മിനിമലിസം - എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം? (MJYR054)

 മിനിമലിസം - എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം?

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

 "എനിക്ക് നാല് കുട്ടികളാണ്. രണ്ടാമൻ ഒരു ജീസസ് യൂത്ത്. അവനെക്കുറിച്ച് എനിക്കൊരു ആകുലത ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ അവന് ശ്രദ്ധ പോരാ എന്ന് എനിക്കൊരു തോന്നൽ. എന്നാൽ ഇപ്പോൾ ഞാൻ അവൻറെ ഭാഗം ഞാൻ മനസ്സിലാക്കുന്നു. ആ ശൈലിയിൽ ഒരു ലാളിത്യവും ആഴവും ഉണ്ട്. സ്നേഹവും സന്തോഷവും ഉള്ള ഒരു ജീവിതം അവനുണ്ട്.  അതല്ലേ ഏറ്റവും വലുത്."

ജീസസ് യൂത്തിൽ സജീവരായവർ പലരും ദൗത്യനിർഭരമായ ഒരു മിനിമലിസം പരിശീലിക്കുന്നവരാണ്. എന്താണ് മിനിമലിസം?  എനിക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം കൊണ്ട് ജീവിക്കാനുള്ള ഒരു ശ്രമം. അതോടൊപ്പം എന്റെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ കൈവിടുകയും ചെയ്യുന്ന ഒരു രീതി. ഇങ്ങനെയുള്ള ജീവിതത്തിന് നല്ലൊരു ഫോക്കസ് ഉണ്ടാകും. അത് വലിയോരു ആന്തരിക സ്വാതന്ത്ര്യവും ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ആസ്വദിക്കുന്ന ഒരു രീതി ഉണ്ടാക്കുകയും ചെയ്യും.

കുറവ് എന്ന ധാരാളിത്തം

 പിശുക്കിനെ സംബന്ധിച്ച്, അതായത് വേണ്ട കാര്യങ്ങൾക്കു പോലും പണം ചെലവഴിക്കാനുള്ള മടിയെ കുറിച്ചാണോ നാം ഈ പറയുന്നത്?  അല്ല. മിനിമലിസം എന്നാൽ ലാളിത്യത്തോടെയുള്ള ജീവിതമാണ്. അത് കൊടുക്കുന്നതിനുള്ള ആനന്ദവുമാണ്. ഔദാര്യവും സന്തോഷവുമാണ് ഇതിൻറെ ഹൃദയഭാഗം.

"ഇക്കാലത്ത് ജീവിതം ഗൗരവപൂർവ്വം എടുക്കുന്ന പലരുടെയും ആപ്തവാക്യം 'കുറവിലെ ധാരാളിത്തം' എന്നതാണ്.  ഒരുവിധത്തിൽ ചുറ്റുപാടും കാണുന്ന ജീർണതയുടെ ഒരു സംസ്കാരത്തിനും  ഉപയോഗിച്ച് തള്ളുന്ന ഒരു ജീവിതശൈലിക്കും എതിരെ ഉള്ള ഒരു പ്രതികരണമാണിത്." നല്ലൊരു ജെ-വൈയുടെ വാക്കുകൾ. "എന്നാൽ എൻറെ കാര്യത്തിൽ അതുമാത്രം ആയിരുന്നില്ല. ക്രിസ്തുവുമായുള്ള എൻറെ കണ്ടുമുട്ടൽ മൂല്യങ്ങൾ എല്ലാം മാറ്റി മറിച്ചു.  മുൻപ് 'ജീവിത വിജയം' ആയിരുന്നു പ്രധാനം;  ഇപ്പോൾ ക്രിസ്തുവിലുള്ള സന്തോഷമായി ഏറ്റം മുന്നിൽ. കൂട്ടത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങളും ഞാൻ കാണാൻ തുടങ്ങി. പിന്നെ, കൊടുക്കുന്നതാണ് സ്വീകരിക്കുന്നതിനേക്കാൾ നല്ലത് എന്നൊരു ചിന്തയും. എൻറെ ജീവിതത്തിൽ അതെല്ലാം ഒരു സന്തോഷാനുഭവമായി തീർന്നു."

മുന്നേറ്റത്തിന്റെ നല്ലൊരു പ്രത്യേകത അതിന്റെ എല്ലാ കാലഘട്ടങ്ങളിലും മിനിമലിസത്തിൽ ജീവിക്കുന്ന നല്ല മാതൃകകൾ ഉണ്ടായിരുന്നു എന്നതാണ്.  ആദ്യകാലം മുതൽ പള്ളിവാതുക്കൽ അച്ചൻ ചെറുപ്പക്കാരെ വെല്ലുവിളിക്കുന്നത് ഞാനോർക്കുന്നു.  "കൊടുക്കുന്നതിനെ കുറിച്ച് ബൈബിൾ പറയുന്നത് എന്താണ്? എന്തു മാത്രം കൊടുക്കണം?" മിക്കവരും ഉത്തരം പറയും 10 ശതമാനം, ദശാംശം.  "അല്ല അത് പഴയനിയമ പഠനമാണ്. സ്നാപകയോഹന്നാൻ പോലും 50 ശതമാനത്തെ കുറിച്ച് പറയുന്നു; രണ്ടുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ. എന്നാൽ യേശു മുഴുവൻ കൊടുക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നെ പിൻചെല്ലാൻ ആഗ്രഹിക്കുന്നവൻ ഉള്ളത് വിറ്റ് പാവങ്ങൾക്ക് കൊടുത്ത എൻറെ പിന്നാലെ വരട്ടെ എന്നാണ് യേശു പറയുന്നത്. ഉപസംഹാരമായി അച്ചൻ ഇങ്ങനെ പറയും, നാം ദൈവദാനങ്ങളുടെ സൂക്ഷിപ്പുകാർ മാത്രം ആണ്; യഥാർത്ഥ അവകാശികൾ ആവശ്യത്തിൽ ഇരിക്കുന്നവരാണ്."

വെല്ലുവിളി ഉയർത്തുന്ന മറ്റൊരു പ്രധാന വ്യക്തിത്വം ആലിസ്‌ക്കുട്ടി ആയിരുന്നു.  "എൻറെ വരുമാനം ആവശ്യത്തിൽ ആയിരിക്കുന്ന അവരുടേതാണ്" ഒരു പ്രൊഫസറായി ജോലി ചെയ്യുന്ന കാലത്ത് ആലീസ് പറയുമായിരുന്നു. തൻറെ അത്യാവശ്യ ചിലവുകൾ കഴിച്ച് ബാക്കിയുള്ളത് മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുകയും ആയിരുന്നു പതിവ്. താമസിച്ചിരുന്നത് ഏറെ ലളിതമായ ഒരു ഭവനത്തിലായിരുന്നു അവിടെയും കൂട്ടിന് പലരും ഉണ്ടാകുമായിരുന്നു. ഇവ ചില ആദ്യകാല മാതൃകകൾ. മുന്നേറ്റം അതിൻറെ യാത്ര തുടരുമ്പോൾ ലാളിത്യത്തിൽ ജീവിക്കുകയും കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന അനേകർ വളർന്നു വരുന്നു എന്നത് ഏറെ സന്തോഷം പകരുന്നു.

ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ, "ആ പ്രാചീന പാഠം നാം കിയ്യേൽക്കണം. . . "പരിമിതമായത് ധാരാളം" എന്നുള്ള ഒരു ബോധ്യമാണ് അത്.  ഇടമുറിയാതെ ഒഴുകുന്ന ഉപഭോഗ വസ്തുക്കൾ നമ്മുടെ ഹൃദയത്തെ  വിസ്മയിപ്പിക്കും. ഒപ്പം ജീവിതത്തിലെ ഓരോ കൊച്ചു കാര്യങ്ങളും ചെറു നിമിഷങ്ങളും ആസ്വദിക്കുന്നതിൽ നിന്ന് അത് നമ്മെ തടസ്സപ്പെടുത്തുകയും ചെയ്യും" (ലാവ്ദാത്തോ സി 222)

ഇതുതന്നെ യഥാർത്ഥ ക്രിസ്തീയത  

ശരിയായ മിനിമലിസം അതായത് ഭൗതിക വസ്തുക്കളുടെ ആകർഷണത്തിൽപെട്ടു പോകാതെ ആഢംബരത്തിൽ നിന്ന് പിന്തിരിഞ്ഞ്  പിന്തിരിയുക എന്നത് യഥാർത്ഥ ക്രിസ്തീയ പ്രതിബദ്ധതയുടെ അടയാളമാണ്. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ ധനവാനാകാൻ ആഗ്രഹിക്കുന്നവൻ അപകടങ്ങളിലും നാശത്തിലും അകപ്പെടാൻ ഏറെ സാധ്യതയുണ്ട്. എന്തുകൊണ്ടെന്നാൽ "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം" (1 തിമോ 6:9). വലിയ ലാളിത്യത്തിന്റെ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. "ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ട് നമുക്ക്  തൃപ്തിപ്പെടാം". കാരണം തന്റെ നാഥനായ ക്രിസ്തുവും ഏറെ ദരിദ്രനായാണ് ജീവിച്ചത്.  തൻറെ ശിഷ്യരെ ലാളിത്യത്തോടെ ജീവിക്കാൻ അവിടുന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ജീസസ് യൂത്ത് ശൈലിയുടെ ഒരു പ്രധാന പ്രചോദനം വിശുദ്ധ ഫ്രാൻസിസ് ആണല്ലോ. സൗന്ദര്യവും സന്തോഷവും കൂട്ടത്തിൽ ലാളിത്യവും വിളയുന്ന ഒരു ജീവിതശൈലിക്ക് അദ്ദേഹമാണ് മാതൃക.  ഫ്രാൻസിസ് എന്ന യുവാവ് 1208 മുതൽ തന്നെ ജീവിതം പൂർണമായി ദാരിദ്ര്യത്തിനും സുവിശേഷ പ്രഘോഷണവും ആയി ഉഴിഞ്ഞുവെച്ചു.  അദ്ദേഹത്തിൻറെ ശൈലി അക്കാലത്തെ അനേകരെ പിടിച്ചുകുലുക്കി. മാത്രമല്ല ഈ കാലയളവിൽ പോലും ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ അദ്ദേഹം ലാളിത്യത്തിന് മാതൃകയായി തുടരുകയും ചെയ്യുന്നു.

മിനിമലിസം ജീസസ് യൂത്തിന് ഏറെ പ്രധാനം

മിഷൻ യാത്രയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട തൻറെ ശിഷ്യന്മാർക്ക് യേശുവിൻറെ ചില പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. "നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്. യാത്രയ്ക്ക് സഞ്ചിയോ സഞ്ചിയോ രണ്ട് ഉടുപ്പോ ചെരുപ്പോ വടിയോ കൊണ്ടുപോകാരുത്".  ദൗത്യ യാത്രയ്ക്ക് കുറച്ച് സാമഗ്രികളേ പാടുള്ളൂ. ഉപഭോഗ ശൈലിക്കു പ്രാധാന്യമുള്ള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ ആവശ്യങ്ങൾ വേഗത്തിൽ വർദ്ധിക്കുന്നു ഒപ്പം ഏറെ പുതിയ വസ്തുവകകൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിനിടെ കൂടുതൽ കൂടുതൽ  കൈക്കലാക്കുക എന്നുള്ളത് സ്വാഭാവികം മാത്രം. ഇതിൻറെ നടുവിൽ "വൈരുദ്ധ്യത്തിൽ അടയാളമായി" ചില മനുഷ്യർ അത്യാവശ്യം. വേണ്ടവ മാത്രം വാങ്ങിക്കാനും അത്യാവശ്യമില്ലാത്ത കളയാനും തയ്യാറാകുന്ന ഈയൊരു മനോഭാവം കൂട്ടത്തിൽ പരിഗണനയും പങ്കുവയ്ക്കലും നിറയുന്ന ഒരു സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്യും.  ദരിദ്രരുടെയും ആവശ്യത്തിൽ ആയിരിക്കുന്ന അവരുടെയും ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കാനും ഇത് സഹായിക്കുന്നു.

മൂന്നുവർഷം മുമ്പ് കുവൈറ്റിൽ നിന്നുള്ള കുറച്ച് ജീസസ് യൂത്ത് ഒരു ചർച്ചയ്ക്കായി ഒത്തുകൂടി. അവർ പറഞ്ഞത് "ഞങ്ങളുടെ വീടുകളിൽ ഏതയോ നല്ല ഉടുപ്പുകൾ ഉപയോഗിക്കാതെ ഇരിക്കുന്നു. അവ ആവശ്യക്കാരായ കുടുംബങ്ങളുമായി പങ്കു വയ്ക്കാനായെങ്കിൽ!"   ഇത് പുതിയ ഒരു ശുശ്രൂഷയുടെ തുടക്കമായി. "ജീസസ് യൂത്ത് ഡ്രസ്സ് കളക്ഷൻ മിഷൻ" അനേകം കുടുംബങ്ങൾ സ്വയം ചോദിക്കാൻ തുടങ്ങി 'മറ്റുള്ളവർക്ക്‌ കൊടുക്കാനായി എൻറെ വീട്ടിൽ എന്താണ് ഉള്ളത്' അവയെല്ലാം സംഭരിക്കാനും എത്തിക്കാനും ഉള്ള ഒരു സംവിധാനവും രൂപീകൃതമായി. പതിനായിരം കിലോഗ്രാമിലധികം ഉടുപ്പുകൾ ഇതിനകം ആവശ്യക്കാരുടെ പക്കൽ എത്തികഴിഞ്ഞു. മുന്നേറ്റത്തിൽ മിനിമലിസത്തിന്റെ ചൈതന്യവും ശൈലിയും ഇപ്രകാരമുള്ള അനേകം ചെറുതും വലുതുമായ കാൽവെപ്പുകൾക്ക് കാരണമായിത്തീർന്നിട്ടുണ്ട്. ഇനിയും അനേക  സംരംഭങ്ങൾ ഉദയംചെയ്യാനുമിരിക്കുന്നു.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)