ചങ്കിൽ കനലോടെ പുതുകാര്യങ്ങൾ ചെയ്യുന്നവര്‍ (MJYR039)

 ചങ്കിൽ കനലോടെ പുതുകാര്യങ്ങൾ ചെയ്യുന്നവര്‍

ജീസസ്‌ യൂത്ത്‌ ഇനിഷ്യേറ്റിവുകളെക്കുറിച്ച്‌

(By Dr. Edward Edezhath - Published in Kairos Malayalam in 2019)

"ഞങ്ങളുടെ വീടുകളില്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത എത്രയോ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമാണുള്ളത്‌. അതു ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ എത്തിക്കാനാകുമോ?'" ഗൾഫ്‌ മേഖലയിലെ ഒരു ജീസസ്‌ യൂത്തിന്റെ ഒരു ചിന്ത. “ഞങ്ങള്‍ പല വീട്ടമ്മമാര്ക്കും പുറത്തുള്ള മീറ്റിംഗുകള്‍ എളുപ്പമല്ല. വാട്ട്സ്‌ ആപ്‌ വഴി പരസ്പരം ബന്ധപ്പെടാനും ഒരു വചന പഠന പദ്ധതി തുടങ്ങാനും സാധിച്ചിരുന്നെങ്കില്‍!”' ഒരു ചെറുപ്പക്കാരി അമ്മയുടെ ചിന്ത. *റ്റീന്‍സിന്റെ ഒത്തുചേരൽ ഒരു ധ്യാനം പോലെ നടത്തുന്നതിനു പകരം ഒരു മലകയറ്റവും അതിനിടെ പഠനവും വിചിന്തനവുമാക്കി മാറ്റാനാകുമോ?” ഒരു കയമാര പ്രായക്കാരന്റെ ആഗ്രഹം. ഇളം തലമുറയ്ക്ക്‌ ആശയങ്ങള്‍ക്കും ക്രിയാത്മകതയ്ക്കും കുറവില്ലല്ലോ ഒരു ആനാഥാലയം സന്ദര്‍ശിച്ചാലോ? ബൈബിള്‍ പഠനം ഒരു പോസ്റ്റര്‍ ഉണ്ടാക്കലായി ചെയ്താലോ? പ്രാര്‍ത്ഥനാ സമ്മേളനത്തിനു ശേഷം ക്രിക്കറ്റ്‌ കളി വച്ചാലോ? പ്രായമായ വൈദികര്‍ താമസിക്കുന്നിടത്തുപോയി നമ്മുടെ ക്രിസ്തുമസ്‌ ആഘോഷിച്ചാലോ?

എടുത്തുപറയേണ്ട ഒരു കാര്യം ഇപ്പറഞ്ഞ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒരു പകല്‍ കിനാവായി അവസാനിച്ചില്ല. തിളങ്ങുന്ന കണ്ണുകളോടെ എന്നോടു പങ്കവച്ച ഈ കൊച്ചുകൊച്ചു ചിന്തകളെല്ലാം പലരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടും സഹായത്തോടും കൂടെ നല്ല ഇനിഷ്യേറ്റിവുകളായി തീര്ന്നു. അനേകര്‍ക്ക്‌ (കിസ്തീയ വളര്‍ച്ചയുടെ വഴിയായി ഇവയോരോന്നും നല്ല ഫലം പുറപ്പെടുവീക്കുകയും ചെയ്തു.

ജീസസ്‌ യൂത്ത്‌ മുന്നേറ്റം ചെറുതും വലുതുമായ എണ്ണമറ്റ ഇനിഷ്യേറ്റിവുകളുടെ അല്ലെങ്കിൽ പുത്തന്‍ തുടക്കങ്ങളുടെ ആകെ തുകയാണ്‌. മുന്നേറ്റത്തിൽ ഇന്ന്‌ പടർന്നു പന്തലിച്ചു നില്ക്കുന്ന അനേകം കാര്യങ്ങളുണ്ട്‌. വൈവിധ്യമാര്‍ന്ന്‌ ധാരാളം കൂട്ടായ്മകള്‍; യൂത്ത്‌, റ്റീന്‍സ്‌, ഫാമിലി തുടങ്ങിയ സ്ത്രീമുകള്‍; കാമ്പസ്‌, ഇടവക, പ്രൊഫഷണല്‍, ഓട്ട്‌ റീച്ച്‌ തുടങ്ങിയ ശുശ്രൂഷാ മേഘലകൾ; സംഗീതം, കല, എഴുത്ത്‌, (ഡാമ, സ്റ്റേജ്‌ സെറ്റിംഗ്‌, എക്‌സിബിഷന്‍, ഡിജിറ്റല്‍, സേവനം, ഏകോപനം, മദ്ധ്യസ്ഥത തുടങ്ങിയ താലന്തുകളുടെ മേഖല; ഇവയിൽ പലതും ഒന്നിക്കുന്ന പരിശീലനങ്ങളുടേയും പ്രോഗ്രാമുകളുടേയും തലം; പിന്നെ ഫുള്‍ടൈമര്‍ഷിപ്പ്‌, കൈറോസ്‌ മാസികകള്‍, റെസ്ക്ബാന്റ്‌ അടക്കം സംഗീത ഗ്രൂപ്പുകള്‍, കള്‍ച്ചറല്‍ എസ്ക്ചേഞ്ച്‌, ചൈൽഡ്‌ സപ്പോര്‍ട്ട്‌, ഫോര്‍മേഷന്‍ പ്ലാന്‍, മിഷന്‍ പദ്ധതികള്‍ എന്നു തുടങ്ങി സമൂഹത്തില്‍ ശക്തമായ സാന്നിദ്ധ്യമാകുന്ന വലിയ വളര്‍ച്ചാമേഖലകള്‍, ഇതും ഇതിലധികവും ഒത്തുവരുന്നതാണ്‌ ജീസസ്‌ യൂത്ത്‌ മുന്നേറ്റം. പക്ഷേ ഒന്നു മറക്കരുത്‌, ഇവയെല്ലാം ഒരാളുടെ ഉള്ളിലൂദിച്ച ചെറുനാളമായി, ഒരു ചെറുകൂട്ടായ്മയിലെ സ്വപ്‌നം പങ്കവയ്ക്കുലായി തുടങ്ങിയതാണ്‌. ചുരുക്കത്തില്‍ 'ഇനിഷ്യേറ്റിവ്‌ എന്നു ജീസസ്‌ യൂത്ത്‌ വിളിക്കുന്ന ചെറുതുടക്കങ്ങള്‍ മുന്നേറ്റത്തിന്റെ ദയത്യ മേഖലയിലെ ആരോഗ്യ പരിപാലനത്തിനും വളര്‍ച്ചയ്ക്കും ഏറേ പ്രധാനപ്പെട്ടതാണ്‌.

ഇനിഷ്യേറ്റിവുകള്‍ മുന്നേറ്റത്തിൽ പ്രധാനപ്പെട്ടതാണ്‌

പാലാരിവട്ടം പിളാസിയിൽ 1993 ൽ കേരള മെരെതാന്‍ സമിതി വിളിച്ചുകൂട്ടിയ യുവജന പ്രസ്ഥാനങ്ങളുടെ സമ്മേളനവും അതില്‍ ഞാന്‍ അവതരിപ്പിച്ച ആദ്യ ഔപചാരിക ജീസസ്‌ യൂത്ത്‌ രേഖയം മുന്‍പ്‌ ഒരു ലക്കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. “കരിസ്മാറ്റിക്‌ ആദ്ധ്യാത്മികതയില്‍ ഈന്നിയ യുവജന 'ഇനിഷ്യേറ്റിവ്‌' ആണ്‌ ജീസസ്‌ യൂത്ത്‌' എന്നിങ്ങനെയാണ്‌ മുന്നേറ്റത്തെ അന്ന്‌ നിര്‍വ്വചിച്ചത്‌. ഈ ശൃഖലയുടെ ജീവരക്തമാണ്‌ പുതുകാൽ വയ്പുകള്‍.

നമുക്കുമാത്രമല്ല ആത്മാവില്‍ പുതുജീവന്‍ ലഭിച്ച്‌ ഏതൊരു ക്രിസ്തുശിഷ്യനും സ്വന്ത ജീവിതത്തിലും താന്‍ ഇടപെടുന്ന മേഖലകളിലും പുതുകാര്യങ്ങള്‍ ഉണ്ടാകുക എന്നത്‌ പ്രധാനപ്പെട്ടതാണ്‌. കാരണം, ക്രിസ്തുവിലാകുമ്പോള്‍ ഞാന്‍ പുതു സൃഷ്ടിയാണ്‌ (2കൊറി 5:17), അവിടുന്ന്‌ എല്ലാം നവീകരിക്കുന്നു, പുതിയ ആകാശവും ഭൂമിയും നിര്‍മിക്കുന്നു (വെളി 21:5), തന്റെ സ്നേഹം ഓരോ പ്രഭാതത്തിലും പുതിയതാണ്‌ (വിലാ 3:23); പിതാവ്‌ ഇപ്പോഴും പ്രവര്‍ത്തന നിരതനാണ്‌, ഒപ്പം യേശുവും (യോഹ 5:17), ഫലത്തിൽ നിന്ന്‌ വൃക്ഷത്തെ തിരിച്ചറിയാം, നല്ല ഫലം കായ്ക്കുന്നില്ലെങ്കില്‍ അത്‌ മുറിച്ച്‌ അഗ്നിക്കിരയാക്കപ്പെടും (മത്താ 7:19,20). സമൃദ്ധമായ ജീവനുണ്ടാകാനും ആ ജീവന്‍ പുത്തന്‍ സൽപ്രവര്‍ത്തികളാൽ പ്രകടമാക്കാനുമാണ്‌ ഓരോ ക്രൈസ്തവനുമുള്ള വിളി.

“പക്ഷേ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒന്നു പാകപ്പെട്ടിട്ടു പോരേ ഈ പ്രവര്‍ത്തനങ്ങള്‍. പ്രാര്‍ത്ഥനയും വചന പഠനവുമില്ലാതെ പ്രവർത്തനങ്ങളുമായി ഓടിനടന്നവര്‍ ഇന്ന്‌ ബാക്കിയുണ്ടോ?” പുതുമയിലുള്ള വലിയ ഭ്രമം വ്യക്തിവളര്‍ച്ചയ്ക്കും മുന്നേറ്റത്തിന്റെ അച്ചടക്കത്തിനും തുരങ്കം വയ്ക്കും എന്നു ചിന്തിക്കുന്നവര്‍ വളരെയധികമുണ്ട്‌. മുന്നേറ്റത്തിന്റെ ആറുസ്തംഭങ്ങളില്‍ (സിക്സ്‌ പില്ലേഴ്‌സ്‌) ആദ്യമുള്ളവയോ അവസാനത്തെ രണ്ടെണ്ണമോ ഒരാളുടേ ജീവിതത്തില്‍ ആദ്യം വേരുറയ്ക്കേണ്ടത്‌? പൊതുവേ അന്തര്‍മുഖരായവരും ഒരു “ഇരുത്തം” വന്നവരും ആദ്യഭാഗം മാത്രം എന്നു വാദിക്കും എന്നാല്‍ കൂടുതല്‍ സാമൂഹ്യാഭിമുഖ്യമുളളവരും _പ്രവർത്തനക്ഷമരായ യുവാക്കളും അവസാന കാര്യങ്ങളുടെ പ്രാധാന്യം എടുത്തു പറയും. ഇവിടെ ഒരു ബാലന്‍സാണ്‌ അഭികാമ്യം. 1500 വര്‍ഷങ്ങള്ക്കു മുന്‍പ്‌ സന്യാസ ജീവിതത്തെക്കുറിച്ചെഴുതിയ വി. ബെനഡിക്ട്‌ പോലും “ഓറ എത്‌ ലബോറ്‌, പ്രാര്‍ത്തനയും പ്രവർത്തനവും കൈകോര്‍ത്തുപോകണം എന്നു പഠിപ്പിച്ചു. അത്‌ സന്യാസത്തെ കുറിച്ച്‌. രണ്ടാം വത്തിക്കാന്‍ കയൺസിലിനു ശേഷം ബാഹ്യ ലോകത്തിലുള്ള ക്രിസ്തീയ സാന്നിദ്ധ്യത്തിന്‌ ഈന്നല്‍ കൊടുക്കുന്ന സാക്ഷ്യ യുഗത്തിലെ ഒരു മുന്നേറ്റമായ ജീസസ്‌ യൂത്തി ഉള്‍വലിയുന്ന *പക്വത' വ്യക്തിയേയും കൂട്ടായ്മകളേയും സ്വാര്‍ത്ഥതയുടെ ആദ്ധ്യാത്മികതയിലേയ്ക്കും കൂടുതല്‍ സ്ഥാപന വൽക്കരണത്തിലേയ്ക്കും കൊണ്ടുപോകും. ഇവിടെ ആവശ്യം ജീസസ്‌ യൂത്തില്‍ എന്നും ചെയ്തിട്ടുള്ളതുപോലെ നല്ല ആദ്ധ്യാത്മിക ശിക്ഷണവും അനുദിന ശീലങ്ങളും വളരുന്നതിനൊപ്പം തന്നാലാകാവുന്ന പുതുകാര്യങ്ങൾ ചെയ്യാന്‍ ആദ്യം മുതലേ പ്രോത്സാഹനം കൊടുക്കുക എന്നതാണ്‌.

മുന്‍പു സൂചിപ്പിച്ച്‌ ഉത്കണ്ഠ അങ്ങനെ തള്ളികളയാവുന്നതല്ല. ജീസസ്‌ യൂത്ത്‌ പങ്കാളിത്തം കുറേ പ്രവര്‍ത്തനങ്ങളായിട്ട്‌ ചുരുങ്ങിയല്‍ അതിൽ വലിയ അപകടമുണ്ട്‌. (കിസ്തീയ ഏറ്റം പ്രധാനമായും സ്നേഹവും ഗാഡമായ ബന്ധങ്ങളുമാണല്ലോ. ഈ മുന്നേറ്റത്തിലും നാം ലഷ്യം വയ്ക്കുന്നത്‌ ഓരോ വ്യക്തിയുടേയും സ്നേഹത്തിലുള്ള വളര്‍ച്ച തന്നെ, യേശുവുമായി വളരുന്ന വ്യക്തി ബന്ധവും മറ്റുള്ളവരോടുള്ള ഹൃദ്യമായ സനഹൃദവും. ഈ ഉഈന്നലുകള്‍ തീര്‍ച്ചയായും മാറിപോകാൻ ഇടയാകരുത്‌. എന്നാല്‍ എല്ലാ സ്നേഹവും ഒരു 'ചടങ്ങായി' തീരുക മാനുഷീകം മാത്രം. അങ്ങനെ യേശുവുമായുള്ള സയഹൃദ നിമിഷങ്ങൾ *ചൊല്ലിക്കൂട്ടല്‍' പ്രാര്‍ത്ഥനയായും കൂട്ടായ്മ വികാരങ്ങളുണരാത്ത വിരസമായ നടപടി ക്രമമായും അധഃ:പതിക്കാന്‍ ഏറെ സാദ്ധ്യതയുണ്ട്‌. ഇതെല്ലാം ആരോ എന്നെ നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കകയാണെങ്കിൽ എന്റെ ക്രൈസ്തവ ജീവിതത്തിന്‌ വലിയ ആയുസുണ്ടാകാന്‍ ഇടയില്ല. അങ്ങനെ  സ്നേഹമില്ലെങ്കിൽ' (1 കോറി 13:1-3) തീര്‍ച്ചയായും ക്രിസ്തീയ വളര്‍ച്ച വികലമാകും.

എന്റെ ഒരു സ്വകാര്യ ആശ്ചര്യം ഏതു പുതുമയേയും സംശയദൃഷ്യയാ കാണുന്ന കേരളമണ്ണില്‍ നിന്ന്‌ ധാരാളം പുതുകാല്‍വയ്പുകൾക്ക്‌ തുടക്കം കുറിച്ച്‌ ജീസസ്‌ യൂത്ത്‌ മുന്നേറ്റം വളര്ന്നു പടര്ന്നു എന്നതിലാണ്‌. മാത്രമല്ല മൂന്നു നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിട്ടും ഈ കൂട്ടായ്മ കാലത്തിന്റെ മാറ്റങ്ങളോട്‌ പ്രത്യത്തരിച്ച്‌ ധാരാളം പുതു തുടക്കങ്ങള്‍ക്ക്‌ വേദിയാകുന്നു. പുതുമകള്‍ ച്രോത്സാഹിപ്പിക്കുന്ന ഈ മനോഭാവത്തിന്‌ ഒരു നല്ല അടിത്തറയുണ്ട്‌. ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയും കര്‍ത്താവിന്റെ (പ്രത്യേക പ്രതിനിധിയാണ്‌, അത്മാവു കുടികൊള്ളുന്ന, പ്രത്യേക വരദാനങ്ങളും കഴിവുകളും സിദ്ധിച്ച ശക്തമായ ഉപകരണം. മുന്നേറ്റത്തിൽ ഉള്ള, അല്ലെങ്കിൽ ഉണ്ടാകേണ്ട, ഓരോ വ്യക്തിയോടുമുള്ള ആദരവും ഈ അവബോധം വളര്‍ത്തുന്നതിനു നല്കുന്ന ബഹുമുഖമായ സഹായവുമാണ്‌ ജീസസ്‌ യൂത്തിനെ വൈവിധ്യമാര്‍ന്ന ഇനിഷ്യേറ്റിവുകളുടെ വിളനിലമാക്കുന്നത്‌. അത്‌ വ്യക്തികളുടെ ആദ്ധ്യത്മിക പുരോഗതിക്ക്‌ നല്ല പിന്‍താങ്ങലുമാകുന്നു.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)