ജെ-വൈ ശരിക്കും ജെ-ഓ--വൈ ആണ്‌ (MJYR029)

 ജെ-വൈ ശരിക്കും ജെ-ഓ-വൈ ആണ്‌

(By Dr. Edward Edezhath - Published in Kairos Malayalam in 2018)

ബോംബേയില്‍ നിന്നുള്ള ഫിയോഅച്ചനും റൂഫസച്ചനും തുറന്ന ചിരിയുമായി പാടിത്തകരക്കുകയാണ്‌. ഓരാളുടെ കയ്യില്‍ ഗിറ്റാര്‍, മറ്റെയാളുടെ കയ്യിൽ അക്കോര്‍ഡിയന്‍. “ജോയ്‌ ഒഫ്‌ ദ ലോര്‍ഡ്‌ ഇസ്‌ മൈ സ്ട്രെങ്ത്ത്* - കര്‍ത്താവിന്റെ സന്തോഷമാണ്‌ നമ്മുടെ ബലം (നെഹമിയ 8:10) എന്ന സുന്ദരമായ ഈരടി ആവര്‍ത്തിച്ചു പാടി, ഇടയ്ക്കിടെ തമാശകളും പറഞ്ഞ്‌ പത്തഞ്ഞൂറുപേര്‍ വരുന്ന ആ സമൂഹത്തെ പൊട്ടിച്ചിരിയുടേയും ആനന്ദാഘോഷത്തിന്റേയും ഒരു പുത്തന്‍ അനുഭവത്തിലേയ്ക്ക്‌ അവര്‍ നയിക്കുകയാണ്‌. ഇതാണ്‌ ഞാന്‍ ആദ്യം കണ്ട സ്തുതിയുടെ രംഗം. 1976 ജൂണ്‍ മാസമായിരുന്നു അത്‌. എന്റെ ആദ്യ കരിസ്മാറ്റിക്‌ ആമുഖം.

ഗൗരവവും മസില്‍ പിടുത്തവും മലയാളിയുടെ മുഖമുദ്രയാണ്‌. ഇവിടെ എല്ലാം ഒരു *ചടങ്ങാക്കണം', എല്ലാറ്റിനും ഒരു “വെയ്റ്റ്‌” വേണം. എത്ര ഗയരവതരമാക്കാമോ അത്രയും ഉഗ്രനാകുമത്‌. കളിയും തമാശയും എല്ലാം ഈ നാട്ടിൽ പക്വതയ്കകെതിരാണ്‌. പള്ളിയിലും പള്ളിക്കൂടത്തിലുമൊക്കെ എല്ലാറ്റിനും ഒരു ഗയരവം വേണം. ഇതിന്റെ കടകവിരുദ്ധമായ ഒരാദ്ധ്യാത്മികതയാണ്‌ അന്ന്‌ ഈ അച്ഛന്മാര്‍ കരിസ്മാറ്റിക്ക്‌ നവീകരണം എന്ന പേരിൽ അവതരിപ്പിച്ചത്‌.

ഈ പുത്തന്‍ ആദ്ധ്യത്മികതയുടെ പ്രധാന ഭാഗം പരിശുദ്ധാത്മ അഭിഷേകമാണ്‌. ഇതനുസരിച്ച്‌ പരിശുദ്ധാത്മവ്‌ “രക്ഷ” ഒരനുഭവമാക്കിമാറ്റും. ഈ അനുഭവത്തിലേയ്ക്കു വരുന്ന ഒരാള്‍ ഒരു പുതു സ്വാതന്ത്യവും സന്തോഷവും കൊണ്ട്‌ നിറയും. പാപത്തിന്റെ അടിമത്തം നമ്മുടെ ആന്ത്മാവിനെ മത്രമല്ല ബന്ധനത്തിലാക്കിയിരിക്കുന്നത്‌ നമ്മുടെ വികാരങ്ങളും ശരീരവും ബന്ധങ്ങളും ഒക്കെ ആ വരിഞ്ഞുമുറുക്കലിന്റെ പ്രത്യാഘാതത്തില്‍ വികലമായിരിക്കുന്നു. രക്ഷ ഒരു സാകല്യ അനുഭവമാകണം, ആത്മാവിന്റെ ബന്ധനവിമുക്തി എന്റെ വികാരങ്ങളെ വിമുക്തമാക്കണം. ഭയവും പകയും അപകര്‍ഷതയും സന്തോഷത്തിനും സ്‌നേഹത്തിനുമായി വഴിമാറണം. ബോധപൂര്‍വ്വം വികാരതലത്തെ കര്‍ത്താവിനു സമര്‍പ്പിച്ച്‌ സ്വാതന്ത്യത്തിലേയ്ക്കു വരുന്ന പടിയാണ്‌ ആന്തരീക സഖ്യം. ഈ പ്രകിയ ഒരു പുതു സന്തോഷം കൊണ്ടു ജീവിതത്തെ നിറക്കും. അങ്ങനെ ഈ പുതിയ ആദ്ധ്യാത്മികതയുടെ കൃത്യമായ ടെസ്റ്റ്‌: ഒരാള്‍ സന്തോഷത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും കടന്നുവരുന്നുണ്ടോ എന്നതാകുന്നു. ഇതെല്ലാം ഏറെ നവീനവും ആകര്‍ഷകവുമായി കണ്ടു. കര്‍ത്താവു വിളിക്കുന്ന കലര്‍പ്പില്ലാത്ത സ്‌നേഹജീവിതത്തിലേയ്ക്ക്‌ ഇതല്ലാതെ ഏതുവഴി?

സന്തോഷം ജീസസ്‌ യൂത്ത്‌ ആദ്ധ്യാത്മികതയുടെ മുഖമുദ്ര

"എ സാഡ്‌ സെയ്ന്റ്‌  ഇസ്‌ എ ബാഡ്‌ സെയ്ന്റ്‌" (വിഷാദം നിറയുന്ന വിശുദ്ധന്‍ നല്ല വിശുദ്ധനല്ല) എന്ന്‌ അദ്ധ്യാത്മിക ആചാര്യന്മാര്‍ പണ്ടേ പറയാറുണ്ട്‌. ആകുലത, പക, ഭയം, കുറ്റബോധം തുടങ്ങിയ നിഷേധ വികാരങ്ങള്‍ നമ്മുടെ മുഖവും ജീവിതവും ബന്ധങ്ങളും കലുഷിതമാക്കാം. എന്നാല്‍ വി. പഠലോസ്‌ ആത്മാവിന്റെ ഫലങ്ങള്‍ എന്നു വിളിക്കുന്ന സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ 'പോസിറ്റിവ്‌' സമീപനങ്ങള്‍ ആത്മാവിന്റെ ശക്തിയില്‍ മാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഒരു സന്തോഷ സമീപനം ആത്മാവിന്റെ നിറവിന്റെ ഏറ്റം നല്ല സൂചനയാണ്‌.

ജീസസ്‌ യൂത്ത്‌ മുന്നേറ്റം ആദ്യം മുതലേ പിഞ്ചെല്ലാന്‍ ശ്രമിച്ചിട്ടുള്ള വഴികളില്‍ സന്തോഷത്തിന്റെ ലളിത പാത ഏറെ പ്രധാനപ്പെട്ടതായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ജീസസ്‌ യൂത്ത്‌ നേതൃത്വം ആദ്യം മുതലേ പരിചയപ്പെട്ട കരിസ്മാറ്റിക്‌ നവീകരണം ആത്മാവുനല്കുന്ന ആന്തരിക സ്വാതന്ത്യം മുഖത്തുവിടരുന്ന പുഞ്ചിരിയിലൂടെ പ്രകടിപ്പിക്കുന്നതും ഹൃദ്യമായ സംസാരവും സ്നേഹബന്ധങ്ങളും വളര്‍ത്തുന്നതുമായിരുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും എല്ലാ മെയ്മാസങ്ങളിലും ബാംഗളൂരും ബോംബേയിലും വച്ചു നടക്കുമായിരുന്ന നേതൃ പരിശീലനങ്ങളില്‍ പ്രത്യേകം ഈന്നൽ നല്‍കുമായിരുന്ന ഒരുകാര്യമുണ്ട്‌. പരിശുദ്ധാത്മാവിന്റെ ശക്തി മാനം മുട്ടെ ഉയരേണ്ട ആക്രോശത്തിലും ആരവത്തിലുമല്ല മറിച്ച്‌ നിറഞ്ഞൊഴുകുന്ന സന്തോഷത്തിലും ആഴങ്ങളില്‍ ശക്തമായി നയിക്കുന്ന അവിടുത്തെ നിമ്തരണങ്ങളിലുമാണ്‌. ഈ അവബോധത്തിന്‌ അനുയോജ്യമായ പ്രാര്‍ത്ഥനാ രീതികളും വരദാനങ്ങളുടെ ഉപയോഗവും കൂട്ടായ്മാ ശൈലികളും പരിചയപ്പെടാന്‍ ഈ പരിശീലനങ്ങളില്‍ അവസരങ്ങളുണ്ടായിരുന്നു.

എങ്ങനെയാണ്‌ സന്തോഷം ഉണ്ടാകുന്നത്‌? സന്തോഷം ആഴപ്പെടാന്‍ എന്താണുവഴി? ആഴമുള്ള സ്നേഹമാണ്‌ സന്തോഷത്തിന്റെ ഉറവ. ആത്മാര്‍ത്ഥമായ സ്നേഹം സ്വീകരിക്കുന്നതും പകര്‍ന്നു നല്കുന്നതും ഒരാളില്‍ സന്തോഷം വളര്‍ത്തുന്ന കാര്യങ്ങളാണ്‌. യേശു ഈ ലോകത്തിലേയ്ക്കു കടന്നുവന്നത്‌ സ്നേഹമാകുന്ന ദൈവത്തെ പരിചയപ്പെടുത്താണാണ്‌ ആ ദൈവത്തെ അടുത്തറിയുന്നത്‌ നമ്മിൽ സന്തോഷം കോണ്ടുനിറയ്ക്കും. ആ നാണയത്തിന്റെ മറുവശം, ദൈവസ്നേഹം അറിയുന്നവന്‌ മനുഷ്യസ്‌നേഹം വിദൂരത്തല്ല. മറ്റുള്ളവരുടെ സ്നേഹം അനുഭവിക്കുന്നതും സ്നേഹത്തോടെ അയല്‍ക്കാരന്‌ സേവനം ചെയ്യുന്നതും നമ്മിൽ സന്തോഷം കൊണ്ടുനിറയ്ക്കും. യേശുനാഥന്‍ സ്നേഹത്തില്‍ നിലനില്‍ക്കാനുള്ള തന്റെ കല്പന നല്കുന്നതിനിടയില്‍ ഊന്നിപ്പറയുന്നതും ഇതുതന്നെ: ഇത്‌ ഞാന്‍ നിങ്ങളോടു പറഞ്ഞത്‌ എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ത്തിയാകാനും വേണ്ടിയാണ്‌. ഇതാണ്‌ എന്റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം  (യോഹ. 15: 11:12).

സന്തോഷം വളരുന്ന വഴികൾ

*ഞാന്‍ അവിടെ പോകണമോ അല്ലെങ്കിൽ ഈ ഒരു ദൗത്യം തുടരണമോ എന്ന്‌ ഈ ദിവസങ്ങളില്‍ തീരുമാനിക്കണം. രണ്ടായാലും എനിക്കു കുഴപ്പമില്ല. ഈശോയുടെ ഇഷ്ടം നിറവേറ്റുന്നതല്ലേ നമ്മുടെ സന്തോഷം**. തീരുമാനങ്ങളുടെ മുന്‍പിലുള്ള ഈ നിര്‍മമതയോ ആഹ്ലാദപൂര്‍വ്വം “അങ്ങേ ഇഷ്ടം നിറവോട്ടേ' എന്നു പറയുന്ന സമര്‍പ്പനമോ, വലിയ സന്തോഷത്തിന്റെ അസ്ഥിവാരമാണ്‌.

ജീസസ്‌ യൂത്ത്‌ ആദ്ധ്യാത്മികത സന്തോഷത്തിന്റെ ജീവിത ശൈലിയാകുന്നതിന്റെ ഒരു പ്രധാന ഘടകം സ്‌നേഹകൂട്ടായ്മകള്‍ തന്നെയാണ്‌. “പ്രാര്‍ത്ഥിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കാര്യസാദ്ധ്യം നേടി, സ്വര്‍ഗ്ഗത്തില്‍ പോകുന്ന ആദ്ധ്യാത്മികത”' ഒരു വശത്ത്‌ വളരുമ്പോഴും കുറേകൂടി പരോമുഖമായ ക്രിസ്തീയ കൂട്ടായ്മകൾ വളരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ദൈവമെന്റെ ബലം എന്ന ബോധ്യത്തില്‍ ജീവിക്കുന്നവരോടുള്ള കൂട്ടുകെട്ടും അവരോടൊന്നിച്ചു ചെലവഴിക്കുന്ന സമയവുമാണ്‌ ക്രിസ്തീയ കൂട്ടായമ. '“ഏക മനസ്സോടെ താത്പര്യപൂര്‍വ്വം ഒന്നിച്ചുകൂടുകയും, ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ബക്ഷണത്തില്‍ പങ്കുചേരുകയും”' (അപ്പ. 2:46) ക്രിസ്തുശിഷ്യരുടെ മാതൃകയാണ്‌ ജീസസ്‌ യൂത്ത്‌ സന്തോഷ കൂട്ടായ്മകളുടെ മാതൃക.

*കൂട്ടായ്മയില്‍ ആഴപ്പെടാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുക”. ഈ സന്ദേശം ഗ്രൂപ്പിൽ ആവര്‍ത്തിച്ചു ലഭിച്ചപ്പോൾ ഞങ്ങൾ കോര്‍ഗ്രൂപ്പിൽ പ്രാര്‍ത്ഥനാപൂര്‍വ്വം ആലോചിച്ചു. ഫലമോ ഏറേ സുന്ദരമായ ഞങ്ങളുടെ (ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ക്കു തുടക്കമായി. കൂട്ടായ്മയുടെ ഒരു പുതിയ പാഠമായിരുന്നു അത്‌. സുവിശേഷ മൂല്യങ്ങൾ അടിസ്ഥാനമാക്കി ഒരു സംസ്കാരത്തിനു രൂപം കൊടുക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ്‌ ഈ സന്ദേശവും തുടര്‍ചിന്തകളും വിരല്‍ചൂണ്ടിയത്‌. ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ ഒരു വലിയ നന്മ അത്‌ യുവജനങ്ങളുടെ ഇടയില്‍ ഒരു പുതു സംസ്കാരത്തിന്‌ രൂപം നല്കുന്നു എന്നതാണ്‌. വാക്കുകള്ക്കും ആശയങ്ങളക്കുമുപരി അനുദിന ജീവിതത്തിന്റേയും കൂട്ടായ്മയുടേയും ഭാഗമായ സുന്ദരമായ പല ആചാരങ്ങളും രീതികളും സുവിശേഷവും കത്തോലിക്കാ പാരമ്പര്യവും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവരുന്ന പ്രകിയായാണ്‌ ഈ സാംസ്കാരികരൂപീകരണം.

മുന്നേറ്റം ഒരു 'ജോയ്ഫുള്‍ കോൺട്രാഡിക്ഷനാകണം'* (ആനന്ദഹേതുവായ വൈരുദ്ധ്യമാകണം) എന്നൊരു ആശയം ആദ്യകാലം മുതലേ നേതൃസംഗമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുമായിരുന്നു. സ്നേഹവും സന്ദര്യവും സന്തോഷവും നിറയുന്ന രീതികൾ ജീസസ്‌ യൂത്ത്‌ കൂട്ടായ്മകളുടേയും പ്രോഗ്രാമുകളുടേയും മുഖമുദ്രയാണ്‌. ചുറ്റുംവളരുന്ന ലയകീക സംസ്കാരത്തില്‍ നിന്ന്‌ വ്യത്യസ്ഥമായി എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിന്റെ *തോലല്‍ക്കുടത്തില്‍? അവതരിപ്പിക്കപ്പെടുന്ന രീതികള്‍ ഇവിടെ കാണാം. ആക്ഷൻ സോങ്ങുകള്‍, സ്കിറ്റുകള്‍, സന്തോഷം നിറയുന്ന ആമുഖ വാക്കുകള്‍, പൊട്ടിച്ചിരി നിറയുന്ന ഐസ്‌ ബ്രേക്കറുകള്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍, ഇന്നത്തെ ഭാഷയോടും ഈ തലമുറയുടേ രീതികളോടും ഒത്തുപോകുന്ന ഇന്‍പുട്ട്‌ സെഷനുകള്‍, എല്ലാം എല്ലാം ജീസസ്‌ യൂത്ത്‌ ആനന്ദത്തിന്റെ അനുഭവമാകുന്നു.

ചില “സന്തോഷം കൊല്ലികള്‍" ഒഴിവാക്കാനുള്ള പ്രത്യേക ശ്രദ്ധയും മുന്നേറ്റത്തിലെ സന്തോഷാഭിമുഖ്യം വളര്‍ത്തുന്നു. നല്ലകാര്യങ്ങള്‍ ആരെങ്കിലും അവരുടെ തനതായ രീതിയില്‍ നമ്മെ നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്നതാണല്ലോ പലപ്പോഴും നന്മയിൽ നിന്ന്‌ പലരേയും അകറ്റുന്നത്‌. അതിരുകടന്ന ഉപദേശവും, അരോചകമായ പ്രാര്‍ത്ഥനാ രീതികളും അധികാരപ്രമത്തമായ നേതൃരീതികളുമെല്ലാം സന്തോഷം കൊല്ലികള്‍ തന്നെ. ഇതിൽ നിന്നു ഏറേ വ്യത്യസ്ഥമായി ഈ ചെറിയവരില്‍ ഒരുവനേപോലും അംഗീകരിക്കാനും അയാളെ സ്വന്തം തനിമയില്‍ മുന്നേറാന്‍ സഹായിക്കുന്നതുമായ ശൈലികളാണ്‌ ഒരാളെ സന്തോഷത്തിന്റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുക. “ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന? (യോഹ 4:23) യഥാര്‍ത്ഥ ആരാധകര്‍ ആത്മപ്രേരിതരായി സന്തോഷ പക്വതയില്‍ വ്യാപരിക്കുന്നവരാണ്‌. ഇപ്രകാരമുള്ള സന്തോഷത്തിന്റെ പ്രാവചകരാണ്‌ ഇന്നത്തെ സഭയുടേയും ലോകത്തിന്റേയും ഏറ്റം വലിയ ആവശ്യവും.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)