ജീസസ് യൂത്ത് കരുതലിന്റെ വേദിയോ അതോ ഒരു മിഷനറി സംരംഭമോ? (MJYR043)
ജീസസ് യൂത്ത് കരുതലിന്റെ വേദിയോ അതോ ഒരു മിഷനറി സംരംഭമോ?
(By Dr. Edward Edezhath - Published in Kairos Malayalam in 2019)
1978 - 79 കാലയളവിൽ ഞങ്ങൾ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയി. ഞങ്ങളുടെ പ്രാര്‍ത്ഥനാ സമൂഹത്തിന്റെ നല്ല വളര്‍ച്ചയുടെ കാലമായിരുന്നു അത്, പക്ഷേ കോര്‍ഗ്രൂപ്പിൽ ഞങ്ങൾ മിക്കവാറും തര്‍ക്കവും വഴക്കും ഒക്കെയായിരുന്നു. ഞങ്ങളില്‍ ചിലരുടെ വലിയ താല്ര്യം ഗ്രൂപ്പിനെ ഒരു സ്നേഹസമൂഹമായി വളര്‍ത്താനായിരുന്നു, പക്ഷേ ഗ്രൂപ്പിലെ തന്നെ മറ്റുചിലര്‍ക്ക് ആ പല നിര്‍ദ്ദേശങ്ങളും ബാലിശമായി തോന്നി. ധ്യാനങ്ങള്ക്കും മറ്റുപരിപാടികളിക്കുമായി ഇവര്‍ എപ്പോഴും കൂട്ടായ്മയില്‍ നിന്ന് അകന്നുനില്‍ക്കുന്നത് ആദ്യത്തെ കൂട്ടര്‍ക്ക് ഏറെ വിഷമമായിരുന്നു. ഇതിന്റെയെല്ലാം ഫലമോ തുടര്‍ച്ചയായുള്ള കുറ്റപ്പെടുത്തലുകളും തര്‍ക്കങ്ങളും.
അന്നത്തെ കരിസ്മാറ്റിക് ദേശീയ ചെയര്‍മാനോടൊത്തുള്ള ഒരു സംഭാഷണ വേള ഏറെ സഹായകമായി... ഞങ്ങളെ ശ്രവിച്ചതിനുശേഷം ഈ സംഘര്‍ഷങ്ങളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങാന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു. രണ്ടു കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടലാണ് ഞങ്ങൾ നടത്തുന്നത്. ഞങ്ങളില്‍ കുറച്ചുപേര്‍ ഹൃദയൈക്യവും പരസ്പര പരിഗണനയുമുള്ള ഒരു സ്നേഹകൂട്ടായ്മ ഏറെ ആഗ്രഹിച്ച് അത് വളര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കോര്‍ഗ്രൂപ്പിലെ മറ്റു കുറച്ചുപേര്‍ സുവിശേഷ തീക്ഷ്ണത ഉള്ളിലേറ്റി അതിനായി പരക്കം പായുന്നു. വളരെ പ്രധാനപ്പെട്ട രണ്ടു (ക്രിസ്തീയ ദര്‍ശനങ്ങള്‍ സമാന്തരമായി നിങ്ങളെ നയിക്കുന്നു, അങ്ങനെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നു.വൃത്യസ്ഥ ശൈലികൾ
ഒരു പ്രാദേശിക യുവജന കൂട്ടായ്മയിലെ ആദ്യകാല അനുഭവമാണ് ഞാന്‍ പങ്കുവച്ചത്. പിന്നീട് അനേക കൂട്ടായ്മകളായി, വലിയൊരു ശ്രുംഘലയായി നമ്മൾ വളര്ന്നു എന്നാൽ ഈ ഒരു സംഘര്‍ഷവും ധ്രുവീകരണവും ഇന്നും ആവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. ഏതാണ്ട് എല്ലാ കൂട്ടായ്മകളിലും നേതൃസമിതികളിലും കുറേപേര്‍ ആഴത്തിലുള്ള ബന്ധങ്ങൾ വളര്‍ത്താനും സ്നേഹ സമൂഹമായി വളരാനും വേണ്ടി ഏറെ വാദിക്കും, വേറെ ചിലര്‍ പരിപാടികളുടെ സംഘാടനത്തിലും സുവിശേഷവല്‍ക്കരണ സംരംഭങ്ങളിലും ഏറെ ശ്രദ്ധിക്കും. ഒരു വിധത്തില്‍ ഇത് അസ്തിത്വവും പ്രവൃത്തികളും തമ്മിലുള്ള ഒരേറ്റുമുട്ടലല്ലേ?
ഒരു ഗള്‍ഫ് രാജ്യത്ത് നേതൃസംഗമത്തിനിടെ ഒരു ചര്‍ച്ചാ സമയം. മുതിര്‍ന്ന ഒരു പെണ്‍കുട്ടി മുന്നേറ്റത്തിലെ ചില വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി. മുന്‍പുണ്ടായിരുന്ന ഏറെ ഹൃദ്യമായ കൂട്ടായ്മയുടെ ശൈലികള്‍ ഇന്നില്ല. ആ ഒന്നിച്ചുവരവുകള്‍ എത്ര സന്തോഷപ്രദമായിരുന്നു. എല്ലാവര്‍ക്കും മറ്റെല്ലാവരുടേയും ആകുലതകളും ആവശ്യങ്ങളും അടുത്തറിയാമായിരുന്നു. ഇന്ന് അതെല്ലാം മാറി, എല്ലാവരുടേയും ചിന്ത പ്രവര്‍ത്തനങ്ങളേയും പരിപാടികളേയും കുറിച്ചാണ്. മനുഷ്യരേയും അവരുടെ ആവശ്യങ്ങളേയും എല്ലാവരും മറന്നു. ആളുകള്‍ ഗ്രൂപ്പുവിട്ടുപോകുന്നതില്‍ എന്താണത്ഭുതം? ഒന്നിച്ചു വരുന്നതിനുള്ള പണ്ടുണ്ടായിരുന്ന ആവേശം എവിടെ പോയി? അവളുടെ വീറോടുകൂടിയ ഈ സംസരത്തിനടെ ഞാന്‍ ചുറ്റും നോക്കി. എല്ലാവരും തലകുലുക്കി സമ്മതിക്കുക മാത്രമല്ല ആ സുന്ദര സൗഹൃദത്തിന്റെ ഇന്നലേകള്‍ തിരിച്ചുവന്നെങ്കിൽ എന്ന് അവരുടെ മുഖഭാവം ഉറക്കെ പറയുന്നുണ്ടായിരുന്നു.
ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് മറ്റൊരു പട്ടണത്തില്‍ എനിക്കുണ്ടായത്. അവിടെ നേതാക്കളില്‍ ചിലര്‍ നമ്മുടെ ഗ്രൂപ്പുകള്‍ വെറും 'ചടങ്ങുകളായി' തീരുന്നതിനേക്കുറിച്ച് വ്യാകുലപ്പെടുകയായിരുന്നു. ആഴ്ചതോറും അംഗങ്ങള്‍ ഒന്നിച്ചു കൂടി പ്രാർത്ഥിച്ച് പിരിഞ്ഞുപോകുന്നു, എന്നാല്‍ ഫലദായകമായി ഒന്നും നടക്കുന്നില്ല. നമ്മുടെ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ പക്കലേയ്ക്ക് കടന്നുചെല്ലാനും പങ്കുവയ്ക്കാനും അവരെ കൂട്ടായ്മയിലേയ്ക്ക് കൊണ്ടുവരാനും ഒക്കെ എന്ത് ആവേശമായിരുന്നു. ഇന്ന് ഗ്രൂപ്പ് സ്വന്തം കാര്യം സിന്താബാദ്' എന്ന രീതിയില്‍ ഉള്ളിലേയ്ക്ക് ഒതുങ്ങുന്നു. ചുറ്റുപാടുമുള്ളവര്‍ക്ക് എന്തെല്ലാം ആവശ്യങ്ങള്‍. ചെറുതും വലുതുമായ പലകാല്‍വയ്പ്പുകളും നേരത്തേ ഉണ്ടായിരുന്നു. ഇന്ന് അമെല്ലാം മറന്നുപോയിരിക്കുന്നു. ഗ്രൂപ്പിനെ ഒരു സജീവ ചര്‍ച്ചയിലേയ്ക്കാണ് ഈ ചിന്തകള്‍ നയിച്ചത്. ഗ്രൂപ്പിൽ വ്യക്തിപരവും സംഘാതവുമായ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനുള്ള സഹായങ്ങള്‍ ഉണ്ടാകാനുള്ള തീരുമാനവും അവിടെ ഉണ്ടായി.
നാം കണ്ട ഈ രണ്ടു രംഗങ്ങൾ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന ജീസസ് യൂത്തിലെ രണ്ട് പ്രധാന ഈന്നലുകളാണ് സൂചിപ്പിക്കുന്നത്. ഗ്രൂപ്പുകളില്‍ അംഗങ്ങളുടെ വിവിധ താല്ലര്യങ്ങളും അവരുടെ വ്യത്യസ്ഥ വരദാനങ്ങളുമായി ബന്ധപ്പെട്ട് പലതരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകാം. എന്നാൽ കൂട്ടായ്മയിൽ ആഴപ്പെടാന്‍ ആഗ്രഹിക്കുന്നവരും മിഷനറിദയത്യത്തിന് ഉന്നല്‍ നല്‍കുന്നവരും തമ്മിലുള്ള സംഘര്‍ഷം അതില്‍ സുപ്രധാനമാണ്. ഒരു വിധത്തില്‍ ഈ സംഘര്‍ഷം ബന്ധങ്ങൾക്ക് ഊന്നല്‍ നല്കുന്നതും പ്രവര്‍ത്തന ലക്ഷ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുമായ രണ്ടുതരം നേതൃസമീപനങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടാണ്.
ഇവ കൈകോര്‍ക്കേണ്ടേ?
*നെഹമിയ പഠിപ്പിച്ച പാഠം' എന്നപേരിൽ മുംമ്പയിൽ നിന്നുള്ള ഫാ. റൂഫസ് നയിച്ച രസകരമായ ഒരു ശില്പശാല ഓര്‍ക്കുന്നു. യേശുവിന് നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇസ്രായേലിനു വഴികാട്ടിയായ നെഹമിയ ദയത്യ പ്രതിബദ്ധതയും സ്നേഹ സഹൃദവും കൈകോര്‍ക്കുന്നതിന്റെ നല്ല സൂചനയോ ഉപമയോ ഒക്കെയായിരുന്നു. ജെറൂസലേമിന്റെ മതിലുകൾ പണിയാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് ആന്തരീകവും ബാഹ്യവുമായ എതിര്‍പ്പുകള്‍ ഉണ്ടായി. ആ ഗ്രന്ഥത്തിന്റെ നാലാം അദ്ധ്യായത്തില്‍ മതിൽ പണിയലും പോരാട്ടവും ഒത്തുപോകേണ്ടതിനെക്കുറിച്ച് അദ്ദേഹം നിര്‍ദ്ദേശം നല്കുന്നു. ഒരു കൈകൊണ്ടു പണിചെയ്യുമ്പോള്‍ മറ്റേക്കയ്യില്‍ അവര്‍ യുദ്ധത്തിനുള്ള ആയുധമേന്തിയിരുന്നു (4:17).
ആ ശില്ലശാലയിലെ ചര്‍ച്ചകളില്‍ ഈ ചിത്രം ഇന്നത്തെ കൂട്ടായ്മകളുമായി ബന്ധപ്പെടുത്തിയത് ഞാന്‍ ഒക്കുന്നു. ക്രിസ്തീയ ദയത്യത്തിന് രണ്ടു പ്രധാന മാനങ്ങളുണ്ടല്ലോ. യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോഴും (ലൂക്ക 14:25 മുതൽ) പണിതുയര്‍ത്തുന്നതും യുദ്ധം ചെയ്യുന്നതുമായ ദയത്യ വശങ്ങള്‍ സൂചിപ്പിക്കുന്നു. ജീസസ് യൂത്ത് പ്രവര്‍ത്തനത്തിലും കൂട്ടായ്മ പണിതുയര്‍ത്തുന്നതും വചന വാളേന്തി ലോകത്തിനെതിരെ യുദ്ധത്തിലേര്‍പ്പെടുന്നതും ഒപ്പത്തിനൊപ്പം മുന്നേറണം.
സാധാരണ കൂട്ടായ്മകളിലെ പ്രശ്‌നം ചിലർ ഉഈഷ്മള ബന്ധങ്ങളിലും കൂട്ടായ്മയിലും മാത്രം ശ്രദ്ധിക്കുന്നു വേറെ ചിലര്‍ സുവിശേഷ ദയത്യങ്ങള്‍ക്കായും ബാഹ്യമായ വലിയ കാര്യങ്ങൾക്കായും കൂട്ടായ്മ മറന്ന് പരക്കം പായുന്നു. വരദാനങ്ങളിൽ വ്യത്യാസമുണ്ട് എന്നത് ശരിതന്നെ, പക്ഷേ കഴിയുന്നതും എല്ലാവരും സന്തോഷവും സ്നേഹവും നിറയുന്ന കൂട്ടായ്മ വളര്‍ത്താനും ഒപ്പം അതിന്റെ സദ്ഫലമായ ദൈവരാജ്യ വളര്‍ച്ച ചിറ്റുപാടും ഉണ്ടാകാനും ഒരു പോലെ പരിശ്രമിക്കണം.
ഗ്രീക്കു ചിന്തകര്‍ സുവര്‍ണ്ണ മദ്ധ്യസ്ഥാനത്തെ കുറിച്ച് പറയുമായിരുന്നു. ജീവിതത്തിലും ഈ ഒരു സന്തുലിതമാക്കല്‍ പ്രധാനപ്പെട്ടതല്ലേ? ജീസസ് യൂത്ത് വളർച്ചയിൽ കൂട്ടായ്മയും മിഷനറി ദൗത്യവും കൈകോര്‍ക്കുന്നത് ഏറ്റം പ്രധാനപ്പെട്ടതാണ്. നേതൃനിരയിലുള്ളവര്‍ പ്രത്യേകമായി ഓരോരുത്തരേയും അടുത്തറിഞ്ഞ് അവര്‍ക്ക് സ്‌നേഹവും പരിഗണനയും നല്‍കി എല്ലവരേയും ഒരു സന്തോഷകൂട്ടായ്മയായി കെട്ടിപ്പടുക്കാന്‍ പ്രതിബദ്ധരാകണം, അതോടൊപ്പം ഓരോവ്യക്തിയും ദയത്യജീവിതത്തിന്റെ സദ്ഫലങ്ങള്‍ പുറപ്പെടുവീക്കാനും വ്യക്തിപരമായും ഗ്രൂപ്പ് ഒന്നിച്ചും ഇറങ്ങി പുറപ്പെടാനും സദ്പ്രേരണ നൽകുകയും വേണം.
അനേക വര്‍ഷങ്ങള്ക്കു മുന്‍പ് ഞങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലുണ്ടായ വലിയൊരു സംഘര്‍ഷവും തുടര്‍ചിന്തകളുമാണ് ഞാനിവിടെ പങ്കുവച്ചത്. അത് ഞങ്ങൾക്ക് അവിസ്മരണീയമായൊരു പാഠമായി, ഏറെ സദ്ഫലങ്ങള്‍ പുറപ്പെടുവീക്കുകയും ചെയ്തു. പല പ്രായോഗിക പടികളിലൂടെ ഓരോ അംഗത്തിനും പരിഗണന നല്‍കാനും ഒരു സ്നേഹ കൂട്ടായ്മയായി വളരാനും ഞങ്ങള്‍ ശ്രദ്ധിച്ചു, ഒപ്പം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അവരുടെ വരദാങ്ങള്‍ക്കനുസൃതമായി ഓരോ ദയത്യങ്ങളുമായി മുന്നോട്ടുപോകാനും വഴികള്‍ തുറന്നു. ഇതിന്റെയെല്ലാം ഫലമോ? നിറഞ്ഞ സന്തോഷത്തോടെ ഓരോരുത്തരും വളരുന്നതും ഒരു സജീവ ക്രൈസ്തവ കൂട്ടായ്മ വളരുന്നതും കാണാനായി.
Comments
Post a Comment