ഒരു സ്ഥലത്ത്‌ ആദ്യമായി ജീസസ്‌ യൂത്ത്‌ തുടങ്ങുമ്പോള്‍ (MJYR048)

 ഒരു സ്ഥലത്ത്‌ ആദ്യമായി ജീസസ്‌ യൂത്ത്‌ തുടങ്ങുമ്പോള്‍

(By Dr. Edward Edezhath - Published in Kairos Malayalam in 2019)

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്‌ ഒരു ദിവസം, ഞാന്‍ ക്ലാസ്സെടുക്കുന്നതിനിടെ മൊബൈല്‍ ഫോൺ അടിച്ചു. എന്റെ രൂപതാദ്ധ്യക്ഷനാണ്‌ വിളിക്കുന്നത്‌. “ഉടന്‍ ഒന്ന്‌ ഇങ്ങോട്ട്‌ വരാമോ?”' ഞാൻ ക്ലാസ്സിലാണ്‌. “വിദേശ രാജ്യത്തുനിന്ന്‌ ഒരു മെത്രാന്‍ സന്ദര്‍ശനത്തിനായി വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്‌ ജീസസ്‌ യൂത്തിനെ കുറിച്ച്‌ കുറേ ചോദ്യങ്ങളുണ്ട്‌. ഏറ്റം പറ്റിയ ആളെ തരാം എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്‌. വൈകുന്നേരം പിതാവിന്റെ അടുത്തെത്താം എന്നു ഞാന്‍ സമ്മതിച്ചു. ആ മെത്രാന്‌ മുന്നേറ്റത്തെക്കുറിച്ച്‌ ധാരാളം കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. ഒരു സുപ്രധാന ചോദ്യത്തിലേയ്ക്കാണ്‌ അതെല്ലാം നയിച്ചത്‌, “എന്റെ രൂപതയിൽ ജീസസ്‌ യൂത്ത്‌ തുടങ്ങണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌. അതെങ്ങനെ വേണം?"

ഞാന്‍ മറ്റു പല പ്രസ്ഥാനങ്ങളുടേയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒരു യൂണിറ്റ്‌ ഒരു സ്ഥലത്ത്‌ ആരംഭിക്കണമെന്ന്‌ ആരെങ്കിലും ആവശ്യപ്പെട്ടാന്‍ അതിനായി അവര്‍ക്ക്‌ വ്യക്തവും ലളിതവുമായ പടികളുണ്ട്‌. എന്നാല്‍ ജീസസ്‌ യൂത്തിന്റെ കാര്യത്തിൽ അത്രത സിമ്പിള്‍ അല്ല. ഉദാഹരണത്തിന്‌, ഞാന്‍ സൂചിപ്പിച്ച ആ വിദേശ മെത്രാന്‍ തന്റെ രൂപതയിൽ ളജീസസ്‌ യൂത്തിന്‌ തുടക്കമിടാനായി എന്നെ സമീപിച്ചപ്പോള്‍ എന്റെ ആദ്യ നീക്കം ആ രാജ്യത്തെ തന്നെ മറ്റൊരു പട്ടണത്തിലെ ജീസസ്‌ യൂത്ത്‌ അംഗങ്ങളെ വിളിച്ച്‌ ആ പിതാവുമായി നല്ലൊരു ബന്ധം ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം ആ മെത്രാനോട്‌ ഒരു കാര്യം ഞാന്‍ പറഞ്ഞു, അവിടെ ഒരു യൂത്ത്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നുണ്ട്‌. പിതാവിന്റെ രൂപതയിൽ നിന്ന്‌ കുറച്ചു ചെറുപ്പക്കാരെ അതില്‍ പങ്കെടുക്കാന്‍ അയക്കുന്നതാകാം അവിടെ ഈ മുന്നേറ്റം ആരംഭിക്കുന്നതിന്റെ ആദ്യ പടി. ചുരുക്കത്തിൽ അവിടെ ഒരു ഗ്രൂപ്പു തുടങ്ങുന്നതിലുമുപരി ചില ബന്ധങ്ങൾ തുടങ്ങാനും അത്‌ നല്ല സയഹൃദങ്ങളായി വളരാനും സധിക്കുകയാണ്‌ മുന്നേറ്റത്തിന്റെ നല്ല അടിത്തറ. ഒരു ജീസസ്‌ യൂത്ത്‌ യൂണിറ്റ്‌ തുടങ്ങുന്നതിനെക്കാള്‍ മുന്നേറ്റത്തോടു ബന്ധമുള്ള ചിലയാളുകൾ അവിടെ ഉണ്ടാകുകയും സാവധാനത്തില്‍ മുന്നേറ്റത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയും ഒരു വ്യത്യസ്ഥ ദര്‍ശനവുമുള്ള ചിലരെ വളര്‍ത്തിയെടുക്കുകയാണ്‌ ഒരു സ്ഥലത്ത്‌ ജീസസ്‌ യൂത്ത്‌ തുടങ്ങുന്നതിന്റെ (പ്രാരംഭ നടപടി.

ചില മുന്നൊരുക്കങ്ങൾ

അടുത്തയിടെ ഞങ്ങളുടെ ഫാമിലി സെല്ലിലെ ഒരു കുടുംബം അങ്ങുദൂരെ മറ്റൊരു രാജ്യത്തേയ്ക്കു കുടിയേറി. ബെന്‍സന്‍, സുമ, മൂന്നു കുട്ടികള്‍ - പൂര്‍ണമായ ഈ പറിച്ചു നടലിനായി അവര്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തി. രണ്ടുപേരും മുന്നേറ്റത്തിൽ ഏറെ സജീവം, അതുകൊണ്ടുതന്നെ നാട്ടിലെ സ്‌നേഹോഷ്മളമായ ജീസസ്‌ യൂത്ത്‌ കൂട്ടായ്മ വിട്ടുപേക്ഷിച്ചു പോകുകയായിരുന്നു അവര്‍ക്ക്‌ ഏറ്റം വിഷമകരമായ ഒരു കാര്യം. പുതിയ നാട്ടിലെ ജോലിയും താമസവും ഒക്കെ തിരയുന്നതിനു മുന്‍പേ തന്നെ അവിടെ ജീസസ്‌ യൂത്ത്‌ ഗ്രൂപ്പുണ്ടോ എന്നായി അവരുടെ അന്വേഷണം. താമസിയാതെ അവര്‍ ഒരു കാര്യം മനസിലാക്കി അവര്‍ പോകാന്‍ ഒരുങ്ങുന്ന ആ പ്രദേശത്ത്‌ ജീസസ്‌ യൂത്ത്‌ ഗ്രൂപ്പൊന്നും ഇല്ല. അങ്ങനെ അവര്‍ ചില മുന്നൊരുക്കങ്ങള്‍ക്ക്‌ തുടക്കമിട്ടു.

അത്മീയ ഒരുക്കം തന്നെയാണല്ലോ ഇതില്‍ ആദ്യത്തേത്‌. തനിയേയും കൂട്ടുകാരുമൊത്തും ആ സ്ഥലത്തെ കര്‍ത്താവിന്റെ മുന്നിൽ വയ്ക്കുക, ഒരു ഇടപെടലിനായി പ്രാർത്ഥിക്കുക. അങ്ങനെ, ഞങ്ങൾ പലപ്രാവശ്യം ഒത്തുചേര്‍ന്ന്‌ സാദ്ധ്യതകളേക്കുറിച്ച്‌ ചർച്ചചെയ്തു, ഞങ്ങളുടെ കൂട്ടുകാര്‍ പോകാൻ തയ്യാറെടുക്കുന്ന സ്ഥലത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ബന്ധങ്ങള്‍ ഉണ്ടാക്കുക സ്നേഹ ശൃംഖല ഒരുക്കുക എന്നതു രണ്ടാമത്തെ പടി. മുന്നേറ്റത്തിന്റെ നേതൃനിരയിലുള്ള പലരുമായി ബെന്‍സനും സുമയും ഒന്നിച്ചിരുന്നു, ആ പ്രദേശത്തിന്റെ സാദ്ധ്യതകളേക്കുറിച്ചും അടുത്ത്രപദേശങ്ങളില്‍ നിന്ന്‌ സഹായം ചോദിക്കാന്‍ സാദ്ധ്യതയുള്ളവരുടേയും വിശാദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടിൽ നിന്ന്‌ പുറപ്പെടുന്നതിനു മുന്‍പുതന്നെ ആ രാജ്യത്ത്‌ മറ്റു പ്രദേശങ്ങളിലുള്ള ജീസസ്‌ യൂത്ത്‌ അംഗങ്ങളെ ബന്ധപ്പെട്ട്‌ അവര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. “മറ്റുള്ളവര്‍ക്ക്‌ ജീസസ്‌ യൂത്തിനെ പരിചയപ്പെടുത്താന്‍ പറ്റുന്ന എന്തെങ്കിലും 'മറ്റീരിയലുകള്‍' കയ്യിലുണ്ടോ?”' അവരുടെ മറ്റൊരു ആവശ്യം ഇതായിരുന്നു. ഇതുതന്നെ മുന്നൊരുക്കങ്ങളിലെ മൂന്നാമത്തെ പ്രധാന പടി.

ആ സ്ഥലത്തെ ജീവിതത്തില്‍ മുഴുകുക, നല്ല സഹൃദം വളര്‍ത്തുക

ഒരു പുതിയ സ്ഥലത്ത്‌ ജീസസ്‌ യൂത്തു തുടങ്ങുക എന്നത്‌ പ്രധാനമായും സംഘടനാപരമായ ഒരു കാര്യമല്ല, മറിച്ച്‌ അവിടെ ഈഷ്മളമായ സയഹൃദം വളര്‍ത്തുകയാണ്‌. അത്‌ ഏറെ സുന്ദരമാകാം എന്നാല്‍ അത്രത എളുപ്പമാകണമെന്നില്ല. മുന്നേറ്റം വളര്‍ന്നുവന്ന കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍, ചിലപ്പോൾ ഏറെ അപ്രതീക്ഷിതമായ മേഖലകളില്‍ ജീസസ്‌ യൂത്ത്‌ പടര്‍ന്ന്‌ വളര്‍ന്നിട്ടുണ്ട്‌. സാധാരണ ആരാണ്‌ മുന്നേറ്റത്തെ പുതു മണ്ണിൽ നട്ടുവളര്‍ത്തുന്നത്‌? പുതിയൊരു കോഴ്‌സു പഠിക്കാന്‍ എത്തിയ ഒരു വിദ്യാർത്ഥി, പുതുതായി ജോലികിട്ടി എത്തിയ ഒരാള്‍ അല്ലെങ്കിൽ പുതുതാമസത്തിനായി എത്തിച്ചേര്‍ന്ന ഒരാളോ ഒരു കുടുംബമോ ഒക്കെയാണ്‌ ഓരോ സ്ഥലത്തും മുന്നേറ്റത്തിന്റെ വിത്തുപാകി വളര്‍ത്തിയിട്ടുള്ളത്‌. ഏറെ ലളിത സാധാരണമായ ഒരു രീതിയിലാണ്‌ ഇത്‌ സംഭവിക്കുന്നത്‌. എന്നാല്‍ ഒരോ വിത്തു പാകി മുളയ്ക്കുന്നതിനും പുറകില്‍ ആരും കാണാതെ പോകുന്ന ധാരളം സ്വപ്‌നം കാണലൂണ്ട്‌, ഉള്ളുരുകി പ്രാര്‍ത്ഥനയുണ്ട്‌, “അങ്ങേ രാജ്യം വരാൻ' ക്രിയാത്മക പരിശ്രമമുണ്ട്‌.

ഒന്നാലോചിച്ചു നോക്കിയേ, ഒട്ടും പരിചയമില്ലാത്ത ഒരു പുതിയ സ്ഥലത്തേയ്ക്ക്‌ താമസം മാറ്റുക ഏറെ മാനസീക സം൦ംഘര്‍ഷമുളവാക്കുന്ന കാര്യമാണ്‌. പക്ഷേ, പല ജീസസ്‌ യൂത്തിനും ഒരു സുവിശേഷവല്‍ക്കരണ ലക്ഷ്യം ഉള്ളിലുള്ളതുകൊണ്ട്‌ ഈ പ്രവാസീയാത്ര പ്രതീക്ഷയുണര്‍ത്തുന്ന സാഹസീക യജ്ഞമായി പരിണമിക്കും. പുത്തന്‍ നാട്ടിലെത്തിയ മറ്റുപല ജീസസ്‌ യൂത്തിനെയും പോലെ എന്റെ രണ്ടു സ്നേഹിതരും പുതിയ സാഹചര്യത്തിൽ ഏറെ താല്ലര്യത്തോടെ പുതുബന്ധങ്ങൾ ഉണ്ടാക്കി, അവിടത്തെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി. നല്ലവിശേഷങ്ങളുമായി കൂടെക്കുടെ ഫോണ്‍ വിളി എത്തും, “അടുത്തുള്ള പള്ളിയിൽ പോയി, അച്ചനെ പരിചയപ്പെട്ടു; അവിടത്തെ പാസ്റ്റാൽ കണ്‍സില്‍ നേതാക്കളെ അച്ചൻ പരിചയപ്പെടുത്തി”. “ഒരു കുടുംബ കൂട്ടായ്മയിലേയ്ക്ക്‌ ചിലര്‍ ഞങ്ങളെ വിളിച്ചിട്ടുണ്ട്‌”. “ആഴ്ചതോറുമുള്ള ഒരു ജപമാല കൂട്ടായ്മയും അത്താഴവും കുറച്ചു ദൂരെയുണ്ട്‌, ഒരു സ്ത്രീ ക്ഷണിച്ചിട്ടുണ്ട്‌'. “അടുത്ത ഇടവകയിലെ ഒരാളെ ഇന്നലെ പരിചയപ്പെട്ടു”. രണ്ടുമാസം കൊണ്ട്‌ ഈ സ്നേഹിതര്‍ പുതിയ സ്ഥലത്ത്‌ കുറേ പുതു ബന്ധങ്ങൾ ഉണ്ടാക്കി, ഒരു ചെറിയ കൂട്ടായ്മയിലേയ്ക്ക്‌ കുറച്ചു പേരെ ഒത്തുകൂട്ടാന്‍ വേണ്ട ഒരുക്കവുമായി.

ഇനിയാണ്‌ മിക്കവാറും കാര്യങ്ങളുടെ ശരിയായ തുടക്കം. അധികാരികളുടെ ഒത്താശായോടെ മുന്നേറ്റത്തെക്കുറിച്ച്‌ താല്പര്യം കാണിച്ചവരുടെ ഒരു ദിവസത്തെ ഒത്തുചേരല്‍. പിന്നെ ഒരു വാരാന്ത്യ ധ്യാനവും അതിന്റെ അവസാനത്തില്‍ ആഴ്ചതോരും ഒന്നിച്ചുവരാനുള്ള തീരുമാനവും. ഇനി കുറച്ചുപേര്‍ കൃത്യതയോടെ അവിടെ ഒന്നിച്ചുവരും. കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ മിക്കവാരും മറ്റൊരു പട്ടണത്തില്‍ ഒരു ജീസസ്‌ യൂത്ത്‌ പരിശീലനം വരുമ്പോള്‍ ഈ കൂട്ടായ്മയിൽ നിന്ന്‌ ചിലര്‍ അതിൽ പങ്കെടുക്കും. സാവധാനത്തില്‍ അവരും മുന്നേറ്റത്തിന്റെ വ്യാപകമായ ശൃംഖലയുടെ ഒരു കണ്ണിയാകും. ഇത്രയൊക്കെയാകുമ്പോള്‍ അവിടെ ഒരു ജീസസ്‌ യൂത്ത്‌ ടീം രുപീകൃതമാകും, അത്‌ പ്രാദേശിക കയണ്‍സിലുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ഏതാണ്ട്‌ കുറേ മാസങ്ങള്‍ നീളുന്ന ഈ തീര്‍ത്ഥയാത്രയുടെ ഇടയിലെ ഏതോ ഘട്ടത്തില്‍ ആ പുത്തൻ പ്രദേശത്ത്‌ ജീസസ്‌ യൂത്ത്‌ രൂപീകൃതമാവുകയും ചെയ്യും.

പുതിയ സ്ഥലത്തെ മെത്രാൻ എന്റെ സുഹൃത്തിനോട്‌ ഒരു ചോദ്യമുന്നയിച്ചു, “എപ്പോഴാണ്‌ ഒരാള്‍ ജീസസ്‌ യൂത്തിന്റെ ഭാഗമാകുന്നത്‌?” കുറച്ച്‌ പ്രശ്‌നം പിടിച്ചൊരു ചോദ്യം. ആ യാത്രയുടെ തുടക്കമായി ഒരാള്‍ ആദ്യമായി ബന്ധപ്പെടുമ്പോഴോ, അല്ലെങ്കിൽ ഒരു ജീസസ്‌ യൂത്ത്‌ കൂട്ടായ്മയില്‍ വന്നുതുടങ്ങുമ്പോഴോ, ഒരു പരിശീലനത്തിന്റെ സമാപനത്തില്‍ മുന്നേറ്റത്തിന്റെ ജീവിതവുമായി ചേര്‍ന്ന്‌ ജ്ഞാനസ്നാന വാഗ്ദാനങ്ങള്‍ പുതുക്കുമ്പോഴോ, അതുമല്ലെങ്കിൽ ഔചാരീക ജീസസ്‌ യൂത്ത്‌ രൂപീകരണത്തിന്റെ ഒരു ഘട്ടത്തില്‍ വ്രതനവീകരണത്തോടെ പ്രതിബദ്ധതാ ഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴോ? ഈ ഓരോ പടിയിലും തനതായ പ്രത്യേകതകളോടെ ഒരാൾ മുന്നേറ്റത്തിന്റെ ഭാഗമായി മാറുന്നു എന്നു ചിന്തിക്കുന്നതല്ലേ ഏറെ മനോഹരം. ക്രിസ്തീയതയുടെ മറ്റു പല മേഖലകളിലുമെന്നപോലെ ജീസസ്‌ യൂത്തും ബന്ധങ്ങളുടെ ആഴപ്പെടലും വിശുദ്ധിയിലും ദൗത്യനിറവിലുമുള്ള യാത്രയുമാണ്‌. ഒരു കാര്യം തീര്‍ച്ചയാണ്‌, മുന്‍പു സൂചിപ്പിച്ച ഓരോ പടിയും ആ സന്തോഷ സൗഹൃദ ലോകത്തിലേയ്ക്ക്‌ പടവിറങ്ങുന്നതിന്റെ ഓരോ പ്രധാന കാല്‍വയ്പുകള്‍ തന്നെ.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)