ജീസസ്‌ യൂത്തും മറ്റു മുന്നേറ്റങ്ങളും - 1 & 2 (MJYR034)

 ജീസസ്‌ യൂത്തും മറ്റു മുന്നേറ്റങ്ങളും 

(By Dr. Edward Edezhath - Published in Kairos Malayalam in 2018)

ഫ്രാന്‍സിലെ തെയ്സെ സമൂഹവുമായി ജീസസ്‌ യൂത്തിന്‌ അടുത്ത ബന്ധം തുടങ്ങിയത്‌ 1988 മുതലായിരുന്നു. അതിനു രണ്ടു വര്‍ഷം മുന്‍പ്‌ ബോംബേയില്‍ വച്ച്‌ പരിചയപ്പെട്ടപ്പോള്‍ മുതൽ ബിഷപ്പ്‌ തോമസ്‌ മേനാംപറമ്പിൽ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ തെയ്സേ സമൂഹത്തെ പരിചയപ്പെടണമെന്ന്‌. സഭകൾ തമ്മിലുള്ള ബന്ധത്തിന്‌ ഈന്നല്‍ നല്കുന്ന മുന്നേറ്റം എന്ന്‌ വിശേഷിപ്പിക്കപ്പെട്ടതുകൊണ്ട്‌ അവിടെ പോകാന്‍ എനിക്ക്‌ ആദ്യം വലിയ താല്ലര്യമില്ലായിരുന്നു. എക്യമെങ്കിക്കല്‍ എന്നതെല്ലാം കുറച്ചെങ്കിലും സംശയത്തോടെ നോക്കികാണുന്ന ഒരു പശ്ചാത്തലം കേരളത്തിലുണ്ടല്ലോ. പക്ഷേ പിതാവിന്റെ തുടര്‍പ്രേരണ '88 ല്‍ എന്നെ അവിടെ എത്തിച്ചു. തുടര്‍ന്ന്‌ തെയ്‌സേ സമൂഹം എല്ലാവര്‍ഷവും രണ്ടു ജീസസ്‌ യൂത്ത്‌ അംഗങ്ങളെ അവിടേയ്ക്ക്‌ ക്ഷണിക്കാൻ തുടങ്ങി. ജീസസ്‌ യൂത്തിന്റെ ഏതാണ്ടെല്ലാ സമ്മേളനങ്ങളുടേയും അവശ്യചേരുവയായി തീര്‍ന്നിരിക്കുന്നു തെയ്സേ പ്രാര്‍ത്ഥന. മാത്രമല്ല മറ്റനേക മുന്നേറ്റങ്ങളേയും സമാന്തരസഭകളിലെ പല്പ്രസ്ഥാനങ്ങളേയും സഹോദര തുല്യം അറിയാനും അവരുമായി സഹയാത്രചെയ്യാനും തെയ്സേ ഇടയാക്കി. ചുരുക്കത്തിൽ 88 ലെ ആ തുടക്കം ജീസസ്‌ യൂത്തിന്‌ ഒരു ചരിത്ര വഴിത്തിരിവായി. കരിസ്മാറ്റിക്‌ നവീകരണത്തിലൊതുങ്ങുന്ന ഒരു യുവജനകൂട്ടായ്മയില്‍ നിന്ന്‌ പ്രവാചക ദര്‍ശനമുള്ള ഒരു കത്തോലിക്ക മുന്നേറ്റമാക്കാന്‍ അതു സഹായകമായി.

എന്നാല്‍ തെയ്‌സെ മാത്രമല്ല ജീസസ്‌ യൂത്ത്‌ ചിന്തയേയും ശൈലിയേയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത മുന്നേറ്റം. വളര്‍ച്ചാ വഴികളില്‍ പല സംഘടനകളുമായി കണ്ടുമുട്ടാനും, ഏറ്റുമുട്ടാനും, സഹകരിക്കാനും പരസ്പരം രൂപീകരണം നല്‍കാനും ഒക്കെ കഴിഞ്ഞകാലങ്ങളില്‍ ഇടയായിട്ടുണ്ട്‌. അത്‌ വേണ്ടരീതിയിൽ മനസിലാക്കാനും അതില്‍ നിന്നു നല്ല പാഠങ്ങള്‍ സ്വയത്തമാക്കാനും ഒരു തിരിഞ്ഞു നോട്ടം സഹായിക്കുമെന്നതില്‍ സംശയമില്ല.

ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പിലെ വിചിന്തനങ്ങള്‍

നവീകരണ മേഖലയിലെ യുവജനങ്ങളുടെ ഒരു ശൃംഖല 1978 മുതല്‍ രൂപപ്പെട്ടെങ്കിലും ആ യുവജനനിരയുടെ ദര്‍ശനരൂപീകരണം നടന്നത്‌ 1982 മുതൽ ഇടമുറിയാതെ മാസംതോറും ഒന്നിച്ചുചേര്‍ന്ന ഫസ്റ്റ്‌ലൈൻ കൂട്ടായ്മയിലായിരുന്നു. ആദ്യമാസങ്ങളില്‍ എറണാകുളം വിദ്യാനികേതനില്‍ മൂന്നാം വാരാന്ത്യങ്ങളില്‍ ഒത്തുചേര്‍ന്ന ആ സംസ്ഥാനതല സമിതി പിന്നീട്‌ എറണാകുളം ചെമ്പുമുക്കിലെ സ്നേഹനിലയം സ്പെഷല്‍ സ്കൂളില്‍ കൂടാന്‍ തുടങ്ങി. പതിനാലു സോണുകളില്‍ ഒന്നിച്ചുകൂടുമായിരുന്ന യുവജന കൂട്ടായ്മകളുടേയും അവരുടെ വിവിധ പ്രവര്‍ത്തനങ്ങളുടേയും ശൈലിയും സമീപനങ്ങളും രൂപപ്പെടുത്തുകയായിരുന്നു. ആ തുടർ ചർച്ചകളിലെ ഒരു പ്രധാന വിഷയം നമ്മുടെ കൂട്ടായ്മയ്ക്ക്‌ മറ്റു സംഘടനകളും (പരസ്ഥാനങ്ങളുമായുള്ള ബന്ധമായിരുന്നു. ഇതൊരു താത്വിക വിഷയത്തേക്കാളുപരി ഞങ്ങള്‍ പ്രതിനിധീകരിച്ച (ഗൂപ്പുകള്‍ അഭിമുഖീകരിച്ച പ്രായോഗിക പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താനുള്ള അന്വേഷണമായിരുന്നു.

അന്നത്തെ ഗ്രൂപ്പുകള്‍ പ്രധാനമായും രൂപീകൃതമായതും പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നതും ഇടവകകളിലും കോളേജ്‌ കാമ്പസുകളിലും ആയിരുന്നു. കെസിവൈ എം, സി എല്‍ സി എന്നീ പ്രസ്ഥാനങ്ങൾ അന്ന്‌ ഇടവകകളില്‍ ഏറേ സജീവമായിരുന്നു, കോളേജുകളില്‍ ഐക്കഫ്‌ അല്ലെങ്കില്‍ സിഎസ്എം എന്ന കത്തോലിക്ക പ്രസ്ഥാനവും. പെന്തക്കോസ്ഥാ സഭാവിഭാഗങ്ങള്‍ നേതൃത്വം നല്കുന്ന കാമ്പസ്‌ ക്രൂസേഡ്‌, ഐസിപിഎഫ്‌ എന്നീ മുന്നേറ്റങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറെ വ്യത്യസ്ഥമായ വെല്ലുവിളികള്‍ ഈ ഓരോ സംഘടനയും ഉയര്‍ത്തിയത്‌ ഞങ്ങളുടെ തുടര്‍ചര്‍ച്ചകള്‍ക്ക്‌ വിഷയമായി. ചില സമീപനങ്ങള്‍ രൂപപ്പെടാന്‍ ഇത്‌ ഇടവരുത്തുകയും ചെയ്തു.

സഭയിലും സ്ഥാപനങ്ങളിലും ഒപചാരികമായി ആരംഭിച്ചു (പ്രവര്‍ത്തന സജ്ജാമായവയാരിരുന്നു കെസിവൈഎം, സിഎസ്‌എം എന്നീ സംഘടനകള്‍, എന്നാൽ ഞങ്ങളുടെ ഗ്രൂപ്പുകളും പ്രവര്‍ത്തന ശൃ൦ഘലയും നല്ല ബന്ധങ്ങളിലൂന്നിയ മിഷന്‍ കാൽവയ്പ്പുകളും അനയപചാരിക ഗ്ഗൂപ്പുകളും ആയിരുന്നു. കത്തോലിക്കാ പഠനങ്ങളും സഭാസംവിധാനങ്ങളുമായി ഒന്നുചേരുന്ന പ്രവർത്തന ശൈലിയുമാണ്‌ പെന്തക്കൂസ്ഥാ പ്രസ്ഥാനങ്ങളുമായി ഞങ്ങളെ വൃത്യസ്തമാക്കിയത്‌. ഇപ്രകാരമുള്ള വ്യക്തതയ്ക്കു പുറമേ സഭയുടെ ഒഫിഷ്യല്‍ സംവിധാനങ്ങളും പ്രസ്ഥാനങ്ങളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണം, കഴിയുന്നത്ര പേരും അവയുടെ ഭാഗമാകണം എന്ന ആഹ്വാനം താഴെക്കിടയിലേയ്ക്ക്‌ പോകണം എന്ന നിര്‍ദ്ദേശവും ചര്‍ച്ചകളില്‍ രൂപപ്പെട്ടു.

സഭയുടെ ഒയപചാരിക പ്രസ്ഥാനങ്ങളെ പ്രവർത്തന സജ്ജമാക്കാന്‍ നമ്മൾ നടത്തുന്ന ശ്രമങ്ങള്‍ നല്ല സുവിശേഷവല്‍ക്കരണ സംരംഭങ്ങളാണെന്ന ചിന്ത അതില്ലെങ്കിൽ ഉണ്ടാക്കുന്ന മാത്സര്യ മനോഭാവം ഇല്ലാതാക്കും എന്നും ഒരു തിരിച്ചറിവുണ്ടായി. ഇതിന്റെ മറ്റൊരു വശവും ശ്രദ്ധയില്‍ പെട്ടു. ഏറേ മിഷനറി ചൈതന്യത്തോടെ ഐക്കഫിൽ സജീവ നേതൃത്വം ഏറ്റെടുത്ത ബെന്നി എന്ന ചെറുപ്പക്കാരന്‍ ആ പുതിയ തിരക്കിനിടെ ജീസസ്‌ യൂത്തുമായുള്ള ബന്ധം ഇല്ലാതാകുകയും വര്‍ഷങ്ങള്‍ക്കുശേഷം ഈ മാതൃകൂട്ടായ്മയില്‍ നിന്നു കിട്ടുമായിരുന്ന നല്ല രൂപീകരണവും ബന്ധങ്ങളും തനിക്ക്‌ നഷ്ടമായിപ്പോയി എന്ന്‌ പരിതപിക്കുന്നതും കേള്‍ക്കാനിടയായി. ഇതിന്റെയെല്ലാം ഫലമായി മുന്നേറ്റത്തിലെ ബന്ധങ്ങളും പരിശീലനങ്ങളും സ്വീകരിച്ചുകൊണ്ട്‌ സഭയിലും അതിലെ പ്രധാന പ്രസ്ഥാനങ്ങളിലും സാന്നിദ്ധ്യമാകുന്ന ഒരു പ്രവര്‍ത്തന രീതി ച്രോത്സാഹിപ്പിക്കാന്‍ ഞങ്ങളുടെ ഇടയില്‍ ധാരണയുണ്ടായി.

കുറച്ചു വര്‍ഷങ്ങള്ക്കു ശേഷം ജീസസ്‌ യൂത്ത്‌ എന്ന പേരും അനുബന്ധ സംവിധാനങ്ങളും ശൈലികളും രൂപപ്പെട്ടുവന്നപ്പോള്‍ കേരളത്തിലെ ചിലരൂപതകളിൽ നിന്ന്‌ ഈ പ്രസ്ഥാനത്തെ രൂപതയിലെ *ഒഫിഷ്യല്‍' യുവജന സംഘടനയായി അംഗീകരിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ ചില ചിന്തകളുണ്ടായി. തുടര്‍ ചര്‍ച്ചകളില്‍ ഒരു കാര്യം നമ്മുടെ ഭാഗത്തുനിന്ന്‌ വ്യക്തമാക്കപ്പെട്ടു. അപ്രകാരമുള്ള ഒരു ഒപചാരിക സ൦ഘടനയാകുകയല്ല ജീസസ്‌ യൂത്തിന്റെ ഭാഗധേയം. അങ്ങനെ എല്ലാ യുവജനങ്ങളേയും ഉള്‍കൊള്ളേണ്ട ഒരു പ്രസ്ഥാനം അവരുടെ എല്ല വളര്‍ച്ചയും അവകാശങ്ങളും എല്ലാം ഉള്‍കൊള്ളണം. ജീസസ്‌ യൂത്തിന്‌ വ്യക്തവും പരിമിതവുമായ രൂപീകരണ ലക്ഷ്യങ്ങളാണുള്ളത്‌. എന്നാൽ ഒയപചാരിക സംഘടനയെ ഒരു പ്രവാചക ബോധ്യത്തോടെ പിന്തുണയ്ക്കാനും സഹായിക്കാനും ജീസസ്‌ യൂത്ത്‌ ഉണ്ടാകണം. അതിനായി നമ്മുടെ ഭാഗത്തുനിന്ന്‌ നിര്‍ദ്ദേശിച്ചത്‌ ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുവജന പപസ്ഥാനങ്ങള്‍ ഉന്നിച്ചു വരുന്ന സംവാദ-സഹകരണ സംവിധാനങ്ങളാണ്‌. ചില രൂപതകളിൽ അപ്രകാരമുള്ള യുവജന അജപാലന സംവിധാനങ്ങള്‍ ഉണ്ടാകുകയും ജീസസ്‌ യൂത്ത്‌ അതിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു.

രൂപതകള്‍, ഇടവകകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിൽ ജീസസ്‌ യൂത്ത്‌ സജീവമാകണം മറ്റുള്ളവരുമായി ബന്ധങ്ങള്‍ വിച്ഛേദിച്ച്‌ “സ്വന്ത വിശുദ്ധി” മാത്രം കേന്ദ്രീകരിച്ച്‌ മൂന്നേറുന്ന കൂട്ടായ്മകളാകരുത്‌ എന്ന ചിന്ത മുന്നേറ്റത്തിൽ വളര്‍ന്നു. എല്ലാ യുവജനങ്ങളേയും മുന്നിൽ കണ്ടുള്ള രൂപതാ-ഇടവക നേതൃത്വത്തിന്റെ (ശമങ്ങളിൽ സജീവ പങ്കാളിത്തം ഉണ്ടാകുകയും മറ്റു പ്രസ്ഥാനങ്ങളെ ആഴപ്പെടുത്താനുള്ള പദ്ധതികളും പരിശീലനങ്ങളും നടത്താനും ജീസസ്‌ യൂത്ത്‌ അങ്ങനെ വിവിധ രീതികളിലും സ്ഥലങ്ങളിലും മുന്‍കൈയ്യെടുത്തു. 

ജീസസ്‌ യൂത്തും മറ്റു മുന്നേറ്റങ്ങളും - Part 2

ജീസസ്‌ യൂത്തിന്റെ ആരംഭകാലത്ത്‌ മറ്റു മുന്നേറ്റങ്ങളുമായുള്ള സംവാദത്തില്‍ അഭിമുഖീകരിച്ച ചില വെല്ലുവിളികള്‍ ആദ്യ ഭാഗത്ത്  നാം ചര്‍ച്ചചെയ്തു. ഇന്നും തുടരുന്ന ചില മുന്നേറ്റ വെല്ലുവിളികള്‍ ഇവിടെ നമ്മുടെ വിചിന്തനത്തിനു വിഷയമാക്കാം.

അപ്പോള്‍ ഒരു ചോദ്യം ആദ്യമേ ഉയരുന്നു, എന്താണ്‌ ഒരു മുന്നേറ്റം? തങ്ങൾ പങ്കവയ്ക്കുന്ന ചില ആശയങ്ങളുടെ പരിപോഷണത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ആളുകളാണ്‌ ഒരു മുന്നേറ്റം.

ഇവിടെ ആശയങ്ങള്‍ എന്ന വാക്ക്‌ കുറച്ച്‌ പരിമിതമെന്നു തോന്നാം, അങ്ങനെയെങ്കില്‍ ദര്‍ശനം, ലക്ഷ്യങ്ങൾ എന്നൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കാം. കുറച്ചുപേര്‍ തുടങ്ങി, വ്യക്തമായ പദ്ധതിയോടെ ആൾബലത്തിലും സ്വാധീന വലയത്തിലും അടിക്കടി വ്യാപകമാകുന്നവയാണ്‌ മുന്നേറ്റങ്ങള്‍. രണ്ടാം വത്തിക്കാന്‍ കയൺസിലിനുശേഷം ആഗോള സഭ ഏറേ പ്രതീക്ഷയോടെ മുന്നേറ്റങ്ങളെ കാണുന്നു. സെക്കുലര്‍ മേഖലയിലും മാറ്റങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കാന്‍ മുന്നേറ്റങ്ങള്ക്കുള്ള സാദ്ധ്യത എല്ലാവരും അംഗീകരിക്കുന്നു.

ജീസസ്‌ യൂത്ത്‌ ഒരു മുന്നേറ്റമായി വളര്‍ന്നത്‌ സാവധാനത്തിലായിരുന്നു. അനേക പടികള്‍ കടന്ന്‌ അത്‌ ഇന്നത്തെ രൂപഭാവങ്ങളില്‍ എത്തി എന്നുപറയാം. കരിസ്മാറ്റിക്‌ അനുഭവത്തില്‍ വന്ന യുവജനങ്ങളെ ഒരു കണ്‍വെന്‍ഷനില്‍ ഒന്നിപ്പിക്കാനായി തുടങ്ങിയ ചെറുശ്രമങ്ങള്‍, വിവിധ സോണുകളില്‍ കൃത്യതയോടെ ഒന്നിച്ചു വരുന്ന യുവജന സമൂഹങ്ങളായി വളര്‍ന്ന്‌, ഒരു പേരും ദര്‍ശനവുമുള്ള ശൃംഖലയായി രൂപപ്പെട്ട്‌, ഇന്ന്‌ സ്വന്ത തനിമയില്‍ ഊന്നി മറ്റു മുന്നേറ്റങ്ങൾക്കൊപ്പം തലയുയര്‍ത്തിനിന്ന്‌ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഇടപെടുന്ന ഒരു മുന്നേറ്റമായി ജീസസ്‌ യൂത്ത്‌ വളര്‍ന്നിരിക്കുന്നു. തുറന്ന മനോഭാവത്തോടെ എല്ലാവരോടും, പ്രത്യേകിച്ച്‌ മറ്റുമുന്നേറ്റങ്ങളോട്‌ ഇടപെടുക എന്നത്‌ ജീസസ്‌ യൂത്തിന്റെ എക്കാലത്തേയും മനോഭാവമാണ്‌. ഇത്‌ ഒരു അടിസ്ഥാന കത്തോലിക്കാ സമീപനമാണ്‌, അതിലുപരി ഒഴിച്ചുകൂടാനാവാത്ത മിഷനറി ചിന്തയും. 

പക്ഷേ ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാര്യമാണ്‌ മറ്റു മുന്നേറ്റങ്ങളുമായുള്ള സഹകരണം. ഏറേ സംഘര്‍ഷങ്ങള്‍ക്ക്‌ സാദ്ധ്യതയുള്ള മേഖല. കൂട്ടത്തില്‍ ഒരുകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു, ഓരോ പ്രദേശങ്ങളിലും ജീസസ്‌ യൂത്ത്‌ മറ്റു മുന്നേറ്റങ്ങളില്‍ നിന്ന്‌ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെ വ്യത്യസ്ഥമാണ്‌. ഇവിടെ ഒരു കാര്യത്തില്‍ സംശയമില്ല, മുന്നേറ്റത്തിലെ നേതൃനിരയിലുള്ളവരുടെ പക്വതയുടെ 'ലിറ്റുമസ്‌ ടെസ്റ്റ്‌' ആണ്‌ അവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനങ്ങളും അവിടത്തെ മറ്റു മുന്നേറ്റങ്ങളുമായി എങ്ങനെ സഹവസിക്കുന്നു എന്നത്‌.

അപ്പോള്‍ ഉയരുന്ന സുപ്രധാന ചോദ്യം, ഏതെല്ലാമാണ്‌ ഈ മറ്റു മുന്നേറ്റങ്ങൾ?

മുന്നേങ്ങളുടെ പേരുകള്‍ കുറിക്കുക എളുപ്പമല്ല. എന്നാല്‍ അവയുടെ സ്വഭാവങ്ങള്‍ക്കനുസരിച്ചും അവയുമായുള്ള ഇടപെടലിൽ ജീസസ്‌ യൂത്ത്‌ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഗണിച്ചും മറ്റു മുന്നേറ്റങ്ങളെ ഒന്നു തരംതിരിക്കാന്‍ ഇവിടെ ശ്രമിക്കുകയാണ്‌.

1 പ്രാദേശിക സഭയുടെ ഒദ്യോഗിക മുന്നേറ്റങ്ങൾ

കെസിവൈഎം, സിഎസ്എം തുടങ്ങിയ മുന്നേറ്റങ്ങളുമായുള്ള ബന്ധത്തിലുള്ള പുരോഗതിയെക്കുറിച്ച്‌ നമ്മള്‍ ചിന്തിച്ചു. ദേശീയ തലത്തിൽ ഐസിവൈഎം മ്രെതാന്‍ സമിതി താല്പര്യമെടുത്തു വളര്‍ത്തിയ മുന്നേറ്റമായി വളര്‍ന്നു വന്നു. ഒരു ഘട്ടത്തിൽ ഏറേ ചര്‍ച്ചകള്ക്കും പുതു സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിമിത്തമായ ഒരു സംഭവവികാസമായി അത്‌. ജീസസ്‌ യൂത്ത്‌ പുറം രാജ്യങ്ങളിൽ എത്തിയപ്പോൾ പ്രാദേശികമായി അനേക രൂപതാ-ദേശിയ തല സംഘടനകളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുക ആവശ്യമായി വന്നു. തനിമയും സ്വന്ത വളര്‍ച്ചയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇത്തരം പ്രസ്ഥാനങ്ങളുമായി അടുത്തിടപഴകുകയും സഹകരിക്കുകയും ചെയ്യുക എന്നതാണ്‌ ഇവയെ സംബന്ധിച്ച മുന്നേറ്റത്തിന്റെ സമീപനം. പക്ഷേ ഈ തലത്തിലെ ഒരു പ്രധാന വെല്ലുവിളി ചില സഭാധികാരികളെങ്കിലും ഒദ്യോഗിക മുന്നേറ്റത്തിനപ്പുറം ഒന്നും പാടില്ല എന്ന നിലപാട്‌ എടുക്കുന്നു എന്നതാണ്‌. മിക്കവാറും ആദ്യത്തെ ഒരു സംശയത്തിന്റേയും മത്സരത്തിന്റേയും കാലം കഴിഞ്ഞാല്‍ ഇവയുമായി സഹകരിച്ചുള്ള മുന്നേറ്റം രണ്ടുകൂട്ടര്‍ക്കും നന്മയേ വരുത്തു.

2. സഭയിലെ അന്തര്‍ദ്ദേശീയ മുന്നേറ്റങ്ങൾ

ഫ്രാന്‍സില്‍ തുടക്കം കുറിച്ച തെയ്സേയുമായുള്ള ബന്ധം ജീസസ്‌ യൂത്ത്‌ ചരിത്രത്തിലെ ഒരു പ്രധാന നാഴികകല്ലായിരുന്നു. പല അന്തര്‍ദ്ദേശീയ മുന്നേറ്റങ്ങളെ അടുത്തു പരിചയപ്പെടുന്നതിന്റെ ആദ്യപടിയായിരുന്നു '88 ൽ തുടങ്ങിയ ആ ബന്ധം. ആ വര്‍ഷം തന്നെ 'ഫൊക്കൊലാരെ' എന്ന ഇറ്റാലിയന്‍ പ്രസ്ഥാനത്തിൽ നിന്നുള്ളവര്‍ നമ്മുടെ കാമ്പസ്‌ പരിപാടികളില്‍ പങ്കെടുത്തു. അവിടെ നിന്ന്‌ നാം വലിയ ദൂരം പിന്നിട്ടിരിക്കുന്നു.

അനേക സുപ്രധാന അന്തര്‍ദ്ദേശീയ മുന്നേറ്റങ്ങളുടെ നല്ല സുഹൃത്തും സഹകാരിയുമാണ്‌ ഇന്ന്‌ ജീസസ്‌ യൂത്ത്‌. യൂത്ത്‌ എറൈസ്‌ ഇന്റര്‍നാഷണല്‍, കാത്തലിക്ക്‌ (ഫറ്റേര്‍ണിറ്റി, ഫേമ തുടങ്ങിയ കത്തോലിക്ക മുന്നേറ്റങ്ങളുടെ സുപ്രധാന അന്തര്‍ദ്ദേശീയ കൂട്ടായ്മകളുടെ സജീവഭാഗമാണ്‌ നമ്മള്‍. മനോജ്‌ സണ്ണി, റൈജു തുടങ്ങിയവരുടെ ഈ മേഖലയിലുള്ള ഈടുറ്റ സംഭാവന എടുത്തുപറയേണ്ടതാണ്‌. ഇത്തരം മുന്നേറ്റങ്ങളുമായുള്ള ബന്ധം പ്രകടമായ പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതവും അതിനാൽ തന്നെ നമുക്കും ഒപ്പം മറ്റുള്ളവര്ക്കും ഏറേ പ്രയോജനകരവുമാണ്‌. ഈ മുന്നേറ്റങ്ങളുടെ പക്വതയും കൂട്ടത്തിൽ ഇവിടെ സൂചിപ്പിച്ച കൂട്ടയ്മാ സംവിധാനങ്ങളും ഏറേ സഹായകമായ ബന്ധങ്ങൾക്ക്‌ കാരണമാകുന്നു.

3. കേരള കരിസ്മാറ്റിക്‌ നവീകരണത്തില്‍ നിന്ന്‌ വളര്‍ന്ന്‌ പടര്‍ന്ന മുന്നേറ്റങ്ങൾ

കേരളത്തില്‍ ആരംഭിച്ച്‌ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളിൽ ജീസസ്‌ യൂത്ത്‌ വ്യാപിച്ചതുപോലെ കേരള കരിസ്മാറ്റിക്‌ നവീകരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, ടീമുകള്‍, ധ്യാനകേന്ദ്രങ്ങള്‍ എന്നിവയുടെ ശുശ്രൂഷകൾ വളര്‍ന്ന്‌ പടര്‍ന്ന്‌ ദേശീയ അന്തര്‍ദ്ദേശീയ മാനങ്ങള്‍ സ്വീകരിക്കുന്നത്‌ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിലൂടെ കാണാന്‍ കഴിഞ്ഞു. കേരളത്തില്‍ ഇവയുമായി ജീസസ്‌ യൂത്തിന്‌ പൊതുവേ നല്ല ബന്ധം നിലനിര്‍ത്തി പോന്നിട്ടുണ്ട്‌. ഇവയില്‍ പലതും തങ്ങളുടെ വളര്‍ച്ചയില്‍ ജീസസ്‌ യൂത്തിന്റെ വലിയ സംഭാവന ഏറ്റുപറയുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ചില വിദേശരാജ്യങ്ങളിൽ അനാരോഗ്യകരമായ മത്സരത്തിനും സ്പർദ്ധയ്ക്കും ഈ തലത്തില്‍ ഇടവന്നിട്ടുണ്ട്‌ എന്നത്‌ ഏറേ അസ്വസ്വപ്പെടുത്തുന്നതാണ്‌. ഇവയുടെ പ്രഭവകേന്ദ്രമായ കേരളത്തിൽ ഇവയുടെ നിര്‍ണ്ണേതാക്കള്‍ ഒന്നിച്ചിരിക്കാനും പരസ്പരം അംഗീകരിച്ച്‌ ക്രിസ്തീയ കൂട്ടായ്മയിൽ വളരാനും ഇതുവരേയും സാധിക്കാത്തത്‌ ഈ അനഭികാമ്യമായ പ്രവണത തുടരുന്നതിന്‌ ഇടയാകുന്നു.

4. ജീസസ്‌ യൂത്തി നിന്ന്‌ രൂപപ്പെട്ട്‌ സ്വന്ത തനിമയോടെ വളരുന്ന മുന്നേറ്റങ്ങൾ

വ്യക്തിപരമായും ഒന്നിച്ചുചേര്ന്നും ക്രിയാത്മക കാൽവയ്പുകൾ നടത്താൻ ജീസസ്‌ യൂത്തില്‍ എന്നും പ്രോത്സാഹനമുണ്ടായിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്തമായ സംരംഭങ്ങള്‍ വ്യക്തികളും മിനിസ(സ്റ്റികളും ജീസസ്‌ യൂത്തിന്റെ കുടക്കീഴില്‍ പരീക്ഷിക്കുകയും തുടരുകയും ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഓരോ പ്രത്യേക സാഹചര്യങ്ങളില്‍ മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന ചില വ്യക്തികളും ഗ്രൂപ്പുകളും മുന്നേറ്റത്തിലെ മിനിസസ്റ്റികളും ജീസസ്‌ യൂത്തുമായി വഴിപിരിയാന്‍ ഇടയായിട്ടുണ്ട്‌. അവ പലതും ശക്തവും ഫലദായകവുമായ ക്രിസ്തീയ ശുശ്രൂഷ തുടരുകയും ചെയ്യുന്നു. ഇന്ന്‌ അവ സ്വന്ത തനിമയും നല്ല നേതൃത്വവുമുള്ള പ്രസ്ഥാനങ്ങളാണ്‌. ഇവയുമായുള്ള ബന്ധവും സഹകരിച്ചുള്ള സുവിശേഷ പ്രവര്‍ത്തനവും ഏറേ വ്യത്യസ്ഥമായ വെല്ലുവിളികള്‍ മുന്നേറ്റത്തിന്റെ വിവിധ തലങ്ങളില്‍ ഉയരുത്തുന്നു.

5. സഭയ്ക്കു പുറമെനിന്നുള്ള മറ്റു ക്രൈസ്തവ, സെക്കുലര്‍ മുന്നേറ്റങ്ങൾ

തെയ്സേ ബന്ധത്തിലാണ്‌ ജീസസ്‌ യൂത്ത്‌ മറ്റ്‌ എപ്പിസ്‌കോപ്പൽ സഭകളിലെ മുന്നേറ്റങ്ങളുമായി അടുത്തിടപഴകിയത്‌. ആദരവോടുകൂടിയ പരസ്പര ബന്ധങ്ങൾ നിലനിര്‍ത്താന്‍ ഈ തലത്തിൽ ജീസസ്‌ യൂത്ത്‌ നേതൃത്വത്തിനു സാധിച്ചിട്ടുണ്ട്‌. സെക്കലര്‍ മുന്നേറ്റങ്ങളില്‍ പ്രത്യേകിച്ച്‌ നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങളുമായി നമ്മുടെ നേതൃത്വം നല്ല സഹകരണം ഉണ്ടാക്കണം എന്നാണ്‌ സഭയുടെ ആഹ്വാനം. ഇപ്രകാരമുള്ള സഹകരണത്തിനും അംഗങ്ങളുടെ നേതൃപാടവം അവിടെ ഉപയോഗിക്കുന്നതിനും ജീസസ്‌ യൂത്ത്‌ നല്ല പ്രോത്സാഹനം നല്‍കാറുണ്ട്‌. ഏറേ ഫലദായാമായ സാമൂഹ്യ ഇടപെടലുകള്‍ക്ക്‌ ഈ ബന്ധങ്ങള്‍ ഇടയാക്കിയിട്ടുണ്ട്‌.

കര്‍ത്താവ്‌ തന്റെ കൂട്ടായ്മ കെട്ടിപ്പടുക്കുമ്പോള്‍ സമാനവും സമീപസ്തവുമായ മറ്റു പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയതായി നമുക്കറിയാം. യേശു നൽകിയ രണ്ടു പ്രതികരണങ്ങൾ മുന്നേറ്റങ്ങളോടുള്ള നമ്മുടെ പ്രതികരണങ്ങൾ രൂപപ്പെടുത്തുന്നതിന്‌ ഏറെ പ്രചോദനകരമാണ്‌. നിങ്ങള്‍ക്ക്‌ എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്‌ (ലൂക്ക 9:50) എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്‌, എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു (ലൂക്ക 11:23).

ആത്മാവു പ്രത്യേകമായി കനിഞ്ഞരുളിയ വ്യത്യസ്തമായ വരദാനങ്ങള്‍ തിരിച്ചറിയാനും വളര്‍ത്താനും മുന്നേറ്റത്തിനുള്ള വിളി ജീസസ്‌ യൂത്തിലെ ഓരോ അംഗവും തിരിച്ചറിയേണ്ടതും അവയെ പരിപോഷിപ്പിക്കുവാന്‍ ഉപേക്ഷവരുത്താതെ ശ്രമിക്കേണ്ടതുമാണ്‌. എന്നാല്‍ അതോടൊപ്പം എല്ലാവരും തന്നില്‍ ഒന്നാകാനുള്ള യേശുനാഥന്റെ വലിയ ദാഹം നാമും ഹൃദയത്തില്‍ പേറേണ്ടതുണ്ട്‌. തെയ്സേ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബ്രദര്‍ റോജറിന്റെ ചിന്തയില്‍ സുവിശേഷവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ശ്രതു വിഭജിതമായ ക്രിസ്തുശരീരം നല്കുന്ന വലിയ ഉതപ്പാണ്‌. അതിനുള്ള മറുമരുന്ന്‌ സഭകളും പ്രസ്ഥാനങ്ങളും തമ്മിലുള്ള നിരന്തരമായ അനുരഞ്ജന ശ്രമങ്ങളും. അതിനാൽ തന്നെ മറ്റു മുന്നേറ്റങ്ങളുമായുള്ള ജീസസ്‌ യൂത്തിന്റെ സംവാദവും സഹകരണവുമാകും അതിന്റെ വിശുദ്ധിയിലേയ്ക്കുള്ള വളര്‍ച്ചയുടെ വലിയ വെല്ലുവിളി.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)