ജീസസ് യൂത്ത് കണ്‍സല്‍ട്ടേഷനുകൾ (MJYR036)
ജീസസ് യൂത്ത് കണ്‍സല്‍ട്ടേഷനുകൾ
ശ്രവിച്ച, (പാര്‍ത്ഥിച്ച്, ചര്‍ച്ചചെയ്ത് പുതുദര്‍ശനത്തിലേയ്ക്ക്
(By Dr. Edward Edezhath - Published in Kairos Malayalam in 2018)
ഈ ഒക്ടോബര്‍ പതിനാലിന് റോമിൽ പോൾ ആറാമന്‍ പാപ്പ, റൊമേരോ എന്നിങ്ങനെ ഏഴുപേരെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്ന ചരിത്രനിമിഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു. വി. പത്രോസിന്റെ ചത്വരത്തില്‍നിന്ന് ആ ചടങ്ങുകള്‍ കണ്ട് പുറത്തിറങ്ങിയ ഉടന്‍ അവിടെ തൊട്ടടുത്തുള്ള റേഡിയോ മരിയ” സ്റ്റുഡിയോയിലേയ്ക്കാണു ഞാന്‍ പോയത്. അവിടെ റേഡിയോ അഭിമുഖംനടത്തിയ ഡെല്‍റ്റസിന് ചര്‍ച്ചചെയ്യാനുണ്ടായിരുന്ന വിഷയങ്ങള്‍, തൊട്ടടുത്ത് വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡ്, അതിന്റെ ഒരുക്കത്തില്‍ ജീസസ് യൂത്തിന്റെ പങ്കാളിത്തം, കേരളസഭയും യുവജനങ്ങളും, എന്നുതുടങ്ങിയവയായിരുന്നു. ആ ദിവസങ്ങളില്‍ ഞാന്‍ റോമിലെത്തിയത് പ്രത്യേകമായും ജീസസ് യൂത്ത് ഒരുക്കിയ ആഗോള യുവജന കണ്‍സല്‍ട്ടേഷനായിരുന്നു. ആ ത്രിദിന ഒത്തുചേരലും അവിടെ ചര്‍ച്ചാവിഷയമായി. അക്കാര്യത്തെക്കുറിച്ച് എനിക്ക് പറയാനുണ്ടായിരുന്നത് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഈ രീതിയിലുള്ള കൺസല്‍ട്ടേഷനുകളാണ് അതിന്റെ വഴിതിരിച്ചു വിട്ടത്. ഈ ഒരു ഡൈനാമിക്സ്” മുന്നേറ്റത്തിന്റെ നേതൃശൈലിയും സുവിശേഷവല്‍ക്കരണ രീതികളും ജീവിതരീതിതന്നേയും നിര്‍ണയിക്കുന്നത് ഈ ഒരു സമീപനംകൂടിയല്ലേ?
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ സുപ്രധാന വഴിത്തിരിവുകളിലെല്ലാം “കാലത്തിലെ അടയാളങ്ങള്‍ തിരിച്ചറിയുന്ന” (മത്താ 16:3) ഒരു പ്രകീയ ഉണ്ടായിരുന്നു. ഈ രീതിയിലുള്ള കേന്ദ്രീകൃതവും പ്രാദേശീകവുമായ എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന് ഒരു ഏകോപന സമിതി രൂപീകൃതമായത് 1978 ൽ ആയിരുന്നു. കേ എസ് ടി യുടെ ആദ്യമീറ്റിംഗില്‍ തന്നെ യുവജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം വന്നു. അതിനായി ഒരു ചെറു ടീമും യുവാക്കളെ എങ്ങനെ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നിര്‍ദ്ദേശിക്കപ്പെട്ടു. അങ്ങനെ '78 മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവജന ചര്‍ച്ചാ വേദികള്‍ ഒരുക്കപ്പെട്ടു. തുടര്‍ന്നുവന്ന എല്ലാ പരിപാടികളും പരിശീലനങ്ങളും ഡിസംബറിലെ സമ്മേളനവും എല്ലാം ഈ കൺസൽല്‍ട്ടേഷനുകളുടെ സദ്ഫലങ്ങളായിരുന്നു.
അടുത്ത ഒരു സുപ്രധാന കാൽ വയ്പ്പ് 1981 ല്‍ ആയിരുന്നു. നവീകരണാനുഭവത്തിലും പ്രാര്‍ത്ഥനാകൂട്ടയ്മയിലും വരുന്ന യുവജനങ്ങളില്‍ ഭൂരിഭാഗവും അതിൽ തുടടരുന്നില്ല എന്നത് കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു. ആ സെപ്തമ്പറിലെ കേ എസ് ടി സമ്മേളനത്തിൽ അന്നത്തെ ദേശീയ ചെയര്‍മാന്‍ ജീനോ അച്ചന്‍ പറഞ്ഞത് ഇന്നും മറന്നിട്ടില്ല. “യുവജനങ്ങള്‍ക്ക് പ്രസക്തമായ ഒരു നവീകരണ സമീപനം ഉണ്ടെങ്കിൽ മാത്രമേ അവര്‍ വളരുകയും ഈ കൂട്ടായ്മയില്‍ തുടരുകയും ചെയ്യുകയുള്ളൂ. അതിനുള്ള കാഴ്ചപ്പാട് നമുക്കുണ്ട് എന്ന് ധരിച്ചുപോകരുത്. ഒരു വ്യക്തമായ അന്വേഷണത്തിലൂടെ മാത്രമേ ഇന്നത്തെ യുവാക്കൾക്ക് അനുയോജ്യമായ ഒരു ദര്‍ശനം നാം കണ്ടെത്തുകയുള്ളൂ'. ഒരു പുതിയ ടീം അതിനായി അന്ന് നിയോഗിക്കപ്പെട്ട. ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ നല്ലൊരു കണ്‍സല്‍ട്ടേഷനു ശേഷം യുവജന്പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ ആ ടീം സമര്‍പ്പിക്കുകയും ചെയ്തു. അത് പിന്നീട് വ്യക്തതയോടെ രൂപപ്പെട്ട ജീസസ് യൂത്ത് മുന്നെറ്റത്തിന് നല്ലൊരു അടിത്തറയായി.വ്യക്തമായ ഒരു കാമ്പസ് വിഭാഗം മുന്നേറ്റത്തിൽ രൂപപ്പെട്ടത് 1986 ല്‍ ആയിരുന്നു. 83 മുതല്‍ 'യൂത്ത് എന്കൗണ്ടര്‍ ജീസസ്' പ്രോഗ്രാമുകളിലൂടെ കോളേജ് കേന്ദീകൃതമായ പരിപാടികള്‍ സംഘടിതമായി നടത്താന്‍ തുടങ്ങിയിരുന്നു. സാവധാനത്തില്‍ പരിപാടികക്കുമപ്പുറം കോളേജ് തല കൂട്ടായ്മകളും അവിടെ ഒരു വിശ്വാസ സംസ്കാരവും രൂപപ്പെടേണ്ട ആവശ്യകത മുന്നേറ്റത്തിലെ നേതൃത്വത്തിന് വ്യക്തമായി അനുഭവപ്പെട്ടു. പല വിചിന്തങ്ങളുടേയും അനന്തരഫലമായിരുന്നു 86 ജൂണ്‍ അവസാനം തേവര കോളേജിൽ വച്ചു സംഘടിപ്പിച്ച സസ്ഥാനതല വിദ്യാര്‍ത്ഥി-അദ്ധ്യാപക ഒത്തുചേരല്‍. കോളേജുതലത്തിൽ ജീസസ് യൂത്ത് കൂട്ടായ്മകളും പ്രവർത്തനങ്ങളും അവയുടെ ഏകോപനവും എങ്ങനെയാകണം എന്നതിന് ഒരു ദര്‍ശനം രൂപപ്പെട്ടത് ആ കണ്‍സല്‍ട്ടേഷനിലൂടെയായിരുന്നു.
പുതുനൂറ്റാണ്ടു പിറന്നതോടെ കേരളത്തില്‍ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്കൂളുകളില്‍ പ്ലസ്-ടൂ കോഴ്‌സുകള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ കേരളത്തിലെ ജീസസ് യൂത്ത് ഒരു പുത്തന്‍ അന്വേഷണം ആരംഭിച്ചു; ഈ സുപ്രധാന മാറ്റം കൗമാരപ്രായക്കാരുടെ മനോഭാവത്തേയും വിശ്വാസ ജീവിതത്തേയും എങ്ങനെ ബാധിക്കും? ഇതുമൂലം മുന്നേറ്റത്തിലെ കാമ്പസ് പ്രവര്‍ത്തനങ്ങളില്‍ എന്തു മുഖം മാറ്റമുണ്ടാകും? തുടര്‍ന്ന് എത്രയോ ചര്‍ച്ചകള്‍, ചെറുതും വലുതുമായ ഒത്തുചേരലുകള്‍. അവസാനം ഒരു പുതുസമീപനത്തോടെയുള്ള “ടീന്‍സ് മിനിസസ്ത്ി' രൂപീകൃതമായി. വര്‍ഷങ്ങള്‍ക്കു ശേഷവും ജീസസ് യൂത്തിലെ ഈ വിഭാഗം കേരളത്തില്‍ പുതു ചൈതന്യത്തോടെ മുന്നേറുന്നു.
എന്താണ് ജീസസ് യൂത്ത് കണ്‍സല്‍ട്ടേഷന്റെ ചൈതന്യം? ഒരു വിധത്തില്‍ ബൈബിളില്‍ അപ്പസ്ത്തോല പ്രവര്‍ത്തനങ്ങളില്‍ കാണുന്ന ആ ചൈതന്യത്തിന്റേയും പ്രകീയയുടേയും തുടര്‍ച്ചയല്ലേ അത്? എന്നും സഭ ആദരവോടെ ഓര്‍ക്കുകയും സഭാജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നല്ലൊരു മാതൃക. അന്ന് ബൈബില്‍ അധിഷ്ഠിതമായ യഹൂദ ആചാരങ്ങളില്‍ വേരൂന്നിയ സഭാജീവിതത്തിന് വലിയൊരു വെല്ലുവിളി അഭിമുഖീകരിക്കേണ്ടിവന്നു. മറ്റു രാജ്യങ്ങളിലും സംസ്കാരങ്ങളിലും മതവിശ്വാസങ്ങളിലും നിന്നുള്ള പുതുവിശ്വാസികള്‍ സഭയിലേയ്ക്കുവന്നു. അത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി. സഭയെ കഛിന്നഭിന്നമാക്കാമായിരുന്നു അഭിപ്രായ സംഘര്‍ഷത്തിനുമുന്നില്‍ നേതൃത്വം ഒന്നിച്ചു വന്നു, പരസ്പരം ശ്രവിച്ചു, ആത്മാവിന്റെ നയിക്കലിനു ചെവിയോര്‍ത്തു, അത് പലരും പങ്കുവച്ചു, സാവധാനത്തില്‍ ഒരു പുതു പന്ഥാവ് അവരുടെ മുന്നിൽ തെളിഞ്ഞു. അത് സഭയെ മുഴുവന്‍ മാറ്റിമറിച്ചു.
കണ്‍സല്‍ട്ടേഷന്റെ പടികള്‍
നല്ലൊരു കണ്‍സല്‍ട്ടേഷന്റെ പടികള്‍ അവിടെ തെളിയുന്നു
1. സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അല്ലെങ്കിൽ ലോകത്തിൽ വരുന്ന പുതുമാറ്റങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യപടി.
2. നേതൃത്വത്തിന്റെ ഒത്തുചേരലാണ് അടുത്ത ഘട്ടം. നിങ്ങൾ ഒന്നിച്ചുവരുമ്പോള്‍ തന്റെ സാന്നിദ്ധ്യമുണ്ടാകും (മത്താ 18:15,20) എന്ന യേശുവചനത്തില്‍ ശരണമര്‍പ്പിച്ചാണ് നമ്മൾ ഒന്നുചേരുന്നത്.
3. തുടര്‍ന്ന് എല്ലാവരും ഉള്ളുതുറന്ന് സംസാരിക്കണം. അതിനിടെ സംഘര്‍ഷവും അസ്വസ്ഥതയും സാധാരണമാണ്. അതുകാണുമ്പോള്‍ പലപ്പോഴും നവാഗതര്‍ വിഷമിച്ചെന്നുമിരിക്കും. പക്ഷേ, സ്നേഹത്തിൽ സത്യം സംസാരിക്കുക (എഫേ 4:15) ഏറേ പ്രധാനപ്പെട്ടതാണ്.
4. ദൈവാത്മാവിന് ചെവിയോര്‍ക്കാനും അത്മാവ് വെല്ലുവിളിക്കുന്ന പുതുവഴികള്‍ സ്വീകരിക്കാനുമുള്ള ഒരു 'പോസിറ്റിവ്' നിസ്സംഗത ഏറെ പ്രധാനപ്പെട്ടതാണ്. അതിന് പലപ്പോഴും കുറച്ചു സമയമെടുക്കും. ശരിയായ പ്രാര്‍ത്ഥനാ നിമിഷങ്ങൾ അതിനു സഹായിക്കും
5. ദൈവാത്മ്രചോദനങ്ങളുടെ പങ്കുവയ്ക്കല്‍ പുതുവഴികൾ തേടുന്നതിന്റെ തുടര്‍ പടിയാണ്
6. ഇതെല്ലാം നയിക്കേണ്ടത് മുഴുവന്‍ കൂട്ടായ്മയുടേയും കൂട്ടായ്മയിലുള്ള ഒരു പുതുബോദ്ധ്യത്തിലേയ്ക്കാണ്. സാധാരണ ഗതിയില്‍ തെളിഞ്ഞുവരുന്ന ഒരു പുതു ദര്‍ശനവും നവ സമീപനവും ഏവരുടേയും ഉള്ളിൽ സന്തോഷം ഉളവാക്കും.
7. ഈ പുതുദര്‍ശനം പ്രവര്‍ത്തിപഥത്തിലാക്കുകയും ഒരു നിശ്ചിത കാലയളവില്‍ അവലോകന വിധേയമാക്കുകയും ചെയ്യുകയാണ് കണ്‍സൽല്‍ട്ടേഷനുകള്‍ ഫലംകാണനുള്ള തുടര്‍പ്രവര്‍ത്തനം.
ഇക്കഴിഞ്ഞ അന്തര്‍ദ്ദേശീയ യുവജന കൺസൽല്‍ട്ടേഷനും ജീസസ് യൂത്തിന് ഇപ്രകാരമൊരു വിചിന്തന-വിവേചന സമയമായിരുന്നു. മുന്‍പറഞ്ഞ പടികളിലൂടെ ഈ പ്രക്രിയയും കടന്നുപോയി. അനേകര്‍ക്ക് അത് ഒരു പുത്തന്‍ അനുഭവവുമായിരുന്നു. വരുംവര്‍ഷങ്ങളില്‍ ഇതിന്റെ സദ്ഫലങ്ങള്‍ ദര്‍ശിക്കുന്നതിന് സഭയ്ക്കും മുന്നേറ്റത്തിനും ഇടയാകും എന്നകാര്യത്തില്‍ സംശയമില്ല.
Comments
Post a Comment