വചന വഴിയില്‍ ജീസസ് യൂത്ത് (MJYR038)
വചന വഴിയില്‍ ജീസസ് യൂത്ത്
(By Dr. Edward Edezhath - Published in Kairos Malayalam in 2018)
അനുദിന വചന വായനയ്ക്കുള്ള ഒരു പ്ലാനോടുകൂടിയാണ് ഞാന്‍ ആദ്യമായി പങ്കെടുത്ത നവീകരണ വാരാന്ത്യ പരിപാടി അവസാനിച്ചത്. സെമിനാര്‍ നയിച്ച വൈദികന്‍ മുന്നോട്ടുവച്ച ലഘു നിര്‍ദ്ദേശം ഇതായിരുന്നു. ദിവസവും വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ ഭാഗമായി വിശുദ്ധ ഗ്രന്ഥത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങളില്‍ നിന്ന് ഓരോഭാഗം വായിക്കുക: പഴയ നിയമം, യേശുവിന്റെ ജീവിതം, ആദ്യകാല സഭയുടെ ജീവിതം എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലും നിന്ന് ദിവസവും വായിക്കാനും ധ്യാനിക്കാനും ശ്രമിക്കുക. കൂടാതെ തുടര്‍ച്ചായായ ഒരു വചന പഠന വായനയ്ക്കും സമയം കണ്ടെത്തുക. ബോംബേയില്‍ നിന്നെത്തിയ അച്ചന്റെ ലളിതമായ വചന വായനാ ശൈലി ഞങ്ങളില്‍ പലരും കൃത്യമായി പിഞ്ചെന്നു.
യുവജനങ്ങളെ എങ്ങനെ വചനത്തെ സ്‌നേഹിക്കുന്നവരും വചനത്തിൽ ജീവിക്കുന്നവരുമാക്കാം എന്നത് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നിര്‍ന്തര വെല്ലുവിളിയാണ്. വചനം ഓരോ യുവാവിന്റേയും യുവതിയുടേയും *പാദത്തിനു വിളക്കും പതയില്‍ പ്രകാശവും' ആയിത്തീരാൻ അന്നും ഇന്നും എത്രയോ പൂതുചിന്തകളും ക്രിയാത്മക സമീപനങ്ങളും!കരിസ്മാറ്റിക് നവീകരണത്തിന്റെ തനതു ശൈലിയിൽ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ പ്രധാന പഠനങ്ങളെല്ലാം ബൈബിള്‍ അധിഷ്ഠിതമാണ്. ക്ലാസുകളില്‍ വചന ഭാഗങ്ങള്‍ പരാമര്‍ശിക്കുന്നതും ബൈബില്‍ തുറന്ന് അത് കണ്ടെത്തി വായിക്കുന്നതും വിശുദ്ധ ഗ്രന്ഥവുമായി പരിചയപ്പെടുന്നതിനുള്ള ഒരു കുറുക്കുവഴി തന്നെ. വചന ഭാഗങ്ങളും ഗ്രന്ഥങ്ങളും സൂചിപ്പിക്കുമ്പോള്‍ മുന്നേറ്റത്തില്‍ ആദ്യമായി വരുന്നവര്‍ പരിഭ്രമിച്ച് ആദ്യന്തം പേജുമറിക്കുന്നതും കുറേ നാളക്കുശേഷം ഏറെ പരിചിതരായി ആ ഭാഗങ്ങള്‍ കണ്ടെത്താന്‍ പ്രാപ്തി നേടുന്നതും രസകരമായ കാഴ്ചകളാണ്. കാലം മാറിയപ്പോള്‍ വന്ന ഒരു സുന്ദരമായ മാറ്റം മൊബൈല്‍ ഫോണിലെ ബൈബില്‍ വായനയാണ്. വീഞ്ഞ് പുത്തന്‍ തോൽക്കുടത്തിലായി. കൂടുതല്‍ എളുപ്പവും വലിയ ആഴങ്ങൾ തേടാനുള്ള സാദ്ധ്യതതും ഈ ഡിജിറ്റല്‍ സമീപനം സാദ്ധ്യമാക്കി എന്നതും അതിന്റെ നല്ല വശങ്ങള്‍.
വചന പരിചയത്തിനുള്ള മുന്നേറ്റത്തിലെ മറ്റൊരു സുപ്രധാന വഴി പാട്ടുകളാണ്. ഇംഗ്ലിഷിലും മലയാളത്തിലും വചനം പരിചയപ്പെടാനും ഓര്‍ത്തുവയ്ക്കാനും ഈ പുതുതലമുറയിലെ പാട്ടുകൾ സാദ്ധ്യതയൊരുക്കി. വചനത്തിന് താളവും രാഗവും പകര്‍ന്നതാണല്ലോ നല്ല ജീസസ് യൂത്ത് ഗാനങ്ങള്‍. കൂട്ടത്തില്‍ ഇന്ന് (ഗ്രാഫിക് കലയും വീഡിയോ സങ്കേതങ്ങളും ഒത്തു ചേര്‍ന്നപ്പോൽ വചന പരിചയം കുറേകൂടെ രസകരമായി.
അല്പം ജീസസ് യൂത്ത് ചരിത്രം
കേരളത്തിലെ നവികരണം വളര്‍ന്നുവന്ന എഴുപതുകളുടെ അവസാനത്തിൽ കരിസ്മാറ്റിക് ധ്യാനങ്ങളിലെ ബൈബിള്‍ അധിഷ്ടിത പ്രഘോഷണം വചനത്തോടുള്ള ഒരു പുതു പരിചയം വളര്‍ത്തി. 1977 ൽ കിഴക്കേടം അച്ചന്‍ ഞങ്ങളിൽ കുറേപേരെ വിളിച്ചുകൂട്ടി 'ലൈഫ് ഇൻ ദ് സെമിനാര്‍' എങ്ങനെ നടത്താം എന്നതിന് ഒരാഴ്ച നീണ്ടുനിന്ന പരിശിലനം നല്‍കി. കേരളത്തിലെ ആദ്യകാല ധ്യാന പ്രഘോഷകരെല്ലാം ആ പരിശീലനത്തോടെ പ്രഘോഷണം ആരംഭിച്ചു.
ആലുവാ സെമിനാരിയില്‍ അന്നുണ്ടായിരുന്ന സ്പാനിഷ് കര്‍മലീത്താ വൈദികരായ ഡോമിനിക് അച്ചനും മാര്‍സലീനോ അച്ചനും യുവജനങ്ങളെ നവീകരണ ചൈതന്യത്തില്‍ വളര്‍ത്തുന്നതിന് ഏറെ താല്ലര്യമെടുത്തു. മാര്‍സലീനോ അച്ചന്‍ കാമ്പസ് ധ്യാനങ്ങളും തുടര്‍ ബൈബിള്‍ പഠനങ്ങളും ചര്‍ച്ചകളും ഒരുക്കിയപ്പോള്‍ ഡോമിനിക്ക് അച്ചന്‍ പുതു വചന പഠന സങ്കേതങ്ങളാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം പരിചയപ്പെടുത്തിയ 'സെറന്റിപ്പിറ്റി' വചന പ്രകാശന രീതിയും ഗ്രൂപ്പ് വിചിന്തനവുമെല്ലാം ഞങ്ങൾക്കെല്ലാം ബൈബില്‍ പഠനത്തിന് ഏറെ സഹായം നല്‍കി.
ആദ്യ യുവജന സംഗമം 1978 ൽ നടന്നതിനു ശേഷം വചന പഠനത്തിനായുള്ള വലിയ താല്പര്യം അനേകര്‍ പ്രകടിപ്പിച്ചു. അങ്ങനെ 1979 ൽ ഒരാഴ്ച നിണ്ട ഒരു ബൈബില്‍ ക്യാമ്പ് ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസിന്റെ പ്രത്യേക താല്ലര്യത്തിൽ സംഘടിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആസ്പദമാക്കി നടത്തിയ ആ നല്ല പഠന പരിപാടിയില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന രംഗങ്ങള്‍ ഏറേ പാണ്ഡിത്യവും വിശുദ്ധിയുടെ പരിമളമുള്ള ലാളിത്യവും ഒത്തുചേര്‍ന്ന കനീഷ്യസ് തെക്കേക്കര അച്ചന്റെ ക്ലാസുകളാണ്. ഞങ്ങളിൽ അനേകര്‍ക്ക് എങ്ങനെ വചനം വായിക്കണം പഠിക്കണം എന്നതിന്റെ നല്ല ചൂണ്ടുപലകയായിരുന്നു ആ ക്യാമ്പ്.
അതിനിടെ ഫാ. ഫിയോയുടെ പ്രത്യേക താല്ലര്യത്തിൽ റൂഫസ് അച്ചന്റെ നല്ല സഹകരണത്തോടെ ബോംബേ ബൈബിള്‍ കോളേജ് ആരംഭിച്ചു, അവിടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന താമസിച്ചുള്ള പഠന പരിപാടിയും. ആദ്യബാച്ചിൽ തന്നെ ആലീസ്‌കുട്ടി അതില്‍ പങ്കെടുത്തു, തുടര്‍ന്ന് മുന്നേറ്റത്തിന്റെ ആദ്യകാല നേതൃത്വത്തിൽ വന്ന പലരും ആ സമഗ്ര വചനാധിഷ്ടിത പഠനത്തിലൂടെ കടന്നുപോയി.
ഫസ്റ്റ് ലൈന്‍ ഗ്രൂപ്പ് 1983 ൽ തുടങ്ങിയപ്പോള്‍ എല്ലാവരും ആഗ്രഹിച്ച ഒരു കാര്യമായിരുന്നു കൂടുതല്‍ വചന പഠന അവസരങ്ങള്‍ ഉണ്ടാകണം എന്നത്. മൈക്കൾ കാരിയമറ്റം അച്ചന്‍ ഏറെ താലുര്യത്തോടെ മാര്‍ഗ്ഗനിര്‍ദ്ദേശം നൽകി. താമസിയാതെ ഒരു ബൈബിള്‍ കറസ്പോണ്ടന്‍സ് കോഴ്‌സിന് തുടക്കം കുറിച്ചു. ഒരുവര്‍ഷം നീണ്ട വിദൂര പഠനവും, പ്രാദേശീക ഗ്രൂപ്പ് ചര്‍ച്ചകളും, വര്‍ഷാന്ത്യ ബൈബില്‍ ക്യാമ്പും ഒക്കെ ഒത്തുചേര്‍ന്നതായിരുന്നു ആ പരിശീലനം.
1985 ഓടെ പല മിനിസസ്റത്റികളായി വൈവിധ്യമാര്‍ന്ന പരിശീലനങ്ങളായി. വചന പഠനവും പുതു രൂപഭാവങ്ങള്‍ പ്രാപിച്ചു. എല്ലാ പരിശീലനങ്ങളുടേയും ഒരവിഭാജ്യഭാഗമാണ് വചനം എങ്ങനെ പഠിക്കണം എന്നതിനുള്ള പരിശീലനങ്ങളും ഒപ്പം വൈവിധ്യമാര്‍ന്ന വചന സ്വാംശീകരണ ചെപ്പടിവിദ്യകളും. അറിയാതെതന്നെ വചനം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഈ പലരീതികള്‍ സഹായിക്കുന്നു എന്നതാണ് ഇവയുടെ ഗുണം.
1992 മുതല്‍ മുന്നേറ്റത്തില്‍ ആരംഭിച്ച ഫുള്‍ടൈമര്‍ഷിപ്പ് പരിശീലനം വചന പഠനത്തിനും വചനം പങ്കവയ്ക്കുന്നതിനും ജീസസ് യൂത്തില്‍ കൂടുതല്‍ സാദ്ധ്യതകൾ ഒരുക്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട പരിശീലനം ബൈബിളിനെ വിവിധ രീതികളില്‍ സമീപിക്കുന്നതിന് വേദിയൊരുക്കുന്നു. ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തന മേഖലയിലെ തുടര്‍ രൂപീകരണം ബൈബിള്‍ അധിഷ്ടിത ജീവിത ശൈലി ആഴപ്പെടാനും സഹായിക്കുന്നു.
തലശ്ശേരി സോണ്‍ 1998 ൽ ഒരുക്കിയ സമരിയ '93 ഏറെ വ്യത്യസ്തമാക്കിയത വചനത്തിന്റെ ആഴങ്ങളും സാമൂഹ്യ പ്രതിബദ്ധതയുടെ സാദ്ധ്യതകളും ഒന്നിച്ചു കൊണ്ടുവന്നതിലൂടെയാണ്. ഇത് കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്ത് നേതൃത്വത്തിനും പുത്തന്‍ വചന വെല്ലുവിളി ഉയര്‍ത്തി.
പുതു സഹ്രസാബൃത്തില്‍ ജീസസ് യൂത്തിന്റെ വചന പഠന സംരംഭത്തിൽ മറ്റൊരു നാഴികകല്ലുകുടിയുണ്ടായി. കേരളാ ടീമിന്റെ വലിയ താല്ലര്യത്തില്‍ ബെര്‍ളി ഏണസ്റ്റിന്റെ നല്ല നേതൃത്വത്തില്‍ *“തേജസ്?' എന്ന പേരിൽ വചന പഠന സംരംഭം ആരംഭിച്ചു. മാസംതോറും വാരാന്ത്യ പഠന ക്യാമ്പും തുടര്‍ പരിശീലനങ്ങളും ഉള്‍കൊണ്ട ഒരു വര്‍ഷം നീളുന്ന കോഴ്സായിരുന്നു പ്രധാന പരിപാടി. ബൈബിള്‍ കലണ്ടര്‍, മാസം തോറുമുള്ള വിചിന്തന ലഘുലേഖകള്‍, ബൈബിള്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങി ക്രിയാത്മകമായ പല കാൽ വയ്പുകളും തേജസിന്റെ ആഭിമുഖ്യത്തില്‍ തുടരുന്നു.
2007 ല്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥന മുന്നേറ്റത്തിൽ അവതരിപ്പിക്കപ്പെട്ടു. വചനാധിഷ്ടിതമായ പ്രാര്‍ത്ഥനയ്ക്കും ഗ്രൂപ്പിലെ വിചിന്തനത്തിനും ഈന്നല്‍ കൊടുക്കുന്നതാണ് ഈ പ്രാര്‍ത്ഥനാ രീതി. 2013 മുതല്‍ മാസംതോറും ആഘോള മുന്നേറ്റത്തിനു മുഴുവന്‍ വിചിന്തനത്തിനായി ഒരു വചന ഭാഗം നിര്‍ദ്ദേശിക്കുന്ന രീതി ജീസസ് യൂത്തിൽ ആരംഭിച്ചു. സ്വയം പഠനത്തിനും ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്കും സഹായകമായി ആ വചന ഭാഗത്തെ ആസ്പദമാക്കി പ്രത്യേകം തയ്യാറാക്കി ഇറക്കുന്ന ഒരു വിചിന്തനവും ഇന്ന് കൃത്യതയോടെ മുന്നേറ്റത്തിൽ മുഴുവന്‍ എത്തുന്നുണ്ട്.
ജീസസ് യൂത്തി വചന താല്പര്യം ഇന്ന് വൈവിധ്യമാര്‍ന്ന് സാദ്ധ്യതകളോടെ വളരുന്നു. കൈയ്യില്‍ കരുതുന്ന വചന്റ്രന്ഥം ഇന്ന് കാണാതായി, പക്ഷേ കയ്യിലെ ഫോണിൽ ബൈബിൾ വായിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. പുത്തന്‍ വചന പഠന *ആപ്പുകള്‍* ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നു. വാട്ട്‌സ് ആപ്പിൽ പുതു വചന സംരംഭങ്ങൾ തുടങ്ങുന്നു. ജീസസ് യൂത്ത് പരിപാടികളില്‍ ബൈബിൾ സിനിമകളും വീഡിയോകളും കൂടുതലായി ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല, വചനം വായിക്കുകയും കാണാതെ പഠിക്കുകയും ചെയ്താൽ മാത്രം പോര, അത് ജീവിക്കേണ്ടതെങ്ങനെ എന്ന് ചോദ്യം കൂടുതലായി ഇന്ന് ഉയരുന്നു. ഈ സംസ്കാരം വളരട്ടെ!
Comments
Post a Comment