മുന്നേറ്റത്തിന്റെ നൈയാമിക, ഭൗതിക, വിഭവ സംബന്ധമായ ക്രമീകരണങ്ങൾ (MJYR014)

മുന്നേറ്റത്തിന്റെ നൈയാമിക, ഭൗതിക,  വിഭവ സംബന്ധമായ ക്രമീകരണങ്ങൾ 

ജീസ്സസ്‌ യൂത്ത്‌ മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 5

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

ജീസസ്‌ യൂത്തിന്‌ ഒരു അന്തര്‍ദ്ദേശീയ കത്തോലിക്കാ മുന്നേറ്റമായുള്ള അംഗീകാരം പരിശുദ്ധ സിംഹാസനം 2016 മെയ്‌ മാസത്തില്‍ നല്‍കി. അതോടൊപ്പം  മുന്നേറ്റത്തിന്റെ പ്രവര്‍ത്തനമാര്‍ഗ്ഗരേഖയാകേണ്ട സ്റ്റാറ്റ്യൂട്ടും അംഗീകരിച്ചു നല്‍കി. വത്തിക്കാന്‍ അംഗീകരിച്ചു നല്‍കിയിരിക്കുന്ന ഈ നിയമാവലി ഇംഗ്ലീഷ്‌ ഭാഷയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഒരു ആമുഖവും 13 ശീര്‍ഷകങ്ങളില്‍ 79 ഖണ്ഡികകളായാണ്‌ ഇത്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ഈ നിയമാവലിയുടെ പ്രധാന വിഷയങ്ങള്‍ കഴിഞ്ഞ കുറച്ചു ലക്കങ്ങളിലായി ഈ പഠക്തിയില്‍ നമ്മൾ അടുത്തു മനസിലാക്കുകയായിരുന്നു. ഈ ലേഖനത്തിൽ  ഈ മാര്‍ഗ്ഗരേഖയുടെ അവസാനഭാഗം ചര്‍ച്ചാവിഷയമാക്കുന്നു. ആദ്ധ്യാത്മിക മുന്നേറ്റങ്ങൾ ചിലപ്പോഴെങ്കിലും വിട്ടുപോകാന്‍ സാദ്ധ്യതയുള്ള ചില ലവ്കിക കാര്യങ്ങളിൽ വേണ്ട ചില ക്രമീകരണങ്ങളാണ്‌ 10 മുതല്‍ 13 വരേയുള്ള നാല്‌ ശീര്‍ഷകങ്ങളില്‍ പ്രതിപാദിക്കുന്നത്‌. ഈ നാലുകാര്യങ്ങൾ യഥാക്രമം, മുന്നേറ്റത്തിന്റെ ആസ്തികൾ കൈകാര്യംചെയ്യുന്നത്‌, ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളിലെ ഓഡിറ്റ്‌, അസ്സോസിയേഷന്റെ വിഘടനം, നിയമാവലിയുടെ ഭേദഗതി വരുത്തല്‍ എന്നിവയാണ്‌.

ജീസസ്‌ യൂത്ത്‌ മുന്നേറ്റം ഔപചാരികമായി അംഗീകരിക്കപ്പെട്ടതോടെ അതിന്‌ ഒരു നൈയ്യാമിക വ്യക്തിത്വം കൈവന്നിരിക്കുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഈ അംഗീകാരത്തോടെ നിയമാനുസാരം സഭയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിച്ചിരിക്കുന്നു. സ്റ്റാറ്റ്യൂട്ടിൽ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം മുന്നേറ്റത്തിനു സ്വന്തമായി വസ്തുവകകള്‍ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും സ്വാതന്ത്യം ലഭിച്ചിരിക്കുന്നു.   

 അന്തര്‍ദ്ദേശീയ കയൺസിലിന്റെ കോഓര്‍ഡിനേറ്റര്‍ക്കാണ്‌ മുന്നേറ്റത്തിന്റെ വസ്തുവകകൾ കൈകാര്യംചെയ്യുന്നതിനുള്ള ഉത്തരവാദിത്വം. ഫിനാന്‍സ്‌ കോഓര്‍ഡിനേറ്ററുടെ സഹായത്തോടെ കൗണ്‍സില്‍ അംഗീകരിച്ച വാര്‍ഷിക ബജറ്റിന്‌ അനുസൃതമായി അദ്ദേഹം അതു നിര്‍വ്വഹിക്കുന്നു.

മുന്നേറ്റത്തിന്റെ സാമ്പത്തീക കഛക്രമീകരണങ്ങള്‍ക്കായി കൗൺസിൽല് കോഓര്‍ഡിനേറ്റര്‍, ഫിനാന്‍സ്‌ കോഓര്‍ഡിനേറ്റര്‍, മറ്റു രണ്ട്‌ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു ഫിനാന്‍സ്‌ ടീം ഉണ്ടായിരിക്കും. അന്തര്‍ദ്ദേശീയ കയൺസിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം കീഴ്‌ കയണ്‍സിലുകള്‍ ആ തലങ്ങളിലെ സാമ്പത്തികകാര്യങ്ങള്‍ ക്രമീകരിക്കാന്‍. എല്ലാ കയണ്‍സിലുകളും ഓരോവര്‍ഷവും സാമ്പത്തിക കാര്യങ്ങളെപറ്റിയുള്ള റിപ്പോര്‍ട്ട്‌ തൊട്ടടുത്ത ഉപരി കയണ്‍സിലിനു നല്‍കേണ്ടതുമാണ്‌. ഓരോ സാധാരണ അംഗവും തങ്ങളുടെ കഴിവിനനുസൃതമായി മുന്നേറ്റത്തിന്റെ ധനപരമായ ആവശ്യങ്ങൾക്കായി സമ്പത്തിക സഹായം നൽകേണ്ടതാണ്‌.

ഓരോ കൗണ്‍സിലും തങ്ങളുടെ കണക്കുകള്‍ ഓഡിറ്റ്‌ ചെയ്യാന്‍ മൂന്ന്‌ അംഗങ്ങളടങ്ങുന്ന ഒരു സമിതിയെ ഓരോവര്‍ഷവും തെരഞ്ഞെടുക്കേണ്ടതാണ്‌. ഇവര്‍ക്കായിരിക്കും കൗൺസിലിന്റെ ആഭ്യന്തര ഓഡിന്റെ ഉത്തരവദിത്വം.

ആവശ്യമായിവരുകയാണെങ്കില്‍ എപ്രകാരമാണ്‌ ഈ മുന്നേറ്റം പിരിച്ചുവിടേണ്ടതെന്നും സ്റ്റാറ്റ്യൂട്ട്‌ വ്യക്തമാക്കുന്നു. അന്തര്‍ദ്ദേശീയ അസംബ്ലിയാണ്‌ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതി. അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലുമായി മുൻ ചര്‍ച്ചകള്‍ നടത്തിവേണം ഈ നടപടി സ്വീകരിക്കാന്‍. ഈ തീരുമാനത്തിന്‌ അന്തര്‍ദ്ദേശീയ അസംബ്ലിയുടെ നാലില്‍മുന്നു ഭൂരിപക്ഷം വേണ്ടിവരും. ഇപ്രകാരം ഒരു വിഘടന നടപടിയുണ്ടായാല്‍ മുന്നേറ്റത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ മറ്റൊരു അല്‍മായ സംഘത്തിനു നല്‍കാന്‍ അന്തര്‍ദ്ദേശീയ കൗൺസിലിനു അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കാൽ കൗൺസിലുമായി ചര്‍ച്ചചെയ്തു തീരുമാനിക്കാം. കത്തോലിക്കാ സഭയോടു വിശ്വസ്ഥത പുലര്‍ത്തുന്നതും സുവിശേഷവല്‍ക്കരണത്തിനു സമര്‍പ്പിതമായതുമായ ഒരു അല്‍മായ പ്രസ്ഥാനമായിരിക്കണം അത്‌.

ഈ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളോടെയാണ്‌ ജീസസ്‌ യൂത്ത്‌ നിയമാവലി അവസാനിക്കുന്നത്‌. അന്തര്‍ദ്ദേശീയ കണ്‍സില്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ അംഗീകാരം നല്‍കേണ്ടത്‌ അന്തര്‍ദ്ദേശീയ അസംബ്ലിയാണ്‌. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വേണം അത്‌ അംഗീകരിക്കാന്‍. അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകരത്തോടെ മാത്രമേ ഈ ഭേദഗതികള്‍ നടപ്പിൽ വരുകയുള്ളൂ. ഈ സ്റ്റാറ്റട്ടുകള്‍ മറ്റുഭാഷകളിലേയ്ക്ക്‌ തര്‍ജ്ജമചെയ്യപ്പെടാമെങ്കിലും ഇംഗ്ലീഷ്‌ ഭാഷയിലെ പതിപ്പായിരിക്കും അധികാരിക രേഖ.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)