ജീസസ്‌ യൂത്തും അസ്സിസിയിലെ ഫ്രാന്‍സിസും (MJYR037)

 ജീസസ്‌ യൂത്തും അസ്സിസിയിലെ ഫ്രാന്‍സിസും

(By Dr. Edward Edezhath - Published in Kairos Malayalam in 2018)

“ഫ്രാന്‍സിസ്‌ അസ്സിസിയെ ജീസസ്‌ യൂത്ത്‌ പെയ്ട്രൻ സെയ്ന്റ്‌ എന്ന്‌ വിളിക്കാന്‍ കാരണമെന്താണ്‌?” ഒരു ഗൾഫ്‌ രാജ്യത്തുനിന്ന്‌ വാട്ട്സ്‌ ആപ്പിൽ ഒരാളുടെ ചോദ്യം. “ആ പുണ്യവാളന്റെ ലാളിത്യം ആത്മാക്കൾക്കായുള്ള ദാഹം എന്നീഗുണങ്ങൾ ഞാൻ എടുത്തുപറഞ്ഞു, ഇനി വിശദമായ ഉത്തരം പിന്നീടാകാം എന്ന്‌ അയാള്‍ക്കു ഞാന്‍ വാക്കുകൊടുത്തിട്ടുണ്ട്‌. ഉത്തരം തരുമല്ലോ?**. ആ ദിവസങ്ങളില്‍ തന്നെ മറ്റൊരാളും ഈ ചോദ്യം എന്നോടു ചോദിച്ചു. പഴയ ഓര്‍മകള്‍ അയവിറക്കാന്‍ ഈ ചോദ്യങ്ങൾ ഇടയാക്കി.

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആരംഭത്തിൽ അന്നു കരിസ്മാറ്റിക്‌ യുവനിരയില്‍ നേതൃത്വം എടുത്തിരുന്ന ഞങ്ങൾ 'ഫസ്റ്റ്‌ ലൈൻ' എന്ന പേരിൽ ഒഭന്നിച്ചുകൂടാന്‍ തുടങ്ങി. എല്ലാ മാസത്തിന്റേയും മൂന്നാം വാരാന്ത്യത്തിലെ ഞങ്ങളുടെ ഒത്തുചേരൽ ധാരാളമായുള്ള തുറന്ന പങ്കവയ്ക്കുലുകളുടെ വേദിയായി. “ആരാണു നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടമുള്ള വിശുദ്ധര്‍?” ഒരു പ്രാവശ്യം ചര്‍ച്ച അതായിരുന്നു. ഓരോരുത്തരും അവരുടെ പ്രിയപ്പെട്ട പുണ്യപുരുഷന്മാരേയും സ്ത്രീകളേയും കുറിച്ച്‌ പങ്കുവയ്ക്കാന്‍ തുടങ്ങി.

എന്റെ ചിന്തകളില്‍ മുഴുവന്‍ അസ്സിസിയിലെ ഫ്രാന്‍സിസ്‌ ആയിരുന്നു. ഏതാണ്ട്‌ നാലാം വയസില്‍ ഒരു വേനല്‍ക്കാലത്ത്‌ എന്റെ പിതൃസഹോദരി ദിവസവും ഞങ്ങൾ കുട്ടികളെ ഒന്നിച്ചുകൂട്ടി ഫ്രാന്‍സിസിന്റെ വിശദമായ ജീവചരിത്രം വായിച്ചുതരുമായിരുന്നു. ഒരു തൊഴുത്തിലെ ജനനവും, കുബേരവീട്ടിലെ ബാല്യവും മാടമ്പിസ്ഥാനം നേടാനുള്ള യാത്രയിലെ വീഴ്ചയും വിളിയും കുഷ്ടരോഗിക്കനല്‍കിയ ചുംബനവും എന്നുതുടങ്ങി അനേക ചിത്രങ്ങൾ അന്നുമുതല്‍ എന്റെ മനസില്‍ നിറപകിട്ടാര്ന്നു തങ്ങിനിന്നിരുന്നു. എന്റെ പ്രിയവിശുദ്ധന്‍ ഫ്രാന്‍സിസ്‌ എന്ന്‌ ഏറ്റുപറയാന്‍ എനിക്ക്‌ യാതൊരു സംശയവുമില്ലായിരുന്നു.

ഞങ്ങളുടെ കൂട്ടത്തിലെ തലമൂത്ത ആളായിരുന്ന ആലീസ്കുട്ടിയുടെ ജന്മദിനം വിശുദ്ധന്റെ തിരുനാള്‍ദിനമായ ഒക്ടോബര്‍ നാലിന്‌, പിന്നെ ഇഷ്ടവിശുദ്ധന്‍ ആരെന്നതിനു തര്‍ക്കമില്ലായിരുന്നു. പാലായില്‍ നിന്നുള്ള സണ്ണിമാത്തച്ചന്‌ എന്നും വിശുദ്ധന്റെ ഉദ്ദരണികളേ പറയാനുണ്ടായിരുന്നുള്ളൂ, എന്തിനേറേ പറയുന്നു അന്ന്‌ ഏതാണ്ടെല്ലാവരും വിശുദ്ധ ഫ്രാന്‍സിസിന്റെ ഫാന്‍സ്‌ ക്ലബ്ബില്‍ അംഗങ്ങളാണെന്ന്‌ ഞങ്ങൾ മനസിലാക്കി.

അങ്ങനെ ആരും ഒപചാരികമായി പ്രഖ്യാപിക്കാതെ തന്നെ അസ്സിസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ ജീസസ്‌ യൂത്തിന്റെ തുടക്കം മുതലേ മുന്നേറ്റത്തിലെ ഇഷ്ട വിശുദ്ധനായി. *കര്‍ത്താവേ എന്നെ അവിടുത്തെ സമാധാന ദൂതനാക്കണമേ' എന്ന വിശുദ്ധന്റെ പ്രാര്‍ത്ഥന ജീസസ്‌ യൂത്തിന്‌ ഏറെ സുപരിചിതമായി. പിന്നീട്‌ ഫ്രാന്‍സിസിനെ കുറിച്ചുള്ള സെഫിലെല്ലിയുടെ പ്രശസ്തമായ സിനിമ “(ബ്രദര്‍ സണ്‍, സിസ്റ്റര്‍ മൂണ്‍” പരിചയപ്പെട്ടപ്പോള്‍ ജീസസ്‌ യൂത്തിന്റെ മിക്ക പരിശീലനങ്ങളിലും ആ ചിത്രപ്രദര്‍ശനവും അതിനെ ആസ്പദമാക്കിയുള്ള ധ്യാനവും പതിവുപരിപാടിയായി. ആ സിനിമയിലെ “ഇഫ്‌ യു വാണ്ട്‌ യുവര്‍ ഡ്രീം ടുബി?' എന്നുതുടങ്ങുന്ന സുന്ദര ഗാനം കാമ്പസുകളിലെ ഹരമായി. ജീസസ്‌ യൂത്ത്‌ പ്രാര്‍ത്ഥനകള്‍ പുസ്തക രൂപത്തിൽ സമാഹരിക്കപ്പെട്ടപ്പോൾ വിശുദ്ധരുടെ പ്രാര്‍ത്ഥനകളില്‍ രണ്ടെണ്ണം വി. ഫ്രാന്‍സിസിന്റെതായിരുന്നു. അങ്ങനെ പടിപടിയായി മുന്നേറ്റത്തില്‍ “ഫ്രാന്‍സിസ്‌ പ്രേമം” വളര്‍ന്നു.

ഈ ഫ്രാന്‍സിസ്‌ പ്രേമം നമ്മെ രൂപപ്പെടുത്തട്ടെ

"നാം എന്തിനെ സ്നേഹിക്കുന്നുവോ അതായി തീരും നമ്മള്‍; നമ്മള്‍ എന്തായിതീരുന്നു എന്നത്‌ നാം ആരെ സ്നേഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും”, അസ്ലിസിയിലെ വിശുദ്ധ ക്ലാരയുടെ വാക്കുകള്‍. തന്റെ ജീവിതകാലത്തും തുടര്ന്നുള്ള എല്ലാ കാലയളവിലും ഫ്രാന്‍സിസ്‌ എണ്ണിയാല്‍ തീരാത്ത മഹാന്മാരുടേയും സാധാരണക്കാരുടേയും ജീവിതങ്ങളെ മാറ്റിമറിച്ച വലിയ സ്വാധീനമായിരുന്നു. വിശുദ്ധ 'ഫ്രാന്‍സിസിനെക്കുറിച്ചുള്ള അറിവും ആ വിശുദ്ധനോടുള്ള ആഴത്തിലുള്ള സ്നേഹവും ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തേയും അതിലെ ഓരോ അംഗത്തേയും ആഴത്തില്‍ സ്പര്‍ശിക്കുകയും അവരിൽ ഒരു രൂപാന്തരീകരണം വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍!

അപ്പോള്‍ ഒരു ചോദ്യം, അസ്ലിസിയിലെ ആ കുഞ്ഞുദരിദ്രനില്‍ ജീസസ്‌ യൂത്ത്‌ കാണുന്നത്‌ എന്താണ്‌? ഇന്നത്തെ മുന്നേറ്റത്തിന്റെ മുന്‍പില്‍ ഫ്രാന്‍സിസ്‌ ഉയര്‍ത്തുന്ന വെല്ലുവിളി എന്താണ്‌?

- ക്രിസ്തുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കാന്‍ ധൈര്യം കാണിച്ചവനാണ്‌ ഫ്രാന്‍സിസ്‌. മാത്രമല്ല സുവിശേഷം സമ്പൂര്‍ണ്ണമായി ജീവിതത്തിൽ പകര്‍ത്താനും അദ്ദേഹം തന്റേടം കാണിച്ചു.

- ക്രിസ്തുവിനെ പൂര്‍ണമായി പിന്‍ചെല്ലുന്നതിന്റെ സര്‍വ്വോത്തമ സന്തോഷം പ്രാപിക്കാൻ ഫ്രാന്‍സിസ്‌ എല്ലാം ത്യജിച്ചു, ദാരിദ്രത്തെ ജീവിത സഖിയായി വരിച്ചു. അതു നല്‍കിയ ലാളിത്യം ജീവിതത്തിന്റെ അടിത്തറയായി സ്വീകരിച്ചു. അത്‌ എല്ലാവരേയും ഞെട്ടിച്ചു, ഇന്നും ആ *“ഷോക്കില്‍' നിന്ന്‌ ലോകം പുറത്തുവന്നിട്ടില്ല.

- എല്ലാ ജീവിത മേഖലകളിലും ഫ്രാന്‍സിസിന്റെ സന്തോഷ നിറവോടുകൂടിയ, പുതുമയും ക്രിയാത്മകതയും നിറഞ്ഞ സമീപനം അദ്ദേഹത്തെ യുവത്വത്തിന്റെ പരമോന്നത മാതൃകയാക്കി. സുന്ദരമായ പുൽക്കൂടും, താൻ രചിച്ച്‌ സുന്ദര കവിതകളും, നാടകീയത നിറഞ്ഞ സംഭവ വികാസങ്ങളും എല്ലാമെല്ലാം ഈ സനന്ദര്യത്തിന്റെ ആപ്പലോസ്തലന്റെ ദൈവാത്മനിറവിന്റെ സാക്ഷ്യമായി.

- ഈ ലോകത്തില്‍ സമാഗതമാകാന്‍ ക്രിസ്തു ആഗ്രഹിച്ച സ്നേഹസമൂഹത്തിന്റെ അപ്രതീക്ഷിത മാനങ്ങളുടെ പ്രകാശനമായിരുന്നു ഫ്രാന്‍സിസിന്റെ ജീവിതവും പ്രവര്‍ത്തികളും. ദാരിദ്യത്തിലും ലളിത സനന്ദര്യത്തിലും വേരൂന്നിയ ഗാഡഃബന്ധങ്ങളും സമൂഹ ജീവിതവും പുല്ലിലും കല്ലിലും മൃഗങ്ങളിലും മൃഗതുല്യരിലുമെല്ലാം ദഹോദരരെ ദര്‍ശിക്കുന്ന സമീപനവുമെല്ലാം ഫ്രാന്‍സിസ്്‌ക്കന്‍ രീതി വ്യതിരിക്തമാക്കി.

- യേശുവിന്റെ സദ്വാര്‍ത്തയറിയീക്കാന്‍ ഈ സ്നേഹ ഗായകന്‍ ജീവിതം അര്‍പ്പിക്കുകയും അതിനായി എല്ലാവഴികളും തേടുകയും ചെയ്തു. “സുവിശേഷം എപ്പോഴും പ്രഘോഷിക്കുക, ആവശ്യമെങ്കിൽ വാക്കുകള്‍ ഉപയോഗിക്കുക” എന്ന അദ്ദേഹത്തിന്റെ കല്പന ഇന്നും നമുക്കു മൂന്നില്‍ വെല്ലുവിളിതന്നെ.

ആ ചോദ്യം ഉയര്‍ത്തിയതുനന്നായി: ഫ്രാന്‍സിസ്‌ നമുക്ക്‌ ആരാണ്‌? ക്രിസ്തു എന്റെ ജീവിതത്തില്‍ എവിടെ എന്നു ചോദിക്കുന്നതിനൊപ്പം അതുയര്‍ത്തുന്ന പ്രായോഗിക വെല്ലുവിളികള്‍ വ്യക്തമായി തിരിച്ചറിയാന്‍ ഫ്രാന്‍സിസിന്റെ പച്ചയായ ജീവിതം ഒരു നല്ല ഉരകല്ലാകില്ലേ?. അത്മാര്‍ത്ഥതയോടെയുള്ള വിചിന്തനത്തിനും പക്വമായ ഒരുത്തരത്തിനുമായുള്ള അന്വേഷണം നമ്മില്‍ തീര്‍ച്ചയായും വലിയ മാറ്റം വരുത്തും എന്നതിനു സംശയമില്ല.


In English - The favorite saint of Jesus Youth (BJRE014)

https://www.blogger.com/u/1/blog/post/edit/4808578696104743736/227993831185143714 



Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)