സാധാരണത്വം പുൽക്കേണ്ട ജെ-വൈ ശൈലി: 3. വരദാനങ്ങള്‍ “നോര്‍മല്‍" രീതിയിൽ ഉപയോഗിക്കണം (BJYR046)

സാധാരണത്വം പുൽക്കേണ്ട  ജെ-വൈ ശൈലി: 3. വരദാനങ്ങള്‍ “നോര്‍മല്‍" രീതിയിൽ ഉപയോഗിക്കണം 

ഒരു “നോര്‍മല്‍" ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം - 3

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

ഫസ്റ്റ്‌ ലൈന്‍ ഗ്രൂപ്പ്‌ കൂടുമായിരുന്നത്‌ ഏറണാകുളത്തിനടുത്ത്‌ സ്‌നേഹനിലയത്തിലായിരുന്നു. യുവജനങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്ന ഇരുപതിലധികം പേര്‍ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന്‌ മാസംതോറും സ൯ഹൃദത്തിനും പ്രോത്സാഹനത്തിനുമായി എല്ലാമാസവും ഒന്നിച്ചുവരുമായിരുന്നു. രണ്ടുദിവസത്തെ കൂട്ടായ്മയ്ക്കുശേഷം കുറേ പുത്തന്‍ ആശയങ്ങളും ആവേശവുമൊക്കെയായി ഗ്രൂപ്പുകളിലേയ്ക്ക്‌ ഞങ്ങള്‍ തിരിച്ചുപോകും.

കരിസ്മാറ്റിക്‌ നവീകരണം പടര്‍ന്നുവളരുന്ന കാലം. അന്നെല്ലാം ധാരാളം പുതിയ പ്രഘോഷകര്‍ മുന്നോട്ടുവരുമായിരുന്നു. ആദ്ധ്യാത്മിക പ്രവര്‍ത്തകര്‍ ഒരു പ്രത്യേക രീതിയിലാകണം എന്നായിരുന്നു ഏവരുടേയും ചിന്ത, ഉടുപ്പിലും, നടപ്പിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലുമെല്ലാം ഒരു 'മസില്‍ പിടുത്തത്തിന്റെ: ശൈലി. എന്നാല്‍ ഞങ്ങളുടെ ഫസ്റ്്‌ലൈൻ ഗ്രൂപ്പ്‌ പലരുടേയും ഈ ഭാവമെല്ലാം മാറ്റി അവരെ ലാളിത്യത്തിലേയ്ക്ക്‌ വെല്ലുവിളിച്ചു. പല ഗയരവക്കാരേയും കളിചിരിയും സന്തോഷവുമുള്ള സാധാരണ മനുഷ്യരാക്കി. അന്നുമുതല്‍ ഈ മുന്നേറ്റത്തിന്റെ ഒരു പ്രത്യേകത ലളിതസാധാരണ വ്യക്തികളെ - എന്നാല്‍ കുറേ വ്യത്യസ്ഥതയുള്ളവരെ ഒപ്പം ജീവിതത്തില്‍ ആഴങ്ങള്‍ തേടുന്നവരെ - അത്‌ രൂപപ്പെടുത്തുന്നു എന്നതാണ്‌.


മൂന്ന്‌: വരദാനങ്ങള്‍ ഉപയോഗിക്കണം, അത്‌ “നോര്‍മല്‍" രീതിയിലുമാകണം

1970 കളുടെ അവസാനത്തില്‍ പ്രവർത്തിച്ചിരുന്ന ഞങ്ങളിൽ പലര്‍ക്കും മാര്‍സലീനോ അച്ചന്‍ നല്ലൊരു വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍, *ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനയ്ക്ക്‌ നഴ്സറി തലം, പ്രൈമറി തലം, സെക്കന്ററി, ഹൈസ്ക്കൂള്‍ തലം, ഒക്കെയുണ്ട്‌”. അന്നെല്ലാം ഞങ്ങൾ യുവജനപരിപാടികള്‍ക്ക്‌ ഒന്നിച്ചു വരുമ്പോള്‍ അരൂപിയിൽ പാടാനും പ്രാർത്ഥിക്കാനും പരിശീലിപ്പിക്കുന്നതിന്‌ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. ഇടയ്ക്ക്‌ അദ്ദേഹത്തിന്റെ അറിയീപ്പുണ്ടാകും, **ചായകുടിക്കാനായി പിരിയുമ്പോള്‍ ഭാഷാവരത്തിൽ പ്രാര്‍ത്ഥിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക്‌ ചാപ്പലില്‍ ഒന്നിച്ചു വരാം”. ആ ഇടവേളകളില്‍ ഞങ്ങളിൽ ചിലരുടെ സഹായത്തോടെ അച്ചന്‍ യുവാക്കളെ ആ ലളിതവും ആനന്ദനിര്‍ഭരവുമായ പ്രാര്‍ത്ഥന രീതിയും സുന്ദരമായ ആലാപന രീതിയും പരിശീലിപ്പിക്കുമായിരുന്നു.

സാധാരണയായി അരുപിയിലുള്ള പ്രാര്‍ത്ഥനയും ഗാനാലാപവും എല്ലാവരും പരിചയപ്പെടുന്നത്‌ ഒരു കരിസ്മാറ്റിക്‌ ധ്യാനത്തിലാകും. പിന്നീട്‌ വ്യക്തിപരമായും കൂട്ടായ്മകളിലും അതിന്റെ ഉപയോഗം തുടരുകയും ചെയ്യും. മാര്‍സലീനോ അച്ചന്‍ സൂചിപ്പിക്കുമായിരുന്ന ഒരു കാര്യം ഒരാള്‍ എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്ന്‌ ശ്രദ്ധിച്ചാൽ നമുക്ക്‌ അയാളുടെ ഈ വരത്തിന്റെ ഉപയോഗം ഒരു പ്രാരംഭ തലത്തിലാണോ അതോ പക്വതയിൽ പുരോഗമിച്ചിട്ടുണ്ടോ എന്ന്‌ തിരിച്ചറിയാവുന്നതേയുള്ളൂ. പലപ്പോഴും ആദ്യഘട്ടങ്ങളില്‍ പലരും ഭാഷാവരത്തില്‍ പ്രാർത്ഥിക്കുന്നത്‌ കേള്‍വിക്കാര്‍ക്ക്‌ അരോചകമായ വിധത്തിലാകാം. എന്നാല്‍ ആരെങ്കിലും അവരെ ഒന്നു സഫായിച്ചാന്‍ ഏറെ ആനന്ദകരമായ ഒരു പ്രാര്‍ത്ഥനാരീതിയിലേയ്ക്കും കേള്‍ക്കാൻ ഇമ്പമുള്ള ആലാപന രീതികളിലേയ്ക്കും പുരോഗമിക്കാന്‍ ഇടയാകും. ഇതാണ്‌ *കര്‍ത്താവിന്‌ ഒരു ആനന്ദഗീത൦ ആലപിക്കുവിന്‍? (സങ്കീ 98:45; 100: 66:1. .) എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, എന്തെന്നാല്‍ 'ദൈവം കോലാഹലത്തിന്റെ ദൈവമല്ല (1 കൊറീ 14:33).

എന്റെ നോട്ടത്തില്‍ സനമ്യ-സന്തോഷ രീതികളിലേയ്ക്കു രൂപംകൊള്ളുന്ന ഈ വളര്‍ച്ചാ പ്രക്രിയ ഭാഷാവരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ വരങ്ങളുടെ കാര്യത്തിലും സാദ്ധ്യമാണ്‌. കാരിസം അല്ലെങ്കില്‍ വരം അര്‍ത്ഥമാക്കുന്നത്‌ ഒരു ദാനം, കഴിവ്‌ എന്നൊക്കെയാണ്‌, ഇവിടെ നമ്മൾ സൂചിപ്പിക്കുന്നത്‌ ദൈവാത്മാവിന്റെ പ്രത്യേക ദാനം. കരിസ്മാറ്റിക്‌ നവീകരണ വ്യാപനത്തോടെ ബൈബിളില്‍ പറയുന്ന ആത്മാവിന്റെ വരങ്ങൾ പലതും പൊതു ശ്രദ്ധയിലേയ്ക്ക്‌ വന്നു (1 കൊറീ 12, 14 റോമ 12; എഫേ 4: 7-12). പല വിശുദ്ധരുടെ ജീവിതത്തിലും ഇവ പ്രകടമായിരുന്നു. അങ്ങനെ കരിസ്മാറ്റിക്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ പ്രവചന വരം, ദർശനങ്ങൾ, അറിവിന്റെയും ജ്ഞാനത്തിന്റേയും വരങ്ങള്‍, വിവേചനത്തിന്റെ വരം, ഭാഷാവരം എന്നൊക്കെ നമ്മൾ കേൾക്കാറൂണ്ട്‌.

ഒരാള്‍ ആദ്യമായി ഈ വരദാനങ്ങളുടെ ഉപയോഗം കാണാനിടവരുമ്പോള്‍ അതിന്റെ ബാഹ്യ പ്രകടനങ്ങളാണ്‌ മിക്കവാറും ശ്രദ്ധയില്‍ വരുക. അതുകൊണ്ടുതന്നെ പലരും ഏറെ നാടകീയ പ്രകടനങ്ങളോടെ വരങ്ങൾ ഉപയോഗിച്ചു തുടങ്ങും. '“അരക്കുടം അലയ്ക്കും; നിറകുടം തുളുമ്പുകയില്ല”. സാവധാനത്തില്‍ ഒരവബോധത്തില്‍ അവര്‍ വളരും, ദൈവാത്മാവാണ്‌ പ്രവർത്തിക്കുന്നത്‌ ബാഹ്യപ്രകടനങ്ങൾ അപ്രധാനമാണ്‌, മാത്രമല്ല ചിലപ്പോള്‍ അമിത പ്രകടനങ്ങൾ വഴിതെറ്റിക്കുകയും ചെയ്യും. മറിച്ച്‌ നമ്മുടെ ശശദ്ധ ആത്മാവിന്റെ ഫലങ്ങൾ (ഗലാ 5:22) പുറപ്പെടുവിക്കു ന്നതിലാകണം. തീര്‍ച്ചയായും സ്നേഹവും സന്തോഷവും നിറയുന്ന സമീപനമാണ്‌ ഏതുവരദാനത്തേയും ആത്മനിറവുള്ളതാക്കുന്നത്‌. വ്യക്തിപരമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ശാന്തതയോടും സന്തോഷത്തോടും കൂടെ വരദാനങ്ങള്‍ ഉപയോഗിക്കുകയും സയഖ്യാനുഭവം അനേകര്‍ക്ക്‌ ലഭിക്കാൻ ഇടയാക്കുകയും ചെയ്തിട്ടിള്ള പക്വതയാര്‍ന്ന അനേക കരിസ്മാറ്റിക്ക്‌ നേതാക്കളെ കാണാന്‍ ഇടവന്നിട്ടുണ്ട്‌. അത്‌ വരദാനങ്ങളെക്കുറിച്ച്‌ ഒരു പുത്തന്‍ ദര്‍ശനം ലഭിക്കാനും ഇടയാക്കിയിട്ടുണ്ട്‌.

സുന്ദരമായ ഒരു 'ബാലന്‍സ്‌' ലക്ഷ്യം വയ്ക്കണം

സ്റ്റുഡിയോയിലെ റെക്കോഡിങ്ങിന്റെ ഇടവേളയില്‍ അവിടത്തെ ഡയറക്ടര്‍ അച്ചന്റെ പരാമര്‍ശം ഞങ്ങളെ ഒന്ന്‌ അമ്പരപ്പിച്ചു. “നിങ്ങൾ കരിസ്മാറ്റിക്‌ നേതൃത്വത്തിൽ ഉള്ളവരായിട്ടുപോലും ഇത്ര ലാളിത്യവും നല്ല ഇടപെടലുമുണ്ടല്ലോ. നിങ്ങൾക്ക്‌ പ്രതിബദ്ധതയുണ്ടെങ്കിലും അമിതാവേശമില്ല.” നേരത്തെ ഞങ്ങളെ കണ്ടപ്പോഴെ കരിസ്മാറ്റിക്കുകളെക്കുറിച്ചുള്ള ചില എതിര്‍പ്പുകള്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഒരു പുഞ്ചിരിയോടെ അത്‌ ഞങ്ങള്‍ സ്വീകരിച്ചു. പക്ഷേ അതിനുശേഷവും ഇടയ്ക്കിടെ ഞങ്ങളില്‍ പലരും തങ്ങളുടെ ക്രിസ്തീയ അനുഭവങ്ങളും പ്രവർത്തനങ്ങളും ആ നല്ല വൈദീകനുമായി പങ്കവ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ മൂന്നാമത്തെ ദിവസമാണ്‌ അദ്ദേഹം മുന്‍പേസൂചിപ്പിച്ച പരാമര്‍ശം നടത്തിയത്‌.

അച്ചന്റെ എതിര്‍പ്പില്‍ പ്രധാനം നവീകരമേഖലയിലെ വരദാന ഉപയോഗത്തിലെ നാടകീയതയേയും ആഴമില്ലാത്ത ആദ്ധ്യാത്മികതയേയും പൊങ്ങച്ചത്തേയും ഒക്കെ പറ്റിയായിരുന്നു. എന്നാല്‍ ഞങ്ങളെക്കുറിച്ചു പറഞ്ഞ അഭിനന്ദന വാക്കുകളില്‍ സന്തോഷിക്കേണമോ അതൊ ദുഖിക്കേണമോ എന്നായിരുന്നു എന്റെ ശങ്ക. ഞങ്ങള്‍ വരദാനങ്ങള്‍ ഉപയോഗിക്കാത്തവരെന്ന്‌ അദ്ദേഹം കണ്ടെത്തിയെങ്കില്‍ അത്‌ കഷ്ടമായിപ്പോയി, എന്നാല്‍ ഞങ്ങളിൽ ഒരു 'ബാലന്‍സും' എളിമയും ആനന്ദ്രപകൃതിയും അച്ചന്‍ ദര്‍ശിച്ചെങ്കിൽ അത്‌ വളരെ നല്ലത്‌.

ആത്മദാനമായ ഈ വരങ്ങള്‍ സുവിശേഷ ദയത്യം നിര്‍വ്വഹിക്കുന്നതിന്‌ ഏറെ പ്രധാനമാണ്‌. രണ്ടാം വത്തിക്കാന്‍ കയണ്‍സിൽല്‍ സൂചിപ്പിക്കുന്നത്‌, '“പരിശുദ്ധാരൂപി . . . തന്റെ ദാനങ്ങൾ തന്റെ ഇച്ഛയ്ക്കൊത്ത്‌ ഓരോരുത്തര്ക്കും വിഭജിച്ചുകൊടുത്തുകൊണ്ട്‌ . . . അവര്‍ വിവിധ കര്‍ത്തവ്യങ്ങളും ജീവിത പദവികളും ഏറ്റെടുക്കാന്‍ കൂടുതല്‍ അനുരൂപരും ഉത്സുകരും”* ആകാന്‍ സഹായിക്കുന്നു (തിരുസ്സഭ, 12). ഒരു ജീസസ്‌ യൂത്ത്‌ ദൈവപദ്ധതിയോട്‌ അനുരൂപപ്പെട്ട്‌ ദൈവരാജ്യ നിർമ്മിതിയുടെ ദയത്യങ്ങള്‍ കയ്യേല്ക്കുന്നതിന്‌ ഈ വരദാനങ്ങള്‍ അത്യാവശ്യമാണ്‌. അതിന്റെ അഭാവത്തില്‍ വെറും ലന൯കീകമായ ചില നല്ല പദ്ധതികള്‍ മാത്രമാകും നാം ചെയ്യുക. എന്നാൽ ഈ രേഖ സൂചിപ്പിക്കുന്ന ഒരു *ബാലന്‍സും' നാം മറക്കരുത്‌, *ഔചിത്യബോധമില്ലതെ അസാധാരണ വരങ്ങള്‍ തേടിക്കൂടാ. അപ്രകാരം തന്നെ പ്രേഷിതവൃത്തിയുടെ ഫലങ്ങൾ അവയിൽനിന്ന്‌ ധാര്‍ഷ്യത്തോടെ ആവശ്യപ്പെടേണ്ടതുമില്ല”*.

തന്റെ നര്‍മ്മം തുളുമ്പുന്ന വാക്കുകളിൽ മാര്‍സലീനൊ അച്ചന്‍ പറയുമായിരുന്നത്‌ ഓര്‍ക്കുന്നു, “13 ആം അദ്ധ്യായം 12 നും 14 നും ഇടയ്ക്കാണെന്ന്‌ ഞാന്‍ ആദ്യം മനസിലാക്കിയില്ല”. ഒന്നു കൊറീന്തോസിലെ ഈ രണ്ട്‌ അദ്ധ്യയങ്ങള്‍ വരദാനങ്ങളെക്കുറിച്ചാണ്‌ അതിനിടെ വരുന്ന 13 ആം  അദ്ധ്യായം എല്ലാറ്റിലും ഉപരിയായ സ്‌നേഹത്തെക്കുറിച്ചും. അതിന്റെ ഗുണപാഠമോ? നമ്മുടെ കൂട്ടായ്മയിലും ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലും ആത്മദാനമായ സുന്ദര വരദാനങ്ങള്‍ നാം താല്ലര്യപൂര്‍വ്വം തേടണം, ഉപയോഗിച്ചു വളരണം; എന്നാല്‍ ഒരു “നോര്‍മല്‍? സമീപനം കൈവിടാതെ എളിമയോടും സന്തോഷത്തോടും കൂടെ ഈ വരദാനങ്ങള്‍ ഉപയോഗിക്കുമ്പോഴാണ്‌ ക്രിസ്തീയ പക്വത നാം പ്രകടമാക്കുന്നത്‌.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)