ജീസസ്‌ യൂത്ത്‌ സംഗീതവഴികൾ (MJYR016)

 ജീസസ്‌ യൂത്ത്‌ സംഗീതവഴികൾ

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

കരിസ്മാറ്റിക്‌ നവീകരണം കടന്നുവന്നത്‌ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്രിസ്തീയ ഗാന ശൈലിയോടുകൂടെയായിരുന്നു. എന്റെ ആദ്യ അനുഭവം '76 ല്‍ സെന്റ്‌ തെരേസാസില്‍ നടന്ന ഒരു സെമിനാറിലായിരുന്നു. മൂന്നുപേര്‍ വചന പ്രഘോഷകര്‍, അവര്‍ തന്നെയാണ്‌ ഗാനങ്ങള്‍ പഠിപ്പിച്ചതും അതിനിടയ്ക്ക്‌ വചനം പങ്കവെച്ചതും. ഒരു അക്കോഡിയന്‍ മുന്നിൽ തൂക്കി റൂഫസച്ചന്‍, ഗിറ്റാറുമേന്തി ഫിയോ അച്ചന്‍, കൂട്ടത്തില്‍ നിറഞ്ഞ പുഞ്ചിരിയുമായി കൂടെപാടാന്‍ മാര്‍സലീനോ അച്ചനും. പാട്ടുകള്‍ പഠിക്കുകയും പാടുകയും ചെയ്യുന്നതിലുപരി പൊട്ടിച്ചിരിയും തമശകളും നിറഞ്ഞ ഏറേ ഹൃദ്യമായ സ്തുതിയുടെ ഒരാഘോഷം. ദൈവാനുഭവത്തിനൊപ്പം (ക്രിസ്തീയ സ്വാതന്ത്രത്തിന്റേയും ആഴമുള്ള സന്തോഷത്തിന്റേയും അനുഭവം കൂടെയാക്കാന്‍ അവിടത്തെ ഗാനാവതരണ ശൈലിയും ഏറെ സഹായിച്ചു.

അവിടെകേട്ട പാട്ടുകളുടെ രീതിയോ, അതും തീര്‍ത്തും വ്യത്യസ്തം. അന്ന്‌ കരിസ്മാറ്റിക്‌ ഗനങ്ങളെല്ലാം ഇംഗ്ലീഷില്‍ ആയിരുന്നെന്നു പറയേണ്ടതില്ലല്ലോ. അതിനു മുന്‍പ്‌ പരിചയിച്ചിട്ടുള്ള ക്രിസ്തീയ ഗനങ്ങളെല്ലാം മിക്കവാറും മൂന്ന്‌ 'സ്റ്റാന്‍സാ' യിൽ ക്രമീകരിച്ചു കവിതാത്മകമായി ചിട്ടപ്പെടുത്തി ആലപിക്കുന്നതായിരുന്നു. പക്ഷേ ഈ കരിസ്മാറ്റിക്‌ ഗാനങ്ങള്‍ മിക്കവാറും ഒരു ഖണ്ഡിക മാത്രം. സാധാരണ ഒരു ചെറുവചന ഭാഗം. അത്‌ ചെറുമാറ്റങ്ങളോടെ ആവര്‍ത്തിക്കുന്ന രീതി ഒരു പ്രയാസം കൂടാതെ ഏവര്‍ക്കും പഠിക്കാനും പിന്നീട്‌ തനിയെ ആകുമ്പോള്‍ ഒന്നു സ്വയം മൂളാനും സഹായിക്കുന്നതായിരുന്നു. കൂട്ടത്തില്‍ അവയുടെ ഈണങ്ങള്‍ കയ്യടിച്ചുപാടാനും പൂഞ്ചിരിക്കാനും ഒക്കെ സഹായിക്കുന്നവ. അതോടൊപ്പം വേറേ അനേക ഗാനങ്ങൾ സ്തുതിയുടേയും ആരാധനയുടേയും അഴങ്ങളിലേയ്ക്കു നയിക്കുന്നവയും. ചുരുക്കത്തില്‍ കരിസ്മാറ്റിക്‌ നവീകരണം സന്തോഷത്തിന്റെ ആദ്ധ്യാത്മികതയുമായി കടന്നുവന്നപ്പോള്‍ അതിന്‌ ഏറ്റവും അനുയോജ്യമായ ഗാനങ്ങളും കൂടെ അതോടൊപ്പം പ്രചരിച്ചു.

കേരളത്തിലെ കരിസ്മാറ്റിക്‌ നവീകരണം ആദ്യകാലങ്ങളിൽ ബോംബേയിലെ ഇംഗ്ലീഷ്‌ ഗ്രൂപ്പുകളില്‍ നിന്നാണ്‌ പറിച്ചുനടപ്പെട്ടത്‌. കുറച്ചു വര്‍ഷങ്ങള്‍ മിക്ക ധ്യാനങ്ങളും ഇംഗ്ലീഷിലും ആയിരുന്നു. മലയാളത്തിലേയ്ക്കുള്ള പറിച്ചുനടലിന്റെ രണ്ടുപ്രധാന പടികള്‍ “77 ൽ ആലുവായ്ക്കടുത്ത്‌ ലൊയോളയില്‍ വച്ച്‌ ജോ കിഴ്ക്കേടം അച്ചന്റെ നേതൃത്വത്തില്‍ നടന്ന പ്രഘോഷകരുടെ പരിശീലനവും അസ്സീസി ധ്യനകേന്ദത്തിന്റെ തുടക്കവുമായിരുന്നു. ഈ വളര്‍ച്ചയുടെ പടികളില്‍ ഒരു ആദ്യവെല്ലുവിളി അന്തര്‍ദ്ദേശീയ നിലവാരമുള്ള ഇംഗ്ലീഷ്‌ കരിസ്മാറ്റിക്‌ ഗാനങ്ങൾ മലയാളത്തിലേയ്ക്ക്‌ എങ്ങനെ പറിച്ചുനടും എന്നതായിരുന്നു. എന്നാല്‍ നാലഞ്ചു വര്‍ഷം കൊണ്ട്‌ വ്യക്തമായ ഒരു കരിസ്മാറ്റിക്‌ മലയാള സംഗീത ശാഖ കേരളത്തിൽ വേരുപാകി വളര്‍ന്നു.

മലയാള കരിസ്മാറ്റിക്‌ ഗാനങ്ങളുടെ ആദ്യ (ശമങ്ങള്‍ നല്ല പ്രചാരമുള്ള ഇംഗ്ലീഷ്‌ ഗാനങ്ങളുടെ അതേ ഈണത്തില്‍ മലയാള പരിഭാഷയായിരുന്നു. അതില്‍ നിന്നും വ്യത്യസ്ഥമായി ഒരു സുപ്രധാന കാല്‍ വയ്പു നടത്തിയത്‌ അതിനുമുന്‍പും അനേക നല്ല ഗാനങ്ങൾ രചിച്ചിട്ടുണ്ടായിരുന്ന ഫാ. ജോസഫ്‌ മനക്കില്‍ ആയിരുന്നു. 76 ഓണം അവധിക്ക്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്കായി ഒരു കരിസ്മാറ്റിക്‌ ധ്യാനം കളമശേരി സെന്റ്‌ പോള്‍സ്‌ കോളേജ്‌ ഹോസ്റ്റലില്‍ വച്ച്‌ മാസലീനോ അച്ചന്‍ നടത്തി. ആ ഹോസ്റ്റലിന്റെ വാര്‍ഡനായിരുന്ന മനക്കിൽ അച്ചനും അതില്‍ പങ്കെടുത്തു. ധ്യാനത്തെ തുടര്‍ന്ന്‌ അദ്ദേഹം ഒരു (പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ സജീവ ഭാഗമായി. ഒരു പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ശൈലി മനസിലാക്കി ഗാനരചനയ്ക്ക്‌ അച്ചന്‍ ശശമിച്ചത്‌ കുറേ നല്ല ഗാനങ്ങള്‍ രൂപപ്പെടാന്‍ ഇടയാകി. ഒന്നു ചിന്തിച്ചാൽ കേരളത്തിലെ കരിസ്മാറ്റിക്‌ ഗാനശാഖയിൽ ഒരു സജീവകൂട്ടായ്മയെ മനസ്സിൽകണ്ടു രചിച്ച ഗാനങ്ങളുടെ അഭാവം ഇപ്പോഴും അനുഭവപ്പെടാറുണ്ട്‌. “ദൈവപിതാവേ അങ്ങയെ ഞാന്‍”, *ജീവിക്കും ദൈവത്തില്‍ അരൂപിയെ, *നിന്റെ അരുവിയില്‍ അണഞ്ഞിടുവാൻ' എന്നു തുടങ്ങി അനേക ആത്മനിറവുള്ള ഗാനങ്ങള്‍ മനക്കിലച്ചന്‍ ഈ പുതുഗാനശാഖബയ്ക്ക്‌ സംഭാവനചെയ്തു. മറ്റു മലയാള ഗാനങ്ങളില്‍നിന്നു ഈ പാട്ടുകള്ക്കുള്ള ഘടനാപരമായ വ്യത്യാസം ഒന്നു ശ്രദ്ധിച്ചാൽ

മനസിലാക്കാം. ഏറെ താമസിയാതെ അസ്റിസി ധ്യാനകേന്ദ്രം മുന്‍ കൈയ്യെടുത്ത്‌ ധ്യാനങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന ഗാനശേഖരം തയ്യാറാക്കി പ്രസിദ്ധീകരണം തുടങ്ങി. അന്ന്‌ മംഗലപ്പുഴ സെമിനാരിയില്‍ പ്രൊഫസറായിരുന്ന പള്ളിക്കുന്നേല്‍ അച്ചനും അനേക ഗാനങ്ങള്‍ക്ക്‌ രൂപം നൽകി. പെന്തക്കോസ്താ പ്രസ്ഥാനങ്ങൾ ഉപയോഗിച്ചിരുന്ന പലഗാനങ്ങളും കത്തോലിക്കാ കരിസ്മാറ്റിക്‌ നവീകരണം സ്വീകരിച്ച്‌ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട്‌ വിന്‍സന്‍ഷ്യന്‍ വൈദീകരുടെ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളും തുടര്‍ന്ന്‌ ഡിവൈന്‍ ധ്യാനകേന്ദ്രവുമായം ബന്ധപ്പെട്ട്‌ ഒരു നീണ്ടനിര ഗാനങ്ങള്‍ രൂപപ്പെട്ടു. എന്നാല്‍ ഇതിലെല്ലാം ഉപരി ഈ ഗാനമേഖലയെ മാറ്റിമറിച്ച രണ്ടു കാര്യങ്ങള്‍ ഒരു സമയത്ത്‌ അങ്ങാമിങ്ങോളം സംഘടിപ്പിക്കപ്പെടുമായിരുന്ന വലിയ കണ്‍വെൺഷനുകളും പിന്നെ കാസറ്റ്‌/ മ്യസിക്‌ ആല്‍ബം ഇന്‍ഡ്രസ്ത്ിയും ആയിരിക്കണം. എല്ലാ കണ്‍വെന്‍ഷനു വേണ്ടിയും വിപുലമായ ഒരു മ്യൂസിക്‌ മിനിസ്റ്റി അത്യാവശ്യമായി വന്നു. കൂട്ടത്തില്‍ കുറച്ച്‌ പുതിയ പാട്ടുകളും അതിന്റെ ഒരു കാസറ്റും പുറത്തിറങ്ങണം. ഈ വസ്തുതകളെല്ലാം കേരള നവീകരണ ഗാനശാഖയ്ക്ക്‌ ഒരു തനതായ രൂപവും ഭാവവും കൈവരിക്കാൻ ഇടയാക്കി.

ജീസസ്‌ യൂത്തിലെ സംഗീത വളര്‍ച്ചയോ?

കേരളത്തില്‍ മുന്നേറ്റത്തിന്റെ തുടക്കവും വളര്‍ച്ചയും ഇവിടത്തെ കരിസ്മാറ്റിക്‌ നവീകരണത്തിന്റെ അവിഭാജ്യഭാഗമായിട്ടായിരുന്നല്ലോ. സംഗീത വളര്‍ച്ചയുടെ കാര്യത്തിലും ഈ പശ്ചാത്തലം നിര്‍ണ്ണയകമായി. ആദ്യകാലങ്ങളിലെ യുവജന പരിപാടികള്‍ മിക്കവാറും ഇംഗ്ലീഷില്‍ ആയിരുന്നു. അതിനോടൊപ്പം ദേശീയ യുവജന പരിശീലനങ്ങളിലെ പ്രത്യേകിച്ച്‌ എല്ലാ മെയ്‌ മാസങ്ങളില്‍ സാധാരണ ബാംഗളൂര്‍ വച്ച്‌ നടത്തിയിരുന്ന പരിപാടികളിലെ സജീവ പങ്കാളിത്തം ഇംഗ്ലീഷ്‌ പാട്ടുകളുടെ ഉപയോഗം കാര്യക്ഷമമായി തുടരാന്‍ ഇടയാക്കി. അങ്ങനെ നാട്ടിൽ അങ്ങോളമിങ്ങോളം രൂപം കൊണ്ട കരിസ്മാറ്റിക്‌ മലയാള ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം ഇംഗ്ലീഷ്‌ പാട്ടുകളും ഉപയോഗിക്കുന്ന ശൈലി ജീസസ്‌ യൂത്തിൽ പതിവായി. അത്‌ ഇന്നും തുടരുന്നു.

ആദ്യം മുതലേ ധ്യാനങ്ങള്ക്കും കണ്‍വെന്‍ഷനുകള്ക്കും സംഗീതമൊരുക്കുന്നത്‌ യുവജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണല്ലോ. അങ്ങനെ എണ്‍പതുകളുടെ ആരംഭത്തില്‍ തന്നെ യുവജന മ്യൂസിക്‌ മിനി(സ്റ്റികള്‍ എവിടേയും രൂപപ്പെട്ടു. ഇതിൽ നിന്നു വ്യത്യസ്തമായി സംഗീത ശുശ്രൂഷ രൂപപ്പെട്ടത്ത്‌ കുറച്ച്‌ ധ്യാനകേന്ദ്രങ്ങളില്‍ മാത്രമായിരുന്നു. ഇതില്‍ ഓര്‍ക്കവുന്ന ചില നാഴികകല്ലുകള്‍ '78 മുതൽ എറിക്‌ പിൻഹീരോയുടെ സജീവസാന്നിദ്ധ്യത്തിൽ തുടര്‍ന്ന ഇംഗ്ലീഷ്‌ ഗാനങ്ങളുടെ ഉപയോഗം, '82 മുതല്‍ ഫസ്റ്റ്‌ലൈന്‍ അംഗങ്ങളുടെ താല്ലര്യത്തിൽ വിവിധ സോണുകളില്‍ രൂപപ്പെട്ട സോണല്‍ മ്യൂസിക്‌ ഗ്രൂപ്പുകള്‍, “ജീസസ്‌ യൂത്ത്‌ 85' ൽ ചങ്ങനാശ്ശേരി ജോണിച്ചന്റെ നേതൃത്വത്തിലെ ഗാന ശുശ്രൂഷ, 'യേശുവിൻ യുവാക്കള്‍ നാം” തുടങ്ങിയ ഗാനങ്ങള്‍, തുടര്‍ന്ന്‌ 9 മിനിസസ്റ്റികളില്‍ ഒന്നായി സംഗീത ശുശ്രൂഷയുടെ വ്യപനം, '88 ലെ കാമ്പസ്‌ മീറ്റ്‌ മുതല്‍ തദേവൂസ്‌ അച്ചന്റെ രചനയിൽ വന്ന യുവജന സംസ്കാര ഗാനങ്ങള്‍, '89 ലെ ദേശീയ കണ്‍വെന്‍ഷന്‌ ഉരുളിയാനിക്കല്‍ അച്ചന്റേയും മനോജ്‌ സണ്ണിയുടേയും നേതൃത്വത്തിൽ രൂപപ്പെട്ട സംഗീത ശുശ്രൂഷയും കുറേനല്ല ഗാനങ്ങളും, അപ്പോള്‍ തന്നെ രൂപപ്പെട്ട ഇംഗ്ലീഷ്‌ (ഗൂപ്പും, കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ *റെക്‌സ്‌ ബാന്റ്‌' എന്ന പേരിലുള്ള അതിന്റെ വളര്‍ച്ച. പിന്നെ ജീസസ്‌ യൂത്തിന്റെ അറിയപ്പെടുന്ന ഒരു മുഖമായി 'റെക്‌സ്‌ ബാന്റിന്റെ സ്റ്റേജ്‌ അവതരണങ്ങളും പല സംഗീത ആല്‍ബങ്ങളും, 90 ലെ *സിങ്ങ്‌ ഹല്ലെലൂയ” ഗാനശേഖരവും അതിന്റെ തുടര്‍ പതിപ്പുകളും, റെക്സ്‌ ബാന്റിന്റെ താല്ലര്യത്തില്‍ അരങ്ങേറിയ മ്യൂസിക്‌ റിട്രീറ്റുകള്‍, പുതു ബാന്റുകളുടെ വളര്‍ച്ച എന്നു തുടങ്ങിയവയാണ്‌.

വൈവിധ്യമാര്‍ന്ന ഗാന ശൈലികൾ

ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തില്‍ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ഗാനങ്ങള്‍ വളരെ അധികമുണ്ട്‌. ഇതിനിടെ ഒരു അന്തര്‍ദ്ദേശീയ മുന്നേറ്റമായി കഴിഞ്ഞപ്പോള്‍ പ്രാദേശികമായ വ്യത്യാസങ്ങളും ഗാനങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമാണ്‌. ഈ ഗാനശേഖരത്തെ ഒന്നു

തരംതിരിക്കുക അത്ര എളുപ്പമല്ലെ. മുന്നേറ്റത്തിലെ പ്രയോഗികതയെ മുന്നിൽ കണ്ട്‌ അഞ്ചു ശീര്‍ഷകങ്ങളില്‍ ഇവയെ കാണാമെന്നു തോന്നുന്നു. ഇവയില്‍ പലതും പല ഗണങ്ങളിലും അനുയോജ്യവുമാകും എന്നകാര്യം ഇവിടെ വിസ്മരിക്കുന്നില്ല.

1. ഊഷ്മള ബന്ധങ്ങളും കൂട്ടായ്മയിലെ സ്വാതന്ത്യവും വളര്‍ത്താനുള്ള ഈരടികൾ: പൊട്ടിച്ചിരിക്കാനും ആഗ്യങ്ങൾ കാണിക്കാനും ഒരുതരം “ഐസ്‌ ബ്രെയ്ക്കുറായി? ഉപയോഗിക്കാനും പറ്റുന്ന ഗാനങ്ങള്‍ മാതൃഭാഷയിൽ കുറവെങ്കിലും മറ്റുഭാഷകളില്‍ ധാരാളമുണ്ട്‌. മുന്നേറ്റത്തിൽ ആക്ഷന്‍ സോങ്ങുകളും മറ്റും കാര്യമായി ഉപയോഗിക്കുന്നുമുണ്ട്‌.

2. വിഷയ വിചിന്തന ഗാനങ്ങൾ: ദൈവസ്നേഹം, ക്ഷമ, പശ്ചാത്താപം, ദൈവാത്മാവിന്റെ പ്രവര്‍ത്തനം എന്നു തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പഠന ഗാനങ്ങള്‍ ഇന്ന്‌ ഏറെയുണ്ട്‌. ബൈബിള്‍ വാക്യങ്ങൾ കൃത്യമായി മനസിൽ പതിയാനുള്ള ഗാനങ്ങളും ഇംഗ്ലീഷില്‍ അധികമുണ്ട്‌.

3. പ്രാര്‍ത്ഥന, സ്തുതി, ആരാധനാ ഗാനങ്ങള്‍: ഒരു പ്രാര്‍ത്ഥനാ സമ്മേളനത്തിന്റേയാോ ധ്യാനത്തിന്റേയോ ദൈവാരാധനയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഈ ഗാനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഏറെ ലഭ്യമാണ്‌. ഇംഗ്ലീഷില്‍ ഏറേ മേയ് വഴക്കമുള്ള രണ്ടോ നാലോ വരി യിലൊതുങ്ങുന്ന ഗാനങ്ങൾ വളരെയേറെയാണ്‌. മലയാളിയുടെ “മസിൽ പിടുത്തത്തിൽ മലയാളത്തിലുള്ള ചെറുശീലുകള്‍ അത്രയൊന്നും രൂപപ്പെട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു.

4. ആരാധന്രകമ ഗാനങ്ങള്‍: ദിവ്യബലി, പരിശുദ്ധകര്‍ബാനയുടെ ആരാധന എന്നിവയുടെ പാട്ടുകള്‍ മറ്റു പരമ്പരാഗത പ്രാര്‍ത്ഥനയുടെ ഗാനങ്ങള്‍ എന്നിവ പ്രത്യേകം തന്നെ കാണണം.

5. സംഗീതാവിഷ്ക്കരണ ഗാനങ്ങൾ: വലിയ കരിസ്മാറ്റിക്‌ കണ്‍വെന്‍ഷനുകളും പൊതു പ്രഘോഷണങ്ങളും സ്റ്റേജുകളില്‍ കാര്യക്ഷമതയോടെ അവതരിപ്പിക്കാവുന്ന ഗാനങ്ങൾ അത്യാവശ്യമാക്കിതീര്‍ത്തു. യുവതലമുറയ്ക്ക്‌ ഏറെ വര്‍ണാഭമായ അവതരണ സാദ്ധ്യതകളുള്ള ഈ പാട്ടുകളോടുള്ള താല്പര്യം എടുത്തുപറയണം. ഈ സാദ്ധ്യതകളാണ്‌ ജീസസ്‌ യൂത്ത്‌ സംഗീത ബാനറുകളും ഇന്ന്‌ ശക്തമായി ഉപയോഗിച്ച്‌ അനേകരെ കൂട്ടായ്മയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നത്‌.

ഇന്നിപ്പോള്‍ തെയ്സെ പാട്ടുകളും ബജനുകളും വിവിധ ഭാഷകളില്‍ നിന്നു കടമെടുക്കുന്ന ശീലുകളുമെല്ലാം ജീസസ്‌ യൂത്ത്‌ ഗാനശേഖരത്തിന്റെ സജീവ ഭാഗമാണ്‌. അങ്ങനെ മുന്നേറ്റത്തിന്റെ ആത്മീയ ചൈതന്യത്തിന്റേയും സുവിശേഷവല്‍ക്കരണ ചലനാത്മകതയുടേയും പ്രധാന ചേരുവയായി വൈവിധ്യമാര്‍ന്ന ഈ സംഗീത ശൈലികള്‍ ജീവന്‍ പകരുന്നു. ഇനിയും ഈ ശുശ്രൂഷ വളര്‍ച്ചയുടെ പടികൾ കയറുമെന്നതിൽ സംശയമില്ല.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)