എന്തിനാണ്‌ ജീസസ്‌ യൂത്തില്‍ ടീമുകള്‍? (MJYR035)

 ജീസസ്‌ യൂത്തില്‍ ടീമുകള്‍ എന്തിനാണ്‌?

(By Dr. Edward Edezhath - Published in Kairos Malayalam in 2018)

*ഈ ടീമുകളും അതിന്റെ തെരഞ്ഞെടുപ്പും ഒക്കെ എന്തിനാണ്‌? ഇത്‌ ലോകത്തിന്റെ ശൈലിയല്ലേ? ഇത്‌ മത്സരത്തിന്റേയും അധികാരത്തിന്റേയും രീതിയല്ലേ? എല്ലാക്കാര്യങ്ങളിലും പരിശുദ്ധാത്മാവിൽ ആശ്രയിച്ച്‌ നമ്മൾ മുന്നോട്ടുപോയാല്‍ പോരേ?” ഒരു പരീശീലന പരിപാടിക്കിടേയുള്ള ചോദ്യോത്തരവേളയായിരുന്നു രംഗം.

മുന്നേറ്റത്തിലെ ഭരണസംവിധാനങ്ങളുടെ ആവശ്യകതയും അതിന്റെ രീതികളും ആയി പിന്നെ ചര്‍ച്ചാ വിഷയം.

ഒരുകാര്യം ശരിയാണ്‌, പല കരിസ്മാറ്റിക്‌ (പസ്ഥാനങ്ങളുടേയും കേന്ദ്രങ്ങളുടേയും തീക്ഷ്ണതയുടേയും കാര്യക്ഷമതയുടേയും രഹസ്യം ആഴത്തിൽ ദൈവാത്മ ചൈതന്യവും നല്ല കാരിസവുമുള്ള ഒരാള്‍ ആ സെന്ററിനേയോ സമൂഹത്തേയോ നന്നായി നയിക്കുന്നു എന്നുള്ളതാണ്‌. ഒരാളുടെ ലേബലിലാകും ഇവയില്‍ പലതും അറിയപ്പെടുക. ആഴത്തില്‍ ബോദ്ധ്യവും നല്ല പ്രതിബദ്ധതയുമുള്ള അത്തരം നേതൃത്വവും അതിന്റെ ഇടമുറിയാതെയുള്ള തുടര്‍ച്ചയും ശക്തമായ പ്രഘോഷണത്തിനും ദൈവരാജ്യ വളര്‍ച്ചയ്ക്കും നല്ല മുതല്‍ക്കൂട്ടാണ്‌ എന്നതിലും സംശയമില്ല. പക്ഷേ ജീസസ്‌ യൂത്ത്‌ സമീപനം തീര്‍ത്തും വ്യത്യസ്ഥമാണല്ലോ.

തലശ്ലേരിക്കടുത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന ആ പ്രോഗ്രാമിലെ ചോദ്യകര്‍ത്താവിന്റെ മനസില്‍ ശക്തമായി മുന്നേറുന്ന ധ്യാനടീമുകളും ഗ്രൂപ്പുകളും പ്രഘോഷണ കേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു. ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലെ നേതൃ സംവിധാനവും, അതു കണ്ടെത്തുന്നതിനുള്ള ലൗകീകമെന്നു തോന്നുന്ന രീതികളും ആ ചെറുപ്പക്കാരനെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. ഒരു കാര്യം ഞാന്‍ മനസിലോര്‍ത്തു, ജീസസ്‌ യൂത്ത്‌ സംവിധാനങ്ങള്‍ ഏറെ സാധാരണവും ലളിതവുമാണ്‌, പക്ഷെ അതിന്റെ പുറകിലുള്ള ആഴവും ദൈവാത്മ പ്രചോദിതമായ വിവേകവും പലര്ക്കും മനസിലാകാതെ പോകും. മമൗലീക വാദത്തിന്റെ ഇക്കാലത്ത്‌ സന്തുലിതവും തുടര്‍ച്ചയുള്ളതുമായ സമയമായ വഴികളെക്കാള്‍, പെട്ടെന്നു മാറ്റം വരുത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കാണല്ലോ കൂടുതല്‍ താല്ലര്യം.

നേതൃസംവിധാനങ്ങള്‍ രൂപംകൊണ്ട വഴികള്‍

1978 ലെ കേരളതല ആദ്യ കോണ്‍ഫറന്‍സിന്റെ അവസാനത്തില്‍ അന്ന്‌ നവികരണ ടീമിന്റെ നേതൃത്വം വഹിച്ചിരുന്ന അച്ചന്‍ നവീകരണതലത്തിലെ യുവജനങ്ങളുടെ സംഘടനാ സംവിധാനമായി ഇടവക തല യൂണിറ്റുകളും പ്രസിഡന്റ്‌, സെക്രട്ടറി, ഖജാംജി, എക്സിക്യട്ടിവ്‌ എന്നിങ്ങനെ നേതൃസംവിധാനവും നിര്‍ദ്ദേശിച്ചുകൊണ്ട്‌ ഒരു നോട്ടീസ്‌ അച്ചടിച്ച്‌ എല്ലാവര്ക്കും നല്‍കി. വളരെ കൃത്യമായ ഒരുക്കത്തോടെ കേരളത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമായി ഒത്തുചേര്‍ന്ന ആ വലിയ യുവജന സമ്മേളനത്തിന്‌ നല്ലൊരു തുടര്‍ച്ചയുണ്ടാകണം എന്ന വളരെ നല്ല ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു. അന്നു ശക്തമായിരുന്ന ഐക്കഫ്‌ എന്ന കോളേജ്‌ തല കത്തോലിക്കാ പ്രസ്ഥാനത്തിലെ നീണ്ടകാല നേതൃപരിചയവും അച്ചനുണ്ടായിരുന്നു. പക്ഷേ അച്ചന്‍ മുന്നോട്ടുവച്ച നേതൃ രൂപീകരണ നിര്‍ദ്ദേശത്തോടുള്ള പ്രതികരണം വളരെ രൂക്ഷമായിരുന്നു. ഒരു ചര്‍ച്ചപോലുമില്ലാതെ എല്ലാവരും അത്‌ തള്ളിക്കളഞ്ഞു.

ആ കോണ്‍ഫറന്‍സിന്‌ ഒരുക്കമായി കെ എസ്‌ ടി ഞങ്ങൾ മൂന്നുപേരുടെ ഒരു ടീം രൂപീകരിച്ചിരുന്നു. അതിനുശേഷം പല ഒത്തുവരവുകളിലൂടെ നല്ലൊരു യുവജന നേതൃനിരയെ ഞങ്ങള്‍ ഒന്നിച്ചുകൊണ്ടുവന്നു. മനോഹരമായ യുവജന നേതൃ പങ്കാളിത്തത്തോടെയാണ്‌ 78 ലെ സമ്മേളനം നടത്തിയത്‌. തുടര്‍ന്നുള്ള വർഷങ്ങളിൽ ബൈബിൾ ക്യാമ്പും വളര്‍ച്ചാ ധ്യാനങ്ങളുമടക്കം പല പരിപാടികളുണ്ടായിരുന്നെങ്കിലും അതിനുമുന്‍പ്‌ രൂപം കൊണ്ട യുവജന നിര അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

കേരളം ആതിഥേയത്വം വഹിക്കേണ്ടിവന്ന വലിയൊരു ദേശീയ സമ്മേളനത്തിനായുള്ള ഒരുക്കം തുടങ്ങിയപ്പോഴാണ്‌ നല്ല രൂപീകരണം ലഭിച്ച യുവജന നേതൃനിരയുടെ അഭാവം എല്ലാവര്‍ക്കും അനുഭവപ്പെട്ടത്‌. അങ്ങനെ യുവജന രൂപീകരണത്തിന്‌ ഒരു ദര്‍ശനവും പദ്ധതിയുമൊരുക്കാന്‍ ഒരു പുതിയ സമിതിക്ക കെ എസ്‌ ടി രൂപം നൽകി. ഏറേ ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം വന്ന നിര്‍ദ്ദേശങ്ങളാണ്‌ സോണുകളും ടീമുകളും അതിനു കാലാവധിയും തുടരുന്ന നേതൃരൂപീകരണവും എല്ലാം. അതെല്ലാം ക്രമീകരിക്കാന്‍ കേരളതലത്തിൽ കെ വൈ സി ടിയും. 85 ലെ കോണ്‍ഫറന്‍സിനു ശേഷം വിവിധ മിനിസ്റ്റികളും അതിനുള്ള ടീമുകളുമായി. കൂട്ടത്തിൽ സോണല്‍ സംവിധാനങ്ങളും അതിനു സമാന്തരമായി വന്ന മിനിസ്റ്റി നേതൃത്വവും സംഘര്‍ഷങ്ങള്‍ ഒഴിവാക്കി എങ്ങനെ ക്രമീകരിക്കും എന്ന വിഷമ പ്രശ്‌നവും. തൊണ്ണൂറുകളുടെ മധ്യത്തില്‍ ടീമുകള്‍ കേരളത്തിനു പുറത്തുമായി. പിന്നീട്‌ ദേശീയ അന്തര്‍ദ്ദേശീയ ജീസസ്‌ യൂത്ത്‌ ടീമുകളും. 2012 ഓടെ ടീമുകളിൽ നിന്ന്‌ വ്യത്യസ്ഥമായി കോൺസിലുകള്‍ എന്ന ആശയം രൂപപ്പെട്ടു. 2016 ല്‍ പുതിയ സ്റ്റാറ്റട്ട്‌ നിലവിൽ വന്നപ്പോള്‍ ജീസസ്‌ യൂത്തിൽ ടീമുകളും കയണ്‍സിലുകളും രൂപീകൃതവുമായി.

ടീമുകളുടെ വ്യത്യസ്ത സമീപനം

ക്രിസ്തീയ സമീപനത്തില്‍ കൂട്ടായ്മയ്ക്ക്‌ വലിയ പ്രാധാന്യം കൈവരുന്നത്‌ ത്രീത്വൈക ദൈവ ദര്‍ശനമാണ്‌. ദൈവം സ്നേഹ കൂട്ടായ്മയാണ്‌. യേശുവന്നത്‌ അപ്രകാരം മനുഷ്യകുലവും കൂട്ടായ്മയിലാകാനാണ്‌. ടീമുകളുടെ ദര്‍ശനവും അതുതന്നെ. വ്യത്യസ്ഥരായ ഒരുപറ്റം വ്യക്തികള്‍ ദൈവരാജ്യ നിര്‍മിതിക്ക്‌ കൈകോര്‍ക്കുന്നു. ഈ വൈവിധ്യങ്ങളുടെ ഒത്തുവരവ്‌ ക്രിസ്തീയ പദ്ധതിയുടെ പൂര്‍ണതയും സാദ്ധ്യമാക്കുന്നു (എഫേ 4:11-13). അതോടൊപ്പം ടീമുകള്‍ വിശാല സഭയുടേയും വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മുന്നേറ്റത്തിന്റേയും സജീവഭാഗമായി പ്രവര്‍ത്തിക്കാനും ദര്‍ശനത്തിന്റേയും പ്രവര്‍ത്തന പദ്ധതികളുടേയും തുടര്‍ച്ചയും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ സഹായകമാകുന്നു.

എല്ലാ ജീസസ്‌ യൂത്തും ഒന്നിച്ചുവന്ന്‌ പ്രാര്‍ത്ഥനാപൂര്‍വ്വം നയിക്കേണ്ട ടീമിനെ തിരഞ്ഞെടുക്കുന്ന രീതി മുന്നേറ്റത്തിന്റെ സ്വന്തമാണ്‌. കൂടെ പ്രവര്‍ത്തിക്കേണ്ട വൈദീകര്‍ സന്യാസിനികള്‍ മുതിര്‍ന്നവര്‍ തുടങ്ങിയവരെ നിര്‍ദ്ദേശിക്കുന്നതും ഇതിന്റെ തുടര്‍ ചര്‍ച്ചയിലാണ്‌. ഒരു കാലാവധി കഴിയുമ്പോള്‍ ഇവിടെ നേതൃമാറ്റം അനിവാര്യമാണ്‌. ഇവയെല്ലാം മറ്റു പല പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്‌.

തീരുമാനങ്ങള്‍ എടുക്കുന്ന രീതിയിലാണ്‌ ടീം പ്രവർത്തനം ഏറേ വ്യത്യസ്തമാകുന്നത്‌. പല കരിസ്മാറ്റിക്‌ (ഗൂപ്പുകളിലും ദൈവേഷുമറിയാനും തീരുമാനങ്ങളില്‍ എത്താനും വരദാനങ്ങളുള്ള ഒരാളുടെ പക്കല്‍ ഒരു വിഷയം *'പ്രാര്‍ത്ഥനയ്ക്കായി സമര്‍പ്പിക്കുകയും”' അയാള്‍ പ്രാര്‍ത്ഥിച്ചു നോക്കി എന്തു ചെയ്യണം എന്നു പറയുകയും ചെയ്യുന്ന രീതിയുണ്ട്‌. എന്നാല്‍ ക്രിസ്തീയ കൂട്ടായ്മയിലുള്ള _പ്രവര്‍ത്തനത്തിന്റെ അടിത്തറ എല്ലവര്‍ക്കും ദൈവം തന്റെ ആത്മാവിനെ നല്കുന്ന, വ്യത്യസ്തമായ വരദാനങ്ങളിലൂടെ അവന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന സമീപനമാണ്‌. ടീം ഒന്നിച്ചു ദൈവസന്നിധിയില്‍ വരുകയും സ്നേഹത്തോടും പരസ്പര ആദരവോടും കൂടെ ചര്‍ച്ചചെയ്തു മുന്നേറുകയും ചെയ്യുന്നു. ദൈവവചനം ഉദ്ധരിച്ച്‌ സ്വന്തം അഭിപ്രായം അടിച്ചേല്ലിക്കുന്നതിനുപകരം മറ്റുള്ളവരിലൂടെ ദൈവാത്മാവ്‌ സംസാരിക്കുന്നത്‌ ശ്രദ്ധാപൂര്‍വ്വം തിരിച്ചറിഞ്ഞ്‌ കൂട്ടായ്മയില്‍ ദൈവരാജ്യം പണിതുയര്‍ത്തുന്ന രീതിയാണിത്‌.

അടുത്തിടെ കേരളത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ പ്രളയമുഖത്ത്‌ ജീസസ്‌ യൂത്ത്‌ നേതൃത്വം വ്യക്തമായ ബോദ്ധ്യത്തോടും നിശ്ചയ ദാര്‍ഡ്യത്തോടും കൂടെ കൈത്താങ്ങായി കടന്നു ചെന്നു. അനേകര്‍ക്കു ചേക്കേറാവുന്ന വൃക്ഷം എന്ന്‌ യേശു സൂചിപ്പിച്ച നല്ല ദൈവരാജ്യ മാതൃകയില്‍ ജീസസ്‌ യൂത്തിന്റെ “നല്ല അയല്‍ക്കാരൻ”' സംരംഭം വിശാലമായ പങ്കാളിത്ത വേദിയായി. ഫലത്തില്‍ നിന്ന്‌ വൃക്ഷത്തെ തിരിച്ചറിയണമെന്ന്‌ യേശു പറഞ്ഞപ്രകാരം ടീമുകളില്‍ ഇരുന്ന്‌, പ്രാര്‍ത്ഥിച്ച്‌, ചിന്തിച്ച്‌, പരസ്പരം പങ്കവച്ചു പ്രവര്‍ത്തനത്തിനിറങ്ങുന്ന നല്ല ശൈലിയുടെ ഉത്തമ ഫലമായി ആ ”നല്ല അയല്‍ക്കാരൻ”' പുതുശൈലി. കേരള മെത്രാന്‍ സമിതിയുടെ കീഴില്‍ വിവിധ മുന്നേറ്റങ്ങൾ അവരുടെ പ്രവര്‍ത്തനങ്ങൾ പങ്കുവെച്ചപ്പോള്‍ പ്രളയമുഖത്തെ ഈ ജീസസ്‌ യൂത്ത്‌ സഹായ സംരംഭം വിവരിച്ചത്‌ ഞാനായിരുന്നു. തലമുറകൾ പിന്നിട്ട്‌ ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തില്‍ രൂപപ്പെട്ട പങ്കാളിത്ത പ്രവർത്തന ശൈലിയുടെ പക്വമായ സാക്ഷ്യമായി ഈ പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ ഒട്ടും തന്നെ പ്രയാസമുണ്ടായില്ല. ടീമുകളിലുള്ള പ്രവര്‍ത്തന ശൈലി നൽകുന്ന പക്വമായ രൂപീകരണത്തിന്റെ ഏറ്റവും പുതിയ ഒരു സാക്ഷ്യം.

ആദ്യം സൂചിപ്പിച്ച അന്നത്തെ ചോദ്യകര്‍ത്താവിനോട്‌ ഞാനൊരു മറുചോദ്യം ചോദിച്ചു, ടീം പ്രവര്‍ത്തന ശൈലി യേശുവിന്‌ ഇഷ്ടമായിരുന്നോ? തന്റെ പരസ്യജീവിതത്തിനിടെ യേശു ജനാവലിയോടു ശപ്രഘോഷിക്കുന്നതിനൊപ്പം, തന്റെ ദയത്യം തുടരുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തിയ ഒരു പറ്റം ശിഷ്യര്‍ക്ക്‌ കൃത്യമായ പരിശീലനം നല്‍കാന്‍ കൃത്യമായി ശ്രദ്ധിച്ചു. പ്രത്യേകം പരിശീലനം കൊടുത്തിരുന്ന യേശുവിന്റെ വിവിധ നേതൃശ്രേണികളും നമുക്കു തീര്‍ച്ചറിഞ്ഞു മനസിലാക്കാം. എഴുപതു ശിഷ്യര്‍, പന്ത്രണ്ടു ശ്ലീഹന്മാര്‍, മൂന്നു സന്തത സഹചാരികള്‍ എന്നിങ്ങനെ കൃത്യമായി രൂപീകരണം നൽകി വന്ന ഗ്രൂപ്പുകള്‍. പ്രഘോഷണത്തിനായും രണ്ടുപേരുടെ ടീമുകള്‍ ക്രമീകരിച്ചിരുന്നതും ശ്രദ്ധേയമാണ്‌. നല്ല ക്രൈസ്തവ ജീവിത ശൈലി കൂട്ടായ്മകളിലാണ്‌. നല്ല ക്രൈസ്തവ നേതൃ സമീപനം ഹൃദ്യമായ ടീമുകളിലും. ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തെ വ്യത്യസ്ഥമാക്കുന്നതും അതുതന്നെ.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)