സൗഹൃദം അടിത്തറയാക്കിയ ആദ്ധ്യാത്മിക മുന്നേറ്റം (MJYR021)
സൗഹൃദം അടിത്തറയാക്കിയ ആദ്ധ്യാത്മിക മുന്നേറ്റം
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
പല ഗ്രൂപ്പുകളിലും ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്: മറ്റു മുന്നേറ്റങ്ങളിൽ നിന്ന് ജീസസ് യൂത്തിനെ വ്യത്യസ്ഥമാക്കുന്നതെന്താണ്? എന്താകാം ജീസസ് യൂത്ത് ശൈലിയില്‍ സുപ്രധാനമെന്താണ്?
മിക്കവാറും ആദ്യ ഉത്തരവും കൂടുതൽ പേരുടെ മറുപടിയും മുന്നേറ്റത്തിലെ നല്ല ബന്ധങ്ങളെക്കുറിച്ചാകും. ഈഷ്മളത നിറയുന്ന ഒരു സൗഹൃദ ശൃംഖലയാണത്. നല്ലൊരു സ്‌നേഹ കൂട്ടായ്മ. കടന്നുവരുന്ന ഏവരേയും തുറന്ന മനസ്സോടും കരങ്ങളോടുംകൂടെ സ്വാഗതം ചെയ്യുന്ന സന്തോഷത്തിന്റെ ഒരിടം. യേശുവിനെ പരിചയപ്പെടുത്താനും ഇന്നത്തെ തലമുറയെ സുവിശേഷ ജീവിത ശൈലി അഭ്യസിപ്പിക്കാനും സമയമെടുക്കുന്ന ഒരു മുന്നേറ്റം, പക്ഷേ അതിൻ ഉപയോഗിക്കുന്ന രീതികള്‍ ഓരോരുത്തരുടേയും വ്യത്യസ്ഥത അംഗീകരിച്ചും അവരെ ഹൃദ്യതയോടെ സ്വീകരിച്ചും ഏറെ പ്രോത്സാഹനം നല്‍കിയും ആണെന്നുമാത്രം.
പലയിടങ്ങളിലും ജീസസ് യൂത്ത് നേതൃസംഗമങ്ങളില്‍ അവരുമായി ആശയവിനിമയം നടത്തുമ്പോള്‍ കേള്‍ക്കറുള്ള ഒരു വിലാപമുണ്ട്, “ആ പഴയ സയഹൃദാന്തരീക്ഷം കൈമോശം വന്നിരിക്കുന്നു. *ആദ്യ സ്നേഹം”' (വെളി. 2:4) നഷ്ടമായത് കൂട്ടായ്മകളുടെ തളര്‍ച്ചയുടെ പ്രധാന കാരണമായി അവര്‍ വിലയിരുത്തിയെങ്കില്‍ വലിയ തെറ്റില്ല. ആ സാഹചര്യങ്ങളില്‍ പലപ്പോഴും ചര്‍ച്ചചെയ്യുന്നതുപോലെ ഇവിടെയും രണ്ടു പ്രധാന ചിന്തകൾ പങ്കവയ്ക്കാം: ആദ്യമായി മുന്നേറ്റത്തിൽ ഈ സയഹൃദമശൈലി വളരാന്‍ സഹായിച്ച സുപ്രധാന പടികൾ. രണ്ടാമതായി, കൂട്ടായ്മകൾ കൂടുതൽ ഹൃദ്യത നിറയുന്നവയാവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍.സൗഹൃദമശൈലി വളര്‍ന്നുവന്ന വഴികള്‍
നന്ദിയുടേയും സ്തുതിഗീതങ്ങളുടേയും ആദ്ധ്യാത്മിക ശൈലിയായി കരിസ്മാറ്റിക് നവീകരണം കടന്നുവന്നത് പുഞ്ചിരിയുടേയും ഏറേ ഹൃദ്യമായ അനയപചാരികതയുടേയും അകമ്പടിയോടെയായിരുന്നു. ആ വളക്കൂറിൽതളിര്‍ത്ത ഈ യുവജന കൂട്ടായ്മയും ദൈവസ്‌നേഹത്തിൽ പരസ്പരം കരംകോര്‍ക്കുന്ന രീതികൾ ഹൃദയത്തിൽ സ്വീകരിച്ചു. ഇന്ന് നവീകരണ വേദികളില്‍ ചിലയിടങ്ങളിലെങ്കിലും കാണുന്ന “അലറുന്ന സ്തുതികളും”, നിര്‍ബന്ധത്തിന്റെ സുവിശേഷ രൂപീകരണവും ആദ്യകാല നവീകരണത്തിന് അപരിചിതമായിരുന്നു.
വലിയ പക്വതയുടെ ആള്‍രുപങ്ങളോ, വലിയ നേതൃഗുണമുള്ളവരോ ജീസസ് യൂത്തില്‍ ഇല്ലാതെ പോയത് ലാളിത്യമുള്ളവരുടെ ഒരു ശൃഖലയാകാന്‍ മുന്നേറ്റത്തെ സഹായിച്ചു. ലാളിത്യം ഉണ്ടെങ്കിലല്ലേ നല്ല സൗഹൃദം വളരു. പുഞ്ചിരിയുടേയും തോളത്തുകയ്്ിട്ടു സംസാരിക്കുന്നതിന്റേയും വിലയറിഞ്ഞവരായിരുന്നു മുന്നേറ്റത്തിന്റെ മാര്‍ഗ്ഗദര്‍ശികളലെല്ലാം. എഴുപതുകളുടെ അന്ത്യത്തിൽ നിറസാന്നിദ്ധ്യമായിരുന്ന മാര്‍സലീനോ അച്ചന്റെ ഹൃദ്യമായ ആലിംഗനം യുവഹൃദയങ്ങള്‍ എങ്ങനെ മറക്കാന്‍! ആദ്യ ടീമിലെ അംഗമായിരുന്ന ജസ്റ്റിന്‍ പിന്‍ഹീരോ അച്ചനും ആബ്രഹാം പള്ളിവതുക്കൽ അച്ചനുമെല്ലാം എന്നും ആശ്രയിക്കാവുന്ന ബന്ധങ്ങളുടെ ഉത്തമ മാതൃകകളായി.
ജീനോ അച്ചന്‍ '82 ജനുവരിയില്‍ തുടങ്ങി പല പ്രാവശ്യമായി നൽകിയ 'സ്വയാവബോധ' പരിശീലനങ്ങള്‍ സ്നേഹത്തിന്റെ ആദ്ധ്യാത്മികതയെ സംബന്ധിച്ച് വ്യക്തതയും മുഖംമൂടിയുടെ പ്രാര്‍ത്ഥനാ ശൈലികളിനിന്നുള്ള വിടുതലും സാദ്ധ്യമാക്കി. ജീസസ് യൂത്ത് കാഴ്ചപ്പാടുകളുടെ വ്യക്തമായ രൂപീകരണം ഇതുകൊണ്ടുസാദ്ധ്യമായി. ഇതേതുടര്ന്നു രൂപപ്പെട്ട “ഫസ്റ്റ് ലൈൻ' ഗ്രൂപ്പ് മാസം തോറും ഒന്നിച്ചുവന്ന് പരസ്പരം സംസാരിച്ചു വളരുന്ന ഹൃദ്യതയുടെ വലിയ അനുഭവമായി.
ജീസസ് യൂത്ത് അന്നും ഇന്നും രൂപപ്പെടുന്നത് സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ്: ദൈവം എന്നെ സ്നേഹിതാ എന്നുവിളിച്ചു (യോഹ 15:15), ആ അനുഭവത്തില്‍ സ്നേഹബന്ധങ്ങളുടെ ആസ്വാദ്യതയില്‍ ജീവിതം ആഘോഷിക്കുകയാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇവിടെ ഒന്നിച്ചുവരവിന്റെ അവസരങ്ങള്‍ ബന്ധങ്ങൾ ആഘോഷിക്കാനും വളര്‍ത്താനുമുള്ള അവസരങ്ങളാണ്. അതില്ലാതെയുള്ള ചടങ്ങുകളും ആചാരങ്ങളും മുരടിപ്പിന്റെ അനുഭവമേ ഉണ്ടാക്കൂ. മുന്നേറ്റത്തിലെ എല്ലാ നല്ലകാര്യങ്ങളും രൂപപ്പെടുന്നത് സയഹ്ൃദ പശ്ചാത്തലത്തിലെ ചര്‍ച്ചകളിലും സ്നേഹ സംഭാഷണങ്ങളിലെ സ്വപ്‌നം കാണലിലുമാണ്.
സ്നേഹത്തിന്റെ സംസ്കാരം വളര്‍ത്താന്‍
"ആദ്യം അവിടുന്നു നമ്മെ സ്നേഹിച്ചു” (1 യോഹ 19) എന്നതാണ് നല്ല ക്രൈസ്തവ സ്‌നേഹബന്ധത്തിന്റെ അടിത്തറ. ഏറെ വ്യത്യസ്തമായ സുഹൃദ്ബന്ധങ്ങള്‍, പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കാത്ത ഇടപെടലുകള്‍ ഇവിടെ സാധ്യമാകുന്നതും ഇതുകൊണ്ടുതന്നെ. ആ ആദിസ്നേഹത്തിന്റെ നല്ല ആസ്വാദനവും തുടരുന്ന ഓര്‍മ്മപ്പെടുത്തലും ജീസസ് യൂത്തിൽ ബന്ധങ്ങള്‍ ആഴമുള്ളതാകാൻ വഴിയൊരുക്കുന്നു.
നല്ലതെന്തും വളരാന്‍ സമയമെടുക്കും, ബന്ധങ്ങളും. ഒന്നിച്ചുവരാനും സംസരിക്കാനും നന്മചെയ്യാനും സുന്ദരമായ വേദിയൊരുക്കുന്നു എന്നതാണ് ജീസസ് യൂത്തിന്റെ നന്മ. ഇത് കുറച്ചു നാളത്തേയ്ക്കല്ല, ബന്ധങ്ങള്‍ വര്‍ഷങ്ങളായിതുടരുന്നു. അത് ആ വ്യക്തികള്‍ക്കും വിശാല ലോകത്തിനും വലിയൊരു അനുഗ്രഹവുമാകുന്നു.
ആളുകള്‍ പരസ്പരം ഉള്ളുതുറക്കണം, ആവേശവും വിഷമങ്ങളും ആഗ്രഹങ്ങളും ഒക്കെ പങ്കുവയ്ക്കണം. ഇന്ന് അതിനെവിടെ സമയവും ഇടവും എന്നു പറയുന്നെങ്കില്‍, ഓര്ക്കുക അതിനുള്ള ഇടമാണ് ജീസസ് യൂത്ത്. അങ്ങനെയാണ് അവിടെ ബന്ധങ്ങള്‍ വളരുന്നത്. അതിന് ഇടവും അവസരവുമില്ലെങ്കിൽ ഈ മുന്നേറ്റം ഒന്നുമല്ല.
ആദ്യകാലം മുതലേ മുന്നേറ്റത്തിൽ എന്നെ അറിയാനും സ്വയം അംഗീകരിക്കാനും, പിന്നെ മടികൂടാതെ എന്നെക്കുറിച്ച് ചിലരോടെങ്കിലും പങ്കവയ്ക്കാനും എന്നിട്ട് ഈ നല്ല എനിക്ക് ദൈവം ദാനമായി തന്നിരിക്കുന്ന ചില പ്രത്യേക കഴിവുകള്‍ ഉപയോഗിക്കാനും ഒക്കെ അവസരമുണ്ടാകണം എന്ന ചിന്താ രീതികൾക്ക് വലിയ ഈന്നലുണ്ടായിരുന്നു. ഇപ്രകാരം എന്നെ അംഗീകരിക്കുന്ന ചിലരുമായുള്ള എന്റെ വ്യക്തിബന്ധമല്ലേ യഥാര്‍ത്ഥ സഹൃദം? ജീസസ് യൂത്ത് സ്‌നേഹബന്ധത്തിന്റെ വേദിയാകണമെങ്കില്‍ കലവറയില്ലാത്ത പരസ്പര അംഗീകാരം അവിടെ നടമാടണം.
സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടിയാൽ അവിടെ ആഘോഷമുണ്ട്, അതിൽ നിറപകിട്ടും, ആനന്ദഗീതവും, പൊട്ടിച്ചിരിയും, ഇഷ്ടഭോജനവുമുണ്ട്. ഈ അനുഭവങ്ങളുണ്ടെങ്കിലേ നല്ല ബന്ധങ്ങൾ സുന്ദരമായി വളരൂ. സാധാരണ ഇടങ്ങളില്‍ ഈ ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്നത്തെ തലമുറ അതു തേടി മോശം ഇടങ്ങളില്‍ എത്തുന്നു. കുറച്ചെങ്കിലും ഈ രീതിയിലുള്ള സനഹൃദത്തിന്റെ നല്ല ആഘോഷവേളകള്‍ ജീസസ് യൂത്തില്‍ ഒരുക്കപ്പെടുന്നു എന്നതാണ് ഈ മുന്നേറ്റത്തെ ഈ കാലഘട്ടത്തിന്റെ വലിയ അനുഗ്രഹമാക്കുന്നത്. ആരും ഇതിനെ വിരസതയുടെ ആദ്ധ്യാത്മികതയിലേയ്ക്ക് വലിച്ചിഴക്കാതിരിക്കട്ടെ!
നിര്‍ബന്ധിത നന്മ വെറുക്കുന്നവരല്ലേ നമ്മൾ? ആരുടേയൊക്കെയോ സ്വാർത്ഥലക്ഷ്യങ്ങള്ക്കു വേണ്ടി ഞാന്‍ ഉപയോഗിക്കപ്പെടും എന്ന ഭയം ഇന്ന് അനേകരില്‍ രൂഡമൂലമാണ്. ഇന്നാൽ നാം ആഗ്രഹിക്കുന്ന നന്മചെയ്യാന്‍ നമ്മുടെ ഹൃദയം വെമ്പുന്നു. അതിന് സമയവും സയകര്യവും ഒരുക്കുന്നവരല്ലെ നമ്മുടെ ഏറ്റം നല്ല സ്‌നേഹിതര്‍. ജീസസ് യൂത്തിൽ നന്മ സ്വപ്നം കാണാനും ആ നല്ല കാര്യങ്ങള്‍ ചെയ്യാനും എനിക്ക് സാദ്ധ്യതയൊരുക്കുന്ന കുറേപേരെ ഞാന്‍ കണ്ടുമുട്ടുന്നു എന്നതാണ് വലിയൊരു കാര്യം. അങ്ങനെ എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന അവര്‍ എന്നും എന്റെ നല്ല സ്‌നേഹിതരായിരിക്കും. ജീസസ് യൂത്തിൽ അനേക മിനിസ്ട്രികളും നന്മ്രപവര്‍ത്തികളുമുണ്ട്. സ്‌നേഹ സൗഹൃദ പശ്ചാത്തലമാണ് അവയില്‍ പലതിന്റേയും തുടക്കവും വളര്‍ച്ചയും. കൂട്ടത്തിൽ നല്ല ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കുള്ള വളവുമായിത്തീരുന്നു ഈ സദ് പ്രവര്‍ത്തനങ്ങള്‍.
അവസാനമായി: സ്നേഹവും സൗഹൃദവും മറന്ന് എന്തൊക്കയോ ചെയ്തുകൂട്ടാനും നേട്ടങ്ങളുണ്ടാക്കനുമുള്ള ത്രതപ്പാട് ആദിയിലെ വീഴ്ചമുതലേയുള്ള വലിയ പ്രലോഭനമല്ലേ? സ്നേഹത്തെ ഇല്ലാതാക്കുന്ന അങ്ങനെ ദൈവരാജ്യവളര്‍ച്ച അസാദ്ധ്യമാക്കുന്ന കാര്യക്ഷ്മതയുടെ വൈറസ് ബാധയ്കെതിരെ നാം എന്നും ജാഗ്രതയുള്ളവരാകണം വ്യക്തിജീവിതത്തിലും, നമ്മുടെ കൂട്ടയ്മകളിലും വിശാല ലോകത്തിലും എല്ലാം ദൈവം ആഗ്രഹിക്കുന്ന സൗഹൃദശൈലി കെട്ടിപ്പടുക്കവാന്‍ നാം പ്രവര്‍ത്തനക്ഷമരാകുകയും വേണം.
Comments
Post a Comment