര്‍ന്ന് ഒരുക്കങ്ങളും ഒക്കെ ഉണ്ടായി. ഇക്കാര്യങ്ങളിലെല്ലാം അച്ഛനോടൊപ്പം സംഗീതവും സ്കിറ്റുകളും അടിസ്ഥാന സയകര്യങ്ങലും പ്രോഗ്രാമുകളും എല്ലാം ഒരുക്കാൻ ജീസസ് യൂത്ത് മുന്നേറ്റം സജീവമായി ഉണ്ടായിരുന്നു. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഇവയെല്ലാം തയ്യാറാക്കാന്‍ കൃത്യതയുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങളും ലഭിച്ചു. വൈവിധ്യമാര്‍ന്ന ജീസസ് യൂത്ത് രൂപീകരണത്തിന്റെ ഏറ്റം വ്യക്തമായ ഒരുക്ക വഴികളായിരുന്നു ജീനോ അച്ചനോടൊപ്പാം യാത്ര ചെയ്ത ആ രണ്ടോളം പതിറ്റാണ്ടുകള്‍. മുന്നേറ്റത്തിലെ പല മിനിസ്റ്റികളുടേയും വ്യത്യസ്ത പരിശീലന പദ്ധതികളുടേയും അടിസ്ഥാനങ്ങൾ ഒരുക്കുന്നതില്‍ ജീനോ അച്ചന്റെ ശക്തമായ സ്വാധീനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഉണ്ടായിരുന്നു.
ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഒരു പ്രത്യേകത മറ്റു സഭാ സംവിധാനങ്ങളും മുന്നേറ്റങ്ങളുമായുള്ള സഹകരണവും സഹവര്‍ത്തിത്വവുമാണല്ലൊ. ആര്‍ച്ച് ബിഷപ്പ് മേനാംപറമ്പില്‍ പിതാവിന്റെ വലിയ സംഭാവന ആ തലത്തിലെ ഒരു സുപ്രധാന കാല്‍വയ്പ്പിൽ അദ്ദേഹം നൽകിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇന്നും തുടരുന്ന മുന്നേറ്റ നേതൃത്വത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ സഹയാത്രയുമാണ്. 1986 ൽ മുംബേയിൽ വച്ചു നടന്ന ദേശീയ കണ്‍ വെന്‍ഷന്റെ ഇടയിലാണ് പിതാവ് മുന്നേറ്റത്തെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹം ദിബ്രുഗാര്‍ രൂപതാ മെരെതാനായിരുന്നു. പിറ്റേ വര്‍ഷം മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങൾ പരിചയപ്പെടാനായി പിതാവ് കേരളത്തിൽ വരുകയും കുറച്ചു ദിവസങ്ങള്‍ എറണാകുളത്ത് താമസിച്ച് ഞങ്ങളോടൊപ്പം വിവിധ ഗ്രൂപ്പുകള്‍ സന്ദര്‍ശിച്ച് ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങൾ അടുത്തു പരിചയപ്പെടുകയും ചെയ്തു. പിന്നീടാണ് ഞാൻ മനസിലാക്കിയത് ഭാരത മെത്രാന്‍ സമിതിക്ക് വ്യക്തമായ ഒരു യുവജന സമീപനം ആദ്യമായി രൂപപ്പെടുത്തിയത് പിതാവായിരുന്നു എന്നത്. അദ്ദേഹത്തിന്റെ യുവജന സൗഹൃദ സമീപനത്തിന്റെ ഭാഗമായിത്തന്നെയാണ് അന്ന് ജീസസ് യൂത്തിനെ സന്ദര്‍ശിക്കാനെത്തിയത് ആ ദിനങ്ങളില്‍ പിതാവ് ആദ്യമായി തെയ്സെ സമൂഹത്തെക്കുറിച്ച് സൂചിപ്പിച്ചു.പിന്നീട് അദ്ദേഹം പലപ്രാവശ്യം കത്തുകളിലൂടെ പലതും ചര്‍ച്ചചെയ്യുന്ന കൂട്ടത്തിൽ ഞാൻ തെയ്സേയില്‍ പോകുന്നതം അവരുമായി ഒരു നല്ല ബന്ധം വളര്‍ത്തുന്നതം നന്നായിരുക്കും എന്നു സൂചിപ്പിച്ചു. പല പടികളും കടന്ന് 1988 ൽ പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ആദ്യമായി ഫ്രാന്‍സിലെ തെയ്സേ സന്ദര്‍ശനത്തിനു പോയി. രണ്ടുമാസം നീണ്ട യാത്ര. കരിസ്മറ്റിക് ശൈലികളില്‍ വേരുറച്ച എന്നെ അതിനു നേരേ വിപരീത ശൈലി പിന്തുടരുന്ന ഏറേ സുന്ദരമായ തെയ്സേ പ്രാര്‍ത്ഥനാ, സുവിശേഷവൽക്കരണ ശൈലി പരിചയപ്പെടുത്താന്‍ പിതാവ് താല്ലര്യമെടുത്തതിന്റെ കാരണം ആദ്യമൊന്നും എനിക്കു മനസിലായില്ല. വ്യക്തമായ ഒരു സാര്‍വ്വത്രിക അല്ലെങ്കില്‍ കത്തോലിക്കാ മനോഭാവത്തിലേയ്ക്ക് എന്നേയും ഞാന്‍ പ്രതിനിധീകരിക്കുന്ന മുന്നേറ്റത്തേയും നയിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പടിയായിരുന്നു അത് സാവധാനത്തില്‍ മനസിലാക്കാനായി. തെയ്സേ സമൂഹവുമായി ഇന്നും തുടരുന്ന ഏറേ ഹൃദ്യമായ ബന്ധത്തിന്റെ തുടക്കമായി ആ കാൽ വയ്പ്. അതുമാത്രമല്ല വ്യത്യസ്ഥമായ മറ്റു പല മുന്നേറ്റങ്ങളോട് തുറവിയുണ്ടാകുന്നതിനുള്ള വഴിതെളിക്കലും കൂടിയായി ഈ ബന്ധം.
മുന്നേറ്റത്തെ ആഴത്തില്‍ സ്വാധീനിച്ച അനേക വൈദികരില്‍ ചിലരെ കുറിച്ചു മാത്രമേ ഇവിടെ പരാമര്‍ശിക്കാന്‍ കഴിഞ്ഞുള്ളു. മുന്നേറ്റത്തിന്റെ പേരിനുകാരണമായ *ജീസസ് യൂത്ത് 85' കോണ്‍ഫറന്‍സിനു പേരുനിര്‍ദ്ദേശിച്ച ജോസ് പാലാട്ടി അച്ചന്‍, വിവിധ രാജ്യങ്ങളില്‍ മുന്നേറ്റത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമാകുകയും ഒരു ഘട്ടത്തില്‍ സഭാസംബന്ധിയായ പഠനങ്ങളില്‍ കൂടുതല്‍ താല്ലര്യം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്ത സെബാസ്റ്റ്യന്‍ അരിക്കാട്ട് അച്ചന്‍, ജീസസ് യൂത്തിന് ആദ്യമായി രൂപതാ കാനോനിക അംഗീകരം നല്കുകയും തുടര്‍ന്ന് ദേശീയ, അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും മുന്നേറ്റത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശിയായി വത്തിക്കാന്‍ ആദ്യമായി നിയമിക്കുകയും ചെയ്ത ആര്‍ച്ച് ബിഷപ്പ് ആബ്രഹാം വിരുത്തുകളങ്ങര പിതാവ് എന്നു തുടങ്ങി എത്രയോ വൈദിക പ്രമുഖരുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിലാണ് ഈ യുവജന ആവേശം പക്വതയിലേയ്ക്കും വളര്‍ച്ചയിലേയ്ക്കും പടിപടിയായി മുന്നേറുന്നത്. ഇന്ന് വിവിധ ഭൂഖണ്ഡങ്ങളിൽ പടര്‍ന്നു പന്തലിച്ച ജീസസ് യൂത്ത് മുന്നേറ്റത്തിൽ എണ്ണമറ്റ വൈദികരുടെ സജീവ സാന്നിദ്ധ്യമുണ്ട്. അതു വളരട്ടെ. യേശുവിന്റെ പൂർണ്ണതയിലേയ്ക്ക് അനേകരെ പ്രത്യേകിച്ച് യുവജനങ്ങളേയും കുടുംബങ്ങളേയും വളര്‍ത്താന്‍ സ്നേഹവും പ്രതിബദ്ധതയുമുള്ള കൂടുതൽ വൈദികര്‍ വരും ദിനങ്ങളില്‍ ഉണ്ടാകട്ടെ.


Comments
Post a Comment