സമഗ്ര പരിശീലനം നേടി ദൗത്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ (MJYR018)
സമഗ്ര പരിശീലനം നേടി ദൗത്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2016)
“ഏറെ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു കത്തോലിക്കാ മുന്നേറ്റത്തിന്റെ സീനിയര്‍ അംഗമാണ് ഇദ്ദേഹം?' ആ മ്രെതാന്‍ അവിടെ കൂടിയിരിക്കുന്ന വൈദികര്‍ക്ക് എന്നെ പരിചയപ്പെടുത്തുകയായിരുന്നു. “ജീസസ് യൂത്തിലെ അംഗങ്ങൾക്ക് ഒരു മാസത്തെ പരിശീലനമാണ്. അതിനു ശേഷം അവരെ മിഷനറി പ്രവര്‍ത്തനത്തിന് ദൂരെ എവിടെയെങ്കിലും അയയ്ക്കും. എത്ര സുന്ദരമായ ഒരു കത്തോലിക്കാ പരിശീലന പ്രസ്ഥാനം”. പരിചയപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍ എനിക്കുമനസിലായി ആ പിതാവ് വിചാരിച്ചിരിക്കുന്നത് ജീസസ് യൂത്ത് മുന്നേറ്റം മുഴുവന്‍ ഒരു മാസത്തെ നല്ല പരിശീലനം കഴിഞ്ഞ് ദൂരേയ്ക്ക് അയയ്ക്കുപ്പെടുന്നവരാണ് എന്നാണ്. ഞാനൊന്ന് ആശിച്ചുപോയി ജീസസ് യൂത്ത് മുഴുവന്‍ അങ്ങനെ ആയിരുന്നെങ്കില്‍! ഏതായാലും ഞാൻ അദ്ദേഹത്തെ തിരുത്തി, പിതാവ് പരാമര്‍ശിക്കുന്നത് ജീസസ് യൂത്തിലെ ഒരു പരിശീലനത്തെ പറ്റിയാണ്, പക്ഷേ മുന്നേറ്റം മുഴുവന്‍ അങ്ങനെയല്ല. വിവിധ വേദികളില്‍ ദൈവാനുഭവമുള്ള യുവാക്കളും കുടുംബങ്ങളും ഒന്നിച്ചു വന്ന് വളരാന്‍ പരിശ്ശമിക്കുന്ന ഒരു കത്തോലിക്കാ മുന്നേറ്റം, അത്ര മാത്രം.
പക്ഷേ ഒരു കാര്യത്തില്‍ തര്‍ക്കമില്ല 25 പിന്നിടുന്ന ഫുള്‍ടൈമര്‍ഷിപ്പ് പരിശീലനം ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഏറ്റം കാര്യക്ഷമവും ഫലദായകവുമായ കാൽ വയ്പുകളിൽ ഒന്നാണ്. സമഗ്രമായ ഒരു കത്തോലിക്കാ മിഷനറി പരിശീലനം, നിലനില്ലുള്ള നേതൃത്വ രൂപീകരണം, മുന്നേറ്റ വളര്‍ച്ചയുടെ സുപ്രധാന അടിസ്ഥാനം, വത്യാസ്ഥ പ്രദേശിക സഭാ സമൂഹങ്ങള്‍ക്ക് വളര്‍ച്ച ഉറപ്പുവരുത്തിയ ഒരു പ്രോജക്റ്റ്, വ്യത്യസ്ഥ ദൈവവിളികള്‍ക്ക് നല്ല പ്രേരണ എന്നിങ്ങനെ അനേക രീതികലില്‍ ഈ പരിശീലനത്തെ വിശേഷിപ്പിക്കാം. ചുരുക്കത്തില്‍ മുന്നേറ്റത്തിനും സഭാസമൂഹങ്ങള്ക്കും വളര്‍ച്ചയുടെ നല്ല സ്രോതസ്സും കാലത്തിനൊത്ത പരിശീലനത്തിന് നല്ല മാതൃകയുമായി ഈ രൂപീകരണ പദ്ധതി.മുഴുസമയ പ്രവര്‍ത്തനം അപകടമല്ലെ?
കൃത്യതയോടെ അര്‍ത്ഥികളുടെ തെരഞ്ഞെടുപ്പും ഒരു മാസത്തെ ഒരുക്കപരിശീലനവും ഒരുവര്‍ഷത്തെ പ്രായോഗിക ശിക്ഷണവും തുടര്‍ മര്‍ഗ്ഗനിര്‍ദ്ദേശവും ഒക്കെ ഉള്‍ക്കൊള്ളുന്ന ഈ സംരംഭം ഏറെ ശ്രദ്ധയോടെ രൂപപ്പെടുത്തിയതാണ് എന്നു പറയേണ്ടതില്ലല്ലോ. വേണ്ടരീതിയിലല്ലെങ്കിൽ ഏറെ അപകടം പതിയിരിക്കുന്ന ഒന്നാണ് ഈ മേഘലയിലെ മുഴുസമയ സേവനം എന്ന ചിന്ത ഇതിന്റെ വിവിധ വശങ്ങൾ തയ്യാറാക്കുന്നതില്‍ പ്രത്യേക ജാഗ്രതയ്കിടയാക്കി.
എഴുപതുകളുടെ രണ്ടാം പകുതിയില്‍ കേരളത്തില്‍ കരിസ് മാറ്റിക് നവീകരണവും അതുമായി ബന്ധപ്പെട്ട യുവജന പ്രവര്‍ത്തനങ്ങളും വ്യാപകമായി. നവീകരണ പരിപാടികൾ പ്രത്യേകിച്ച് കരിസ് മാറ്റിക് ധ്യാനങ്ങൾ വലിയ ദൈവാനുഭവത്തിനും ജീവിത വൃതിയാനത്തിനും ഇടയാക്കി. നാട്ടിക് അങ്ങോളമിങ്ങോളം ധ്യാനപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. അതില്‍ വചന പ്രഘോഷണത്തിനും ജീവിത സാക്ഷ്യം പങ്കവയ്ക്കുന്നതിനുമായി ധാരാളം പേര്‍ മുന്നോട്ടുവന്നു. പ്രത്യേകിച്ച് ചുറുചുറുക്കുള്ള യുവജനങ്ങള്‍ കര്‍ത്താവിന്റെ സ്പര്‍ശനത്താൽ ജീവിതമാറ്റം വന്നു മറ്റുള്ളവരുടെ മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നത് ഏറെ ഹൃദയ സ്പര്‍ശിയാണ്. അത്തരം പങ്കവയ്ക്കകുകള്‍ ഈ നവീകരണ പരിപാടികളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു.
അക്കാലഘട്ടങ്ങളില്‍ കരിസ് മാറ്റിക് നവീകരണമെന്നാല്‍ ധ്യാനങ്ങളും അവിടെ യുവജന പങ്കാളിത്തമെന്നാല്‍ സാക്ഷ്യം പറച്ചിലും ധ്യാന ശുശ്രൂഷയും കയൺസിലിങ്ങിന് സഫഹായിക്കലുമായിരുന്നു. ധാരാളം യുവജങ്ങളെ ധ്യാന കേന്ദ്രങ്ങളിലും ധ്യാന പര്യടന ടീമുകളിലും ഏറെ ആവശ്യമായി വന്നു. കേരള നവീകരണത്തില്‍ യുവജന മുഴുസമയ
സേവകരെ ആവശ്യമായി വന്നത് അപ്രകാരമാണ്. നല്ല മാനസാന്തര അനുഭവമുള്ളവര്‍ ജോലിയും പഠനവും ഉപേക്ഷിച്ച് മുഴുസമയ നവീകരണ പ്രവർത്തനത്തിൽ മുഴുകുന്നത് വ്യാപകമായി. അത് ധ്യാന സെന്ററുകളിലും ടീമുകളിലും മാത്രവുമായിരുന്നു.
കെഎസ്ടിയുടെ കീഴില്‍ ഒരു യുവജന ശൃംഖല മറ്റൊരു ശൈലി തേടി. അക്കാലത്തെ ദേശീയ പരിശീലനങ്ങള്‍ അതിനു സഹായകവുമായി. കൂട്ടായ്മകളിൽ ഒരു നവീകരണ ജീവിത ശൈലി വളര്‍ത്താന്‍ സ്വയം സമര്‍പ്പിക്കുന്നതിലെ വെല്ലുവിളിയാണ് ജീസസ് യൂത്ത് ഏറ്റെടുത്തത്. യുവാക്കള്‍ എവിടെയുണ്ടോ അവിടെ അവരുടെ ശൈലിയിൽ ദൈവരാജ്യം വിരിയീക്കാനുള്ള ശ്രമമായി അത്. പ്രസംഗ്രപഘോഷണങ്ങള്‍ക്കുമപ്പുറം ജീവിക്കുന്ന സാഹചര്യങ്ങളില്‍ ആത്മീയ സൃഷ്ടികര്‍മം നടത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ജീസസ് യൂത്തില്‍ വിവിധ മിനിസ്റ്റികള്‍ രൂപം കൊണ്ടു.
ഒന്നിച്ചുകൂടിയുള്ള പഠനങ്ങളും സ്വത്രന്ത ചര്‍ച്ചകളും കൂട്ടായ്മയിലെ സ്വപ്‌നം മെനയലുമാണല്ലോ മുന്നേറ്റത്തില്‍ പുതുതായി പലതും രൂപപ്പെടാന്‍ വഴിയൊരുക്കിയത്. അങ്ങനെയുള്ള നല്ലൊരു തുടര്‍വേദിയായിരുന്നു 82-86 കാലയളവിലെ ഫെസ്റ്റ്‌ലൈന്‍ ഗ്രൂപ്പ്. നവീകരണ മേഖലയിലെ മുഴുസമയ യുവജന പ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങൾ അവിടെ വളരെയധികം ചര്‍ച്ചയ്ക്കുവിധേയമായതുമാണ്.
നവീകരണാനുഭവത്തില്‍ വന്ന് ശുശ്രൂഷയുടെ **വിളി”' കേട്ട്, ജീവിതം വിട്ടെറിഞ്ഞ്, ദൈവപരിപാലനയിൽ ആശ്രയിച്ച് മുഴുസമയപരവര്‍ത്തനത്തിന് ഇറങ്ങിയ അനേകരെ വര്‍ഷങ്ങളായി അടുത്തറിയാമായിരുന്നു. ടീമുകള്‍ക്കൊപ്പം (പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ക്കുശേഷം തനിയേ ഓടാന്‍ വിധിക്കപ്പെട്ടവരും നവീകരണ പ്രവാഹവും പ്രവര്‍ത്തനങ്ങളും പുതു വഴികളില്‍ വളരുമ്പോള്‍ എവിടെയോ പെട്ടുപോയവരുമെല്ലാം അനേകം. മുഴുസമയ പ്രവര്‍ത്തനത്തിലെയ്ക്ക് അപക്വമായി എടുത്തു ചാടി പിന്നീട് ജീവിതം തന്നെ എതിര്‍ സാക്ഷ്യമായി തീര്‍ന്ന പ്രേഷിതർ അനേകം. ചുരുക്കത്തിൽ ഒരു കത്തോലിക്കാ മുന്നേറ്റത്തില്‍ മുഴുസമയ പ്രവര്‍ത്തനം പെന്തകൂസ്താ പ്രസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് എന്ന ചിന്ത ജീസസ് യൂത്ത് മുന്‍നിരയില്‍ ശക്തമായിരുന്നു. കൂട്ടത്തിൽ അല്‍മായന്റെ സുവിശേഷണവേദി പ്രഥമത പ്രസംഗപീഠത്തെക്കാള്‍ സാധാരണ ജീവിത സാഹചര്യമാണ് എന്ന തിരിച്ചറിവും ഇക്കാര്യത്തിൽ കൂടുതൽ പ്രകാശം വീശി.
അപ്പോള്‍ ഒരു സുപ്രധാന ചോദ്യമുയര്‍ന്നു: സാധാരണഗതിയില്‍ ജോലി ഉപേക്ഷിച്ച് സുവിശേഷ പ്രവര്‍ത്തനത്തിനിറങ്ങുന്ന ഫുള്‍ടൈമര്‍ പ്രവർത്തനം ജീസസ് യൂത്തിൽ നമ്മൾ ച്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ഇവിടെ പല ആവശ്യങ്ങളുമുണ്ടല്ലോ. പ്രവര്‍ത്തന മേഖലകളും സേവന ആവശ്യങ്ങളും വര്‍ദ്ധിക്കുന്ന മുറയ്ക്ക് മുഴുസമയ (പവര്‍ത്തകരെ ആവശ്യമായി വരില്ലേ? തീര്‍ച്ചയായും. അതിന് ഒരു ആദ്യ ഉദാഹരണം 1982 ല്‍ ആയിരുന്നു. ദേശീയ കണ്‍വെന്‍ഷനായി ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കം. പുതിയ ഓഫീസും ധാരളം ടീം പ്രവര്‍ത്തനങ്ങളുടേയും ഏകോപനവും അതിന് ആവശ്യമായി വന്നു. അന്ന് ഒരു സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ജോസ് ജേക്കബ് സേവന സന്നദ്ധനായി മുന്നോട്ടുവന്നു. നമ്മുടെ ഇടയിലെ ആദ്യത്തെ ഫുള്‍ടൈമര്‍. ഉത്തരവാദിത്വപ്പെട്ടവര്‍ ആ ഓഫര്‍ ചർച്ചാവിഷയമാക്കി ദൈവേഷ്ടം തേടി. സന്തോഷത്തോടെ സ്വീകരിക്കാനായിരുന്നു തീരുമാനം. പക്ഷേ ജോലി ഉപേക്ഷിക്കേണ്ടതില്ല, ഈ ആവശ്യം കഴിയുമ്പോള്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം എന്നായിരുന്നു മുതിര്‍ന്നവരുടെ നിര്‍ദ്ദേശം. അപ്രകാരം സംഭവിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സഭയും ഒപ്പം മുന്നേറ്റവും ചിന്തിക്കുന്നത് ജീവിത സാഹചര്യത്തിൽ നിന്ന് വിട്ടുമാറി അല്‍മായര്‍ നല്കുന്ന മുഴുസമയ പ്രവര്‍ത്തനം വ്യാപകമാകരുത്. അങ്ങനെ പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ ഉത്തരവാദിത്വ പൂര്‍വ്വം അവര്‍ക്ക് പിൽബലവും മാര്‍ഗ്ഗനിർദ്ദേശവും നല്‍കാന്‍ മുതിര്‍ന്നവരുണ്ടാകണം.
ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ആദ്യം ക്യാമ്പസ് ഫുള്‍ടൈമേഴ്സ് എന്ന പേരിലും പിന്നീട് ജീസസ് യൂത്ത് ഫുള്‍ടൈം വൊളന്റിയേഴ്സ് ആയും പരിശീലന പരിപാടികൾ രൂപപ്പെട്ടപ്പോള്‍ മുന്‍പറഞ്ഞ ചിന്തകൾ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. യഥാര്‍ത്ഥത്തില്‍ പേരു സൂചിപ്പിക്കുന്നതില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു കാര്യമാണ് ഈ പരിശീലനം. ഈ പദ്ധതി മുഴുസമയ സുവിശേഷ പ്രവർത്തകരെ ഒരുക്കുകയല്ല മറിച്ച് ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തന മുഖരിതമായ ഒരു പരിശീലന പദ്ധതിയാണ്. അനുകരണമാണ് ഏറ്റം നല്ല പ്രശംസ എന്നു പറയാറുണ്ടല്ലോ. ജീസസ് യൂത്ത് ഫുള്‍ടൈം പരിശീലനവും പലരും ചില മാറ്റങ്ങളോടെ അനുകരിക്കാന്‍ പല ശ്രമങ്ങളും ഉണ്ടായി. വിരലിൽ എണ്ണാവുന്ന വര്‍ഷങ്ങള്‍ക്കു ശേഷം പല കാരണങ്ങളാല്‍ ആ ശ്രമങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ജീസസ് യൂത്ത് ഫുള്‍ടൈമര്‍ പരിശീലനം അദ്യരൂപത്തിൽ നിന്ന് ഇന്ന് എത്രയോ മാറ്റം വന്നിരിക്കുന്നു. പക്ഷേ ഇന്നും അത് ഏറെ പ്രസക്തവും നൂതനവുമായി തുടരുന്നു എങ്കില്‍ അതിന്റെ പുറകിലുള്ള ഒരു തുടരന്വേഷണവും കാലത്തിന്റെ മാറ്റങ്ങളോടുള്ള ഒരു പൊരുത്തപ്പെടലും പ്രധാന കാരണങ്ങളാണെന്നു തോന്നുന്നു. കാലത്തിന്റെ സൂചനകൾ വിവേചിച്ചറിയാനുള്ള യേശുനാഥന്റെ ആഹ്വനം വേണ്ടരീതിയില്‍ സ്വീകരിക്കുന്നതാകണം അതിന്റെ സുപ്രധാന വിജയ രഹസ്യം.
Comments
Post a Comment