ജീസസ് യൂത്തും മിഷനും സുവിശേഷവല്‍ക്കരണവും (MJYR025))
ജീസസ് യൂത്തും മിഷനും സുവിശേഷവല്‍ക്കരണവും
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
വളരെ ചെറുതായിരിക്കുമ്പോള്‍ എറണാകുളത്തുപോയി കണ്ട ഒരു എക്‌സിബിഷനിലെ ചില രംഗങ്ങള്‍ ഇന്നും മനസ്സിൽ തെളിഞ്ഞുനില്ക്കുന്നു. 1964 ല്‍ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിൽ വച്ചായിരുന്നു ആ മിഷന്‍ എക്‌സിബിഷന്‍. വിവിധ സന്യാസ സഭകളും വടക്കേ ഇന്ത്യന്‍ രൂപതകളും അതിൽ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. അപരിഷ്കൃത വിദൂര ശ്രമങ്ങളിലെ കുന്നുകളും കുടിലുകളും അതിനിടയില്‍ പ്രവര്‍ത്തനം നടത്തുന്ന വൈദീകരുടേയും സന്യാസിനികളുടേയും ഇടപെടലുകളുമെല്ലാം ചിത്രങ്ങളായും കളിമണ്ണിൽ തീര്‍ത്ത രംഗാവതരണങ്ങളായും മറ്റും അവിടെ കണ്ടത് അത്തരത്തിലുള്ള ഒരാദ്യ അനുഭവമായി. “മിഷന്‍” എന്ന ഒരു പുതിയ വാക്ക് അന്ന് ആഴത്തിലും വ്യക്തമായും മനസിലേയ്ക്കു കടന്നുവന്നു.
രണ്ടാം വത്തിക്കാന്‍ കയൺസിലിന്റെ വലിയൊരു സ്വാധീനമായിരുന്നു സഭയില്‍ മുഴുവന്‍ ഉടലെടുത്ത ഒരു മിഷനറി ആവേശം. അത്തരം എക്സിബിഷനും സ്കൂളിലും ഇടവകയിലും മതബോധന വേളയിലും കുട്ടികളുടെ കൂട്ടായമയിലും ഒക്കെ പങ്കുവയ്ക്കുപ്പെട്ട മിഷന്‍ അനുഭവങ്ങളും മിഷനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും എല്ലാം പുതിയോരു വിശ്വാസാവേശവും സഭയെക്കുറിച്ചുള്ള പുതിയൊരു ദര്‍ശനവുമെല്ലാം വ്യാപകമാക്കാന്‍ സഹായിച്ചു. ഒപ്പം മിഷന് ഒരു മുഖം വന്നു. യേശുവിനേക്കുറിച്ചു കേട്ടിട്ടില്ലാത്ത അപരിഷ്കൃത ഗ്രാമങ്ങളും സംസ്കാരങ്ങളും അവിടെയ്ക്ക് ജീവന്‍ യേശുവിനു സമര്‍പ്പിച്ചു കടന്നുചെല്ലുല്ല വൈദികരും സന്യാസിനികളും എല്ലാം ഒന്നു ചേര്‍ന്ന് മിഷന്റെ നല്ല വിവരണമായി.സെക്കുലര്‍ മാധ്യമങ്ങളിലും മാനേജ്മെന്റ് ചര്‍ച്ചകളിലും എല്ലാം ഇന്ന് 'മിഷൻ* അര്‍ത്ഥസമ്പുഷടമായ വാക്കാണ്. 'മിഷന്‍' അയക്കുക എന്നര്‍ത്ഥമുള്ള 'മിസിയോ' എന്ന ലത്തീൻ വാക്കില്‍ നിന്നാണ്. എന്തോ ചെയ്തുതീര്‍ക്കാനാണ് ഒരാളെ പറഞ്ഞയക്കുന്നത്. അങ്ങനെ ഒരു മിഷനറി എന്തോ ദൗത്യത്തിനായി പറഞ്ഞയക്കപ്പെട്ടവനാണ്. കൺസിലിനുശേഷം കത്തോലിക്കാസഭയില്‍ ഒരു പുത്തന്‍ അവബോധവും ആവേശവും കടന്നുവന്നു. സഭ പ്രാര്‍ത്ഥനയിലും പഠനത്തിലും വിശുദ്ധിയുടെ പരിശ്രമത്തിലും ഒതുങ്ങിയാൽ പോര. അതിൽ ഒതുങ്ങിയാല്‍ എങ്ങനേയോ തങ്ങളിലേയ്ക്കു തന്നെ തിരിയുന്ന വ്യക്തികളേയും സഭാ സമൂഹത്തേയും രൂപപ്പെടുത്താന്‍ അത് ഇടയാക്കും. കണ്‍സില്‍ ഉറക്കെ പറഞ്ഞു “സഭ സ്വഭാവേന മിഷനറിയാണ്”. ആ ഉപ്പും പുളിമാവും സഭയ്ക്കും സഭാമക്കാള്ക്കും കൈമോശം വന്നാൽ
ഇനി മിഷനോട് അടുത്തുപോകുന്ന മറ്റൊരു വാക്ക്
സെക്കുലര്‍ ലോകവും കത്തോലിക്കാ സഭയും രണ്ടായിരാമാണ്ടിനെ വളരെ അവേശത്തോടെ എതിരേറ്റു. അതിനുള്ള ഒരുക്കങ്ങള്‍ ഏറെ മുന്‍പേ ആരംഭിച്ചു. പലസെക്ടുകളുടേയും ലോകവസാന പ്രചരണം എപ്പോഴുമെന്നപോലെ ആ സമയത്തും വ്യാപകമായിരുന്നു. ഇതില്‍ നിന്നു വ്യത്യസ്ഥമായി അഗോള സാങ്കേതികലോക ചിന്തയില്‍ *വൈറ്റൂക്കേ 20 ബഗ്*' എന്നപേരില്‍ കമ്പ്യട്ടറിന്റെ ഒരു പിഴവുമൂലം സംഭവിക്കാന്‍ പോകുന്ന വലിയ അത്യാഹിതത്തെക്കുറിച്ചുള്ള ഭയം ഈ ഒരുക്കത്തിന്റെ ഭാഗമായെങ്കില്‍, വിശുദ്ധ ജോണ്‍പോള്‍ പാപ്പയുടെ വിദഗ്ദനേതൃത്വത്തിൽ കത്തോലിക്കാ സഭയിൽ ഒരു മഹാജൂബിലിക്കുള്ള ഒരുക്ക സമയമായിത്തീര്ന്നു ആ വര്‍ഷങ്ങൽ. സഭ ഒരു *സുവിശേഷവല്‍ക്കരണ ദശകം”' ഏറേ വിപുലമായി ആചരിച്ചു. സഭാസമൂഹത്തിന്റെ എല്ലാ തലങ്ങളേയും ആഴത്തില്‍ സ്വാധീനിച്ച മാറ്റിമറിച്ച സംഭവ പരമ്പരകളായി ആ കാലയളവ്.
സഭയ്ക്ക് സുവിശേഷവല്‍ക്കരണം അല്ലെങ്കിൽ 'എവഞ്ചലൈസേഷന്‍' ഒരു പുതുവാക്കല്ല. എന്നാല്‍ പോൾ ആറാമനും ജോൺ പോള്‍ രണ്ടാമനും ആ വാക്ക് ശബ്ദമുയര്‍ത്തി പറഞ്ഞു. തീര്‍ച്ചയായും അത് കൗണ്‍സിൽ ചിന്തയുടെ തുടര്‍ച്ചയായിരുന്നു. മഹാജൂബിലി ഒരുക്കത്തിൽ അത്
ഏവരുടേയും നാവിൽ തങ്ങിനില്ക്കുന്ന ഒരു നിരപകിട്ടാര്‍ന്ന പദമായി. ആധുനീക കാലഘട്ടം ഒരു ‘നവസുവിശേഷവല്‍ക്കരണ' സമയമാണ്, മാധ്യമങ്ങളും സാങ്കേതികവിദ്യയും ജീവിതബന്ധിയായ മറ്റുമേഖലകളെല്ലാം കൈകോര്‍ത്ത് സുവിശേഷം ഇന്നത്തെ ജനത്തിന് അവര്‍ക്ക് സുപരിചിതമായ ഭാഷയില്‍ നല്കുന്ന ഈ രീതിക്കു നല്‍കിയ ഈന്നല്‍ വലിയൊരു വിഭാഗം ഇളം തലമുറയേയും നവസുവിശേഷ വാഹകരാക്കി.
ഗ്രീക്ക് ഭാഷയിലെ *എവങ്കലിയോണ്‍' മൂലമായുള്ള എവാഞ്ചലൈസേഷന് സദ് വാര്‍ത്ത പങ്കുവയ്ക്കുക ഈ പുതുചൈതന്യത്തില്‍ രൂപപ്പെടുത്തുക എന്നെല്ലാം അര്‍ത്ഥമാകാം. യേശുനൽകിയ അല്ലെങ്കില്‍ യേശുവാകുന്ന വലിയ സന്തോഷത്തിന്റെ വിശേഷം അറിയിക്കുകയാണല്ലോ സുവിശേഷവല്‍ക്കരണം. പക്ഷെ അതുപോരല്ലോ. അത് “സുവിശേഷമാകാനും, സുവിശേഷമേകാനും?' വേണ്ടിയുള്ള ആഹ്വാനമാണ്. അതില്‍ ഒരു പുതുസമൂഹ രൂപീകരണം നവജീവിത ശൈലി രൂപപ്പെടുത്തല്‍ എന്നിവയെല്ലാമുണ്ട്.
കരിസ്മാറ്റിക് നവീകരണം ഏറേ പുതുമയാര്‍ന്ന ഒരു വെല്ലുവിളിയുമായി കടന്നുവന്നു. ഏല്ലാവര്‍ക്കും പരിശുദ്ധാത്മാവില്‍ ഒരു പുതുജീവിതവും ശക്തിയും ലഭ്യമാണ്. അത് ഏതൊരു സാധാരണക്കാരന്റേയും ജീവിതത്തെ മാറ്റിമറിക്കും. തീര്‍ന്നില്ല. ദിവ്യാത്മാവ് ആ ശക്തി തരുന്നത് പുത്തന്‍ ആവേശത്തോടെ സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് സുവിശേഷം പകരാനുമാണ്. നവീകരണ വ്യാപനത്തോടെ അനേക “ദാസന്മാരും ദാസികളും”' പുത്തൻ രീതിയിൽ സുവിശേഷവൽക്കരണ ദയത്യം കയ്യാളുന്നത് കാണാനായി.
ജീസസ് യൂത്ത് മുന്നേറ്റം ഈ കരിസ്മാറ്റിക് ആവേശത്തിലാണ് രൂപംകൊണ്ടത്. ആത്മജലസ്പര്‍ശനം കിട്ടിയ ചെറുവിത്തുകൾ ഉണര്‍്ന്നുവളര്‍ന്ന് പുഞ്ചിരിപേറുന്ന സുവിശേഷ വാഹകരായി. 1978 ല്‍ ജോൺ പോള്‍ രണ്ടാമൻ സ്ഥാനമേറ്റു. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വിത്തുപാകിയതും ആ വര്‍ഷംതന്നെ. ആ വിശുദ്ധ പാപ്പയുടെ നിരന്തര സുവിശേഷവൽക്കരണ ആഹ്വാനം കേട്ടാണ് മുന്നേറ്റം വളര്‍ന്നത്.
മിഷനും സുവിശേഷവല്‍ക്കരണവും ജീസസ് യൂത്തിന് ഏറെ പ്രിയങ്കരമായ രണ്ടു പദങ്ങളാണ്. രണ്ടും ഒരു നല്ല ക്രൈസ്തവന്റെ സുപ്രധാന ദൗത്യത്തെ സൂചിപ്പിക്കുന്നു. ഭാഷ പഠിക്കുന്നവര്‍ സൂചിപ്പിക്കുന്ന ഒരു കാര്യം രണ്ടുവാക്കുകള്‍ എത്രമാത്രം സമം എന്നു തോന്നിയാലും
അവയുടേ സൂചനയിലും അര്‍ത്ഥത്തിലും എന്തെങ്കിലും അന്തരം കാണും. മിഷനും സുവിശേഷവല്‍ക്കരണവും ഏതാണ് ഒന്നുതന്നെ, പക്ഷേ പലപ്പോഴും അതുരണ്ടും മനസില്‍ ഉണര്‍ത്തുന്ന ചിത്രങ്ങൾ വൃത്യസ്ഥമായിരിക്കും.
*മിഷന്‍ പ്രദേശവും മിഷൻ യാത്രയും' എല്ലാം അയക്കപ്പെടുന്നവന്‍ ദൂരേയ്ക്കുപോകുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെ 'മിഷന്‍' വടക്കെ ഇന്ത്യന്‍ ഗ്രാമത്തേയും ആഫ്രിക്കന്‍ വനാന്തരത്തേയും എല്ലാം മനസില്‍ ഉണര്‍ത്തിയാല്‍ തെറ്റുപറയാനില്ല. സുവിശേഷവല്‍ക്കരണം കൂട്ടായ്മകളും, സുവിശേഷ ഗാനങ്ങളും ഭവന സന്ദര്‍ശനവും നവമാധ്യമങ്ങളും ഒക്കെ മനസിലുണര്‍ത്തുന്നതും സാധാരണം. നവസന്ദേശത്താല്‍ ജീവിതങ്ങളും സംസ്കാരങ്ങളും പുത്തന്‍ രൂപം തേടുന്നതല്ലേ സുവിശേഷവല്‍ക്കരണം.
ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഇതു രണ്ടും പ്രധാനപ്പെട്ടതുതന്നെ. ഏങ്കോണിക്കലില്ലാതെ ഇതു രണ്ടും കൂട്ടിചേര്‍ക്കുന്നതാണ് നല്ല ക്രൈസ്തവ ദയത്യം. ലോകം കൈവെള്ളയിലൊതുങ്ങുന്ന ഇക്കാലത്ത് ഭൂമിയുടെ അതിര്‍ത്തികള്‍ തേടി മിഷനറി പോകണം. ജീസസ് യൂത്ത് മുന്നേറ്റത്തിലെ മിഷനറി യാത്രകൾ ഏരെ സുന്ദരമാണ്. ഇവിടെ എല്ലാം നന്നാക്കിയിട്ട് അങ്ങു ദൂരെ പോയാല്‍ മതി എന്നു പറയുന്നതില്‍ അപാകതയുണ്ട്. ദൂരെ പോകാൻ തയ്യാറക്കത്തവനും വിദൂരങ്ങള്‍ മനസിലാക്കാത്തവനും ഇവിടെ ഒന്നും ചെയ്യാനാകില്ല. ആ നാണയത്തിന്റെ മറ്റേ വശവും പ്രധാനപ്പെട്ടതാണ്. എന്റെ വീട്ടിലേക്കും അയല്‍ പക്കത്തേയ്ക്കും ഇടവകയിലേയ്ക്കും അയക്കപ്പെടാത്തവന്‍ മിഷനറി യാത്രയ്ക്ക് പോകുന്നത് ചിലപ്പോള്‍ ഒളിച്ചോട്ടമാകും. യാത്ര വിഫലവും.
ജീസസ് യൂത്ത് പരിശീലനങ്ങളും മുന്നേറ്റത്തിലെ മിനിസ്റ്റികളും സ്വഭാവേന ഈ തുലനം സാദ്ധ്യമാക്കുന്നത് ഏരെ സുന്ദരമാണ്. കൊച്ചുകുട്ടികള്‍ പോലും മിഷൻ യാത്രകള്ക്കു പോകുന്നതും കുടുംബങ്ങള്‍ ഒരു മാസക്കാലം മിഷനു പോകുന്നതും പ്രൊഫഷനലുകള്‍ മിഷൻ അനുഭവത്തിനു അയക്കപ്പെറ്റുന്നതുമെല്ലാം ഏറെ പ്രശംസനീയമാണ്. ഒപ്പം മിഷൻ ദൂരെ മാത്രമല്ല എന്ന അവബോധവും ശക്തം തന്നെ. എന്റെ ജോലിസ്ഥലമാണ് വലിയ മിഷന്‍ മേഖല, ഏറ്റം പ്രയാസമേറിയ സാഹസിക മേഖലയും. കുടുംബവും ഇടവകയും രാഷ്ട്രീയവും ക്ലബ്ബുകളും മാധ്യമലോകവും എല്ലാം എന്റെ തനതു വിളിതിരിച്ചറിഞ്ഞ് മിഷനായി അയക്കപ്പെടാനുള്ള മേഖലയായി ജീസസ് യൂത്ത് തിരിച്ചറിയുന്നു. ഇന്നത്തെ ആവശ്യം മിഷനും സുവിശേഷവല്‍ക്കരണവും ഒന്നുചേരുക എന്നതാണ്...
Comments
Post a Comment