എന്തിനാണ് മുന്നേറ്റത്തില്‍ സ്വയാവബോധത്തിന് ഈന്നല്‍? (MJYR031)
എന്തിനാണ് മുന്നേറ്റത്തില്‍ സ്വയാവബോധത്തിന് ഈന്നല്‍?
(By Dr. Edward Edezhath - Published in Kairos Malayalam in 2018)
കേരളത്തില്‍ വച്ചു നടന്ന ആദ്യ കരിസ്മാറ്റിക് ദേശീയ കണ്ബെന്‍ഷന്റെ ഒരുക്ക സമയം. 1982 അവസാനം നടന്ന വലിയ സമ്മേളനത്തിന്റെ തയ്യാറെടുപ്പ് '81 പകുതിയോടെ ആരംഭിച്ചു. വിവിധ കമ്മിറ്റികള്‍, വിശദമായ പ്ലാനുകള്‍, വലിയ മൊബിലൈസേഷന്‍, അങ്ങനെ വിവിധ തലങ്ങളിലായിരുന്നു ഒരുക്കങ്ങള്‍. യുവജന ടീമിന്റെ കൺ വീനര്‍ എന്നനിലയില്‍ വൊളന്റ്യര്‍മാരുടെ ഉത്തരവാദിത്വം എന്നെയാണ് ഏല്പിച്ചത്. വിവിധ സമിതികള്‍ കൂടി അവരുടെ ആവശ്യങ്ങള്‍ തയ്യാറാക്കി. അവര്‍ക്കുവേണ്ട സഹായികളുടെ എണ്ണമായിരുന്നു അതിലൊന്ന്. എണ്ണിക്കൂട്ടി വന്നപ്പോള്‍ ആവശ്യമുള്ള ആകെ വൊളന്റിയേഴ്സ് ആയിരം.
നല്ല ഒരുക്കമുള്ള ആയിരം സഹായികളെ ലഭ്യമാക്കുക എളുപ്പമല്ല എന്നതായിരുന്നു എല്ലാവരുടേയും ആദ്യപ്രതികരണം. സെപ്തംബര്‍ മാസത്തിൽ നടന്ന കെ എസ് ടി സമ്മേളനം അങ്ങനെ സുപ്രധാനമായി. ചർച്ചകളിൽ ഉയര്‍ന്ന ഒരു ചോദ്യം 1978 മുതല്‍ യുവജന മുന്നേറ്റം ഉണ്ട്, എന്നാല്‍ ഇതിലൂടെ വന്ന എത്രപേര്‍ തുടരുന്നു, അതിൽ നിന്ന് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാവുന്ന എത്രപേരെ നാം രൂപപ്പെടുത്തി. പുതിയ ദേശീയ ചെയര്‍മാൻ ഫാ. ജീനോയുടെ വാക്കുകൾ വഴിത്തിരിവായി, മുതിര്‍ന്നവര്‍ എന്നും സഭയില്‍ തുടര്‍ന്നേക്കും, എന്നാല്‍ യുവജനങ്ങള്‍ സഭയിൽ വേരൂന്നി വളരണമെങ്കിൽ അവര്‍ക്ക് അനുയോജ്യമായ സമീപനവും പരിശീലനവും അത്യാവശ്യമാണ്. വ്യത്യസ്തമായ ഒരു ആദ്ധ്യാത്മികത നല്‍കിയില്ലെങ്കില്‍ യുവജനങ്ങള്‍ സഭയിലും നവീകരണത്തിലും തുടരില്ല. വലിയൊരു അന്വേഷണത്തിന്റേയും ഒരുക്കത്തിന്റേയും തുടക്കമായി ഈ ചിന്തകള്‍. ഇത് മുന്നോട്ടു കൊണ്ടുപോകുവാന്‍ പുതിയൊരു യുവജന സമിതിയും രൂപീകൃതമായി.ആഴമുള്ള അടിത്തറയ്ക്കായി വേറിട്ട പരിശീലനം
ഫാ. ജീനോ നേതൃത്വം നല്‍കി മഞ്ഞുമ്മല്‍ സിആര്‍സിയിൽ 1982 ജനുവരി 22 മുതൽ 26 വരെ നടന്ന പരിശീലനം ആ വര്‍ഷം നടന്ന കണ്വെന്‍ഷന്റെ (പ്രവര്‍ത്തനങ്ങളുടെ അടിത്തറമാത്രമല്ലായിരുന്നു തുടര്‍ന്ന് വളര്‍ച്ച പ്രാപിച്ച ഒരു യുവജന മുന്നേറ്റത്തിന്റെ അസ്ഥിവാരംകൂടെയായി. അന്ന് കേരളത്തിൽ 14 സോണുകള്‍. എല്ലാ സോണുകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം യുവജനങ്ങള്‍. പരിശീലന വിഷയമോ? അന്നുവരെ നവീകരണ വൃത്തങ്ങളില്‍ ഒട്ടും പരിചിതമല്ലാത്ത സ്വയാവബോധം എന്ന ആദ്ധ്യാത്മിക-മനശ്ശാസ്ത്ര ചിന്തകള്‍. എല്ലാരീതിയിലും അതൊരു പുതിയ തുടക്കമായി.
കരിസ്മാറ്റിക് ധ്യാനത്തിലൂടെ വന്ന് പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിൽ സജീവമായിരുന്നവരാണ് അതില്‍ പങ്കെടുത്തത്. ദൈവാനുഭവത്തിന്റെ അടുത്ത പടിയായി 'ഞാൻ ആരാണ്? എന്ന ചോദ്യം ഒരാളെ ഒരു തുടര്‍ വിചിന്തനത്തിലേയ്ക്കു നയിക്കണം. ജീനോ അച്ചാന്‍ ആ പരിശീലനത്തിൽ ഇപ്രകാരമുള്ള ഒരു സ്വയാവബോധ യാത്രയ്ക്ക് പ്രചോദനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും വ്യക്തതയോടെ നല്‍കി. വലിയ വപ്രസംഗങ്ങള്ക്കു പകരം ഹൃദ്യമായ ലഘു വിചിന്തങ്ങളും സയഹൃദചര്‍ച്ചകളും ചെറു ഗ്രൂപ്പുപങ്കവയ്കലുകളും ഒക്കെ ചേര്‍ത്ത് ഒരു ആന്തരീക യാത്രയായി ആ പരിശീലനം. ഈ പ്രയാണം അതില്‍ പങ്കെടുത്ത ഓരോരുത്തരേയും ഏറെ മാറ്റിമറിച്ചു.
എന്താണ് സ്വയാവബോധ പരിശീലനത്തിന്റെ ചേരുവകൾ? ശാന്തതയില്‍ ആത്മാവുനയിക്കുന്ന പ്രകാരം ഉള്ളിലേയ്ക്കിറങ്ങി സ്വയം കണ്ടെത്തുന്ന അനുഭവം ജീവിതത്തിൽ ആഴങ്ങള്‍ നല്കും. നാം ഓരോരുത്തരും വ്യത്യസ്ഥരാണ്. ദൈവം അപ്രകാരം എന്നെ രൂപപ്പെടുത്തിയത് വലിയൊരു പദ്ധതിയോടെയാണ്. എന്റെ അനന്യത ഞാന്‍ തിരിച്ചറിയണം അംഗീകരിക്കണം. ഈ ഒരു പ്രക്രിയയ്ക്ക് ശാന്തമായ ചിന്തയും പ്രാര്‍ത്ഥനയും കുത്തിക്കുറിക്കലും ഒക്കെ പ്രധാനപ്പെട്ടതാണ്. കൂട്ടത്തിൽ സ്നേഹപൂര്‍വ്വമായ അംഗീകാരം നല്കുന്ന ഒരു സുഹൃദ് വലയത്തില്‍ എന്റെ ചിന്തകളും സന്ദേഹങ്ങളും സന്തോഷങ്ങളും പങ്കവയ്ക്കുന്നതും സ്വയം തിരിച്ചറിവിലേയ്ക്ക് നയിക്കും. ഇതു നല്‍കേണ്ട അവബോധമോ? ദൈവം എന്നെ സ്നേഹിക്കുന്നു. ഒരു പടികൂടി കടന്ന് അവിടുന്ന് എന്ന് സ്നേഹയോഗ്യനായി രൂപപ്പെടുത്തിയിരിക്കുന്നും. അവിടുത്തെ ഛായ എനിക്കുണ്ട്. ഞാന്‍ ബഹുമാന്യനും പ്രിയങ്കരനുമാണ്. ഈ യത്ര സാദ്ധ്യമാക്കുന്ന ഭാവാത്മക സ്വയാവബോധമാണ് നല്ല ക്രിസ്തീയ വ്യക്തിത്വത്തിന്റെ അടിത്തറ.
സ്‌നേഹിക്കാനാവുന്നില്ല എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റം വലിയ വെല്ലുവിളി. കല്ലന, *“നീ നിന്നെ സ്‌നേഹിക്കുന്ന (പ്രകാരം നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക”. ഞാന്‍ എന്നെ അംഗീകരിക്കാത്തത് മറ്റുളളവരെ അംഗീകരിക്കാനുള്ള ശ്രമത്തില്‍ അദൃശ്യമായ വലിയ വിലങ്ങുതടിയാകും, തീര്‍ച്ച. അങ്ങനെ ശാന്തവും _പ്രസന്നവുമായ സ്വയാവബോധം ദൈവസ്നേഹത്തിനും പരസ്നേഹത്തിനും സുപ്രധാന ചവിട്ടുപടിയാകും.
അടുത്തപടിയായി, ഒരു നല്ല മിഷനറി ജീവിതത്തിന്റെ അടിത്തറയായും നല്ല സ്വയാവബോധം വേണം. സദ്വാര്‍ത്തയുമായി ഇറങ്ങിപുറപ്പെടുന്നതിനുള്ള (പ്രധാന തടസ്സങ്ങൾ എന്താണ്? ഒന്ന് വികലമായ സന്തോഷങ്ങള്‍ എന്റെ ജീവിതം ഹൈജാക്ക് ചെയ്യുന്നു. പിന്നെ, കിട്ടാനും സ്വരുക്കുട്ടാനും ഉള്ള ആകുലതയും പരക്കം പാച്ചിലും എന്നെ സ്വാര്‍ത്ഥനാക്കുന്നു. ദൈവസ്നേഹം നല്‍കുന്ന ജലനവും, യേശുവുമായുള്ള ബന്ധത്തിലുള്ള വളര്‍ച്ചയും ഇല്ലെങ്കിൽ ജീവിതം ശുഷ്‌ക്കമാകും. ആത്മനിവേശിതമായി എന്നിലുള്ള വിളിയും ജീവിത നിയോഗവും അത് നിര്‍വ്വഹിക്കുന്നതിനു തക്കവിധത്തില്‍ എന്നിലുള്ള കഴിവുകളും വരങ്ങളും കണ്ടെത്താനാവാത്തതും. അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരാളെ നല്ല മിഷനറിയാക്കുന്നത് ഉപദേശവും നിര്‍ബ്ബന്ധവുമല്ല, മറിച്ച് പക്വമായ ക്രിസ്തീയ സ്വയാവബോധമാണ്.
മുന്നേറ്റത്തില്‍ തുടരുന്ന ഈന്നല്‍
ജനുവരി മാസത്തെ മഞ്ഞുമ്മല്‍ പരിശീലനം അവസാനിച്ചത് ഒരു തുടര്‍ പരിശീലന പദ്ധതിയോടെയാണ്. ഫാ. ജീനോയുടെ ക്ലാസുകള്‍ ഇംഗ്ലിഷിൽ ആയിരുന്നു. അടുത്ത ജൂലൈ മാസത്തില്‍ തേവര കോളേജില്‍ വച്ച് പള്ളിവതുക്കല്‍ അച്ചന്റെ നേതൃത്വത്തിൽ മലയാളത്തില്‍ സ്വയാവബോധ ഉന്നലോടെ അടുത്ത ഓൾ കേരളാ നേതൃ പരിശീലനം നടന്നു. ആദ്യപരിശീലനത്തില്‍ പങ്കെടുത്തവര്‍ തെരഞ്ഞെടുത്ത് ഒരുക്കി കൊണ്ടുവന്ന ഇരുന്നൂറ്റി അന്‍പതു പേരാണ് ഈ ഘട്ടത്തില്‍ പങ്ടകാരായത്. ഈ പടികളെയെല്ലാം ഒരു സംഘടനാസ്വഭാവത്തോടെ വളരുന്നതിലുപരി സ്നേഹവും സ്വാത്രന്ത്യവുമുള്ള ഒരു സുഹൃദ് വലയ നിര്‍മിതിയായിട്ടാണ് എല്ലാവരും കണ്ടത്. അതുകൊണ്ടുതന്നെ ഈ യാത്ര തുടരണം എന്ന് ഞങ്ങള്‍ ചിന്തിച്ചു. ഇതിനെല്ലാം ഹൃദയപൂര്‍വ്വം യത്നിച്ച 18 പേരെ തെരഞ്ഞെടുത്ത അവരുടെ സന്നദ്ധത ആരാഞ്ഞ് ഇതിന്റെ എല്ലാം ഹൃദയമെന്നോണം പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഗ്രൂപ്പാണ് തുടര്ന്നുള്ള മുന്നേറ്റവളര്‍ച്ചയ്ക്ക് ചുക്കാൻ പിടിച്ച 'ഫസ്റ്റ് ലൈൻ ഗ്രൂപ്പ്.
ഇതിനിടെ 82 ലെ ദേശീയ കണ്ബെഷൻ വന്നുപോയി. അത്ഭുതകരമായ വിജയമായിരുന്നു അത് എന്ന് പറയേണ്ടതില്ലല്ലോ. ഫസ്റ്റ് ലൈൻ കൃത്യമായി മാസം തോറും കൂടുമായിരുന്നു. ആ ഒന്നിച്ചുവരവിലെല്ലാം ഈ സ്വയാവബോധ ഉന്നല്‍ പ്രധാനമായിരുന്നു. ഓരോ പ്രാവശ്യവും പരസ്പരം അറിയാനും പ്രോത്സാഹിപ്പിക്കാനും എന്തെങ്കിലും ചോദ്യവും അതിനെതുടര്ന്നുള്ള വ്യക്തിപരമായ പങ്കവയ്കലുമുണ്ടാകും. വളര്‍ച്ചയ്ക്ക് വലിയ (പ്രസംഗകരെ തേടിപ്പോകേണ്ടതില്ല മറിച്ച് ഹൃദ്യമായ കൂട്ടായ്മയും സ്വയാവബോധത്തിലുണര്‍ന്ന് പരാവബോധത്തിലേയ്ക്കു വ്യാപിക്കുന്ന വിചിന്തനങ്ങളുമാണ് പ്രധാനം എന്ന തിരിച്ചറിവുമുണ്ടായി. അങ്ങനെ 1983 ൽ ഫസ്റ്റ് ലൈൻ ഗ്രൂപ്പ് കേരളത്തിലെ എല്ലാ യുവജന പ്രവര്‍ത്തകര്‍ക്കുമായി ഒരു പരിശീലന പദ്ധതിക്കു രൂപം നല്‍കി. *നോ യുവര്‍ സെല്‍ഫ് പ്രോഗ്രാം” എന്ന് അതിനു പേരും നൽകി. നാലു ദിവസം നീളുന്ന ഈ സ്വയാവബോധ പരിശീലനം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഫസ്റ്റ് ലൈന്‍ നടത്തി. അങ്ങനെ, വിചിന്തങ്ങളും വ്യത്യസ്ഥ പ്രാര്‍ത്ഥനാ രീതികളും (ഗൂപ്പുചര്‍ച്ചകളും കളികളും തമാശകളും ഒക്കെ കോര്‍ത്തിണക്കിയ ഈ രൂപീകരണ പ്രകിയയുടെ നല്ല ഫലങ്ങളായിരുന്നു മുന്നേറ്റത്തിലെ ആദ്യകാല നേതാക്കളെല്ലാം.
ഇന്ന് ജീസസ് യൂത്തില്‍ ഏറെ വൈവിധ്യമാര്‍ന്ന ഒത്തുവരവുകളും പരിശീലന പദ്ധതികളുമുണ്ട്. വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വ്യാപനവും വ്യത്യസ്തതയാര്‍ന്ന് മിനിസ്റ്റികളുടെ പ്രവര്‍ത്തനവും മുന്നേറ്റത്തെ ഏറേ സമ്പന്നവും ഒപ്പം അങ്കീര്‍ണവുമാക്കുന്നു. പക്ഷേ സ്വയാവബോധം അന്നെന്ന പോലെ ഇന്നും ജീസസ് യൂത്ത് പരിശീലനങ്ങളുടെ ഒരു കണ്ണായ വിഷയമായി തുടരുന്നു. പരിശീലനം എന്നാൽ ആശയങ്ങൾ കിട്ടുക മാത്രമല്ല മറിച്ച് അനുഭവതലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന് സ്വയാവബോധ പാത ഏറെ പ്രധാനപ്പെട്ടതു തന്നെ. മുന്നേറ്റത്തിന്റെ അനന്യതയില്‍ പ്രധാനപ്പെട്ടകാര്യങ്ങളായ ദൈവാനുഭവത്തില്‍ ഈന്നിയുള്ള വളര്‍ച്ച, കൂട്ടായ്മകളിലെ പങ്കാളിത്തം, സ്വന്ത പ്രത്യേകതകളും കഴിവുകളും കണ്ടെത്തി മിനിസ്റ്റി ഗ്രൂപ്പുകളിലൂടെ അത് വളര്‍ത്തുന്ന ശൈലി, മിഷനറി ചൈതന്യം, മാത്സര്യം ഒഴിവാക്കുന്ന നേതൃ ശൈലികള്‍ തുടങ്ങിയവയെല്ലാം രൂപപ്പെടുന്നതിന് ഈ സ്വയാവബോധ ഉന്നല്‍ ഏറേ പ്രധാനപ്പെട്ടതാണെന്നതില്‍ സംശയമില്ല.
Comments
Post a Comment