ജീസസ് യൂത്ത് കൂട്ടായ്മകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെ? (MJYR041)
ജീസസ് യൂത്ത് കൂട്ടായ്മകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെ?
(By Dr. Edward Edezhath - Published in Kairos Malayalam in two parts in 2019)
"പ്രായമായ വൈദികരുടെ താമസസ്ഥലം അധികം ദൂരെയല്ല. അവരുടെ കൂടെ നമുക്ക് ഒരു സായാഹ്നം ചെലവഴിച്ചാലോ?" ജീസസ് യൂത്ത് കോര്‍ഗ്രൂപ്പിന്റെ മുന്നിൽ അഖില്‍ വച്ച നിര്‍ദ്ദേശമായിരുന്നു അത്. ഒന്‍പതുപേരാണ് ആ ഗ്രൂപ്പിൽ ഉള്ളത്. നാലഞ്ചു പേർ ഏറേ താല്ലര്യത്തോടെയാണ് അത് സ്വീകരിച്ചത്. ചിലര്‍ അത് ഈ സമയത്തുവേണ്ട എന്ന് അഭിപ്രയപ്പെട്ടു. മറ്റുള്ളവര്‍ വ്യക്തമായ അഭിപ്രായം ഇല്ലാത്തവരായിരുന്നു. ഏതായാലും ഗ്രൂപ്പ് ഒരു തീരുമാനത്തിലെത്തണം, ഒന്നെങ്കിൽ പോകണം അല്ലെങ്കിൽ വേണ്ട.
അനുദിന ജീവിതത്തിലെ സുപ്രധാന വിഷയമാണല്ലോ തീരുമാനങ്ങള്‍. നാമെല്ലാം എല്ലാദിവസവും എന്തെല്ലാം തീരുമാനിക്കുന്നു, ഭക്ഷണസമയത്ത് എത്രത്തോളം കറി ആദ്യം വിളമ്പണം അല്ലെങ്കില്‍ ഒരു പുസ്തകം കുറച്ചുകൂടി വായിക്കണമോ എന്നു തുടങ്ങിയവ ചെറിയ തീരുമാനങ്ങളാകാം. എന്നാല്‍ ഏത് കോഴ്‌സ് എടുത്തുപഠിക്കണം അനുദിന വ്യായാമത്തിന് ഒരു പ്ലാനിടുക തുടങ്ങിയവ വലിയ തീരുമാനങ്ങളാകാം. ഇനി, വീട്ടിലും ജോലിസ്ഥലത്തുമെല്ലാം മറ്റനേകര്‍ പങ്കുപറ്റുന്ന തീരുമാനങ്ങളുമുണ്ടാകും. ഇത്തരം സം൦ഘാതമായ തീരുമാനങ്ങളും ആദ്യം പറഞ്ഞ വ്യക്തിഗതമായ തീരുമാനങ്ങളും ജീവിതത്തില്‍ സുപ്രധാന പടികൾ വയ്ക്കാന്‍ നമ്മെ സഹായിക്കുന്നു.പലപ്പോഴും “എന്ത്” തീരുമാനം എന്ന് നാം ശ്രദ്ധിക്കും പക്ഷേ “എങ്ങനെ?" ഈ തീരുമാനങ്ങളിലെത്തുന്നു എന്നത് നാം അവഗണിക്കുകയാണു പതിവ്. ഒരു കാര്യം പ്രധാനപ്പെട്ടതാണ് ഒരു സമൂഹം എങ്ങനെ തീരുമാനങ്ങളെടുക്കുന്നു എന്നതിനെ ആസ്പദമാക്കി ആ ഗ്രൂപ്പ് വളരുകയോ തളരുകയോ ചെയ്യും.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ആദ്യവര്‍ഷങ്ങളിലെ പരിശീലനങ്ങള്‍ക്കിടയിൽ “മുദ്രാവാക്യം നിര്‍മിക്കുക” എന്നൊരു ഗ്രൂപ്പ് എക്സര്‍സൈസ് ഞാന്‍ നല്കുമായിരുന്നു. മൂന്നു ഗ്രൂപ്പുകള്‍ ഒരു പരിപാടിക്കുവേണ്ടി ഒരു നല്ല മുഭ്രാവാക്യം നിര്‍മിക്കുക. പക്ഷേ മുന്‍പേ തന്നെ ആ ഗ്രൂപ്പുകള്‍ അറിയാതെ അതിനു നേതൃത്വം നല്‍കുന്നവരെ വിളിച്ച് ഒരു പ്രത്യേക രീതിയില്‍ ഗ്രൂപ്പിനെ നയിക്കാന്‍ ഞാന്‍ ചട്ടംകെട്ടിയിരിക്കും. ആദ്യത്തെയാള്‍ *“ഏകാധിപതി', രണ്ടാമത്തെയാല്‍ 'കളിതമാശക്കാരൻ,' മൂന്നമത്തെയാള്‍ 'പങ്കാളിത്തം ഉറപ്പാക്കുന്ന നേതാവ്' എന്നിങ്ങനെ ഗ്രൂപ്പുകളറിയാതെ നേതൃ ശൈലികള്‍ തീരുമാനിക്കപ്പെടും. പിന്നെ ഗ്രൂപ്പുകള്‍ ഒന്നിച്ചുവന്ന് ചര്‍ച്ചചെയ്യാനും മുദ്രാവാക്യം ഒരുക്കാനും തുടങ്ങും. ഏകാധിപതിയുടെ ഗ്രൂപ്പ് നേതൃത്വത്തിന്റെ കടുംപിടുത്തം കാരണം ഒന്നുകില്‍ നിശ്ശബ്ദുമാകും അല്ലെങ്കില്‍ വലിയ സം൦ംഘര്‍ഷത്തിലേയ്ക്കു പോകും. കളിതമാശക്കാരന്റെ കൂട്ടുകാര്‍ ആദ്യം ഏറെ രസിക്കും പിന്നീട് കാര്യങ്ങള്‍ മുന്നോട്ടുപോകാതാകുമ്പോള്‍ അസ്വസ്ഥമാകും, ചിലര്‍ വഴക്കിടാനും തുടങ്ങും. നല്ല പങ്കാളിത്തമുള്ള മൂന്നാമത്തെ ഗ്രൂപ്പ് മിക്കവാറും നന്നായി ഐക്യത്തോടെ കാര്യങ്ങൾ ചെയ്യും നല്ല മുദ്രാവാക്യവുമായി വരുകയും ചെയ്യും. അവസാനം എല്ലാവരും ഒന്നിച്ചുവന്ന് അവലോകനം ചെയ്ത് നേതൃത്വ ശൈലികളുടെ വ്യത്യസ്ഥ രീതികളും അവയുടെ പ്രാധാന്യവും ചര്‍ച്ചചെയ്യും.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വലിയ പ്രത്യേകത നല്ല കൂട്ടായ്മകളാണ്, പ്രാർത്ഥനാ ഗ്രൂപ്പുകള്‍, സെല്ലുകള്‍, ഹൗസ്‌ഹോള്‍ഡ്, മറ്റു ടീമുകള്‍ തുടങ്ങിയവ. അവിടെയെല്ലാം ബോധപൂര്‍വ്വവും അല്ലാതേയും പല തീരുമാനങ്ങളും എടുക്കും. അവിടെയെല്ലാം 'എന്ത്' തീരുമാനിക്കുന്നു എന്നതുപോലെ 'എങ്ങനെ' എന്നതും പ്രധാനപ്പെട്ടതാണ്. മുന്‍പുസൂചിപ്പിച്ച മുദ്രാവാക്യം ഉണ്ടാക്കല്‍ ഉദ്യമം ഒരു സമൂഹത്തില്‍ തീരുമാനങ്ങള്‍ 'എങ്ങനെയെല്ലാം' രൂപപ്പെടാം എന്നത് കാണിക്കുന്നതായിരുന്നു. ഒരു സമൂഹത്തിലെ തീരുമാന രീതികള്‍ അതിന്റെ പക്വതയുടെ സൂചനയാകാം. അതിലുമുപരി പങ്കാളിത്തമുള്ള നല്ല തീരുമാനങ്ങള്‍ ഒരു സമൂഹത്തെ സ്നേഹത്തിലും ഐക്യത്തിലും വളര്‍ത്തും.
ചില മനോഭാവങ്ങള്‍ അത്യാവശ്യം
ഒരു കൂട്ടായമ എങ്ങനെയാണ് പടിപടിയായി തീരുമാനത്തിലെത്തുന്നത് എന്ന് വിവരിക്കുന്നതിനു മുന്‍പ് നല്ല തീരുമാനങ്ങള്‍ ഉണ്ടാകാന്‍ വേണ്ട ചില മനോഭാവങ്ങള്‍ ചര്‍ച്ചചെയ്യാം.
1. ആദരവ് നല്‍കുക: കൂട്ടായമയിലെ ഓരോ വ്യക്തിയും ദൈവ പൈതലാണ്, അയ്യാളിൽ ദൈവാത്മാവു വസിക്കുന്നു. നമ്മുടെ ലയകീക മനോഭാവങ്ങളാല്‍ നാമിതു മറന്നുപോകുന്നു. ഒരാൾക്ക് അര്‍ഹമായ ആദരവുനല്കുന്നതില്‍ നിന്ന് അയ്യാളുടെ പ്രായമോ, വിദ്യാഭ്യാസമോ, സാമൂഹിക അവസ്ഥകളോ, ഒന്നും നമ്മെ തടസ്സുപ്പെടുത്തരുത്. (കരിസ്തുശിഷ്യന്റെ മനോഭാവമായ ഈ ആഴമുള്ള ആദരവാണ് നല്ല തീരുമാനങ്ങളുടെ ആദ്യ പടി.
2. ശ്രദ്ധിച്ചു കേള്ക്കുക: “ഈ എളിയവരില്‍ ഒരുവന് ഇത് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോൾ” (മത്താ 25:40). ദൈവം സംസാരിക്കുന്നത് പലപ്പോഴും ഗ്രൂപ്പിലെ സാധാരണ വ്യക്തികളിലൂടെ യായിരിക്കും. അവര്‍ പറയുന്നതും പലപ്പോഴും പറയാന്‍ മടിക്കുന്നതുമായ കാര്യങ്ങള്ക്കു ചെവിയോര്‍ക്കാനുള്ള തുറവി സമൂഹം ഒന്നിച്ചു തീരുമാനമെടുക്കുന്നതിന് അത്യാവശ്യമാണ്.
3. വൈവിധ്യം അംഗീകരിക്കുക: “നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്' വത്യസ്തമായ വരദാനങ്ങളുമുണ്ട് (1 കൊറീ 12:27). ഗ്രൂപ്പില്‍ ചിലര്‍ ശാന്തമായി അടുക്കും ചിട്ടയോടുംകൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നവര്‍, മറ്റു ചിലര്‍ ശബ്ദമുയര്‍ത്തി നിര്‍ബ്ബന്ധബുദ്ധിയോടെ പറയുന്നവര്‍, ഇനിയും ചിലര്‍ വ്യക്തതയില്ലാതെ സംശയിക്കുന്നവര്‍, പക്ഷേ അവരെല്ലാവരും മുന്നോട്ടുള്ള യാത്രയിലും ഗ്രൂപ്പിന്റെ തീരുമാനങ്ങളിലും വലിയ സംഭാവന നല്‍കുന്നവരാണ്.
4. ദൈവീക പദ്ധതി തേടുക: അവിടത്തേയ്ക്ക് ഒരു പ്ലാനുണ്ട്, എല്ലാ പ്രവര്‍ത്തിയും 'ദൈവമഹത്വത്തിനായി ചെയ്യുവിന്‍' (1 കൊറി 10:31). വിചിന്തനത്തിന്റേയും പ്രാര്‍ത്ഥനയുടേയും പാതയില്‍ ദൈവേഷ്ടം അന്വേഷിക്കുക സുപ്രധാനമാണ്.
5, നിസ്സംഗഭാവം സ്വീകരിക്കുക: ദൈവേഷ്ടം പിൻചെല്ലുന്നതിനുള്ള നല്ല മനോഭാവം എന്താണ്? എനിക്കിഷ്ടം ഇങ്ങനെ സംഭവിക്കുന്നതാണ്, എന്നാല്‍ ദൈവമേ അങ്ങെ ഇഷ്ടം സംഭവിക്കട്ടെ. എന്റെ ആശ ഞാന്‍ അറിയണം, പക്ഷേ ക്രിസ്തുശരീരത്തിന്റെ തീരുമാനം എന്തായാലും അതിനോട് ഒത്തുപോകാന്‍ തയ്യാറുള്ള 'വിട്ടുകൊടുക്കൽ മനോഭാവം' കൂട്ടായ്മയിലെ തീരുമാനങ്ങള്‍ക്ക് ഏറെ പ്രധാനമാണ്.
6. തിരക്കു കൂട്ടരുത്: നിനക്ക് ബോധ്യവും വ്യക്തതയുമുള്ളപ്പോള്‍ ഉടന്‍ നടപടികളിലേയ്ക്കു നീങ്ങാന്‍ തിരക്കുണ്ടാകും. എന്നാല്‍ ഗ്രൂപ്പിൽ പലരും ബോധ്യങ്ങളിലേയ്കെത്തുന്നതിന്റെ വിവിധ പടികളിലായിരിക്കും. കൂട്ടായ്മയിലെ തീരുമാനങ്ങളില്‍ ഒരു സുപ്രധാന തത്വം തീരുമാനങ്ങളിൽ എത്താന്‍ തിരക്കുകൂട്ടുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യരുത് എന്നതാണ്.
7. സമാധാനവും ഐക്യവും: ദൈവരാജ്യ നിര്‍മിതിയില്‍ “സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലകഷ്യം' (1 കൊറി 14:1). ഒരു കാര്യം തീരുമാനിക്കുന്ന പാതയില്‍ എല്ലാ ചര്‍ച്ചയും തര്‍ക്കവും ഒക്കെ പിന്നിട്ട് ഒരുമയില്‍ നിലനില്ക്കുക എന്ന ലക്ഷ്യം നമുക്കുണ്ടാകണം. തുറന്നു പറയാന്‍ എല്ലാവര്‍ക്കും സാധിക്കുകയും ഒന്നിച്ചു തുടരാനാവുകയും ചെയ്യുക ആഴത്തിലുള്ള ദൈവസ്നേഹാനുഭവത്തിനും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും അനിവാര്യമാണ്.
എപ്പോഴും സന്തോഷിക്കുവിന്‍! ഒരു തീരുമാനമായാല്‍ പിന്നെ നിര്‍ദ്ദിഷ്ടലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള തിരക്കായി. ഓരോ നല്ല തീരുമാനവും ത്രീത്വൈക ജീവിതത്തിലെ നമ്മുടെ പങ്കാളിത്തത്തിന്റെ ഒരു വലിയ പടിയാണ്. കര്‍ത്തൃദയത്യനിര്‍വ്വഹണം സജീവവും ഫലദായകവുമാകുന്നത് ശിഷ്യര്‍ ഒരു കൂട്ടായ്മയില്‍ ഒത്തുചേര്‍ന്ന് അവിടുത്തെ മനസ്സറിഞ്ഞ് തീരുമാനങ്ങള്‍ കൈകൊള്ളുകയും അങ്ങനെ സ്നേഹത്തില്‍ വളരുകയും ചെയ്യുമ്പോഴാണ്. യേശുനാഥന്റെ വാക്കുകളില്‍, “ഭൂമിയില്‍ നിങ്ങൾ രണ്ടുപേര്‍ യോജിച്ച് ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതവ് നിറവേറ്റിത്തരും” (മത്താ 18:19).
Comments
Post a Comment