കലയുടെയും സര്‍ഗ്ഗാത്മകതയുടേയും ജീസസ് യൂത്ത് വഴികൾ (MJYR017)
കലയുടെയും സര്‍ഗ്ഗാത്മകതയുടേയും ജീസസ് യൂത്ത് വഴികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2016)
ഭീഷണിയും ഭയവുമാണോ, അതോ ആഹ്ലാദവും ആകര്‍ഷണിയതയുമാണോ, ഇതില്‍ ഏതു പാതയാണ് ഇന്നത്തെ തലമുറയെ ദൈവത്തിലേയ്ക്ക് അടുപ്പിക്കാന്‍ നല്ല വഴി. പേടിപ്പിച്ചും ശകാരിച്ചും കുട്ടികളെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നു ധാരാളം. വീട്ടിലും ക്ലാസിലും ധ്യാനത്തിലുമെല്ലാം കാര്‍ക്കശ്യത്തിന്റെ ശൈലികൾക്ക് ഒരു കുറവുമില്ല. എന്നാല്‍ ജീസസ് യൂത്ത് രീതി പൊതുവേ കുറച്ചു വ്യത്യസ്ഥമാണെന്നു തോന്നുന്നു. സുന്ദരമായ കാര്യങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിച്ച് അതിലൂടെ നല്ലതായതെല്ലാം രൂപപ്പെടുത്തിയ ദൈവത്തിലേയ്ക്ക് ഇളം തലമുറയെ നയിക്കുക എന്നതാണ് മുന്നേറ്റത്തിന്റെ കാതല്‍. ജീസസ് യൂത്തില്‍ ആദ്യംമുതലേ അങ്ങനെയാണ്. ഇന്ന് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ആ സമീപനം കൂടുതല്‍ വൈവിധ്യവും ആകര്‍ഷണിയതയും ഉൾക്കൊണ്ടിട്ടുണ്ടെന്നു മാത്രം.
ജീസസ് യൂത്ത് മുന്നേറ്റത്തിലെ ഓരോ കോണ്‍ഫറന്‍സും ഒരോ യുവാവിന്റേയും യുവതിയുടേയും മനസില്‍ ആഴത്തിൽ മുദ്രപതിപ്പിക്കുന്നതില്‍ പലചെരുവകളുമുണ്ടാകും. ഉള്ളില്‍ തട്ടുന്ന ഗാനങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളും വചനത്തിന് പുതുമാനം നല്കുന്ന ക്ലാസുകളും അതിനൊപ്പം അവിടവിടെ തൂങ്ങുന്ന ചിത്രങ്ങളും സുന്ദരമായി ഒരുക്കിയ വേദിയും അത്ഭുതമുളവാക്കുന്ന കലാഭംഗിയോടെ ഒരുക്കുന്ന പരിശുദ്ധ കര്‍ബാനയുടെ വേദിയും ആരാധനയുടെ രംഗസംവിധാനവും എല്ലാം എല്ലാമാണ് ഒരു യുവാവിനെ, യുവതിയെ പലപ്പോഴും ഒരു പരിപാടിയിലൂടെ തന്നെ ആദ്യം ജീസസ് യൂത്തിന്റെ സുഹൃത്തും സാവധാനത്തില്‍ യേശുവിന്റെ യുവജനവുമാക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെ നമ്മുടെ കലാ ചക്രവാളത്തിൽ 'ഇൻസ്റ്റലേഷൻ' എന്ന കലാരൂപം അവതരിപ്പിച്ചു. എന്റെ ഓര്‍മ്മയില്‍ വിശുദ്ധവാരത്തിലെ പെസഹാ വ്യാഴത്തിലെ നീണ്ട ആരാധനയ്ക്കുള്ള സജ്ജീകരണത്തിനും (ക്രിസ്തുമസ് പുൽക്കൂട് തയ്യാറാക്കുന്നതിലുമാണ് വിശ്വാസ സംബന്ധിയായ സുന്ദര ഇന്‍സ്റ്റലേഷനുകള്‍ ഒരുങ്ങുമായിരുന്നത്. ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ അതൊരാഘോഷമാക്കി വിശ്വാസ പരിശീലനത്തിനു മാറ്റുകൂട്ടി.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗളൂരുവച്ചു നടന്ന ദേശീയ കാമ്പസ് കോണ്‍ൺഫറസ് ഏറ്റവും അടുത്തകാലത്തു ഞാന്‍ കണ്ട സനന്ദര്യത്തിന്റെ ആഘോഷമായിരുന്നു. ക്രൈസ്സ് യൂണിവേഴ്സിറ്റി കാമ്പസിന്റെ പ്രവേശനകവാടം മുതൽ വഴിത്താരയുടെ അലങ്കാരവും മരങ്ങളില്‍ നിറയെ തൂങ്ങിയ വിളക്കുകളും വിവിധ മൈതാനങ്ങളില്‍ ഒരുങ്ങിയ കലാസംഗീത വിരുന്നുകളും യുവാക്കള്‍ക്ക് ഇഷ്ടാനുഷരണം തെരഞ്ഞെടുക്കാന്‍ ഉണ്ടാക്കിയ പ്രാര്‍ത്ഥനാവേദികളും എന്നുവേണ്ട ക്ലാസുകള്‍ ശ്രവിക്കാൻ വട്ടമേശകള്ക്കു ചുറ്റുമായുള്ള ഇരിപ്പും ആരാധനയുടെ ഒരുക്കങ്ങളും എല്ലാം എല്ലാം ക്രിസ്തീയത വിരസമേയല്ല പിന്നേയോ അത് സൌന്ദര്യത്തിന്റെ വലിയ പെരുന്നാളാണ് എന്ന ബോധ്യം ഉണര്‍ത്താന്‍ പോരുന്നതായിരുന്നു.
എന്റെകയ്യില്‍ ജീസസ് യൂത്ത് പ്രോഗ്രാം ബ്രോഷറുകളുടെ നല്ലൊരു ശേഖരമുണ്ട്. ഏറെ സുന്ദരം, തീര്‍ത്തും വ്യത്യസ്ഥം - ഇവയില്‍ ചിലതു കാണുമ്പോള്‍ നാം പറഞ്ഞുപോകും. ഒരു പരിപാടിയുടെ സുപ്രധാന പടിയാണല്ലൊ അതിന്റെ അറിയിപ്പുമായി കയ്യിലെത്തുന്ന ലഘുലേഖ. പലപ്പോഴും അവിടെ തുടങ്ങും യുവത്വത്തിന്റെ ക്രിയാത്മക സമീപനം. അതിലെ എഴുത്തുകളും വരയും കുറിയും എന്തിനു പറയുന്നു അതിന്റെ രൂപം പോലും ഈ ആകര്‍ഷകമായ വ്യത്യസ്ഥതയുടെ ശക്തമായ പ്രകടനമാകും. അങ്ങനെ ഒരു ജീസസ് യൂത്ത് സമ്മേളനത്തില്‍ പ്രതീക്ഷിക്കാവുന്ന സര്‍ഗ്ഗാത്മക സമീപനത്തിന്റെ നാന്ദിയാകും പലപ്പോഴും ഈ അറിയിീപ്പുരേഖ.
പിന്നെ പരിപാടിയുടെ വേദിയായി. 88 ലെ ആദ്യ കാമ്പസ് മീറ്റില്‍ സെന്റ് തെരേസാസ് കോളേജിലെ പന്തലിനു പുറകിലായി തൂങ്ങിയ വലിയ വലയും അതിൽ പുഷ്പങ്ങള്‍കൊണ്ട് എഴുതിയ ലോഗോയും പേരും കണ്ടവരാരെങ്കിലും ശിഷ്ടകാലജീവിതത്തില്‍ അത് മറക്കുമോ? കഴിഞ്ഞ വര്‍ഷം തേവരകോളേജിലെ കോണ്‍ഫറന്‍സിന്റെ മുന്നിലെ കമാനം മാത്രമല്ല റെജിസ്റ്റേഷന്‍ കൌണ്ടര്‍ മുതൽ നൂറുകണക്കിന് ഒറിഗാമി പറവകള്‍ തീര്‍ത്ത വെള്ള പന്തലിലൂടെയുള്ള സമ്മേളന വേദിയിലേയ്ക്കുള്ള ആദ്യ പ്രവേശനം കേരളത്തിലങ്ങോളമിങ്ങോളം കോളേജുകളില്‍നിന്നെത്തിയവര്‍ എന്നും ഓര്‍ക്കും. അന്ന് അവിടത്തെ ഷൂട്ടിംഗ് മൈതാനത്ത് ഭീമാകാര മതിലിൽ ജീസസ് യൂത്ത് വരച്ച ഹെഡ്ഫോണ്‍ വച്ച് സുന്ദര പശ്ചാത്തലത്തില്‍ വിളങ്ങുന്ന ക്രിസ്തുവിന്റെ (ഗാഫിറ്റി ഇക്കഴിഞ്ഞ ദിവസവും അതിന്റെ ചിത്രം സഹിതം കൊച്ചിയിലെ മനോരമ പത്രം പരാമര്‍ശിക്കുന്നതു കണ്ടു. ഷെറി കുറച്ചു വര്‍ഷം മുന്‍പ് ആരാധനയ്ക്കായി ഒരുക്കിയ വലിയ മുന്തിരി പന്തലും കുട്ടകളില്‍ നിറയുന്ന അപ്പവും സ്റ്റേജിലെ വഞ്ചിയും വലയും ഒക്കെ ദൈവാത്മാവ് പ്രചോദിപ്പിച്ച ജീസസ് യൂത്ത് ക്രിയാത്മകതയുടെ മായാത്ത സുന്ദര ഓര്‍മകളാകും.
ഇവിടെ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ *“സനന്ദര്യത്തിന്റെ വഴി'' (വിയ പുള്‍ക്രിത്തൂദിനിസ്) ഓര്‍ക്കുന്നത് നല്ലതാണ്. നവസുവിശേഷവല്‍ക്കരണത്തിന്റെ സുപ്രധാന രീതി സനന്ദര്യത്തിന്റെ വഴിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. കൂടുതൽ അക്രൈസ്തവമായിത്തീര്‍ന്നിരിക്കുന്ന ഈ ലോകത്തില്‍ സുവിശേഷം പങ്കുവയ്ക്കാന്‍ ഏവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന സനന്ദര്യത്തിന്റെ സാര്‍വ്വലയകിക ഭാഷ അത്യന്താപേക്ഷിതമാണെന്ന് ആദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഇത് സുന്ദരമായതെല്ലാം രൂപപ്പെടുത്തിയ (സ്രഷ്ടാവിന്റെ വഴിയാണ്. സഭയുടെ ചരിത്ര പ്രയാണത്തില്‍ എണ്ണമറ്റ വിശുദ്ധര്‍ കലയും സനന്ദര്യവും ദൈവീകവഴിയിൽ ആവേശപൂര്‍വ്വം സ്വീകരിച്ചു. ദൈവീകരഹസ്യങ്ങള്‍ പഠിപ്പിക്കാനും (പ്രാര്‍ത്ഥനയില്‍ ഹൃദയമുയര്‍ത്താനും സഹായിക്കുന്ന മനോഹരമായ പ്രാര്‍ത്ഥനാലയങ്ങളും സുന്ദര രൂപങ്ങളും ചിതങ്ങളുമെല്ലാം ആദ്ധ്യാത്മികതയുടെ ഓന്നത്യമെന്നോണം വിവിധ കാലങ്ങളിലും ദേശങ്ങളിലും രൂപപ്പെട്ടു. ആ ദേവാലയങ്ങളും ആദ്ധ്യാത്മിക കലാസൃഷ്ടികളും അന്നും ഇന്നും നമ്മെ ശക്തമായി വിശ്വാസ വളര്‍ച്ചയില്‍ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ വിശ്വാസ രൂപീകരണ പദ്ധതിയിലും അതിനുള്ള വിവിധ പരിപാടികളിലും ജീസസ് യൂത്ത് മുന്നേറ്റം പ്രധാന ചേരുവയായി കാണുന്ന വിവിധ കലാ സങ്കേതങ്ങളുടെ ഉപയോഗം എല്ലാ കാലഘട്ടങ്ങളിലേയും സഭാജീവിതത്തിന്റെ തനത് ശൈലിതന്നെയാണ്. അത് ശക്തമായി തുടരുകയും ചെയ്യണം.
ഇന്നത്തെ യുവമനസുകളുടെ മുഖ്യശ്രതു ബോറടിയാണത്രെ. അതിൽ നിന്നും രക്ഷപെടാന്‍ ഏതൊരു *ഡിസ്റ്റാക്ക്ഷനും' അവര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഇന്നലെ കമ്പ്യൂട്ടറിലും ഇന്ന് സ്മാര്‍ട്ട് ഫോണിലും കണ്ണുനട്ടിരിക്കുന്ന യുവലോക്കം മറ്റെന്താണു സൂചിപ്പിക്കുന്നത്? യുവാക്കള്‍ക്കേ ഏറ്റം നന്നായി യുവാക്കളുടെ മാനസീകാവസ്ഥയും അവരുടെ ആവശ്യങ്ങലും അറിയാനാവൂ. യുവാക്കളാണ് യുവജനങ്ങളുടെ ഏറ്റം നല്ല സുവിശേഷ പ്രവര്‍ത്തകര്‍ എന്ന് സഭ ആവര്‍ത്തിച്ചു പറയുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്. ജീസസ് യൂത്ത്, മുന്നേറ്റത്തിന്റെ ഇന്നത്തെ വലിയ പ്രസക്തിയും ഇതുതന്നെ. ജീസസ് യൂത്ത് പ്രോഗ്രാമുകളിൽ വിളമ്പുന്ന കലാവൈഭവം കാണുന്നവരിലെ മൂല്യബോധനവും വിശ്വാസ ഉണര്‍ത്തലും ഈ മാനസിക പശ്ചാത്തലത്തില്‍ സുപ്രധാനം തന്നെ. എന്നാൽ അതിലും ഏറെ ഉയരത്തിലാണ് അതൊരുക്കാന്‍ ഒന്നിച്ചുകൂടി പ്രാർത്ഥിച്ചൊരുങ്ങി കൂട്ടായ്മയില്‍ സ്വപ്നം മെനഞ്ഞ് രാപകല്‍ നോക്കാതെ ഏതദ്ധ്വാനവും പുഞ്ചിരിയോടെ ഏറ്റെടുക്കുന്ന അണിയറ പ്രവര്‍ത്തകരുടെ വിശ്വാസ രൂപീകരണം. ചുരുക്കത്തിൽ മറ്റു പലതുമെന്നപോലെ ഇതും ഇരുതല മൂര്‍ച്ചയുള്ള രൂപീകരണ വാളാണ്. സാങ്കേതിക വിദ്യകളും കലാശൈലികളും മാറുന്നതിനൊപ്പം ഈ ജീസസ് യൂത്ത് ശുശ്രൂഷയും ആഴവും പരപ്പും നേടട്ടെ.
Comments
Post a Comment