ജീസസ്‌ യൂത്ത്‌ - ജീവന്റെ യുവത്വം (MJYR049)

ജീസസ്‌ യൂത്ത്‌ - ജീവന്റെ യുവത്വം

(By Dr. Edward Edezhath - Published in Kairos Malayalam in 2019)

എല്ലാ ചൊവ്വാഴ്ചയുമായിരുന്നു അന്നെല്ലാം ഡോ. സിന്ധുവിന്റെ അവധി ദിവസം. മിക്കവാറും അന്ന്‌ സിന്ധു എന്നെ കാണാന്‍വരും. 190 കളിൽ ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിൽ പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങൾ സജീവമായി വളരുന്ന സമയം അതിന്റെയെല്ലാം മുന്നിൽ ഈ ചെറുപ്പക്കാരി ഡോക്ടര്‍ ആവേശത്തോടെ നേതൃത്വം നൽകി.  സിന്ധുവിന്റെ പ്രൊലൈഫ്‌ പ്രവര്‍ത്തനം ഇപ്രകാരമായിരുന്നു. താല്ലര്യമുള്ള ചെറുപ്പക്കാരെ ഒന്നിച്ചു കൂട്ടും, എന്നിട്ട്‌ അവരുമായി “ജീവന്റെ വെല്ലുവിളി” അതിനെതിരെ ശരിയായ ക്രൈസ്തവ പ്രതികരണം ** എന്നിങ്ങനെയുള്ള വിഷയങ്ങലെ അധികരിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയാണ്‌ മിക്കവാറും ആദ്യ പടി. പിന്നെ അവരെ കൊണ്ടുതന്നെ പ്രൊലൈഫ്‌ പ്രചാരണ മറ്റീരിയ്ലുകള്‍ തയ്യാറാക്കിക്കും അവരിലൂടെ തന്നെ മറ്റുള്ളവര്‍ക്ക്‌ ഈ അവബോധം പകര്‍ന്നു നല്ക കയും ചെയ്യും. സിന്ധു ഒരുക്കിയ ഇത്തരം നല്ലൊരു പോസ്റ്റര്‍ സെറ്റ്‌ എറണാകുളത്തുള്ള എന്റെ വീട്ടിലും സൂക്ഷിച്ചിരുന്നു. അവിടെ നിന്ന്‌ പല യുവജന ഗ്രൂപ്പുകളും പരിപാടികൾക്കായി അത്‌ കൊണ്ടുപോകുമായിരുന്നു. “പ്രവര്‍ത്തിച്ചു പഠിക്കുന്ന' സുന്ദര സമീപനമായിരുന്നു ഈ പ്രോലൈഫ്‌ രീതി. ജീസസ്‌ യൂത്ത്‌ എന്നും ജീവന്റെ സംരക്ഷണത്തിന്‌ ഉന്നല്‍ നൽകിയിരുന്നെങ്കിലും സിന്ധുവിന്റെ ആവേശം മുന്നേറ്റത്തില്‍ അതിന്‌ നല്ലൊരു വ്യക്തതയും പുതു ചൈതന്യവും നൽകി.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജീവിതവും പഠനങ്ങളും ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. 1978 ല്‍ ആയിരുന്നു കേരളത്തിൽ ആദ്യമായി നവീകരണത്തിലെ യുവജനങ്ങള്‍ ഒന്നിച്ചുവന്നത്‌, പിന്നീട്‌ അത്‌ ജീസസ്‌ യൂത്തായി വളര്ന്നു. ആ വര്‍ഷം തന്നെയായിരുന്നു ഈ പാപ്പയുടെ സ്ഥാനാരോഹണവും. അതുകൊണ്ടു കൂടെയുമാകാം ഈ മുന്നേറ്റം അതിന്റെ ദര്‍ശന വളര്‍ച്ചയില്‍ ഈ പാപ്പയോട്‌ ഇത്രയേറെ കടപ്പെട്ടിരിക്കുന്നത്‌. ഇക്കാലത്ത്‌ വളര്‍ന്നുവരുന്ന മരണ സംസ്കാരം അതിനുള്ള പ്രതിവിധികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പാപ്പയുടെ ചിന്തകള്‍ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു. ഇതിലൂടെ ഉരുത്തിരിഞ്ഞ പ്രൊലൈഫ്‌ ചിന്തകളും പ്രവര്‍ത്തനങ്ങളും ജീസസ്‌ യൂത്തി ഏറെ നിര്‍ണായകവുമായി.

ജെ-വൈയിലെ പ്രൊലൈഫ്‌ രീതികൾ

“എന്താണ്‌ ജീസസ്‌ യൂത്തിന്റെ പ്രത്യേകതകൾ?”' കുറച്ച്‌ കയമാര പ്രായക്കാരോടായിരുന്നു എന്റെ ചോദ്യം. “ജെ വൈ കുടുംബങ്ങളില്‍ കുറേ കുട്ടികളുണ്ടാകും, പിന്നെ അവര്‍ “ഹോം സ്കൂളിങ്ങും' നടത്തും”. ഈ ചര്‍ച്ച അമേരിക്കയില്‍ വച്ചായിരുന്നതു കൊണ്ടാണ്‌ “ഹോം സ്കൂളിങ്ങ്‌” പരാമര്‍ശിക്കപ്പെട്ടത്‌. പക്ഷേ ധാരാളം കുട്ടികള്‍ മിക്ക സ്ഥലങ്ങളിലും ജീസസ്‌ യൂത്ത്‌ പ്രത്യേകതയാണ്‌. അങ്ങനെയെങ്കില്‍ എന്തെല്ലാമാണ്‌ മുന്നേറ്റത്തിൽ ജീവനുവേണ്ടി നിലകൊള്ളുന്ന മനോഭാവം വളര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍?

1. ദൈവേഷ്ടം അറിയാനും അതനുസരിച്ചു ജീവിക്കാനുമുള്ള ഉറച്ച പ്രതിജ്ഞാബദ്ധത: ഒരു ക്രിസ്തീയ മനസാക്ഷി രൂപം കൊടുക്കുന്നതിന്‌ ജീസസ്‌ യൂത്തിൽ വലിയ ഈന്നല്‍ നല്കുന്നുണ്ട്‌. ഒരു വ്യക്തിക്കുണ്ടാകുന്ന ദൈവാനുഭവത്തില്‍ തുടങ്ങി പല വിശ്വാസ രൂപീകരണ പടികളിലൂടെ ഇത്‌ ആഴപ്പെടുന്നു. രണ്ടു ചിന്തകള്‍ ഒരു വ്യക്തിയിൽ വളരാന്‍ ഇതിടയാക്കുന്നു. ഒന്നാമതായി 'എന്താണ്‌ എന്നെ സംബന്ധിച്ച ദൈവെഷ്ടം?' എന്ന അന്വേഷണം തന്നെ. ‘ദൈവത്തിനു പ്രീതികരമല്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല' എന്ന ഉറച്ച തീരുമാനമാണ്‌ രണ്ടാമത്തേത്‌. ജീസസ്‌ യൂത്തിലെ നല്ല ജീവന്‍-പക്ഷ മനോഭാവത്തിന്റെ അടിത്തറ മുന്നേറ്റത്തിലെ പ്രാര്‍ത്ഥനാകൂട്ടായ്മ, ധ്യാനങ്ങൾ, പരിശീലന പരിപാടികള്‍ എന്നിവയിലൂടെയെല്ലാം നൽകപ്പെടുന്ന പ്രായോഗിക വിശ്വാസ പരിശീലനം തന്നെ.

2, ഉജ്ജല മാതൃകകള്‍: യുവാക്കളുടെ മൂല്യച്യതിയെക്കുറിച്ചു സംസരിക്കുമ്പോള്‍ അവര്‍ക്ക്‌ അനുകരണീയ മത്യകകള്‍ ഇല്ലാതകുന്നു എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്‌. എന്നാല്‍ ജീസസ്‌ യൂത്തിലുള്ള നല്ലൊരുകാര്യം ജീവന്റെ വിലയറിഞ്ഞ്‌ അതിന്റെ പരിപോഷണത്തില്‍ പ്രതിബദ്ധരായ ധാരാളം വ്യക്തികളും കൂടുംബങ്ങളും അവിടെ ഉണ്ട്‌ എന്നതാണ്‌. ആറും ഏഴും അതിൽ കൂടുതലും മക്കളുള്ള എത്രയോ കുടുംബങ്ങള്‍. തങ്ങളുടെ ജീവിതത്തിന്‌ വലിയ വെല്ലുവിളി ഉണ്ടെന്നറിഞ്ഞിട്ടും ഗര്‍ഭച്ഛിദ്രം വേണ്ടെന്നുവച്ച ധാരാളം പേര്‍ ജീസസ്‌ യൂത്തിലൂണ്ട്‌. ജെ വൈ കൂട്ടായ്മകളിൽ ഇത്തരം സാധാരണ ഹീറോകളെ ഏതാണ്ട്‌ എല്ലാവര്ക്കും അറിയാം എന്നുമാത്രമല്ല ഏറെ അഭിമാനത്തോടും സന്തോഷത്തോടുംകൂടെ അവരെക്കുറിച്ച്‌ പരാമര്‍ശിക്കാറുമുണ്ട്‌. മിക്ക ജീസസ്‌ യൂത്ത്‌ സമ്മേളനങ്ങളിലും ഏറെ സന്തോഷം പരത്തുന്ന വലിയ ജീസസ്‌ യൂത്ത്‌ കുടുംബങ്ങള്‍ ഒരു ദൃശ്യ-സാന്നിദ്ധ്യമാണ്‌. ഇതെല്ലാം കാണുന്ന ഒരു പുത്തന്‍ തലമുറ അവരെ പിൻചെല്ലാന്‍ അതിയായി ആഗ്രഹിക്കുന്നതില്‍ എന്താണത്ഭുതം.

3. ഗര്‍ഭച്ഛി്രത്തിനെതിരെയുള്ള പഠനങ്ങള്‍: റെക്‌സ്‌ ബാന്റിന്റെ പരിപാടികളില്‍ ബീന അവതരിപ്പിക്കുന്ന ഏറെ ഹൃദയ സ്പര്‍ശിയായ ഒരു ഏകാംഗ അവതരണമുണ്ട്‌. ജനിക്കാത്ത കുഞ്ഞിന്റെ രോദനം” എന്നപേരില്‍ “ഞാന്‍ ജീവിച്ചോട്ടെ”' എന്ന ഈരടിയോടെ അമ്മയുടെ ഉദരത്തിൽ വച്ച്‌ കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ അനുഭവ വിവരണമാണത്‌. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നൂറുകണക്കിന്‌ റെക്‌സ്‌ ബാന്റ്‌ പരിപാടികള്‍ക്കിടെ എത്രയോ മനുഷ്യര്‍ നിറമിഴിയോടെ ഈ അവതരണങ്ങള്‍ കണ്ടിരിക്കുന്നു. ലിയോ ര്ദ്ദേവൂസിന്റെ 'ജീവന്റെ മരം** എന്ന ലഘു സിനിമ ജീവന്റെ വില ഉയര്‍ത്തിക്കാട്ടിയ മറ്റൊരു ശക്തമായ ജീസസ്‌ യൂത്ത്‌ മാദ്ധ്യമ സൃഷ്ടിയായിരുന്നു. പ്രൊലൈഫ്‌ പ്രദര്‍ശനങ്ങള്‍ പ്രധാന ജീസസ്‌ യൂത്ത്‌ സംഗമങ്ങളുടെ അവിഭാജ്യഭാഗമായി കഴിഞ്ഞിരിക്കുന്നു. മുന്നേറ്റത്തിന്റെ എല്ലാ തലങ്ങളിലും ഈ ഒരു സന്ദേശം വ്യക്തതയോടെ ഉയര്‍ന്നു കേൾക്കാറുണ്ട്‌, മനുഷ്യജീവന്‍ ഗര്‍ഭധാരണ നിമിഷം മുതൽ പരിപാവനമാണ്‌, അതിനെതിരെയുള്ള ഏതൊരു സംരംഭവും ഏറ്റം നീചവുമാണ്‌.

4. ആരോഗ്യ മേഖലയിലെ ജീസസ്‌ യൂത്ത്‌: ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ എന്നിവരുടെ ശൃംഖലകള്‍ മുന്നേറ്റത്തില്‍ സജീവമാണ്‌. മെഡിക്കൽ കോളേജുകളിലേയും നഴ്സിംഗ്‌ പരിശീലന കേന്ദ്രങ്ങളിലേയും ജീസസ്‌ യൂത്ത്‌ ഗ്രൂപ്പുകള്‍ പ്രതിബദ്ധതയുള്ള പ്രോലൈഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ രൂപംനല്‍കുന്ന നഴിസറികളായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുന്നേറ്റത്തില്‍ ഈ മേഖലയില്‍ പരിശീലനങ്ങള്‍ നയിക്കുന്നതിനുള്ള റിസോഴ്‌സുകള്‍ക്ക്‌ യാതൊരു കൂറവുമില്ല. ഈ ഗ്രൂപ്പുകളില്‍ നിന്ന്‌ ധാരാളം കഴിവുറ്റ ആരോഗ്യ പ്രവര്‍ത്തകരും നല്ല ബോധ്യങ്ങളുള്ള ജീവന്റെ സംരക്ഷകരും വര്‍ഷം തോറും പുറത്തുവരുന്നു. അങ്ങനെ മറ്റ്‌ അനേക (ഗൂപ്പുകള്ക്കും പ്രസ്ഥാനങ്ങള്ക്കും പ്രൊലൈഫ്‌ സംരംഭങ്ങള്‍ക്ക്‌ സഹായവും മാര്‍ഗ്ഗനിർദ്ദേശാവും നല്‍കാന്‍ ജീസസ്‌ യൂത്തിന്‌ സാധിക്കുകയും ചെയ്യുന്നുണ്ട്‌.

5, വിവിധ ക്രിയാത്മക സംരംഭങ്ങൾ: മുന്നേറ്റത്തില്‍ സജീവമായിരുന്ന ശാലിനി പട്ടണത്തിലെ പ്രധാന കോളേജിലെ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേതൃസമിതിയില്‍ ഒരു നിര്‍ദ്ദേശം വച്ചു, ഈ വര്‍ഷത്തെ പ്രവർത്തനങ്ങളുടെ പ്രമേയം “ജീവൻ?” ആകണം. ആ വര്‍ഷം ഏറെ വ്യത്യസ്ഥവും രസകരവുമായ അനേകം പരിപാടികൾക്ക്‌ അവര്‍ നേതൃത്വം നൽകി, അതിൽ പലതും വ്യക്തമായ പ്രോലൈഫ്‌ ഈന്നലുള്ളവയും. മറ്റൊരു കൂട്ടം ജീസസ്‌ യൂത്ത്‌ ജീവന്‍ വിഷയമാക്കി ഒരു “വെബിനാര്‍” പരമ്പര ഒരുക്കുകയാണുണ്ടായത്‌. പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, പോസ്റ്റര്‍ നിര്‍മാണം, തെരുവു നാടകം എന്നു തുടങ്ങി എത്രയോ പുത്തന്‍ സമീപനങ്ങളിലൂടെ ഉര്‍ജ്ജസ്വലരായ വ്യക്തികളും ജീസസ്‌ യൂത്ത്‌ കൂട്ടായ്മകളും ജീവൻ സംരക്ഷിക്കുക എന്ന സുപ്രധാന സന്ദേശം സഹപാഠികളിലും സുഹൃത്തുക്കളിലും എത്തിക്കാന്‍ പരിശ്രമിക്കുന്നു.

ഇതിനൊക്കെ അപ്പുറമാണ്‌ ജീസസ്‌ യൂത്തിലെ പ്രോലൈഫ്‌ മിനിസ്ത്രി. പ്രാര്‍ത്ഥനാ സംരംഭങ്ങള്‍, പ്രോലൈഫ്‌ പരിശീലനങ്ങള്‍, ആവശ്യക്കാര്‍ക്ക്‌ കഷൺസലിങ്ങ്‌ സയകര്യങ്ങൾ ഒരുക്കുക, മറ്റു വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ്രപവര്‍ത്തകരെ തയ്യാറാക്കുക എന്നുതുടങ്ങി വിവിധ മേഖലകളില്‍ ഈ ശുശ്രൂഷ സംഘടിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഏറെ ശ്രദ്ധേയം ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിൽ എല്ലാ തലങ്ങളിലും കാണുന്ന ജീവന്റെ സംസ്കാരം തന്നെ. പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങളെ എന്തോ അസാധാരണ കാര്യമായി കാണാതെ സ്നേഹവും സന്തോഷവും നിറയുന്ന ക്രൈസ്തവ ജീവിതത്തിന്റെ സുപ്രധാന അടയാളമായി യുവജനങ്ങള്‍ കാണാൻ ഇത്‌ ഇടയാക്കുന്നു. ഇതു തന്നെ ഏറ്റം സുന്ദരമായ കാര്യം. 

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)