പ്രാര്‍ത്ഥന ഇങ്ങനെ ബോറടിയാക്കണമോ? (MJYR032)

പ്രാര്‍ത്ഥന ഇങ്ങനെ ബോറടിയാക്കണമോ?

(By Dr. Edward Edezhath - Published in Kairos Malayalam in 2018)


അന്നത്തെ പ്രെയര്‍ മീറ്റിംഗ്‌ നയിച്ചത്‌ ട്രീസാ ആയിരുന്നു. ഞാന്‍ സമയത്തു തന്നെ അവര്‍ കൂടുന്ന ആ ഹാളില്‍ എത്തി. ആ വലിയ പട്ടണത്തിലെ ഹൃദ്യമായ ഒരു യൂത്ത്‌ ഗ്രൂപ്പ്‌. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍. നിറപുഞ്ചിരിയോടെ അവര്‍ എന്നെ സ്വീകരിച്ചു. എല്ലാവരേയും നന്നായി സ്നേഹപൂര്‍വ്വം സ്വാഗതംചെയ്ത്‌ നല്ലൊരു ഗാനത്തോടെ അവര്‍ പ്രാര്‍ത്ഥന ആരംഭിച്ചു.


തുടര്‍ന്നു നടന്നതെല്ലാം എന്നെ ഏറേ അസ്വസ്ഥനാക്കി. ആദ്യഗാനത്തോടെ എല്ലാവരും കണ്ണടച്ചു. കൊന്തയുടെ ഒരു രഹസ്യം ചൊല്ലാം എന്നു പറഞ്ഞ്‌ ട്രീസ പാര്‍ത്ഥന തുടങ്ങി. അതിനുശേഷം ട്രീസാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. കർത്താവിന്റെ സാന്നിദ്ധ്യം ഇവിടെയുണ്ട്‌, പിന്നെ ഒന്നു രണ്ടു ബൈബിള്‍ ഉദ്ദദണികള്‍, വീണ്ടും നിര്‍ദ്ദേശങ്ങള്‍, നീണ്ടൊരു പ്രാര്‍ത്ഥന, വീണ്ടും ചില ചിന്തകൾ, അങ്ങനെ അതു തുടര്‍ന്നു. ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു. ഏതാണ്ടെല്ലാവരും ആഴത്തിലുള്ള നിശ്ശബ്ദതയില്‍ കണ്ണടച്ചിരിക്കുന്നു. രണ്ടു കുട്ടികള്‍ ഏറേ അസ്വസ്ഥമായി ഞെരിപിരികൊള്ളുന്നു. അതിനിടയ്ക്ക്‌ ട്രീസാ നമുക്ക ഉച്ചത്തില്‍ സ്തുതിക്കാം എന്നു പറഞ്ഞപ്പോള്‍ എല്ലാവരും കൈ ഉയര്‍ത്തി 'ഹല്യ, ഹല്യ, ഹല്യ' എന്ന്‌ ശബ്ദമുയര്‍ത്തി. തുടര്‍ന്ന്‌ ഒരു ഗാനം, വീണ്ടും ലീഡര്‍ ധ്യാനം തുടര്ന്നു, എല്ലാവരും നിശ്ശബ്ദുമായിരുന്നു. ഏതാണ്ടൊരു മുക്കാല്‍ മണിക്കൂര്‍ ആ പീഡനം തുടര്ന്നു.


ഇതിനിടെ എന്റെ ചിന്തകള്‍ കാടുകയറി. ഈ "പ്രാര്‍ത്ഥിപ്പിക്കൽ” എന്തൊരു അരോചകമാണ്‌! ഇങ്ങനെ ഒരാള്‍ നീട്ടി പ്രസംഗിക്കുന്നതാണോ പ്രെയര്‍ മീറ്റിംഗ്‌? ഈ വിരസമായ ചടങ്ങ്‌ ഈകൂടിയിരിക്കുന്നവര്‍ എത്രനാള്‍ സഹിക്കും? ക്രിസ്തീയ ജീവിതത്തിൽ വളരാനും അവരെ ദൗത്യത്തിലേയ്ക്കു നയിക്കാനും ഈ ഒരു ശൈലി എങ്ങനെ സഹായിക്കും? എന്റെ ഈ അമര്‍ഷമെല്ലാം കടിച്ചമര്‍ത്താനെ എനിക്കു സാധിച്ചുള്ളൂ. എന്റെ ഏറ്റം വലിയ സഹനം തുടര്‍ന്ന്‌ സാംസാരിക്കേണ്ടിയിരുന്ന എനിക്കു നല്‍കിയിരുന്ന വിഷയം മറ്റൊന്നായിരുന്നതുകൊണ്ട്‌ ഈ ഒരു സമ്മേളനം എത്രമാത്രം നന്നാക്കാം എന്നതിനെക്കുറിച്ച്‌ പറയാന്‍ എനിക്ക്‌ സാധിച്ചതുമില്ല എന്നതായിരുന്നു.


മനസില്‍നിന്നു മായാത്ത പ്രാര്‍ത്ഥന കൂട്ടായ്മ


എന്റെ ചിന്തകള്‍ '76 ലെ പ്രാരംഭാനുഭവങ്ങളിലേയ്ക്കുപോയി. ഞാന്‍ പങ്കെടുത്ത ആദ്യസെമിനാറിന്റെ മൂന്നാം ദിവസം സന്ധ്യയ്ക്ക്‌ ഒരു മാതൃകാ പ്രാര്‍ത്ഥനാ സമ്മേളനമുണ്ട്‌, താല്ലര്യമുള്ളവര്‍ക്ക്‌ അതിൽ പങ്കെടുക്കാം എന്ന്‌ ഒരു അനൗൺസ്മെന്റ്‌ ഉണ്ടായി. ഈ സെമിനാര്‍ ഒരു ആമുഖം മാത്രമാണ്‌ ഇത്‌ തുടരേണ്ടത്‌ അപ്രകാരമൊരു കൂട്ടായ്മയിലാണ്‌ എന്നു കേട്ടതുകൊണ്ട്‌ എന്റെ കൂട്ടുകാര്‍ക്കൊപ്പം ഞാനും കാത്തുനിന്നു. അതായിരുന്നു എന്റെ ആദ്യപ്രാര്‍ത്ഥനാ സമ്മേളനം. മറക്കാനാവാത്ത ഒരു പുത്തന്‍ അനുഭവവും.


മാധ്യമങ്ങള്‍ ഏറേ വിരളമായിരുന്ന കാലമായിരുന്നെങ്കിലും ഫിയോ അച്ചൻ തുടക്കത്തിലേ 16 എംഎം പ്രൊജക്ടറില്‍ ഒരു പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ലഘുചിത്രം കാണിച്ചു. തുടര്‍ന്ന്‌ ചുരുക്കത്തിൽ ഒരു പ്രെയര്‍ മീറ്റിംഗിലെ അത്യാവശ്യം വേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞുതന്നു. സഭയില്‍ പലതരം ആരാധനകളും പ്രാര്‍ത്ഥനകളുമുണ്ട്‌. കരിസ്മാറ്റിക്‌ കൂട്ടായ്മയിൽ ക്രിസ്തുശരീരത്തിന്റെ ഒന്നിച്ചുവരവിന്റെ, ആത്മാവ്‌ ഒരു സമൂഹത്തെ നയിക്കുന്നതിന്റെ അനുഭവത്തിനാണ്‌ ഈന്നല്‍. അതുകൊണ്ട്‌ കുരിശോ, മറ്റുരൂപങ്ങളോ, പരിശുദ്ധ കര്‍ബാനയുടെ സാന്നിദ്ധ്യമോ പതിവല്ല. മറിച്ച്‌ എല്ലാവരും പരസ്പരം കാണാവുന്ന വിധത്തിൽ വട്ടംകൂടിയിരിക്കണം. കൂട്ടായ്മ വലുതെങ്കിൽ ഒരു ചെറു നേതൃഗ്രൂപ്പ്‌ വേണം, പക്ഷേ അത്‌ മറ്റുള്ളവരെ പ്രാര്‍ത്ഥിപ്പിക്കാനോ എല്ലാകാര്യങ്ങള്ക്കും നിര്‍ദ്ദേശം കൊടുക്കാനോ അല്ല മറിച്ച്‌ എല്ലാവരുടേയും സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാണ്‌. എന്റെ ആവശ്യങ്ങളക്കും കാര്യസാദ്ധ്യത്തിനും ഇവിടെ പ്രാധാന്യമില്ല, മറിച്ച്‌ ദൈവസാന്നിദ്ധ്യത്തിൽ നന്ദിപറയാനും സ്തുതിക്കാനും ശ്രവിക്കാനുമാണ്‌ ഈ കൂട്ടായ്മ. നിയോഗങ്ങള്‍ ഉയര്‍ത്താന്‍ അവസാനം കുറച്ചു സമയമുണ്ടാകും.


പിന്നെ മീറ്റിംഗ്‌ ആരംഭിച്ചു. ഒരു അറുപത്‌ എഴുപത്‌ പേര്‍ ആ മുറിയിൽ തിങ്ങി വട്ടംകൂടിയിരുന്നു. ഒരു ഗിറ്റാറും അക്കോഡിയനും ഗാനങ്ങള്‍ കൊഴുപ്പിച്ചു. മൈക്ക്‌ ഇല്ലായിരുന്നു എന്ന്‌ പറയേണ്ടതില്ലല്ലോ. ആദ്യമേ പൊട്ടിച്ചിരിയും കൈയ്യടിയുമായി രണ്ടുമൂന്നു പാട്ടുകള്‍. അതോടെ എല്ലാവരുടേയും മസിൽ പിടുത്തമെല്ലാം മാറി, ഒരു സ്നേഹ സമൂഹമായി. സാവധാനം വലിയൊരു ദൈവസാന്നിദ്ധ്യബോധത്തിലേയ്ക്ക്‌ രണ്ടുപാട്ടുകള്‍ നയിച്ചു. ആരോടും സ്തുതിക്കാൻ പറഞ്ഞില്ല, പക്ഷേ സമൂഹത്തിൽ പലരും കൊച്ചു കൊച്ചു പ്രകരണങ്ങളില്‍ ശാന്തമായി സ്തുതിക്കുന്നതു കേള്ക്കുന്നുണ്ടായിരുന്നു, എന്നാല്‍ ഒരു ബഹളവുമില്ലാതെ അവര്‍ ദിവ്യസാന്നിദ്ധ്യത്തിലാണെന്ന്‌ അത്‌ വ്യക്തമാക്കുന്നുണ്ടായിരുന്നു.


യേശു ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങൾ മനസിൽ വരുന്നെങ്കിൽ ഏറ്റുപറഞ്ഞ്‌ പ്രാര്‍ത്ഥിക്കാം എന്ന്‌ അച്ചന്‍ പറഞ്ഞു. ഓരോന്നിനും ശേഷം, “കര്‍ത്താവേ, നന്ദിപറയുന്നു, സ്തുതിക്കുന്നു”? എന്ന്‌ എല്ലാവര്‍ക്കും ഏറ്റുപറയാനും നിര്‍ദ്ദേശമുണ്ടായി. തുടര്‍ന്ന്‌ മുറിയുടെ ആമൂലയിൽ നിന്നും ഈ മൂലയില്‍ നിന്നും ഹൃദ്യമായ ചെറുപ്രാര്‍ത്ഥനകളോ ചെറുപങ്കവയ്ക്കകുകളോ ആയി. ഓരോന്നു കഴിയുമ്പോഴും ഗുപ്പിന്റെ പ്രത്യത്തരവും. അപ്രതീക്ഷിതമായ പ്രാര്‍ത്ഥനകളും അനുഭവങ്ങളും കുറേ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞപ്പോള്‍ പാടാന്‍ നല്ലൊരു ഈരടി. അതങ്ങനെ മുന്നേറി. ആത്മാവിൽ ഗാനാലാപം നടത്തുന്നതിനെക്കുറിച്ച്‌ സെമിനാറില്‍ കേട്ടിരുന്നു. പല ഗാനങ്ങള്ക്കുശേഷവും കുറച്ചുസമയം അങ്ങനെ സ്വതന്ത്രമായി സ്വന്തം ഈണങ്ങളില്‍ എല്ലാവരുംകൂടെ പാടുന്നത്‌ പ്രാര്‍ത്ഥനാനുഭവം ആഴപ്പെടുത്തുന്നുണ്ടായിരുന്നു.


അതിനിടെ എനിക്കും ഒരാഗ്രഹം, ഒന്നു പ്രാര്‍ത്ഥിച്ചാലോ. ഒരിക്കലും അതു സംഭവിച്ചിട്ടില്ല. അതെങ്ങനെ വേണം, പറ്റിയ വാക്കുകള്‍, വ്യാകരണ പിശകുണ്ടാകുമോ. പേടിച്ച്‌ പേടിച്ച്‌ ഒന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഫലം അപ്രതീക്ഷീതമായിരുന്നു. ആദ്യ ശ്രമം നല്ലൊരു അനുഭവമായിരുന്നു. കുറച്ചു സമയത്തേ നന്ദിയും സ്തുതിയും കഴിഞ്ഞ്‌ നല്ലൊരു ആരധനയിലേയ്ക്ക്‌ ഗ്രൂപ്പ്‌ പ്രവേശിച്ചു. അതിനു പറ്റിയ ഗാനങ്ങള്‍. ചിലര്‍ മൂട്ടിൽ വീണു. നെടുവീര്‍പ്പുകളും ചില ഏങ്ങലടികളും. സാവധാനത്തിൽ ആഴത്തിലുള്ള നിശ്ശബ്ദതയും.


ആത്മാവുനല്‍കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കുകയും ഗ്രൂപ്പിൽ പങ്കവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ കേട്ടിരുന്നെങ്കിലും അത്‌ ആദ്യാനുഭവമായത്‌ ഈ കൂട്ടായ്മയിലായിരുന്നു. ഭക്തിസാന്ദ്രമായ ആ നിശബ്ദതയുടെ ഇടയില്‍ ഫിയോ അച്ചൻ പറഞ്ഞു, ആത്മാവിന്റെ ച്രേരണയില്‍ സന്ദേശങ്ങളോ മറ്റു (പചോദനങ്ങളോ ഉണ്ടെങ്കില്‍ പങ്കവയ്ക്കാം. പലരും തങ്ങളുടെ ഉള്ളിലുദിച്ച സന്ദേശങ്ങളും മനോചിശ്രങ്ങളുമെല്ലാം ശബ്ദമുയര്‍ത്തി പറയാന്‍ തുടങ്ങി. അത്‌ മറ്റൊരു വലിയ അനുഭവമായി. സന്ദേശങ്ങൾ സംഗ്രഹിച്ചു പറഞ്ഞു ഒരു നന്ദിയുടെ ഗാനത്തിനുശേഷം ഒരു ലഘു ബൈബിള്‍ പഠന സമയമായി. പിന്നെ ഓരോരുത്തരുടെ നിയോഗങ്ങള്‍ ക്ഷണിച്ചു, കുറേപേര്‍ ആവശ്യങ്ങൾ പറഞ്ഞു, അതിനെല്ലാം വേണ്ടി ഒന്നിച്ചു പ്രാര്‍ത്ഥിച്ചു. താമസിയാതെ ആഹ്ലാദത്തിമര്‍പ്പിൽ ഗാനാലാപത്തോടേ സമാപനവുമായി. അതിനു ശേഷം കഴിയുന്ന്രരപേരെ കണ്ട്‌ സമാധാനം ആശംസിക്കാതെ പിരിഞ്ഞുപോകരുത്‌ എന്ന്‌ നിര്‍ദ്ദേശവുമുണ്ടായി.


ഇതിനേക്കാള്‍ നല്ല വളര്‍ച്ചാ വഴിയുണ്ടോ?


ഈ മാതൃകാ പ്രാര്‍ത്ഥനാ സമ്മേളനം കണ്ടതിന്റെ അടുത്തയാഴ്ച തന്നെ അതേ കാമ്പസിൽ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്കു തുടക്കമായി. ഏറെ താല്പര്യത്തോടെ ഞാനും അതിനെത്തി. അതിനുശേഷം എത്രയോവര്‍ഷങ്ങള്‍ കടന്നുപോയി. അനേക തലമുറകൾ ഈ കൂട്ടായ്മയിലൂടെ വന്നുപോയി. എന്റെ ജീവിതത്തിലും പല വേനലും മഴയും മാറ്റവുമെല്ലാം കയറി ഇറങ്ങി. അന്നും ഇന്നും ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ വിടാതെ പങ്കെടുക്കാന്‍ ഞാൻ ശ്രമിക്കുന്നു. കുറേ വിജയിക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ട്‌ ഏറേ താല്ലര്യപൂര്‍വ്വം പ്രാര്‍ത്ഥനാ സമ്മേളനത്തിൽ മുടങ്ങാതെ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു? ഏറേ ഹൃദ്യമായ ഈ കൂട്ടായ്മ എന്റെ ആദ്ധ്യത്മിക മാനസിക ആരോഗ്യത്തിന്റേയും വളര്‍ച്ചയുടേയും പ്രധാന ചേരുവയാണ്‌, പണ്ടും ഇപ്പോഴും.


ആഴ്ചതോറും എന്നെ താല്ലര്യപൂര്‍വ്വം കാത്തിരിക്കുന്ന എന്നും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അവിടെ ചെല്ലുമ്പോള്‍ വിശേഷങ്ങള്‍ അന്വേഷിക്കുന്ന കുറേ നല്ല സ്നേഹിതരുള്ള സന്തോഷയിടമാണ്‌ ഈ കൂട്ടായ്മ. എന്റെ നന്മകളില്‍ അവര്‍ സന്തോഷിക്കുന്നു, എവിടെയായാലും ആവശ്യങ്ങൾ ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. ഗ്രൂപ്പിൽ തുടര്‍ച്ചയായി വരുന്ന എല്ലാവരുടേയും സന്തോഷവും ആകുലതയുമെല്ലാം എനിക്കും പരിചിതമാണ്‌. എന്റെ പ്രാര്‍ത്ഥനയില്‍ അത്‌ പൊന്തിവരുകയും ചെയ്യും.


എല്ലാ ആഴ്ചയിലും നല്ല സ്നേഹമുള്ള കുറച്ചുപേരുമായി വട്ടംകൂടിയിരിക്കാന്‍, കുറച്ചു കുശലം പറയാന്‍, രസകരമായ കുറച്ചു പഴയപാട്ടുകൾ പാടാന്‍, മനസില്‍ തോന്നുന്നതൊക്കെ വാതുറന്ന്‌ അവിടെയുള്ള കര്‍ത്താവിനോടു പറയാന്‍. അങ്ങനെ ഉള്ളുതുറക്കാന്‍ ഒരു പ്രെയര്‍ മീറ്റിംഗുപോലെ വേറെ എവിടെ സാധിക്കും. ഞങ്ങളുടെ ഗ്രൂപ്പിൽ ഇംഗ്ലീഷും മലയാളവും പാട്ടുകൾ പാടും, കുറേ സമയം വീണ്ടും വീണ്ടും  ത്മാവില്‍ ഗാനാലാപം നടത്തും, കുറച്ച്‌ സന്ദേശങ്ങള്‍ പങ്കുവയ്ക്കും, ഒരു ചെറു ബൈബിള്‍ പഠനവും നടക്കും.


എന്റെ വലിയ താല്പര്യവും ആഴത്തിലുള്ള ബോധ്യവും ഇതാണ്‌, ആനന്ദവും ആത്മചൈതന്യവും നിറയുന്ന സ്നേഹക്കൂട്ടായ്മകളാണ്‌ നമ്മുടെ വളര്‍ച്ചയ്ക്ക്‌ ഏറ്റം അത്യാവശ്യം. അതിനുവേണ്ടിയാണ്‌ കര്‍ത്തവു ലോകത്തിലേയ്ക്കു വന്നതും തന്റെ ആത്മാവിനെ അയച്ചതും. സഭയിലും ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലും ഇന്ന്‌ ഏറ്റം അത്യാവശ്യവും ഇത്തരം ഹൃദ്യമായ കൂട്ടായ്മകൾ തന്നെ.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)