സാധാരണത്വം പുൽക്കേണ്ട ജെ-വൈ ശൈലി: 2. സാധാരണ ഭാഷ ഉപയോഗിക്കുക (MJYR045)
സാധാരണത്വം പുൽക്കേണ്ട ജെ-വൈ ശൈലി: രണ്ട്. സാധാരണ ഭാഷ ഉപയോഗിക്കുക
ഒരു “നോര്‍മല്‍” ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം - 2
(By Dr. Edward Edezhath - Published in Kairos Malayalam in 2019)
*ഈ യുവാക്കള്‍, ഒറ്റനോട്ടത്തില്‍ മറ്റ് ഏതൊരു ചെറുപ്പക്കാരേയും പോലെതന്നെയാണ്. പക്ഷേ അടുത്തിടപഴകിയപ്പോള്‍ നല്ല സ്റ്റഫ് ഉള്ളവരാണ് ആ പിള്ളേര് എന്ന് എനിക്കു മനസിലായി. ഈ കോളേജ് പ്രൊഫസര്‍ കോളേജില്‍ ഒരു പ്രാര്‍ത്ഥന കൂട്ടായ്മ അനാവശ്യം എന്ന് പറയുന്ന ആളായിരുന്നു. പക്ഷേ കുറച്ച് ജീസസ് യൂത്തുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ മനോഭവത്തെ മാറ്റി. അതിന്റെ കാരണമോ? അതിഭക്തി കാണിക്കാത്ത സാധാരണ ക്രിസ്ത്യാനികളായ അവരിൽ കണ്ട ആഴത്തിലുള്ള ബോധ്യവും പ്രതിബദ്ധതയുമായിരുന്നു.
നോര്‍മല്‍ ക്രിസ്തീയത എന്നത് ജീസസ് യൂത്തിന് പ്രിയപ്പെട്ട പ്രയോഗശൈലിയാണ്. സാധാരണ സാമാന്യ ജീവിതം തുടരുകയും എന്നാൽ ആഴമുള്ള വ്യത്യസ്തത ഉറപ്പുവരുത്തുകയും ചെയ്യുക ഏറെ ആകര്‍ഷകമാണ് ഒപ്പം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതും. ഈ പംക്തിയിൽ നാമുയര്‍ത്തുന്ന ചോദ്യം, വ്യക്തി ജീവിതത്തിലും മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഇത് അര്‍ത്ഥമാക്കുന്നത് എന്താണ്?രണ്ട് - വെറും സാധാരണ ഭാഷ ഉപയോഗിക്കുക
ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിന് ഒരു വിധത്തില്‍ ഏറ്റം പറ്റിയ വേദി നല്ലൊരു സുഹൃദ് വലയം തന്നെ; പ്രത്യേകിച്ച് വലിയ ഒയപചാരികതകളില്ലാതെ ഒരു നീണ്ടകാലയളവില്‍ അത് തുടരുകയും ചെയ്യുമെങ്കില്‍. മുന്നേറ്റത്തിന്റെ ആദ്യ കാലങ്ങള്‍ മുതൽ ഉണ്ടായിരുന്ന ഞങ്ങളിൽ പലര്‍ക്കും ഇങ്ങനെയുള്ള ഒന്നായിരുന്നു ഫസ്റ്റ് ലൈൻ ഗ്രൂപ്പ്. ഏറെ സന്തോഷവും സ്വാതന്ത്യവും അനുഭവേദ്യമായിരുന്ന ആ കൂട്ടായ്മയില്‍ മാസംതോറും ഒന്നിച്ചുവരാൻ എല്ലാവരും കാത്തിരിക്കുമായിരുന്നു. ചിലപ്പോള്‍ തെറ്റിദ്ധാരണകളും ഏറ്റുമുട്ടലുകളും ഉണ്ടാകുമ്പോഴും ഏറെ ലളിതമായ രീതികളില്‍ അതു മറികടക്കാനും കൂട്ടായ്മയില്‍ വളരാനും വഴികളും അവിടെ ഉണ്ടായിരുന്നു.
ഈ ഫസ്റ്റ് ലൈന്‍ ഗ്രൂപിലൂടെ വിശ്വാസമര്‍പ്പിക്കവുന്ന ഒരു പറ്റം വ്യക്തികളും അവരിലൂടെ ഒട്ടനവധി യുവജന പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടു. മുന്നേറ്റത്തിനു പേരുനല്‍കിയ 'ജീസസ് യൂത്ത് 85’ സമ്മേളനം സ്വപനം കണ്ടതും സംഘടിപ്പിച്ചതും ഇവര്‍ തന്നെ. ആ കൂട്ടായ്മകളിൽ പലപ്പോഴും ഒരു ഒയപചാരികതയുമില്ലാതേയും ചിലപ്പോള്‍ കൃത്യതയോടെയും മുന്നേറിയ പങ്കവെയ്കലുകളിലൂടെ പല കാര്യങ്ങളുടേയും ചുരുളഴിഞ്ഞു, അനേക ചിന്തകൾ രൂപപ്പെട്ടു. പലരുടേയും രീതികളിലുണ്ടായിരുന്ന *ബലം പിടുത്തം” മാറി അവര്‍ ഏറെ സന്തോഷവും സ്വാത്ന്തവും അനുഭവിക്കുന്നവരായി. ആ ഗ്രൂപ്പിൽ അവര്‍ പഠിച്ച വലിയൊരു പാഠം തനതായ ശൈലിയിൽ ലാളിത്യത്തോടെ സംസാരിക്കുക, പ്രവര്‍ത്തിക്കുക എന്നതില്‍ ഒരു കുഴപ്പവുമില്ല എന്നതു തന്നെ.
ഫ്രാന്‍സിസ് പാപ്പ ലളിതമായ ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഈന്നിപറയുന്നുണ്ട്. “നാം ഉപയൊഗിക്കുന്ന ഭാഷ ലാളിത്യമുള്ളതായിരിക്കണം. അതു ജനങ്ങൾക്കു മനസിലാക്കാന്‍ കഴിയുന്നതായിരിക്കണം. അല്ലെങ്കിൽ നമ്മൾ ശുന്യതയിൽ സംസരിക്കുകയെന്ന അപകടസാധ്യതയുണ്ടാകും.” തന്റെ “ശുവിശേഷത്തിന്റെ സന്തോഷം' എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍നിന്നാണ് ഇത് (158). തുടര്‍ന്ന് പല ആദ്ധ്യാത്മിക ഗുരുക്കന്മാരുടേയും ഒരു പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു, (പ്രസംഗകര്‍ മിക്കപ്പോഴും തങ്ങളുടെ പഠനകാലത്തു പഠിച്ച വാക്കുകളും സുവിശേഷ പശ്ചാത്തലത്തിലുള്ള വാക്കുകളും പ്രയോഗിക്കുന്നു. അവ ശ്രോതാക്കളുടെ സാധാരണ ഭാഷയുടെ ഭാഗങ്ങളല്ല. ദൈവശാസ്ത്രത്തിലോ മതബോധനത്തിലോ ഉപയോഗിക്കാന്‍ കൊള്ളാവുന്ന വാക്കുകളാണവ. പക്ഷേ, അവയുടെ അര്‍ഥം ബഹുഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും ഗ്രഹിക്കാനാവാത്തതാണ്.** ഇതിനെക്കാള്‍ വലിയൊരു പ്രശ്‌നവും പാപ്പാ സൂചിപ്പിക്കുന്നു. നമ്മുടെ ഗ്രൂപ്പുകളില്‍ നാം ചില പ്രത്യേക വക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് അതിനു പുറത്തുള്ള സാധാരണ ജനങ്ങൾക്ക് ഏറെ വിചിത്രമായി അനുഭവപ്പെടുകയും നമ്മുടെ പ്രയോഗങ്ങള്‍ ഒരു കോമാളിത്തരമാകുന്നു എന്ന് നാം തന്നെ അറിയാതെപോകുകയും ചെയ്യും. “ഒരു (പരസംഗകനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ അപകട സാദ്ധ്യത അയാൾ സ്വന്തം ഭാഷയുമായി അത്ര തഴക്കത്തിലാകയാല്‍ സ്വാഭാവീകമായി അത് എല്ലാവരും മനസിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നു കരുതുന്നതാണ്
ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായ ചര്‍ച്ചകളില്‍ ഞങ്ങൾക്കെല്ലാം ഒരു കാര്യം വ്യക്തമായി, പല ധ്യാനങ്ങളിലും കരിസ്മാറ്റിക് പ്രാര്‍ത്ഥനകളിലും പങ്കെടുത്ത് ഞങ്ങൾ ഏതാണ്ട് എല്ലാവരും തന്നെ ചില പ്രത്യേക വാക്കുകളും സംസാര രീതികളും പരിചയിച്ചു കഴിഞ്ഞു. *പ്രെയ് ദ ലോര്‍ഡ്” എന്നത് ഒരു അഭിസംബോധനയ്ക്കൊപ്പം ശ്രദ്ധയാകര്‍ഷികാനും മറ്റുമുള്ള ഒരു ചടങ്ങു _പ്രയോഗമായിക്കഴിഞ്ഞു. *സമര്‍പ്പണ'ത്തെക്കുറിച്ചും, “ആന്തരീക സയഖ്യ' പോരായ്മയേക്കുറിച്ചും, മറ്റുള്ളവര്‍ക്കു വേണ്ട 'ആത്മ നിറവിനെ' പറ്റിയുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തിന് ഒരു തമാശയായി തോന്നാം. ഏറെ നീളാവുന്ന ഈ പ്രത്യേക ഭാഷയുടെ ലിസ്റ്റിലുള്ള വാക്കുകള്‍ ഒരു പക്ഷേ പൊതു സമൂഹത്തിനു മാത്രമല്ല സാധാ കത്തോലിക്കരുടെ ഇടയില്‍ പോലും ഏറെ വിചിത്രമായി അനുഭവപ്പെടാം.
ചിലപ്പോള്‍ ഒരു ചോദ്യമുയരാം, നമ്മുടെ ഇടയില്‍ മാത്രമായി ഈ ചില പ്രത്യേക വാക്കുകൾ ഉപയോഗിക്കുന്നതില്‍ എന്താണ് അപാകത? അതിനുള്ള അവകാശം നമുക്കില്ലേ? “ക്ലീഷേ” എന്നു വിളിക്കപ്പെടുന്ന ഇത്തരം സ്ഥിരരൂപങ്ങൾക്ക് (കമേണ അവയുടെ ആദ്യ ഉപയോഗത്തിലെ അര്‍ത്ഥവും ഭംഗിയും നഷ്ടപ്പെടും. അതിനെക്കാള്‍ വലിയൊരു മഹാപ്രശ്നം, ഇങ്ങനെയുള്ള വാക്കുകളുടെ കൂടുതലായുള്ള ഉപയോഗം ചുറ്റുപാടുമുള്ള മനുഷ്യരിൽ നിന്ന് നമ്മെ വേര്‍തിരിക്കും. വാക്കുകളിലൂടേയാണ് നാം ചിന്തിക്കുന്നതും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതും. നാം അര്‍ത്ഥശുന്യമായ 'ക്ലീഷേകള്‍' അധികമായി ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് പരിഹാസ്യമായി കാണും. എല്ലാറ്റിലുമുപരി, നമ്മുടെ ഏറ്റം വലിയ ക്രൈസ്തവ ധര്‍മ്മമായ സ്നേഹബന്ധത്തില്‍ വളരാനും യേശുവിന്റെ സദ് വാര്‍ത്ത പങ്കവയ്ക്കാനുമുള്ള സാദ്ധ്യതയ്ക്ക് വിലങ്ങുതടി ആകുകയും ചെയ്യും. പൗലോസിന്റെ വാക്കുകളില്‍ അങ്ങനെ നാം “ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും”? (2 തിമോ. 3:5).
പോള്‍ ആറാമന്‍ പാപ്പയുടെ വാക്കുകളില്‍, *“സുവിശേഷവല്‍ക്കരണം ആരെ ഉദ്ദേശിച്ച് നിര്‍വ്വഹിക്കുന്നുവോ അവരുടെ ഭാഷയും അടയാളങ്ങളും നാം ഉപയോഗിക്കുന്നില്ലെങ്കിൽ സുവിശേഷവല്‍ക്കരണത്തിന്റെ ശക്തിയും ഫലദായകത്വവും ആകമാനം നഷ്ടമാകാനിടയുണ്ട്” (സുവിശേഷപ്രഘോഷണം, 63). അതുകൊണ്ടുതന്നെ, ഏറെ സാധാരണ രീതിയിൽ സംസാരിക്കാനും പെരുമാറാനും ബോധപൂര്‍വ്വമായ ഒരു ശ്രമം ഞങ്ങളുടെ ഇടയില്‍ ഉണ്ടായി. ഞങ്ങളുടെ സാധാരണ സംസാരരീതികളെ സ്വയം ചോദ്യംചെയ്യാനും ചിലപ്പോഴെങ്കിലും ചില **ആദ്ധ്യാത്മിക”' പൊങ്ങച്ച പ്രയോഗങ്ങളെ ഒന്നു കളിയാക്കനും ഒക്കെയുള്ള സ്വാതന്ത്യം ഞങ്ങളുടെ കൂട്ടായ്മയിൽ ക്രമേണ വളര്‍ന്നുവന്നു. ലളിതവും സാധാരണവുമായ വാക്കുകളുടെ ഉപയോഗത്തിലൂടെ *ശിശുക്കളെപോലെ? ആകാനുള്ള യാത്രയിലെ ഒരു പടി.
അനുദിന ജീവിതത്തില്‍ നാമോരോരുത്തരും ഫ്രകടിപ്പിക്കുന്നത് ലാളിത്യവും സന്തോഷവും ആണോ അതോ, കൃത്രിമത്വവും ആദ്ധ്യാത്മിക മുഖം മൂടികളുമാണോ എന്ന് നാം പരിശോധിക്കേണ്ടതില്ലേ? നമ്മുടെ സംസാരത്തിന്റേയും പെരുമാറ്റത്തിന്റേയും ചില മേഘലകൾ പ്രത്യേകം നാം ശ്രദ്ധിക്കേണ്ടിവരും:
- നാം ആയിരിക്കുന്ന ഗ്രൂപ്പുകള്‍ക്കും മറ്റിടങ്ങള്ക്കും അനുയോജ്യമായ അഭിവാദ്യ രീതികള്‍. “നമസ്കാരം, ഹലോ? എന്നൊക്കെ പറയാന്‍ നമുക്ക് മടിയാണോ, 'പ്രെയ്സ് ദ ലോഡ്, ഹല്ലേലൂയ” മാത്രമേ വഴങ്ങുകയുള്ളോ
- ക്ലീഷേകളും സാങ്കേതിക വാക്കുകളും അധികമായി ഉപയോഗിക്കുന്നുണ്ടോ? വളരെ പ്രത്യേകതയുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും സാധാരണ വാക്കുകളിൽ ആകുന്നതല്ലേ നല്ലത്?
- ആദ്ധ്യാത്മിക അനുഭവങ്ങള്‍, സ്വന്തം ആന്തരീക ജീവിതം തുടങ്ങിയെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേക ശ്രദ്ധയെടുത്ത് സാധാരണ ഭാഷയിൽ അതു വിവരിക്കേണ്ടിവരും.
- സ്വന്തവാക്കുകളില്‍ അല്ലെങ്കിൽ പങ്കുവച്ച് പ്രാർത്ഥിക്കുമ്പോള്‍, ഉപയോഗിച്ച് തേഞ്ഞുപോയ രീതികള്‍ ഒന്നു പുനര്‍പരിശോധിക്കുക. അലക്ഷ്യമായി 'കര്‍ത്താവേ', 'യേശുവേ' എന്നെല്ലാം കൂടെക്കൂടെ ആവര്‍ത്തിക്കുന്ന രീതി അരോചകമാണോ എന്ന് പരിശോധിക്കുക. മറിച്ച്, ലളിതവും ആത്മാര്‍ത്ഥവുമായ ഭാഷയില്‍ കര്‍ത്താവിനോട് സംസാരിക്കുക.
ചിലര്‍ ഒരു ചോദ്യം ഉന്നയിച്ചേക്കാം, *ആദ്ധ്യത്മിക ജാര്‍ഗണുകള്‍ അല്ലെങ്കിൽ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്ന ’പ്രഘോഷകരുടെ വാക്കുകള്‍' നമുക്ക് പൂര്‍ണമായും ഒഴിവാക്കാനാകുമോ?” എന്റെ ചിന്തയില്‍ ഈ ചര്‍ച്ചയുടെ ഈന്നല്‍ എന്തെല്ലാം വാക്കുകള്‍ ഒഴിവാക്കണം എന്നതിലല്ല, മറിച്ച് സമൂഹത്തിലെ ഒട്ടുമുക്കാല്‍ പേര്ക്കും മനസിലാക്കാനും ആസ്വദിക്കാനും പറ്റുന്ന സാമാന്യവും ലളിതവുമായ ഭാഷയും വാക്കുകളും ഉപയോഗിക്കുക എന്നതിനെക്കുറിച്ചാണ്. ഓരോ ജീവിത മേഖലകള്‍ക്കും വിജ്ഞാന ശാഖകള്ക്കും പ്രത്യേക വാക്കുകളും ഭാഷാരീതികളും ഉണ്ട്, എന്നാൽ ഈ പ്രത്യേക പദ്രപയോഗങ്ങള്‍, അത് അദ്ധ്യത്മികമോ, ശാസ്ത്രീയമോ, രാഷ്ട്രീയമോ ആയ ഏതു മേഖലകളില്‍ നിന്നുമാകട്ടെ, പൊതുസമൂഹത്തിലെ സാധാരണ ശ്രോതാവിന് അവയുടെ അമിത ഉപയോഗം അരുചിയായി അനുഭവപ്പെടും. ഒരു ക്രിസ്തീയ സമൂഹത്തില്‍ സാദ്ധ്യമാകുന്ന ലളിത സുന്ദര ചൈതന്യം ക്രമേണ അത് നഷ്ടമാക്കുകയും ചെയ്യും. ലളിത സാധാരണ ഭാഷ ഉപയോഗിച്ച് നമുക്ക് സുവിശേഷ സന്തോഷത്താല്‍ നിറയുന്ന നല്ല ക്രിസ്തുശിഷ്യരാകാം.

Comments
Post a Comment