ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)
ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
പാവങ്ങളുടെ രോദനമുയരുന്നു, ഒപ്പം ഭൂമിയുടേയും. ഇതു രണ്ടും ശ്രദ്ധിക്കാനുള്ള പ്രതിബദ്ധത കർത്താവിനെയും സഭയെയും കണ്ടുമുട്ടാനും സ്വന്ത വിളി തിരിച്ചറിയാനുമുള്ള നല്ല അവസരമാണ്.
(208 ലെ യുവജന സിനഡിന്റെ ആമുഖരേഖ)
കേരളത്തില്‍ കരിസ്മാറ്റിക് നവീകരണം വ്യാപകമായത് 1976 മുതലായിരുന്നു. അന്ന് ആ മേഖലയില്‍ യുവജന പ്രവര്‍ത്തകരായി വന്നവരില്‍ നല്ലൊരൊവിഭാഗം അക്കാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്ന ഐക്കഫ് പ്രസ്ഥാനത്തിൽ പരിശീലനം ലഭിച്ചു വന്നവരായിരുന്നു. ഞങ്ങളുടെയെല്ലാം ആദ്യ ധ്യാനത്തിന് നേതൃത്വം നല്‍കിയ ബോംബേയില്‍ നിന്നുള്ള ഫിയോഅച്ചന്‍ ആ (പസ്ഥാനത്തിന്റെ പരിശീലകനായിരുന്നു. അങ്ങനെ ഐക്കഫില്‍ സജീവ പ്രവര്‍ത്തകയായിരുന്ന ആലീസ്‌കുട്ടി കോഴിക്കോടുവച്ച് കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിൽ എറണാകുളത്തുനടന്ന കരിസ്മാറ്റിക് പരിപാടിയില്‍ ഞാന്‍ ഒരുപറ്റം സ്നേഹിതര്‍ക്കൊപ്പം എത്തിയത് കൊച്ചിയിൽ തോപ്പുംപടിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവന്ന ടി സി എസ് എ എന്ന ഒരു ഐക്കഫ് യൂണിറ്റിൽ നിന്നായിരുന്നു. ആ കത്തോലിക്ക യുവജന പ്രസ്ഥാനത്തിൽ സജീവ ചര്‍ച്ചകള്ക്കും വിചിന്തനത്തിനും നേതൃപരിശീലനത്തിനുമുള്ള നല്ല അവസരങ്ങളുണ്ടായിരുന്നു. ആ സമയങ്ങളില്‍ കേരളത്തിൽ നവീകരണത്തിലേയ്ക്കുവന്ന അനേക യുവജനങ്ങള്‍ക്ക് ഈ ഒരു പശ്ചാത്തലമുണ്ടായിരുന്നു. അതിനുമുന്‍പ് ഇവര്‍ക്കു ലഭിച്ച പല ചിന്തകള്‍ക്കും പരിശീലനങ്ങളക്കും കരിസ്മാറ്റിക് നവീകരണം ഒരു പുതിയ ആഴവും മാനവും നല്‍കി.
ഇപ്പറഞ്ഞ ചിന്തകളിലും പരിശീലനങ്ങളിലും ഏറെ പ്രധാനപ്പെട്ടതായിരുന്നു ദരിദ്രനെക്കുറിച്ചുള്ള ചിന്ത. ബൈബിളിലും യേശുവിന്റെ ജീവിതത്തിലും സഭയുടെ പാരമ്പര്യത്തിലും ദരിദ്രനും വേദനയന്ുഭവിക്കുന്നവനും ഏറെ പ്രധാനപ്പെട്ടതാണ്. (ക്രിസ്തീയ പക്വതയുടെ ഒരു സൂചന ദരിദ്രനെക്കുറിച്ചുള്ള ശരിയായ ക്രിസ്തീയ കാഴ്ചപ്പാടും അതിനോടുള്ള പ്രതിബദ്ധതയുമാണ്. മറ്റുള്ളവരോട് പ്രത്യേകിച്ച് ദരിദ്രനോട് അനുകമ്പതോന്നാത്ത ആദ്ധ്യാത്മികതയ്ക്ക് എന്തോ കുറവുണ്ട്. ഈ ചിന്തകളിലാണ് ആ യൂണിവേഴ്സിറ്റി മുന്നേറ്റം വളര്‍ന്നുവന്നത്. ഇതോടൊപ്പം വേദനിക്കുന്നവരെ തേടിപ്പൊകുന്ന രീതിയും അവരോടൊപ്പം കഴിയുന്ന എക്‌സ്‌പോഷര്‍ പരിപാടികളും ആ സംഘടനയിൽ ധാരാളമായുണ്ടായിരുന്നു. എനിക്കു നല്ലൊരു പരിശീലന കളരിയായിരുന്ന തോപ്പുംപടിയിലെ (ടി സി എസ് എ) ഗ്രൂപ്പിലും വചനാധിഷ്ടിതമായി ധാരാളം പഠനങ്ങളും അതിന്റെ തുടര്‍ച്ചയായി കടലോര ദരിദ്രമേഖലകളിലേയ്ക്കും മറ്റുവേദനിക്കുന്ന സമൂഹങ്ങളിലേയ്ക്കുമുള്ള പല പങ്കാളിത്ത അനുഭവ സന്ദര്‍ശനങ്ങളും ഒരുക്കപ്പെട്ടിരുന്നു.ദൈവാനുഭവവും ദരിദ്രരുടെ ഓർമ്മയും ഒത്തുചേരുമ്പോൾ
കരിസ്മാറ്റിക് നവീകരണത്തിന്റെ കടന്നുവരവ് ഞങ്ങളുടെ ഒക്കെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവായി. അനുഭവേദ്യമായ പ്രാര്‍ത്ഥനയും കര്‍ത്തവിനോടുള്ള ബന്ധവും ദൈവാത്മപ്രവര്‍ത്തനത്തിന്റെ പുതിയ അവബോധവും ഒക്കെ വ്യക്തിപരമായ ജീവിതത്തെ ഏറേ മാറ്റി. ഒപ്പം ഈ പുതുജീവിത പസ്ഥാവു പങ്കിടുന്ന നല്ല മനുഷ്യരുടെ സൗഹൃദവും കൂടെക്കൂടെയുള്ള ഇടപഴകലും ക്രിസ്തീയ ജീവിതത്തിന് ഒരു പുതുമാനം നല്‍കി.
ഇക്കാലത്ത് എനിക്കുകിട്ടിയ വലിയൊരു ഭാഗ്യം പക്വമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാൻ ഉണ്ടായ അവസരങ്ങളാണ്. പുതിയ നവീകരണ ഉണര്‍വ്വില്‍ പഴയ നന്മകൾ കൈമോശംവരരുത് എന്നോര്‍മ്മിപ്പിക്കാന്‍ ഫാദര്‍ മാര്‍സലീനോയും ഡോമിനിക്ക് അച്ചനും ഒക്കെ ഉണ്ടായത് വളര്‍ച്ചയില്‍ ഒരു ബാലന്‍സുണ്ടാക്കാന്‍ ശ്രദ്ധിക്കാന്‍ കുറേയേറെ സഹായിച്ചു. സുവിശേഷത്തില്‍ യേശു ഓര്‍മ്മപ്പെടുത്തുന്നതും അതുതന്നെയാണല്ലോ: "സ്വര്‍ഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍?" (മത്ത. 13:52).
അക്കാലത്തുതന്നെ ഈ നവീകരണാനുഭവം കത്തോലിക്കവും കാരിസ്മീകവുമായി വളരണം എന്ന് അവര്‍ പഠിപ്പിച്ചതു എത്രനന്നായി! കൂട്ടത്തിൽ കത്തോലിക്കമെന്നത് കുറേതരം പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടുന്നതും ഭക്തകൃത്യങ്ങൾ അനുഷ്ടഠിക്കുന്നതും ആണെന്ന് അവര്‍ പഠിപ്പിക്കതിരുന്നതും എത്ര ഉപകാരമായി! മറിച്ച്, കത്തോലിക്കമെന്നത് ബുദ്ധിയും ഹൃദയവും ഉപയോഗിച്ച് ദൈവത്തേയും മനുഷ്യനേയും സ്നേഹിക്കുന്നതും ചിന്തയും (പ്രാര്‍ത്ഥനയും കൈകോര്‍ക്കുന്നതും എന്നിലും വികാരങ്ങളിലും ഒതുങ്ങാതെ ചെറിയവരില്‍ ഒരുവനിൽ യേശുവിനെ കാണുന്നതും ഒക്കെയാണെന്ന ചിന്തകൾ അന്നേ ഉണര്‍ന്നു. അതിന്റെ ഫലവുമുണ്ടായി.
മാനസാന്തരാനുഭവം സുപ്രധാനമാണ് പക്ഷേ ആ അനുഭവത്തിൽ കെട്ടിക്കിടക്കരുത്, അനുഭവം നിലനിര്‍ത്താന്‍ പരക്കം പായുന്നത് വലിയ അപകടമാണ്. മറിച്ച് വളര്‍ച്ചയുടെ പാതയില്‍ മുന്നേറാന്‍ ഒരു കൂട്ടായ്മ വേണം. അതിനായി പുതിയ ഡയറക്ഷന്‍ സ്വീകരിച്ച ഒരു *നോര്‍മല്‍' ജീവിത ശൈലി കെട്ടിപ്പടുക്കണം. അന്നു പഠിച്ച കൊച്ചുകൊച്ചു പാഠങ്ങളായിരുന്നു ഇവ. പക്ഷേ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിൽ ആഴമുള്ള പ്രതിബദ്ധതയുണ്ടാകാനും ആദ്ധ്യാത്മിക ജീവിതത്തിലെ സ്ഥായീഘടകങ്ങളില്‍ വേരുറകാനുമെല്ലാം ഈ പഠനങ്ങള്‍ ഏറേ സഹായിച്ചു. പാവങ്ങളുടെ പക്കലേയ്ക്ക് കൃത്യതയോടെ കടന്നുചെല്ലാനും ഈ അടിസ്ഥാന ചിന്തകൾ നല്ല പശ്ചാത്തലമൊരുക്കി.
ഒരുക്കത്തോടെ കടന്നുചെല്ലാൻ
യുവജനങ്ങള്‍ അനുകമ്പയുള്ളവരാണ്. പവങ്ങളുടെ വേദന അവര്‍ എളുപ്പത്തില്‍ ഹൃദയത്തില്‍ ഏറ്റും. പ്രായത്തിന്റെ വളര്‍ച്ച സംഭാവന ചെയ്യുന്ന വേദനിക്കുന്നവന്റെ മുന്‍പിലുള്ള നിസ്സംഗത വേരുറക്കുന്നതിനു മുന്‍പ് പാവങ്ങളുടെ സാമീപ്യം നല്കുന്ന ദൈവാനുഭവം രുചിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കേണ്ടത് പക്വമായ ആദ്ധ്യത്മിക വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ആതുരസേവന ശ്രമങ്ങൾ ആവേശത്തിൽ തുടങ്ങി 'ചീറ്റിപ്പോകുന്നത്’ കാണാറുണ്ടല്ലോ? ശരിയാണ് സഹന സാഹചര്യങ്ങളിലേയ്ക്കുള്ള ഫലമുണ്ടാക്കാനാവുന്ന ‘ഔട്ട് റീച്ചിന്' ചില പാശ്ചാത്തല ഘടകങ്ങള്‍ ഉണ്ടാകണമെന്നു തോന്നുന്നു.
ഞങ്ങളുടെ പ്രാര്‍ത്ഥനാഗ്രൂപ്പിന് അരൂപിയിൽ പാടാനും സന്ദേശങ്ങള്‍ സ്വീകരിക്കാനും ഒക്കെ ഏറെ താല്പര്യം ആദ്യം മുതലേ ഉണ്ട്. എന്റെ മനസില്‍ എന്നുമുണ്ടായിരുന്ന തല്ലര്യത്തിനൊപ്പം കൂട്ടായ്മയില്‍ ആവര്‍ത്തിച്ചു ലഭിച്ച സന്ദേശങ്ങളും പാവങ്ങളുടെ പക്കലേയ്ക്ക് ഇറങ്ങിപുറപ്പെടാന്‍ ഞങ്ങളെ സഹായിച്ചു. ഈ ഉള്‍ക്കാഴ്ചകള്‍ ഞങ്ങളുടെ ഗ്രൂപ്പിൽ മൂന്നു സംരംഭങ്ങൾക്ക് തുടക്കമിടാന്‍ ഇടയാക്കി: എല്ലാ ചൊവ്വാഴ്ചയും ഒന്നിച്ചുകൂടി പങ്കുവയ്ക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു 'കമിറ്റഡ് ഗഗൂപ്പ്; ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ഒരു മധ്യസ്ഥ്രപാര്‍ത്ഥനാ കൂട്ടായ്മ; പിന്നെ ഞായറാഴ്ചകളിലെ ഈ ‘ഔട്ട്റീച്ച്. ഏറെ ഹൃദ്യമായ ബുധനാഴ്ച പാര്‍ത്ഥനാകൂട്ടായ്മയ്കൊപ്പം ആ കോളേജ് പഠനകാലത്ത് എന്റേയും കൂട്ടുകരുടേയും ആധ്യാത്മിക വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായി പിന്നീട് വര്‍ഷങ്ങൾ തുടർന്ന ഈ കാൽവെയ്പുകള്‍.
“യുവജനങ്ങള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണ്?” ഇക്കഴിഞ്ഞദിവസം ഒരു പ്രധാന സമ്മേളനത്തില്‍ ഞാൻ ഈ ചോദ്യമുയര്‍ത്തി. അനേക മറുപടികൾക്കിടയിൽ ഒരു സിസ്റ്റര്‍ പറഞ്ഞു, “അവര്‍ക്ക് പാവപ്പെട്ടവരുടെ അടുത്തേയ്ക്കു പോകാന്‍ താല്പര്യമാണ്”. വളരെ ശരിയാണത്, പക്ഷേ അതിനുണ്ടാകേണ്ട പശ്ചാത്തല ഒരുക്കങ്ങൾ?
- ഹൃദ്യതയും സ്വാതന്ത്യവുമുള്ള ഒരു കൂട്ടായ്മ,
- ബുദ്ധിയും ഹൃദയവും ഒന്നിക്കുന്ന വചന വിചിന്തനം,
- വേദനിക്കുന്ന സാഹചര്യങ്ങളെ അടുത്തറിയുന്ന മദ്ധ്യസ്ഥ്രപാര്‍ത്ഥന,
- ഓട്ട്റീച്ചിലേയ്ക്ക് നയിക്കുന്ന പ്രായോഗിക ഒരുക്കം.
നമ്മുടെ പല ഇഷ്ടങ്ങളിലും ആഗ്രഹങ്ങളിലും സ്രഷ്ടാവിന്റെ സുന്ദരമായ കരം കാണാനാവുകയും അവ വളര്‍ച്ചയുടേയും പഠനത്തിന്റേയും ആകര്‍ഷകമായ അടിത്തറയാകാനാവുകയും ചെയ്യുക നല്ല ഫലമുണ്ടാക്കുന്ന വളര്‍ച്ചയുടെ പടികളാണല്ലോ. ഇളം തലമുറയിലുള്ള ദീനാനുകമ്പയും ഇതു തന്നെയല്ലേ? ദൈവാനുഭവത്തിലേയ്ക്കും വിശ്വാസ വളര്‍ച്ചയിലേയ്ക്കുമുള്ള സുവര്‍ണ്ണ പാതകൂടിയല്ലേ അത്?
Comments
Post a Comment