ജീസസ് യൂത്ത് പ്രാര്‍ത്ഥന. എങ്ങനെ രൂപം കൊണ്ടു? എങ്ങനെ ഉപയോഗിക്കണം? (MJYR040)
ജീസസ് യൂത്ത് പ്രാര്‍ത്ഥന - എങ്ങനെ രൂപം കൊണ്ടു? എങ്ങനെ ഉപയോഗിക്കണം?
(By Dr. Edward Edezhath - Published in Kairos Malayalam in two parts in 2019)
ഭാഗം 1: ജീസസ് യൂത്ത് പ്രാര്‍ത്ഥനാ രീതിക്കു പിന്നിൽ
ഒന്നിച്ചുവരവുകള്‍ ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ഏറേ പ്രധാനപ്പെട്ടതാണ്. ഒത്തുകൂടലുകളിൽ പ്രാര്‍ത്ഥനയ്ക്ക് വലിയ ഈന്നലുമുണ്ട്. അപ്പോള്‍ ഒരു ചോദ്യം, ജീസസ് യൂത്ത് ഒന്നിച്ചു വരുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് എപ്രകാരമാണ്? രണ്ടു പ്രധാന പ്രാര്‍ത്ഥനാ രീതികള്‍ ജീസസ് യൂത്ത് മുന്നേറ്റത്തിലുണ്ട്. കരിസ്മാറ്റിക് ശൈലിയിൽ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഗാനങ്ങളും സ്വയംപ്രേരിത പ്രാര്‍ത്ഥനയും ഒക്കെ ഉൾക്കൊള്ളുന്ന ഒരു സ്വത്രന്ത ശൈലിയാണ് ആദ്യത്തേത്. രണ്ടാമത്തേത് ജീസസ് യൂത്ത് പ്രാര്‍ത്ഥന എന്ന് ഇന്നറിയപ്പെടുന്ന ഒരു ക്രമീകൃത ശൈലിയും. ജീസസ് യൂത്ത് പ്രാര്‍ത്ഥന, അതിന്റെ ആവശ്യമെന്താണ്, പിന്നെ അതെങ്ങനെയാണ് രൂപംകോണ്ടത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്. മുന്നേറ്റത്തിന്റെ വളര്‍ച്ചയേയും ഇന്നത്തെ തലമുറയുടെ പ്രത്യേകതകളേയും കുറിച്ചുള്ള വിചിന്തനവും അതിനെ അടിസ്ഥാനമാക്കിയുള്ള കുറെ അന്വേഷണവുമൊക്കെയാണ് ഈ പ്രാര്‍ത്ഥനാ രീതിക്ക് പടിപടിയായി രുപം നല്കുന്നതിന് പ്രേരണയായത്.
ഞാന്‍ മുടങ്ങാതെ പോകുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പണ്ടും ഇന്നും ആദ്യമേ സൂചിപ്പിച്ച ലളിത സ്വന്ത ശൈലിയിൽ സ്വയം പ്രേരിതമായാണ് ഞങ്ങൾ പ്രാർത്ഥിക്കാറ്. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞെങ്കിലും ആ ശൈലിക്ക് പെട്ടെന്ന് മാറ്റം വരും എന്നും തോന്നുന്നില്ല. എന്നാല്‍ പല ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കുകയും പലരുടേയും പ്രതികരണങ്ങൾ കേള്ക്കുകയും ചെയ്തപ്പോഴാണ് ജീസസ് യൂത്ത് ഒന്നിച്ചു കൂടുമ്പോഴുള്ള പ്രാര്‍ത്ഥനയ്ക്ക് മറ്റുചില ഓപ്ഷനുകളും കൂടെ നിര്‍ദ്ദേശിക്കുന്നത് നല്ലതാണ് എന്ന ചിന്ത മനസിലുദിച്ചത്.
യുവജന ഗ്രൂപ്പുകളില്‍ ലളിതമായ സ്വയം പ്രേരിത-പങ്കാളിത്ത പ്രാര്‍ത്ഥനാ ശൈലി പൊതുവേ സ്വീകാര്യമാണ്. ഒരു ധ്യാനാനുഭവമുളളവര്‍ എളുപ്പത്തില്‍ അതിലേയ്ക്ക് അലിഞ്ഞുചേരും. എന്നാൽ അതിന്റെ പോരായ്മ വ്യക്തമായി അനുഭവപ്പെടുന്ന അനേക അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഒരു സ്‌കൂള്‍ കുട്ടികളുടെ ഒത്തുചേരല്‍ എന്റെ മനസിൽ തെളിഞ്ഞു നില്ക്കുന്നു. ഒരു നല്ല ടീച്ചറിന്റെ താല്ലര്യത്തില്‍ ഒരു 15-20 ആണ്കുട്ടികൾ ഒന്നിച്ചുകൂടിയിരിക്കുന്നു. രണ്ടുമൂന്നു ലളിതമായ പാട്ടുകള്‍, അവരില്‍ മൂന്നുനാലു പേരുടെ കൊച്ചു പ്രാര്‍ത്ഥനകള്‍, പിന്നെ ഒരു ബൈബിള്‍ ഭാഗം അടിസ്ഥാനമാക്കി ചില ചിന്തകൾ പങ്കവയ്ക്കണം, ഇതായിരുന്നു എന്റെ മനസിലെ പ്ലാന്‍. കുറച്ചു മിനിറ്റുകള്‍കൊണ്ട് ഒരു കാര്യം എനിക്കു മനസിലായി തനിയെ പ്രാര്‍ത്ഥിക്കാനൊന്നും അവര്‍ക്ക് അറിഞ്ഞുകൂട. ജപമാലയുടെ ഒരു രഹസ്യമായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല പങ്കാളിത്തം ഉണ്ടായേനെ. അന്ന് എന്റെ മനസില്‍ ഉയര്‍ന്ന ഒരു ചോദ്യം, ഇത്തരം യുവജനങ്ങള്‍ മടികൂടാതെ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാരീതി എന്തായിരിക്കും?അധികം നാൾ കഴിയുന്നതിനു മുന്‍പ് എന്നെ ഏറെ അസ്വസ്ഥനാക്കിയ മറ്റൊരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് അനുഭവമുണ്ടായി. അത് ജീസസ് യൂത്ത് പ്രൊഫഷനലുകളുടെ ഒരു കൂട്ടായ്മയായിരുന്നു. ഒട്ടുമുക്കാല്‍ പേരും പല പരിശീലനങ്ങളിലും പങ്കെടുത്തവര്‍. പ്രാര്‍ത്ഥന നയിക്കുന്നയാളും ഏറെ അനുഭവസമ്പത്തുള്ളവന്‍. രണ്ടുമൂന്നു പാട്ടുകൾ എല്ലാവരും സന്തോഷത്തോടെ ഒന്നിച്ചു പാടി. അതിനുശേഷം നേതൃത്വം കൊടുക്കുന്നയാല്‍ ആമുഖ നിര്‍ദ്ദേശങ്ങള്‍ നൽകാൻ തുടങ്ങി, “കര്‍ത്താവിന്റെ സാന്നിദ്ധ്യമിവിടെയുണ്ട്, അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നു, നമ്മുടെ എല്ലാ തിന്മകളും ഉപേക്ഷിച്ച് കടന്നുവരാം . . .' ആ സ്വയംഭാഷണം പിന്നെ അങ്ങോട്ട് തുടര്ന്നു. ഇടയ്ക്കിടെ സ്തുതിപ്പും പാട്ടും ഒക്കെയായി അയ്യാളുടെ സംസരം അങ്ങനെ തുടര്‍ന്നു. ഓരാളുടെ നയിക്കലിൽ ആശ്രയിക്കുന്ന പ്രാര്‍ത്ഥന എത്ര ബോറാകാം എന്നതിന്റെ ഏറ്റം നല്ല ഉദാഹരണമായിരുന്നു ആ പ്രാര്‍ത്ഥനാ സമ്മേളനം. പല പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും അകാല ചരമം പ്രാപിക്കുന്നതും ഈ വിരസമായി നീളുന്ന നിര്‍ദ്ദേശങ്ങള്‍ കൊണ്ടാണോ എന്നും ഞാന്‍ ആലോചിച്ചു.
ഇതുപോലെയുള്ള പല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില പ്രാര്‍ത്ഥന സാദ്ധ്യതകൾ ഒന്നു ശ്രമിച്ചുനോക്കാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്റെ സാധാരണ പ്രാര്‍ത്ഥനാ ഗ്രൂപ്പിനു പുറത്ത് ഇതിന് നല്ലൊരുവസരം കിട്ടിയത് രണ്ടായിരാം ആണ്ടിലാണ്. എറണാകുളം പ്രദേശത്തുള്ള താമസമാക്കിയ മുന്‍ ഫുള്‍ടൈമേഴ്‌സ് തിങ്കളാഴ്ചകളില്‍ ഒന്നിച്ചുകൂടാന്‍ ഒരു പ്ലാനിട്ടു. അതിനു മുന്‍കൈ എടുത്തവര്‍, കൂടുതല്‍ വ്യക്തതയ്ക്കും നിര്‍ദ്ദേശങ്ങളക്കുമായി എന്നോടൊപ്പവും ചിന്തിക്കാനിരുന്നു. കുറച്ചു പ്രാര്‍ത്ഥനാ സമയം, ഒരു വിചിന്തനാവസരം, നല്ലൊരു കൂട്ടായ്മ, ഇതൊക്കെയായിരുന്നു അവരുടെ ഒന്നിച്ചുവരവിന്റെ ലക്ഷ്യങ്ങൾ. അതില്‍ ഒരാളുടെ കമന്റ്, “ഉണ്ടാക്കി പ്രാര്‍ത്ഥന ചിലപ്പോള്‍ ബോറടിയാകും. അതിനപ്പുറം എന്തെങ്കിലും വേണം. പക്ഷേ പഴയ അച്ചടി പ്രാര്‍ത്ഥനയുമാകരുത്. ഏതായാലും പ്രാര്‍ത്ഥന എങ്ങനെ വ്യത്യസ്ഥമാകാമെന്ന് ഞാന്‍ ആലോചിച്ചു.
പരീക്ഷണാര്‍ത്ഥം ആ ഗ്രൂപ്പിനുവേണ്ടി ഒരു പ്രാര്‍ത്ഥനാ രീതി ഞാന്‍ ടൈപ്പുചെയ്തു ശരിയാക്കി. പരിശുദ്ധാത്മാവിനോട് ഒരു പ്രത്യത്തര പ്രാര്‍ത്ഥന **പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ”, രണ്ടുഗ്രൂപ്പായി ചൊല്ലുന്ന സങ്കീര്‍ത്തനമോ അതുപോലെയുള്ള ഒരു ജപമോ, അതിനുശേഷം സ്വയം ച്രേരിതമായി (പാര്‍ത്ഥിക്കാന്‍ ഒരു സ്വത്രന്ത സമയം, പിന്നെ സമാപന പ്രാർത്ഥന , ഇങ്ങനെയായിരുന്നു ആദ്യ ഫ്രെയിം. തുടക്കത്തിലേ കയ്യില്‍ കിട്ടുന്ന ഒരു കടലാസും പ്ലാനും ഒക്കെ പലര്‍ക്കും ഇഷ്ടമായി. വ്യക്തമായ ആരംഭ പ്രാര്‍ത്ഥന തുടര്ന്നുള്ള വിചിന്തനത്തിനും പങ്കവയ്ക്കുലിനും നല്ല അടിസ്ഥാനമായി എന്നും എല്ലാവരും അഭിപ്രായപ്പെട്ടു. തുടര്ന്നുള്ള ആഴ്ചകള്‍ പ്രാര്‍ത്ഥനയുടെ വ്യത്യസ്ഥ രീതി ഒന്ന് ശ്രമിച്ചുനോക്കുന്നതിനുള്ള അവസരങ്ങളായി.
ഏറേ താമസിയാതെ ഈ രീതിയിലുള്ള പ്രാര്‍ത്ഥനാ ശൈലികൾ അവതരിപ്പിക്കാന്‍ തുടര്‍ച്ചയും അനുഭവസമ്പത്തും ഒത്തിണങ്ങിയ മറ്റൊരു ജീസസ് യൂത്ത് ഗ്രൂപ്പിനെക്കൂടി ലഭിച്ചു. ഏറണാകുളം സോണില്‍ നേതൃനിരയിലുളള അറുപതോളം പേര്‍ 'റിസോഴ്‌സ് ഫയണ്ടേഷൻ' എന്ന പേരിൽ ആറുമാസം നീണ്ട ഒരു പരിശീലനത്തിനായി ഒത്തുകൂടി. കുറേക്കൂടെ മാറ്റങ്ങളോടെ ക്രമീകൃതമായ ഒരു ഗ്രൂപ്പ് പ്രാര്‍ത്ഥനാ രീതി അവിടേയും ഉപയോഗിച്ച് അതിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ ഇതിലൂടെ സധിച്ചു.
ഒരു ക്രമീകൃത പ്രാര്‍ത്ഥനാ രീതിയുടെ ആവശ്യമുണ്ടോ?
കരിസ്മാറ്റിക് വേരുകളുള്ള ജീസസ് യൂത്തിന്റെ സ്വാഭാവിക പ്രാര്‍ത്ഥനാരീതി സ്വയം പ്രേരിത, അനയപചാരിക ശൈലി തന്നെ. ഗാനങ്ങളും സ്വതന്ത്ര ഉദ്ഘോഷണങ്ങളും അത്മപ്രേരിതമായ പ്രാര്‍ത്ഥനകളും എല്ലാം ഇഴചേരുന്ന ഈ രീതിയില്‍ നയിക്കുന്ന ഒരാളോ ഒരു ചെറുഗ്രൂപ്പോ നിര്‍ണായകമാകുന്നു. അച്ചടിച്ച ജപങ്ങളും, കൊന്തയും നൊവേനയുമൊക്ക മാത്രം ദൈവാരാധനയായി കണ്ടുവളര്‍ന്നവര്‍ക്ക് ഏറെ സ്വാഗതാര്‍ഹമായ ഒരു മാറ്റമായിരിക്കും ഈ സ്വന്തന്ത്ര ശൈലി. ആഴമുള്ള ദൈവാനുഭവ വേദിമാത്രമല്ല ഈ പുതുസമീപനം, കൂട്ടായ്മയുടേയും ദയത്യബോധത്തിന്റേയും അടിസ്ഥാനം കൂടെയാണത്.
അങ്ങനെയെങ്കില്‍ പിന്നെ വേറെ രീതികൾക്കായുള്ള അന്വേഷണമെന്തിനാണ്? ഈ ആത്മപ്രേരിത പ്രാര്‍ത്ഥനാരീതി കുഴപ്പത്തിലാകുകയും സഹായകരമല്ലാതായിത്തീരുകയും ചെയ്യുന്ന ചില സാഹചര്യങ്ങള്‍ ഞാൻ മുന്‍പേ വിവരിച്ചല്ലോ. ഗ്രൂപ്പിൽ കൂടുതൽ പേര്‍ ക്രിയാത്മക രീതികള്ക്കു പകരം ഒരു വിചിന്തന, ധ്യാനത്മക ശൈലി ഇഷ്ടപ്പെട്ടാൽ; പുതിയ (ഗൂപ്പാണെങ്കില്‍; കൂട്ടയമയിലുള്ളവര്‍ വര്‍ഷങ്ങളായി ഒന്നിച്ചുവരുന്നവരും ശാന്തമായരീതികള്‍ ഇഷ്ടപ്പെടുന്നെങ്കില്‍; സ്വയം പ്രേരിത രീതികൾ ഇഷ്ടപ്പെടാത്ത സംസ്കാരിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍, ഇങ്ങനെയൊക്കെ വരുമ്പോള്‍ ഈ സ്വതന്ത്ര ഗ്രൂപ്പ് പ്രാര്‍ത്ഥനാരീതി ഫലശൂന്യമായി പോകുന്നതു കാണാറുണ്ട്. നേതൃത്വം നല്‍കുന്നവരുടെ അമിത സംഭാഷണവും ഗ്രൂപ്പിൽ ചിലരുടെ കലപില ബഹളങ്ങളും പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ ഏറെ അരോചകമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഏതായാലും ഒരു യാഥാര്‍ത്ഥ്യം നാം ചുറ്റും കാണുന്നു ഒരു ദൈവാനുഭവത്തോടെ അല്ലെങ്കില്‍ ഒന്നു രണ്ടുപേരുടെ വലിയ താല്ലര്യത്തില്‍ ധാരാളം പ്രാത്ഥനാകൂട്ടായ്മകൾ മുളച്ചുപൊങ്ങുന്നു. മിക്കവയും മുന്‍പറഞ്ഞ സ്വത്രന്ത രീതിമാത്രം പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്നു. അവയില്‍ ഒട്ടുമുക്കാലും ഏറെ താമസിയാതെ ഇല്ലാതാകുന്നു. അവയുടെ പെട്ടെന്നുള്ള തിരോധാനത്തിന് രീതികളും കൂടെ കാരണമാകുന്നുണ്ടൊ എന്ന് ചോദിക്കുന്നതും നല്ലതല്ലേ?
സഭയുടെ നീണ്ട വളര്‍ച്ചായാത്രയിൽ സമൂഹങ്ങളും ഗുരുക്കന്മാരും എത്രയോ പ്രാര്‍ത്ഥനാരീതികള്‍ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ജീസസ് യൂത്ത് പ്രാര്‍ത്ഥന എന്നപേരിലുള്ള ഈ രീതിയിൽ സഭയുടെ വലിയ പ്രാര്‍ത്ഥനാ പാരമ്പര്യത്തിലെ ചില അമൂല്യ മുത്തുകളും ആധുനീക ആത്മപ്രേരിത ശൈലിയുടെ ചില സാദ്ധ്യതകളും സംയോജിപ്പിക്കാനുള്ള ഒരു ശ്രമമാണുള്ളത്. ഏഴുപടികളായി ഒരുക്കിയിരിക്കുന്ന കൂട്ടായ്മയിലുള്ള ഈ പ്രാര്‍ത്ഥനാ രീതിയുടെ പ്രത്യേകതകളും സാദ്ധ്യതകളും തുടർ ഭാഗത്ത് നമുക്കു പരിശോധിക്കാം.
. ഭാഗം 2: ജീസസ് യൂത്ത് പ്രാര്‍ത്ഥന ഉപയോഗിക്കുമ്പോള്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരനുഭവം. ഏഷ്യന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച വിവിധ മുന്നേറ്റങ്ങളുടെ സമ്മേളനത്തിന്റെ ആരംഭ ദിനം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായിരുന്നു (പാരംഭ പ്രാര്‍ത്ഥനയുടെ ഉത്തരവാദിത്വം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരടക്കമുള്ളവര്‍ക്ക് സഹായകമാകുന്ന രീതിയിൽ എങ്ങനെ പ്രാര്‍ത്ഥന സംഘടിപ്പിക്കും എന്നതായിരുന്നു പ്രശ്‌നം. കുറച്ചുനേരത്തെ ചര്‍ച്ചയ്ക്കുശേഷം ജീസസ് യൂത്ത് പ്രാര്‍ത്ഥനാ രീതി ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നല്ല കുറച്ചു ഗാനങ്ങളും സുന്ദരമായ നേതൃത്വവും ഒക്കെ ഒത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും അത് നല്ലൊരു പ്രാര്‍ത്ഥനാനുഭവമായി. മാത്രമല്ല ആ ദിവസങ്ങളിലെല്ലാം ഈ ശൈലി തന്നെ ഉപയോഗിക്കുകയും ചെയ്തു.
ഏഴു പടികളുള്ള ഈ പ്രാര്‍ത്ഥനാരീതി ജീസസ് യൂത്തിനു പൊതുവേ സുപരിചിതമാണ്. ഒരു പ്രത്യത്തര രീതിയില്‍ ആരംഭിക്കുന്ന ഈ പ്രാര്‍ത്ഥന സങ്കീര്‍ത്തന ആലാപനവും, ദൈവസ്തുതി, വചന വിചിന്തനം, അതിനു തുടര്‍ച്ചയായുള്ള പ്രത്യുത്തരം മധ്യസ്ഥ്രപാര്‍ത്ഥന, സമാപനം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കരിസ്മാറ്റിക് ആദ്ധ്യാത്മികതയില്‍ ഉന്നിയ ജീസസ് യൂത്ത് മുന്നേറ്റത്തിൽ നവീകരണ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്ന 'പ്രെയ്സ് ആന്‍ഡ് വർഷിപ്പ് ശൈലിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുക. എന്നാല്‍ ഇവിടെ സൂചിപ്പിക്കുന്ന ജീസസ് യൂത്ത് പ്രാര്‍ത്ഥനാ ശൈലി ചിലപ്പോഴെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു (പ്രാര്‍ത്ഥനാ രീതിയായി രൂപീകൃതമായതാണ്.
ജീസസ് യൂത്ത് ഗ്രൂപ്പുകളിലും ചിലപ്പോഴെല്ലാം മുന്നേറ്റത്തിനു പുറത്തും ധാരളം പേര്‍ ഏറെ താല്പര്യത്തോടെ ഈ പ്രാര്‍ത്ഥനാശൈലി ഉപയോഗിക്കുന്നതായി കേൾക്കാറുണ്ട്. ഇതിന്റെ ലാളിത്യവും വ്യക്തതയും പല യൂണിവേഴ്സിറ്റി കൂട്ടായ്മകള്ക്കും ജീസസ് യൂത്ത് പ്രാര്‍ത്ഥനാരീതി ഇഷ്ട ശൈലിയാക്കുന്നു. ഒരു കോണ്‍ഫറന്‍സില്‍ ഇതു പരിചയപ്പെട്ട ഒരു സ്ത്രീ അവര്‍ ജോലിചെയ്യുന്ന വലിയൊരു ആശുപത്രിയില്‍ അനുദിന പ്രാര്‍ത്ഥനയ്ക്ക് ഈ രീതി സ്വീകരിച്ചതായി കേട്ടു. ധാരാളം സന്ദര്‍ശകരും രോഗീപരിചാരകരും എത്തുന്ന ഈ പ്രാര്‍ത്ഥനാവേളയ്ക്ക് ഇത് ഏറെ ഉപകാരപ്രദമാകുന്നു എന്ന് അവര്‍ അനുഭവം പങ്കുവച്ചു. പല പരീശിലന പരിപാടികള്‍ക്കും ഈ പ്രാര്‍ത്ഥനാ രീതി നല്ലൊരു ധ്യാന പശ്ചാത്തലം സൃഷ്ടിക്കുന്നു.
നമ്മള്‍ പലപ്പോഴായി ഉപയോഗിക്കുന്ന വ്യത്യസ്ഥമായ പ്രാര്‍ത്ഥനാ ശൈലികളുണ്ട്. ഓരോന്നിനും അതതിന്റെ പ്രത്യേകതകളുമുണ്ട്. എന്താണ് ജീസസ് യൂത്ത് പ്രാര്‍ത്ഥനാ ശൈലിയുടെ ഈന്നൽ? ഈ രീതിയുടെ കാതല്‍ എന്തെന്നു തിരിച്ചറിയുക വര്‍ദ്ധിച്ച ഫലസമൃദ്ധിയോടെ ഇത് ഉപയോഗിക്കുന്നതിന് സഹായകമാകും.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിൽ നേതൃനിരയിലുള്ള പലരും സഭയുടെ ഒദ്യോഗിക പ്രാര്‍ത്ഥനയായ ഡിവൈന്‍ ഓഫീസ് അഥവാ യാമപ്രാര്‍ത്ഥനകള്‍ ഉപയോഗിക്കാൻ ആരംഭിച്ചു. സങ്കീര്‍ത്തനങ്ങളും, പ്രതിവചനങ്ങളും, വചനവായനയും ഒക്കെ ഉള്‍കൊള്ളുന്ന സഭയിൽ ഏറെ പഴക്കമുള്ള ഒരു പ്രാര്‍ത്ഥനാ രീതിയാണല്ലോ ഇത്. സ്വയം പ്രേരിത പ്രാര്‍ത്ഥനയില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് പോകാനുള്ള ഒരു ആഗ്രഹത്തില്‍ നിന്നുമായിരുന്നു ഈ പുതിയ ഈന്നല്‍ മുന്നേറ്റത്തില്‍ വളര്‍ന്നത്. ഈ പാരമ്പര്യ രീതി ഉപയോഗിക്കുന്നതില്‍ പല ജീസസ് യൂത്തും അഭിമുഖീകരിച്ച ചില വെല്ലുവിളികള്‍ അതിന്റെ ദൈര്‍ഘ്യവും പിന്നെ ക്രിയാത്മക സ്വയം പ്രേരിത രീതികള്‍ക്കുള്ള ഇടമില്ലായ്മയുമായിരുന്നു.
പഴമയും പുതുമയും കൈകോര്‍ക്കുമ്പോള്‍
പ്രാര്‍ത്ഥനാശൈലികള്‍ അല്ലെങ്കില്‍ എങ്ങനെ ഒരാള്‍ പ്രാർത്ഥിക്കുന്നു എന്നത് അയാളുടെ ആദ്ധ്യാത്മിക വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. സഭയുടെ പാരമ്പര്യ പ്രാര്‍ത്ഥനാ രീതികളുടെ സമ്പന്നതയും ആഴവും അതോടൊപ്പം പുതു കരിസ്മാറ്റിക് ശൈലികളുടെ ഉയര്‍ജ്ജവും പ്രസരിപ്പും ജീസസ് യൂത്തിന്റെ ആന്തരീക ജീവിതത്തെ സമ്പുഷ്ടമാക്കണം. കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാ രീതിയില്‍ ഏറെ സ്വാതന്ത്യവും ക്രിയാത്മക പാതകളില്‍ മുന്നേറാന്‍ സാദ്ധ്യതയുമുണ്ട്; എന്നാല്‍ പാരമ്പര്യ രീതിയിൽ ആദ്യന്തം പ്രാര്‍ത്ഥന എങ്ങിനെ മുന്നേറുമെന്നു വ്യക്തതയും പ്രാര്‍ത്ഥന ധ്യാനവിചിന്തനങ്ങള്ക്കുള്ള സ്രോതസ്സുകളുമുണ്ട്. ജീസസ് യൂത്ത് പ്രാര്‍ത്ഥനാ ശൈലിയിൽ യേശു പഴമയും പുതുമയും പുറത്തെടുക്കാന്‍ (മത്താ 13:52) പറയുന്ന പ്രകാരം പാരമ്പര്യത്തിന്റെ ആഴവും പുതുമയുടെ പ്രസരിപ്പും ഒന്നിക്കുന്നു.
ഈ പ്രാര്‍ത്ഥന ക്രമമനുസരിച്ച് തുടക്കം ത്രീത്വൈക ദൈവത്തിന്റെ നാമത്തിലും അവിടുത്തെ സ്തുതിച്ചുകൊണ്ടും ദൈവത്മപ്രചോദനത്തില്‍ എങ്ങനെ പ്രാർത്ഥിക്കണം എന്ന് പഠിപ്പിക്കാന്‍ കർത്താവിനോട്
പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ്. പ്രാര്‍ത്ഥനയുടെ സമാപനം കര്‍ത്തൃപ്രാര്‍ത്ഥനയും അഭിഷേക നിറവിൽ യാത്രയാക്കലോടുകൂടെയുമാണ്. അതിനിടെ വരുന്ന മുഖ്യഭാഗത്ത് നാലുകാര്യങ്ങൾ നാം ചെയ്യുന്നു.
1. ദൈവ സ്തുതി: ഇസ്രായേലിന്റേയും സഭയുടേയും (പ്രാര്‍ത്ഥനാ രീതിയിൽ സങ്കീര്‍ത്തനങ്ങൽക്ക് സുപ്രധാൻ സ്ഥാനമുണ്ട്. ഏറ്റം സുന്ദരമായ ദൈവസ്തുതിയാണത്. ഇവിടെ സങ്കീര്‍ത്തനാലാപത്തെ തുടര്‍ന്ന് ഗാനങ്ങളും സ്വതര്തമായ പ്രാര്‍ത്ഥനയും ഒത്തുവരുന്ന സ്തുതിയുടെ സമയമാണ്.
2, വചന ശ്രവണം: ഈ ഭാഗത്ത് ഒരു ബൈബിള്‍ ഭാഗം വായിക്കുകയും തുടര്‍ന്ന് നിശബ്ദതയിൽ ധ്യാനിക്കുകയും ചെയ്യുന്നു. അതിനുശേഷം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ കുറച്ചുപേരെങ്കിലും പങ്കവയ്ക്കുന്നത് സഹായകരമാണ്
3. വിശുദ്ധനൊത്തു പ്രാര്‍ത്ഥിക്കാം: വീരോചിതമായി വിശ്വാസം ജീവിച്ചവരാണ് വിശുദ്ധര്‍. അവരുടെ അനന്യമായ ദൈവ ബന്ധത്തിന്റെ പ്രകാശനമാണ് അവരുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍. ഓരോ ജീസസ് യൂത്ത് പ്രാര്‍ത്ഥനയിലും അത്തരം ഏതെങ്കിലും പ്രാര്‍ത്ഥന ആലപിക്കുന്നതിലൂടെ അവരുടെ ഹൃദയ സ്പന്ദനങ്ങൾ സ്വന്തമാക്കാന്‍ നാമും ഉള്ളുതുറക്കുന്നു.
4. മദ്ധ്യസ്ഥതയുടെ സമയം: അവസാനമായി നമ്മുടേയും അന്യരുടേയും നിയോഗങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേയ്ക്കുയര്‍ത്തുന്നു. ഇതും സ്വതന്ത്ര പങ്കാളിത്ത രീതിയില്‍ തന്നെ ചെയ്യുന്നു.
പ്രാര്‍ത്ഥനയുടെ ആഴങ്ങൾ തേടാൻ
ഒരു 'കണ്ടുമുട്ടല്‍ അനുഭവം' ജീസസ് യൂത്ത് യാത്രയുടെ തുടക്കമാണ്. അതൊരു വ്യക്തിയുടെ ജീവിതത്തില്‍ നവ്യമായൊരു ആനന്ദവും സ്വാതന്ത്യവും ഉണര്‍ത്തും. സ്വയം പ്രേരിത പ്രാര്‍ത്ഥനയും സ്വതന്ത്രസ്തുതിപ്പും ഈ ആന്തരീക സ്വാതന്ത്യത്തിന്റേയും സന്തോഷത്തിന്റേയും ഏറ്റം നല്ല പ്രകാശനമാണ്. എന്നാല്‍ മുന്നോട്ടുള്ള ജീവിത യാത്ര പലപ്പോഴും പുത്തൻ വെല്ലുവിളികൾ ഉണര്‍ത്തും. പ്രാര്‍ത്ഥനയില്‍ വൈകാരികതയ്ക്കപ്പുറ ദൈവാത്മാവിനാല്‍ നയിക്കപ്പെടാന്‍ “ആഴം ആഴത്തെ വിളിക്കുന്ന്' (സങ്കീ 42:7) പാതയില്‍ ജീസസ് യൂത്ത് പ്രവേശിക്കണം. ജീസസ് യൂത്ത് പ്രാര്‍ത്ഥനയിലെ വിവിധ പടികൾ ഇപ്രകാരം “പ്രാര്‍ത്ഥിക്കാന്‍ പഠിക്കനും' വളര്‍ച്ചയുടെ പാതയിൽ നടക്കാനും ഉള്ള നല്ല പ്രചോദനമാകുന്നു.
ഏഴു പടികളുള്ള ഈ പ്രാര്‍ത്ഥന രീതിക്ക് രൂപം നൽകിയപ്പോൾ മനസ്സിലുണ്ടായ ചിന്ത ഒരു ജീസസ് യൂത്തിന് ആവശ്യാനുസരണം തനിയേ പ്രാര്‍ത്ഥനയ്ക്കായി ല്ലാനിടാനാകണം. ഒരു സങ്കീര്‍ത്തനം, വചനഭാഗം, അനുയേജ്യമായ ഒരു വിശുദ്ധന്റെ പ്രാര്‍ത്ഥന എന്നിവ തെരഞ്ഞെടുത്ത് പ്രാര്‍ത്ഥന ക്രമീകരിക്കാനാകണം. ഏഴുപടികള്‍ അതിനുള്ള ഒരു ചട്ടക്കൂടുമാത്രം. പിന്നീട് തയ്യാറാക്കിയ കുറച്ച് മാതൃകകള്‍ ഉണ്ടെങ്കിൽ നന്നായിരിക്കും എന്നൊരു നിര്‍ദ്ദേശം ഉണ്ടാവുകയും 31 പ്രാര്‍ത്ഥനകള്‍ ഒരു പുസ്തകരൂപത്തിൽ പ്രകാശിതമാകുകയും ചെയ്തും. ഈ മാതൃകകൾ ലഭ്യമാണെങ്കിലും വ്യക്തികളും കൂട്ടായ്മകളും ദൈവാത്മചൈതന്യത്തിൽ ഓരോ പ്രത്യേക സന്ദര്‍ഭത്തിനും അനുയോജ്യമായ പ്രാര്‍ത്ഥനാ ക്രമങ്ങൾ തയ്യാറാക്കുന്നത് ഉത്തമമായിരിക്കും.
ജീസസ് യൂത്തിന്റെ വലിയ ലക്ഷ്യം സഭയിലുള്ള സുന്ദരമായ ആത്മനിറവിന്റെ ജീവിത ശൈലിയുടെ ചെറിയൊരു ആസ്വാദനം ഇന്നത്തെ തലമുറയ്ക്ക് ലഭ്യമാക്കുകയും അങ്ങനെ അവരെ സഭയിലെ സജീവ പങ്കാളിത്തത്തിലേയ്ക്കു വെല്ലുവിളിക്കുകയും ചെയ്യുകയാണല്ലോ. ഇതില്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥനാ ക്രമത്തിന് വലിയൊരു ദയത്യമുണ്ട്. ഏഴുപടികളുടെ ഈ രീതിയും അതിന്റെ പക്വവും സുന്ദരവുമായ ഉപയോഗവും ഒരു ജീസസ് യൂത്തിന് സഭയുടെ ആഴവും പരപ്പും നുകരാൻ കുറെയെല്ലാം സഹായിക്കും.
Comments
Post a Comment