ജീസസ് യൂത്ത് പബ്ലിസിറ്റി എങ്ങനെയാകണം? (MJYR027)
ജീസസ് യൂത്ത് പബ്ലിസിറ്റി എങ്ങനെയാകണം?
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
“ഇവിടെ ജീസസ് യൂത്ത് സജീവമാണെന്നു തോന്നുന്നല്ലോ” ഹൈവേയിലൂടെ കാറിൽ യാത്രചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന ജോസിന്റെ കമന്റ്. വഴിയിലുള്ള എല്ലാ ഇല്്ടിക്ക് പോസ്റ്റിലും ജീസസ് യൂത്ത് പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യം പതിച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ആ പരിപാടിയുടെ തന്നെ വലിയ പരസ്യ ബോര്‍ഡും. എന്റെ സഹയാത്രികന് ഈ സൂചനയെല്ലാം മുന്നേറ്റം ആ നാട്ടിൽ സജീവമാണ് എന്നതിന്റെ അടയാളമായെങ്കില്‍ എനിക്ക് നേരെ മറിച്ചാണ് തോന്നിയത്. ഈ പരസ്യമാണോ ജീസസ് യൂത്ത് സജീവ സാന്നിദ്ധ്യത്തിന്റെ അടയാളം? ജീസസ് യൂത്ത് ചൈതന്യം മറ്റുള്ളവരിലെത്തിക്കാന്‍ പറ്റിയമാര്‍ഗ്ഗം ഏതാണ്?
എണ്‍പതുകളുടെ ആരംഭത്തില്‍ മുന്നേറ്റത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടാന്‍ സഹായിച്ച 'ഫസ്റ്റ് ലൈൻ' ഗ്രൂപ്പിലെ തുടരുന്ന ചര്‍ച്ചകൾ പലപ്പോഴും ഈ വിഷയവുമായി ബന്ധപ്പെടുന്നതായിരുന്നു. കരിസ്മാറ്റിക് നവീകരണം വളരെ ശക്തമായി അനേകരെ ആകര്‍ഷിച്ചിരുന്ന കാലം. അനേക ധ്യാനകേന്ദ്രങ്ങൾ വളര്‍ന്നുവന്നു, ഒപ്പം ധാരാളം അല്‍മായര്‍ സുവിശേഷ പ്രഘോഷണമേഖലയിലേയ്ക്കു കടന്നുവന്നു. വളരെപെട്ടെന്ന് അംഗീകാരവും അതിരുകടന്ന ആദരവും ലഭ്യമാകുന്ന മേഖലയായിത്തീര്ന്നു വചന പ്രഘോഷണമേഖല. എല്ലാമാസവും മൂന്നാം വാരാന്ത്യത്തിൽ എറണാകുളത്ത് ഒത്തുചേരുമായിരുന്ന ഞങ്ങളുടെ കൂട്ടായ്മയില്‍ ഈ "കാലത്തിന്റെ അടയാളങ്ങള്‍” സജീവ ചര്‍ച്ചയ്ക്കും ദര്‍ശന രൂപീകരണത്തിനും ഇടവരുത്തി. ശക്തമായ വചന്രപ്രഘോഷണ സംരംഭങ്ങൾ അനേകായിരങ്ങളെ മാനസാന്തരത്തിലേയ്ക്കും അര്‍ത്ഥപൂര്‍ണ്ണമായ ക്രൈസ്തവജീവിതത്തിലേയ്ക്കും എത്തിച്ചു.പക്ഷേ അടുത്തറിയുന്നവര്‍ക്ക് അനേക _പ്രഘോഷകരുടെ ജീവിതങ്ങൾ എതിര്‍ സാക്ഷ്യമായിത്തീരുന്നത് പലരേയും വേദനിപ്പിക്കുകയും പലപ്പോഴും വലിയ ഉതപ്പിനു കാരണമായിത്തീരുകയും ചെയ്തു. ജീവിത സൗകര്യങ്ങളോടുള്ള അത്യാര്‍ത്തിയും അംഗീകാരത്തിനും പേരും പെരുമയും നേടാനുള്ള പരക്കം പാച്ചിലും അനേകരുടെ പതനത്തിന് കാരണമാകുന്നു എന്ന് ഞങ്ങളില്‍ പലരും പറയാറുണ്ടായിരുന്നു. പബ്ലിസിറ്റിക്കുവേണ്ടിയുള്ള പരക്കം പാച്ചിലും ജീവിതത്തിലെ മറ്റുപല മേഖലയിലുള്ള തകര്‍ച്ചയുമായി അടുത്തബന്ധമുള്ളത് പലപ്പോഴും ഞങ്ങളുടെ ചര്‍ച്ചാവിഷയമായി. നമ്മുടെ മുന്നേറ്റത്തിന്റെ പാത വ്യത്യസ്ഥമാകണം എന്ന് ഞങ്ങളില്‍ പലരും അഭിപ്രായപ്പെടുമായിരുന്നു.
ഉപ്പും പുളിമാവും ആകാനുള്ള വിളി
നമ്മുടെ ഇടയില്‍ രൂപപ്പെടുന്ന ഈ സ്നേഹശ്യംഖല എങ്ങനെയുള്ളതാകണം? സ്വച്നം കാണലും അതു തുറന്നുപങ്കവയ്ക്കുലും ജീസസ് യൂത്തിന്റെ സ്ഥിരം ശൈലിയാണല്ലോ. ജോയേല്‍ ദീര്‍ഘദര്‍ശി ആത്മനിറവിന്റെ അടയാളമായി സൂചിപ്പിച്ചതും അതുതന്നെ. അന്ന് 'ഫസ്റ്റ് ലൈനിലും' പിന്നീട് അനേക ജീസസ് യൂത്ത് നേതൃ സംഗമങ്ങളിലും ഉയര്‍ന്ന സ്വപ്നമുണ്ട്. ഇത് ലാളിത്യത്തിന്റേയും ഹൃദ്യമായ വ്യക്തിബന്ധത്തിന്റേയും ഒരിടമാകണം. വലുതാകാനുള്ള പരക്കം പാച്ചിലില്‍ പരസ്പരം അറിയുന്ന ഈഷ്മള സ്നേഹം ഇല്ലാതാകരുത്. വളര്‍ച്ചയുടേയും വലുതാകലിന്റേയും ഘട്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രയാസമെങ്കിൽ ദൈവേഷ്ടമായി സ്വീകരിക്കുക. ലാളിത്യത്തിന്റേയും കൈകോര്‍ക്കുന്ന സ്നേഹത്തിന്റേയും വേരുകള്‍ എന്നും ഉറപ്പിക്കുക.
വിശാല ലോകത്തിന്റെ ഉപ്പാകാനും ഗോതമ്പുമാവില്‍ 'ഒളിപ്പിച്ചുവച്ച' പുളിമാവാകാനും ജീസസ് യൂത്തിന് പ്രത്യേക വിളിയുണ്ട്. മാറിനിൽക്കാതെ ഇഴികിച്ചേരലാണല്ലോ ഉപ്പിന്റേയും പുളിമാവിന്റേയും പ്രത്യേകത. എടുത്തുകാണാൻ ഇടവരാതെ ഒരു സമൂഹത്തോട് ഇഴചേര്‍ന്നുനിന്ന് ഉള്ളില്‍ നിന്നും അതിനെ മുഴുവന്‍ മാറ്റുക. ഇന്നത്തെ തലമുറയുടെ വളരെ പ്രത്യേകതകളുള്ള സാഹചര്യങ്ങളിലും രീതികളിലും പാപമൊഴിച്ച് മറ്റെല്ലാറ്റിലും അനുരൂപപ്പെട്ട് (ഹെബ്രാ 2:17) അവരെപ്പോലെ ആയിത്തീരുക നമ്മുടെ മുന്നേറ്റത്തിന്റെ പ്രത്യേക വിളിതന്നെ. ഇത് വളരെ അപകടകരമല്ലേ, പ്രത്യേകിച്ച് യുവജനങ്ങളെ സംബന്ധിച്ച്? “ഈ ദുഷിച്ച തലമുറയിൽ നിന്ന് ഓടിയകലുക”' എന്നാണ് നമ്മുടെ മക്കളോടു നാം ഉപദേശിക്കുക. ഒട്ടുമുക്കാൽ യുവജന നവീകരണ ധ്യാനങ്ങളുടേയും മുന്നേറ്റങ്ങളുടേയും ഊന്നല്‍ ഇന്നത്തെ യുവജന ശൈലികൾ ഒഴിവാക്കാന്‍ തന്നെയാണ്. എന്നാല്‍ ഈ തലത്തിൽ ജീസസ് യൂത്ത് കുറച്ചെങ്കിലും അപകടകരമായ ഒരു പാത സ്വീകരിക്കുന്നു എന്നു പറയാതിരിക്ക വയ്യ.
മറ്റ് ഏതുകാലഘട്ടത്തേയും അപേക്ഷിച്ച് ഇന്നത്തെ യുവതലമുറയുടെ രീതികൾ ഏറെ പ്രത്യേകതകളുള്ളതും പല മേഖലകളിലും അപകടകരവുമാണ്. അവരിൽനിന്ന് വൃത്യസ്ഥമാകുന്നതില്‍ ഒരു സുരക്ഷിതത്വമുണ്ട്, സംശയമില്ല. ഈ ലോകത്തിന്റെ രീതികളിൽ നിന്ന് വേലികെട്ടി മാറി നില്‍ക്കുന്നത് അതില്‍ പെട്ടുപോകാതിരിക്കാന്‍ നല്ലതാണ്. ചുറ്റുപാടുമുള്ള പ്രലോഭനങ്ങൾ അതിജീവിക്കാനും പുതുതായി തുടങ്ങിയ ആദ്ധ്യാത്മിക ജീവിതം തുടരാനും അതു സഹായിക്കും. പഴയ നിയമകാലത്ത് ഇസ്രായേൽ ജനം ചെയ്തത് അതായിരുന്നു. ബൈബിളില്‍ പഴയ നിയമത്തില്‍ പരിശുദ്ധി കാത്തുസൂക്ഷിക്കാനും മറ്റു ജനതകളുടെ ദുരാചാരങ്ങളില്‍ പെടാതിരിക്കാനും വളരെ കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.
യേശുനാഥന്‍ തിരികൊളുത്തിയ വിപ്ലവകരമായ സദ്വാര്‍ത്ത ഇതിനെ തകിടം മറിച്ചു. മറ്റു സംസ്കാരങ്ങളില്‍ നിന്നും വ്യത്യസ്ഥ രീതികളിൽ നിന്നും ഓടിമാറി സുരക്ഷിത മേഖല സൃഷ്ടിക്കുകയായിരുന്നില്ല കര്‍ത്താവു തുടങ്ങി വച്ച ദൈവരാജ്യം. മറിച്ച് നിങ്ങൾ പോയി എല്ലാവരേയും ശിഷ്യപ്പെടുത്താന്‍ അവിടന്ന് കല്ലിച്ചു, അതെങ്ങനെയെന്ന് അവിടന്ന് മാതൃക കാണിച്ചു. അത് അന്നത്തെ വചന സൂക്ഷിപ്പുകാരെ ഞെട്ടിച്ചു. “അവര്‍ ഏതുതരം മനുഷ്യരാണെന്ന് അവന്‍ അറിയുന്നെല്ലേ?" എന്നവര്‍ അത്ഭുതപ്പെട്ടു. ശിഷ്യന്മാരും ആ വഴി പിന്‍ചെന്നു എന്നു പറയേണ്ടതില്ലല്ലോ. അപ്പസ്തോല പ്രവര്‍ത്തനം പതിനഞ്ചാം അദ്ധ്യായം ഇതിന്റെ വലിയ വഴിത്തിരിവായി. പുറത്തുനിന്ന് നമ്മുടെ ഉള്ളിലേയ്ക്ക് പോകുന്നതല്ല ഉള്ളില്‍നിന്ന് പുറപ്പെടുന്നതാണ് തിന്മ (മത്ത. 15:11) എന്ന യേശുവിന്റെ വിപ്ലവകരമായ പ്രഖ്യാപനത്തിന്റെ ആഴം സഭ അന്നും ഇന്നും മനസിലാക്കി വരുന്നു. സാഹചര്യങ്ങളോട് ഇഴികിച്ചേര്ന്നുള്ള സുവിശേഷവല്‍ക്കരണം ഏറെ ശ്രമകരവും അപകടങ്ങള്‍ നിറഞ്ഞതുമാണ്, പക്ഷേ ആ വഴിയിലുള്ള വിശുദ്ധിയുടെ അന്വേഷണവും ദൈവരാജ്യ രൂപീകരണവും ജീസസ് യൂത്തിന്റെ പ്രത്യേക വിളിയാണ്.
ശബ്ദമുഖരിതമാകാത്ത പ്രഘോഷണം
സഭയില്‍ വൈവിധ്യമാര്‍ന്ന വഴികളുണ്ട്. കരിസ്മാറ്റിക് ആദ്ധ്യാത്മിക തലത്തിലും അങ്ങനെ തന്നെ. മറ്റു വഴികളെ ബഹുമാനത്തോടെ കാണുന്നതിനൊപ്പം സ്വന്തം വിളിതിരിച്ചറിഞ്ഞ് അത് വിശ്വസ്ഥതയോടെ പിഞ്ചെല്ലുകയാണ് ക്രിസ്തീയ പക്വതയുടെ മാര്‍ഗ്ഗം. വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന് ഏറെ വ്യത്യസ്തതകളുള്ള ഒരു ക്രിസ്തീയ ജീവിത ശൈലിയും സുവിശേഷവല്‍ക്കരണ സമീപനവും രൂപപ്പെട്ടുവന്നിട്ടുണ്ട്. അത് തിരിച്ചറിയാനും ആവശ്യമില്ലാത്ത താരതമ്യപ്പെടുത്തല്‍ ഒഴിവാക്കി വിശ്വസ്തതയോടെ അതു പിൻചെല്ലാനും സന്നദ്ധമാകുക എന്നത് സഭാസമൂഹവും ദൈവാത്മാവും ആഗ്രഹിക്കുന്ന കാര്യമാണ്. മുന്നേറ്റത്തിന്റെ ഈ വേറിട്ട വഴിയില്‍ പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ പ്രഘോഷണ ശൈലി.
കേരളത്തിലെ നവീകരണത്തിന്റെ ആദ്യകാലങ്ങളില്‍ പുതുജീവിതത്തിലേയ്ക്കു വന്നവര്‍ 'പ്രെയ് ദ ലോര്‍ഡ്,' 'ജീസസ് ഇസ് ലോര്‍ഡ്' എന്നുതുടങ്ങിയ ബാഡ്ജുകള്‍ ധരിച്ച് വൃത്യസ്ഥത പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. മുന്നേറ്റത്തിലെ ആദ്യകാലനേതൃത്വം ആ രീതി പിൻ ചെല്ലരുത് എന്ന് തീരുമാനിച്ചുറച്ചത് ഈ ചിന്താരീതിയിലായിരുന്നു. ജീസസ് യൂത്തിന്റെ തനതു രീതിയില്‍ മീറ്റിങ്ങിന് ആളെകൂട്ടാന്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും പത്രപ്പരസ്യം വരുന്നതും വിരോധാഭാസമാണ്. ആ വഴിക്കുതന്നെ 1978 ലെ ആദ്യ ഒത്തുചേരല്‍ യുവജന കണ്‍വെന്‍ഷന്‍ ആയിരുന്നപ്പോള്‍ 1985 ലെ 'ജീസസ് യൂത്ത് 85' ഒരു കോണ്‍ഫറന്‍സാകണം ആ ഒത്തുചേരലില്‍ മാസങ്ങളിലൂടെ ഒരുങ്ങിയവര്‍ മാത്രം വന്നാല്‍ മതി എന്നാണ് ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ് ചിന്തിച്ചത്. ഈ ഒരു ഈന്നലിന്റെ ഫലമോ ഹൃദ്യമായ സ്നേഹബന്ധങ്ങളും ക്രിസ്തീയ ചൈതന്യം നിറയുന്ന കൂട്ടായ്മകളും വളര്‍ന്നു എന്നുള്ളതാണ്. ശബ്ദമുഖരിതമായ പ്രഘോഷണത്തിനു പകരം ജീവിത സാഹചര്യങ്ങളിലും വിവിധ കഴിവുകളിലും വേരുന്നി വളരുന്ന ജീസസ് യൂത്ത് മിനിസ്റ്റികളുടെ വളര്‍ച്ചയും ഈ പ്രത്യേക പാതയില്‍ തന്നെ. ഒരുവിധത്തില്‍ പറഞ്ഞാന്‍ പബ്ലിസിറ്റിയെ സംബന്ധിക്കുന്ന വ്യത്യസ്ഥ ജീസസ് യൂത്ത് സമീപനം മുന്നേറ്റത്തിന്റെ തനതായ ശൈലി രൂപപ്പെടുന്നതിന് തീര്‍ച്ചയായും ഇടയാക്കി.
ആദ്യമേ പറഞ്ഞ കാര്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ജോസിനോട് ഞാന്‍ പറഞ്ഞു, ഈ കാണുന്ന പബ്ലിസിറ്റിയിലൂടെയല്ലാതെ, കുറേകുടെ ക്രിയാത്മകമായ വഴിയില്‍ സുവിശേഷവല്‍ക്കരണം നടത്തുന്ന ജീസസ് യൂത്തിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്. യേശുനാഥന്‍ സൂചിപ്പിച്ചപകാരം ഉപ്പും പുളിമാവുമായി ദൈവരാജ്യം രൂപപ്പെടുത്തുന്നവരാകട്ടെ ജീസസ് യൂത്ത്.
Comments
Post a Comment