സാധാരണത്വം പുൽക്കേണ്ട ജെ വൈ ശൈലി: 1. നട്ടിടത്ത്‌ പുഷ്പിക്കുക (MJYR044)


സാധാരണത്വം പുൽക്കേണ്ട  ജെ-വൈ ശൈലി: ഒന്ന് നട്ടിടത്ത്‌ പുഷ്പിക്കുക

ഒരു ലളിത, സാമാന്യ, സാധാരണ ജീവിതം, പക്ഷേ ഏറെ പ്രത്യേകതയുള്ളതും 

(By Dr. Edward Edezhath - Published in Kairos Malayalam in 2019)

കേരളത്തിലെ നവീകരണ വളര്‍ച്ചയുടെ അദ്യകാലങ്ങളില്‍ നേതൃത്വ പരിശീലനങ്ങൾക്കിടെ “നോര്‍മല്‍ ക്രിസ്തീയ ജീവിതം”' എന്ന തലക്കെട്ടിൽ ഒരു ക്ലാസ്‌ ഉണ്ടാകുമായിരുന്നു. പ്രശസ്ത ചൈനീസ്‌ എഴുത്തുകാരന്‍ വാച്ച്‌മന്‍ നീ ആ പേരിൽ തന്നെ ഒരു പുസ്തകം എഴുതിയുട്ടുണ്ട്‌. അതിൽ നിന്നാണൊ ആ ശീര്‍ഷകം വന്നത്‌ എന്നറിഞ്ഞുകൂടാ. അല്ലെങ്കിൽ നവീകരണ ധ്യാനങ്ങൾ മാനസിക സമനില തെറ്റിക്കും എന്ന അക്കാലത്തെ ചിലരുടെ ചിന്തയ്ക്ക്‌ ഒരു തിരുത്തായിട്ടായിരുന്നോ? അതും അല്ലെങ്കില്‍ ഏറെ പുതുമയുളള ഈ പുത്തന്‍ ആദ്ധ്യത്മികത സാധാരണ ക്രിസ്തീയ ജീവിതം തന്നെയാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ കൂടെയായിരുന്നോ എന്നും അറിയില്ല.

അതെന്തുമാകട്ടെ, ജീസസ്‌ യൂത്തുമായി ബന്ധപ്പെട്ട ആദ്യകാല കൂട്ടായ്മകളിലെ ചര്‍ച്ചകളില്‍ ഒരു ചിന്ത സാധാരണയായി പൊന്തിവരുമായിരുന്നു. ചുറ്റുപാടും പൊങ്ങച്ചവും പ്രകടനപരതയും വ്യാപകമാകുന്ന ഇക്കാലത്ത്‌ സാധാരണത്വവും ലാളിത്യവും മുറുകെപ്പിടിക്കുന്ന ഒരു ക്രിസ്തീയ ശൈലിക്കാണ്‌ നമ്മുടെ ഇടയില്‍ ഉഈന്നല്‍ ലഭിക്കേണ്ടത്‌. മറ്റ്‌ ഏതൊരു യുവാവിനേയും യുവതിയേയും പോലെ തന്നെയാകണം ജീസസ്‌ യൂത്ത്‌, പക്ഷേ മുഖത്തുകാണുന്ന പുഞ്ചിരിയിലും പ്രസരിപ്പിലും ഉള്ളിലെ ചൈതന്യത്തിലും ഏറെ വ്യത്യസ്ഥരുമാകണം. ഈ സമീപനത്തിനാകണം മുന്നേറ്റത്തിൽ പ്രത്യേക ഈന്നല്‍.

ഒന്നാലോചിച്ചാല്‍ മുന്നേറ്റത്തില്‍ മാത്രമല്ല പൊതുവായ ക്രിസ്തീയ ജീവിത ശൈലിയുടെ തന്നെ ഏറ്റം പ്രധാന ഈന്നല്‍ ഈ ലളിത സധാരണ സമീപനം തന്നെയല്ലേ. യേശുവിന്‌ തന്റെ ലാളിത്യത്തെക്കുറിച്ച്‌ സധൈര്യം പറയാന്‍ സധിച്ചു, “ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാണ്‌?. “ദൈവം തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” എന്നാണ്‌ മറിയം ഉദ്ഘോഷിച്ചത്‌. അസ്റിസിയിലെ ഫ്രാന്‍സിസിനെ പോലെയുള്ള ഉന്നത മാനസര്‍ ആദ്ധ്യാത്മികതയുടെ ബാഹ്യമോടികൾ എല്ലാം കൈവെടിഞ്ഞ്‌ എളിമയും ദാരിദ്യവും സ്വീകരിച്ചു. മുന്നേറ്റത്തിന്റെ വിവിധ ശൈലികള്‍ രൂപംകൊണ്ട ആദ്യകാല വിചിന്തനങ്ങളിലും ചര്‍ച്ചകളിലും ഈ സാധാരണത്വത്തെ ആശ്ലേഷിക്കുന്ന സമീപനം പ്രത്യേക ശ്രദ്ധ നേടി.

ജീസസ്‌ യൂത്തിന്‌ ഏറെ താല്പര്യമുള്ള ഈ സന്തോഷകരമായ സാധാരണത്വം യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്‌ എന്താണ്‌? ഇതുമായി ബന്ധപ്പെട്ട്‌ ഏതെല്ലാം തലങ്ങളിലാണ്‌ മുന്നേറ്റത്തിലെ വ്യക്തികളിലും അതിലെ കൂട്ടായ്മകളിലും മാറ്റങ്ങൾ വരേണ്ടത്‌?

ഒന്ന്‌: നട്ടിടത്ത്‌ പുഷ്പിക്കുക

1982 മുതല്‍ ഏതാണ്ട്‌ അഞ്ചു വര്‍ഷക്കാലത്തേയ്ക്ക്‌ ഫസ്റ്റ്‌ ലൈൻ ഗ്രൂപ്പ്‌ എന്നപേരില്‍ ഒരു കൂട്ടായ്മ വിചിന്തനത്തിനും പങ്കവയ്ക്കുലിനും പ്രവര്‍ത്തന പദ്ധതികള്‍ ഒരുക്കാനുമായി മാസംതോറും ഒന്നിച്ചുവരുമായിരുന്നു. ആദ്യത്തെ ചില ഒത്തുചേരലുകൾ എറണാകുളം വിദ്യാനികേതനിലായിരുന്നു, തുടര്‍ന്ന്‌ ഏറെ ദൂരെയല്ലാതെയുള്ള സ്നേഹനിലയത്തിലും. അന്നുതന്നെ ഒരു കോളേജ്‌ അദ്ധ്യാപികയും, കൂട്ടത്തില്‍ പരിചയ സമ്പത്തിൽ മുന്നിലുമായിരുന്ന ആലീസ്‌കുട്ടി പലപ്പോഴും ഒരു കാര്യം ഓര്‍മ്മപ്പെടുത്തുമായിരുന്നു: “നാം നട്ടിടത്ത്‌ പുവണിയണം”*.

ജെനീവയിലെ മെത്രാനായിരുന്ന ഫ്രാന്‍സിസ്‌ ഡി സാലസിന്റെ (1567 - 1622) പ്രസിദ്ധമായ വാക്കുകളാണിവ. നന്മ പ്രവര്‍ത്തിക്കുള്ള ഏറ്റം നല്ല വഴി നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ ശോഭയോടെ പ്രകാശിക്കുക എന്നതാണ്‌. പഠലോസ്തീഹായുടെ വക്കുകളും ഇതോടൊത്തു പോകുന്നതാണ്‌: “ഏത്‌ അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്ത  നിലനില്ക്കുവിന്‍?” (1കോറി.7:24). നാം ജീവിതത്തിൽ ഒരു പുത്തന്‍ അര്‍ത്ഥവും ആഴവും ഒരു പ്രത്യേക വിളിയും ഒക്കെ കണ്ടെത്തിയത്‌ ഒരു പ്രത്യേക ജീവിത പശ്ചാത്തലത്തിലാണ്‌. ഒരു പ്രത്യേക കുടുംബത്തില്‍, തനതായ ഒരു ജീവിത ശൈലിയില്‍, ചിലപ്പോള്‍ ഒരു ജോലിയുടെ പശ്ചാത്തലത്തില്‍, ഒക്കെയാകാം അത്‌. ഇതെല്ലാം ദൈവം നമുക്കു തരുന്ന വളരെ പ്രത്യേകമായ ഒരു ജീവിത ദയത്യത്തേയും നാം ജീവിച്ചു തീര്‍ക്കേണ്ട എന്തോ ഒരു ജീവിത നിറവിനേയും സൂചിപ്പിക്കുന്നു.

ജീവിത നെട്ടോട്ടത്തില്‍ 'കാരറ്റിന്റേയും വടിയുടേയും' തത്വം നമ്മെ നയിക്കുന്നു എന്നു പറയാറുണ്ട്‌. കഴുതയുടെ പുറത്തിരുന്ന്‌ മുന്നിൽ വടിയുടെ അറ്റത്ത്‌ ഒരു കിഴങ്ങും പുറകില്‍ ചൂരലുകൊണ്ട്‌ പ്രഹരവുമായി ആ മൃഗത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരാളുടെ ചിത്രം നാം കണ്ടുകാണും. അതുപോലെ ധരാളം മനുഷ്യരെ ജീവിതത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്‌ ഇന്നത്തെ വേദനകള്‍ എങ്ങനെയെങ്കിലും 'ഒഴിവാക്കി' മുന്നിൽ വച്ചുനീട്ടുന്ന സുന്ദര സഭാഗ്യത്തിലേയ്ക്ക്‌ *രക്ഷപെടാനുള്ള' കിണഞ്ഞു പരിശ്രമമാണ്‌. ജീവിത സനഭാഗ്യങ്ങള്ക്കു വേണ്ടിയുള്ള പരക്കം പാച്ചിലും ബോറടിയോ വേദനയോ മാറ്റാന്‍ വിവിധ ലഹരികളിലേയ്ക്കുള്ള വീഴ്ചയോ ഒക്കെ ഇതിന്റെ വിവിധ രൂപങ്ങള്‍ മാത്രം. ചിലപ്പോഴെങ്കിലും നമ്മുടെ ആദ്ധ്യാത്മികതയും (കിസ്തീയ ദൗത്യപ്രതിബദ്ധതയും ഇന്ന്‌ ഇവിടെനിന്ന്‌ ഓടിയകലാനുള്ള വ്യക്തിപരമായ വ്യഗ്രതയാണോ എന്ന്‌ നാം പരിശോധിക്കേണ്ടതുണ്ട്‌.

ഞാന്‍, എന്റെ സാഹചര്യങ്ങള്‍, എന്റെ ചുറ്റുപാടുമുള്ളവര്‍ എന്നിവയെപറ്റിയുള്ള വിചിന്തനവും, വിശ്വാസത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പുതു കണ്ടെത്തലും അവയെ സ്വീകരിക്കലുമല്ലേ *നട്ടിടത്തു പുഷ്പിക്കുക' എന്നതിന്റെ ചില പടികൾ? എന്നിലും എന്റെ ചുറ്റുപാടും പ്രശ്‌നങ്ങള്‍ മാത്രം കണ്ട്‌ ഒരു 'വാഗ്ദത്ത ഭൂമിയിലേയ്ക്ക്‌ എങ്ങനെയെങ്കിലും രക്ഷപെടാനുല്ല പരക്കം പാച്ചിലില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമാണിത്‌. മറിച്ച്‌ “എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കവിന്‍. ഇതാണ്‌ യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം** (1 തെസ 5:18) എന്ന മനോഭാവമാണത്‌. ഈ അംഗീകരിക്കല്‍ സാവധാനത്തില്‍ ഒരു ആസ്വാദനത്തിലേയ്ക്കും തുടര്‍ന്ന്‌ ആത്മാഭിഷേകത്തില്‍ സുന്ദരമായ ഒരു ദന൪ത്യത്തിലേയ്ക്കും നയിക്കും. അങ്ങനെയെങ്കില്‍, വെറുതേ എന്റെ സാഹചര്യങ്ങളില്‍ ജീവിച്ചു പോകുന്നതും, മറിച്ച്‌ ഞാന്‍ അവിടേയ്ക്ക്‌ അയയ്ക്കപ്പെട്ട വനാണ്‌ എന്നു കണ്ട്‌ ഒരു ദയത്യനിറവില്‍ ജീവന്റെ പൂര്‍ണതയില്‍ ആ സാഹചര്യങ്ങളിൽ സജീവമാകുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലേ?

ജീസസ്‌ യൂത്ത്‌ ചിന്തയിലെ ഒരു സാദാ ക്രിസ്ത്യാനിയാകുന്നതിന്റെ പ്രധാന ഭാഗം 'നട്ടിടത്ത്‌ പുഷ്പിക്കുക? തന്നെ. ഞാന്‍ ഒരു കുടുംബത്തിലും ഒരു താമസ സ്ഥലത്തുമാണ്‌; ഞാന്‍ ഒരു പുരുഷനോ സ്ത്രീയോ ഒക്കെയാണ്‌ അതിലെല്ലാം സുന്ദരമായ ദൈവീക പദ്ധതി കണ്ട്‌ നന്ദിപറയാനാകണം. അനേക ദാനങ്ങള്‍ അവിടുന്നെനിക്കു നല്‍കി, കൂട്ടത്തിൽ പല പരിമിതികളും, അവ എങ്ങനെ അവിടുന്ന്‌ ഉപയോഗിക്കും എന്ന്‌ തിരിച്ചറിയുക. ജീവിതം മുന്നേറുമ്പോള്‍ പുത്തന്‍ സ്ഥലങ്ങളിലേക്ക്‌ ഞാന്‍ പോകും, പുതു സ്നേഹിതര്‍, ജീവിത ഘട്ടങ്ങൾ ഒക്കെയുണ്ടാകും. ഇതെല്ലാം ജീവിത നിറവിന്റെ, ദൗത്യവളര്‍ച്ചയുടെ വഴികളായി കാണണം.

ഇതിനകം ജീസസ്‌ യൂത്ത്‌ മുന്നേറ്റം അനേക കാതങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഒപ്പം മുന്നേറ്റത്തിലെ എന്നമറ്റ മനുഷ്യര്‍ അവരുടെ ജീവിത സാഹചര്യങ്ങളിലും ജോലി സ്ഥലങ്ങളിലും തിളങ്ങുന്ന ക്രിസ്തീയ സാക്ഷ്യം നല്‍കുന്നു. വ്യക്തികളും കൂട്ടായ്മകളും ചെറുതും വലുതുമായ എണ്ണമറ്റ ക്രിസ്തീയ മിഷനറി മുന്നേറ്റങ്ങള്‍ക്ക്‌ ആരംഭം കുറിക്കുന്നതും നാം കാണുന്നു. ഇവയിലെല്ലാം ഞാന്‍ കാണുന്നത്‌ ഇവര്‍ തങ്ങളുടെ സ്വതസിദ്ധ രീതികളില്‍ ഒരു ലളിത, സാധാരണ ക്രൈസ്തവ ജീവിതം തങ്ങളുടെ തന്നെ സാഹചര്യങ്ങളില്‍ ഹൃദയ നിറവോടെ ജീവിക്കാന്‍ ശ്രമിക്കുന്നതാണ്‌. അങ്ങനെയെങ്കില്‍ നമ്മുടെ ദയത്യമെന്താണ്‌? ഒരു സാമാന്യ, സാധാരണ ജീവിതം ആത്മനിറവിൽ ജീവിക്കുക, എവിടേയാണോ അവിടുന്ന്‌ എന്നെ നട്ടിരിക്കുന്നത്‌, അവിടെ ഞാന്‍ പൂവണിയുക.

(തുടരും)

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)