ജെ വൈ ഇടവകകളിൽ - പുനര്‍സൃഷ്ടി തേടുന്ന കത്തോലിക്കാ തനിമ (MJYR 018)

 ജെ വൈ ഇടവകകളിൽ - പുനര്‍സൃഷ്ടി തേടുന്ന കത്തോലിക്കാ തനിമ

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

വളര്‍ന്ന വഴികള്‍ ഒരുവന്‌ നിര്‍ണ്ണായകമായ സ്വാധീനമാകുമെന്ന്‌ നമുക്കറിയാം. ഒരു ഗ്രൂപ്പിനെ സംബന്ധിച്ചു അതുതന്നെയാണു യാഥാര്‍ത്ഥ്യം. ജീസസ്‌ യൂത്ത്‌ മുന്നേറ്റം രൂപം കൊണ്ടത്‌ ഏറെ പ്രത്യേകതകളുണ്ടായിരുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തിലെ കത്തോലിക്കാ വിശ്വാസ സാമൂഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നല്ലോ. രണ്ടുമൂന്നു പതിറ്റാണ്ടുകൊണ്ട്‌ ദേശീയവും അന്തര്‍ദ്ദേശീയവുമായി മുന്നേറ്റം പടര്‍ന്നു പന്തലിച്ച്‌ പുത്തന്‍ രൂപവും വെല്ലുവിളികളും പ്രസക്തിയും തേടുമ്പോള്‍ നവനേതൃത്വത്തിനുണ്ടാകേണ്ട ഗുണഗണങ്ങളെക്കുറിച്ച്‌ യേശുനാഥന്‍ പറഞ്ഞ സാദൃശ്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. “തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥന്‍? (മത്താ 13:52). കേരളത്തിലെ കത്തോലിക്കാ പശ്ചാത്തലം പ്രത്യേകിച്ച്‌ ആരംഭകാലങ്ങളിലെ സാഹചര്യങ്ങൾ മുന്നേറ്റത്തിന്റെ ശൈലികളെ രൂപപ്പെടുത്തുന്നതില്‍ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌.

ആഴവും വൈവിധ്യവുമാര്‍ന്ന ഒരു ക്രിസ്തീയ ചരിത്രത്തിനും പാരമ്പര്യത്തിനും അവകാശികളാണ്‌ കേരളീയര്‍. ഒരപ്പസ്തോല തുടര്‍ച്ച ഈ നാടിനു സ്വന്തം. ഇവിടത്തെ കുടുംബങ്ങളുടെ വിശ്വാസ തീക്ഷ്ണതയും സഭാജീവിതത്തിലുള്ള സജീവ പങ്കാളിത്തവും തീര്‍ച്ചയായും ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്‌ പൈതൃകമായി ലഭിച്ചിട്ടുണ്ട്‌. ഈ വിശ്വാസ തീക്ഷ്ണതയുടെ തുടര്‍ച്ചതന്നെയാണല്ലോ കേരളമണ്ണില്‍ നിന്നുള്ള സ മൃദ്ധമായ ദൈവവിളി. ഈ പ്രേഷിത ചൈതന്യവും ഈ നാട്ടിൽ നിന്നു വളര്‍ന്നു പടര്‍ന്ന ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്‌.

കൂട്ടത്തില്‍ മൂന്നു കത്തോലിക്കാ വ്യക്തിസഭകളുടെ ഒന്നിച്ചുവരവും സഹകരണവും മുന്നേറ്റത്തിന്റെ തനിമ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം വഹിച്ചിട്ടുണ്ട്‌. ഇതിനാൽ തന്നെ വൈവിധ്യത്തില്‍ ഒന്നിച്ചുനില്ക്കുന്ന സാര്‍വ്വതിക സഭയില്‍ നിരന്തര തുറവിയൊടും അനുരഞ്ജന മനോഭാവത്തോടും വളരുക ജീസസ്‌ യൂത്തിന്‌ എന്നും ആവശ്യമായി വന്നിട്ടുണ്ട്‌. ഇതിന്റെ ഒരു പ്രായോഗിക വശം മൂന്നു റീത്തിലെ ദിവ്യബലിയര്‍പ്പണവും മുന്നേറ്റത്തിലെ എല്ലാ സജീവ അംഗങ്ങള്‍ക്കും ഏറെ സുപരിചിതമാണ്‌ എന്നതാണ്‌. കത്തോലിക്കാ സഭയിലെ മംറ്റേതെങ്കിലും മുന്നേറ്റത്തിന്‌ ഈ ഒരു സമ്പത്ത്‌ സ്വന്തമായുണ്ടോ എന്നറിഞ്ഞുകൂടാ. ഇതിനു പുറമേയാണ്‌ മറ്റു സഭാ പാരമ്പര്യങ്ങളുമായുള്ള അടുത്ത പരിചയവും മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവരുമായുള്ള സഹവര്‍ത്തിത്വം. ഈ അനുദിന യാഥാര്‍ത്ഥ്യങ്ങളെല്ലാം ജീസസ്‌ യൂത്തിനെ പല രീതിയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌.

ഇതിന്‌ മറ്റോരു വശമുണ്ടല്ലോ. മുന്നേറ്റവളര്‍ച്ചയുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന കത്തോലിക്കാ ജീവിതത്തിന്റെ ചില പരാധീനതകളും ജീസസ്‌ യൂത്തിന്റെ പലരീതിയില്‍ സ്വാധീനിച്ചു. സഭയില്‍ അല്‍മായര്‍ നയിക്കപെടേണ്ട കുഞ്ഞാടുകള്‍ മാത്രം എന്ന സമീപനം പ്രബുദ്ധമായ നേതൃത്വഗുണമുള്ളവരുടെ അഭാവത്തില്‍ കലാശിച്ചു. ഇംഗ്ലീഷില്‍ *പേ, പ്രേ, ഒബേ' എന്നവാക്കുകളില്‍ വിശ്വാസികളുടെ ദയത്യം തീരും എന്ന്‌ നര്‍മ്മഭാവത്തില്‍ പരാമര്‍ശിക്കാറുണ്ടല്ലോ. സഭയുമായി ബന്ധപ്പെട്ട ദൈവശാസ്ത്രം, കാനോന നിയമം, സഭാചരിത്രം, ബൈബില്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിൽ എന്നും സാധരണ വിശ്വാസിക്ക്‌ അപ്രാപ്യമയിരുന്നു. അതിനാല്‍ തന്നെ കുറേ ഭക്തിപപരസ്ഥാനങ്ങളില്‍ ഒതുങ്ങുന്ന കത്തോലിക്ക ആദ്ധ്യത്മികയാണ്‌ പൊതുവേ സാധാരണ വിശ്വാസികള്‍ക്ക്‌ സ്വന്തമായുണ്ടായത്‌. സജീവ കത്തോലിക്കാ ജീവിതം ആഘോഷമായ പ്രാര്‍ത്ഥനകളില്‍ ഒതുങ്ങി. വിശ്വാസ സം പുഷ്ടമായ അനുദിന ജീവിതം, (പ്രബുദ്ധമായ വിശ്വാസ പഠനം, ആഴമുള്ള പ്രാര്‍ത്ഥന, അര്‍ത്ഥപൂര്‍ണ്ണമായ കൂട്ടായ്മകള്‍, സുവിശേഷ ദയത്യം, എന്തിന്‌ ആധുര ശുശ്രൂഷപോലും കേരളത്തിലെ സാധാരണ വിശ്വാസിക്ക്‌ അപരിചിതമാണ്‌. ഇതിനൊക്കെ മേലേയണ്‍ ഇടവക, രൂപത, റീത്ത്‌ എന്നിവയുടെ പേരിലുള്ള മത്സരമനോഭാവവും ആന്തരിക സ്പദദ്ധകളും.

പുതുവഴികളൊരുക്കി നവീകരണ മുന്നേറ്റം

ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ രണ്ടാം വത്തിക്കാന്‍ കണ്‍സില്‍ തരംഗം പുതിയൊരു ചിന്താധാര സഭയില്‍ തുറന്നു. സഭ പങ്കാളിത്തവേദിയാണ്‌, അതൊരു സ്നേഹ കൂട്ടായ്മയായി മുന്നേറണം, അല്‍മായര്‍ക്ക്‌ സഭയിൽ ഒരു പ്രത്യേക ദയത്യവും ആദരണീയതയുമുണ്ട്‌, വചനം സഭാജീവിത ശക്തിസ്രോതസ്സാണ്‌, സഭയും അതിലെ ഓരോ വ്യക്തിയും മിഷനറിയാണ്‌ എന്നു തുടങ്ങി അടിസ്ഥാനപരമായി സഭാജീവിതത്തില്‍ മാറ്റം വരുത്താന്‍ പോരുന്ന പുത്തന്‍ കാഴ്ചപ്പാട്‌ കണ്‍സില്‍ മുന്നോട്ടു വച്ചു. പക്ഷേ കേരള സഭയില്‍ ഈ വിപ്ലവ ചിന്തകൾ പുസ്തകങ്ങളിലും സെമിനാരികളിലെ അക്കാഡമിക്‌ ചർച്ചകളിലും ഒതുങ്ങി എന്നു പറയുന്നതാകും സത്യം.

പക്ഷേ 1976 മുതല്‍ കടന്നുവന്ന കരിസ്മാറ്റിക്‌ നവീകരണം ഒരുപക്ഷേ വളരെ വ്യത്യസ്ഥമായ സമീപനത്തിലൂടെ കണ്‍സില്‍ അംഗീകരിച്ച പുതു സമീപനങ്ങള്‍ പ്രചരിപ്പിച്ചു. പലരും അതിനെ ഒരു ധ്യാന്രപസ്ഥാനമായേ കണ്ടുള്ളൂ. അത്ഭുതങ്ങളിലും അടയാളങ്ങളിലും ഈ മുന്നേറ്റത്തെ തളച്ചിടാനും പലരും ശമിച്ചു. എന്നാൽ ഈ നവീകരണത്തിന്റെ സുപ്രധാന ഫലങ്ങൾ രോഗശാന്തിയും അസാദ്ധ്യ കാര്യസിദ്ധിയുമല്ലായിരുന്നു പിന്നേയോ പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ അനുഭവവും, അല്‍മായരുടെ ആത്മവിശ്വാസ വളര്‍ച്ചയും, ബൈബിൾ ഉപയോഗത്തിന്റെ വ്യാപനവും, പുത്തന്‍ സുവിശേഷവൽക്കരണ കാല്‍വയ്പുകളും, സഭയിലെ വിവിധ മേഖലയിലുള്ള ഒരു (ഗാസ്‌ റൂട്ട്‌ ഉണര്‍വ്വും ഒക്കെയായിരുന്നു. ചുരുക്കത്തിൽ കയണ്‍സിലിലെ സഭാപിതാക്കന്മാരുടെ സ്വപ്‌നങ്ങൾ പരിശുദ്ധാത്മാവ്‌ സഭയിൽ നിവര്‍ത്തിതമാക്കിയത്‌ കരിസ്മാറ്റിക്‌ നവീകരണത്തിലൂടെയായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല.

ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ അടിസ്ഥാനങ്ങള്‍ തിരിച്ചറിയാന്‍ ഈ കരിസ്മാറ്റിക്‌ പൈതൃകം ശരിയായി മനസിലാക്കണം, സഭയുടെ ചിന്താഗതികൾക്കു മൂര്‍ച്ചകൂട്ടിയ രണ്ടാംവത്തിക്കാന്‍ കയൺസിലും ആചലനങ്ങൾ ജനസാമാന്യത്തിലെത്തിച്ച ദൈവാത്മ ഇടപെടലും. അതുകൊണ്ടുതന്നെ ജീസസ്‌ യൂത്തിന്റെ സഭാത്മകത ഏറെ പ്രത്യേകതകളുള്ളതാണ്‌. മുന്നേറ്റത്തിന്റെ “സിക്‌സ്‌ പില്ലറുകളില്‍' കൂദാശകളെക്കുറിച്ചുള്ള പരാമര്‍ശം കൂടെകൂടെയുള്ള ദിവ്യബലി പങ്കാളിത്തം മാത്രമല്ല. അതിലുപരി ലോകത്തില്‍ സമാഗതമായിക്കൊണ്ടിരിക്കുന്ന ദൈവരാജ്യത്തിന്റെ കൂദാശയായ സഭയിലെ സജീവ സാന്നിദ്ധ്യമാണത്‌. സുന്ദരിയായി ഉടുത്തൊരുങ്ങുന്ന ആ കല്യാണപെണ്ണിനെ മനസിലാക്കാനും ഇഷ്ടപ്പെടാനും അങ്ങനെ രൂപപ്പെടുന്ന ഒരു പുതുജീവിത ശൈലി വളര്‍ത്താനുമുള്ള നല്ല വഴിയാണ്‌ ജീസസ്‌ യൂത്ത്‌.

ചരിത്രപരമായി ജീസസ്‌ യൂത്തിലെ സഭാ പങ്കാളിത്തത്തിലുള്ള വളര്‍ച്ചയുടെ പടികൾ സുസ്ഥിരതയോടെ വളരുന്നതും ബഹുമുഖത്വമാര്‍ന്നതുമാണ്‌. *78 ഒക്ടോബറില്‍ ജോൺ പോൾ രണ്ടാമന്റെ കടന്നുവരവും അദ്ദേഹത്തിന്റെ യുവത്വാഭിമുഖ്യവും നവസുവിശേഷവല്‍ക്കരണാഹ്വാനവും മുന്നേറ്റത്തിലെ ആദ്യകാല നേതൃത്വത്തെ ഏറേ സ്വാധീനിച്ചു. 83 മുതല്‍ ഫാസ്റ്റ്‌ ലൈൻ ഗ്രൂപ്പിൽ നിരന്തരമായി നടന്ന ചര്‍ച്ചകളും അവിടെ ഉരുത്തിരിഞ്ഞ പരീക്ഷണ (ശമങ്ങളും സഭയിലെ ഈ മുന്നേറ്റത്തിന്റെ സ്ഥാനം വ്യക്തമാക്കപ്പെട്ടു. അവിടെയാണ്‌ ജീസസ്‌ യൂത്ത്‌ രൂപീകരണ ശൈലികര്‍ മെനഞ്ഞെടുക്കപ്പെട്ടത്‌. പാപ്പ ആഹ്വാനം ചെയ്ത്‌ യുവജന വര്‍ഷാചരണത്തിലുള്ള പങ്കാളിത്തവും നമ്മുടെ സ്വന്തമായ പാതയൊരുക്കലും സഭയിലെ അസ്ഥിത്വം ഒരു നിഷ്്‌(കിയ സാന്നിദ്ധ്യമല്ല മറിച്ച്‌ ഒരു (ക്രിയാത്മക ഇടപെടലാണെന്ന ശൈലി ആഴപ്പെടാന്‍ ഇടയാക്കി. 88 ലെ തെയ്സെ സമൂഹവുമായുള്ള അടുത്ത ഇടപെടലുകളുടെ തുടക്കവും ആവര്‍ഷം തന്നെ “ഫോക്കൊലാരെ' മുന്നേറ്റവുമായി തുടരുന്ന ബന്ധങ്ങള്‍ ആരംഭിച്ചതും ജീസസ്‌ യൂത്തിനു സഭയില്‍ ഒരു പുത്തൻ തനിമ രൂപപ്പെടുന്നതിനു പലരീതികളില്‍ സഹായിച്ചു. അത്‌ സഭയിലെ മറ്റു മുന്നേറ്റങ്ങളുമായി പിന്നീടുണ്ടായ നല്ല ബന്ധങ്ങള്ക്കു തുടക്കവുമായി.

*90 ല്‍ അങ്കമാലില്‍ നടന്ന 'പാരിഷ്‌ ഫെസ്റ്റ്‌ 90' നുള്ള ഒരുക്ക ചിന്തകളും ആ സമ്മേളനവും മുന്നേറ്റത്തിന്റെ സഭയിലുള്ള സാന്നിദ്ധ്യത്തിനു കൃത്യത വളര്‍ത്താന്‍ സഹായകമായി. മുന്നേറ്റത്തിൽ 1896 ഓടെ സഭാ ചരിത്രമറിയാനും സഭാപഠനരേഖകള്‍ അടുത്തറിയാനും വലിയൊരു ശ്രമമായി. രണ്ടായിരമാണ്ടിലെ മഹാജൂബിലി ആഘോഷങ്ങളിലെ പങ്കാളിത്തത്തോടെ ജീസസ്‌ യൂത്ത്‌ സഭയിലെ വിവിധ അന്തര്‍ദ്ദേശീയ സംവിധാനങ്ങളുമായി പരിചയപ്പെട്ടു. തുടര്‍ന്ന്‌ ആ ബന്ധങ്ങളില്‍ ആഴപ്പെടുകയും ചെയ്തു.

ഒരു സെക്കുലര്‍ പശ്ചാത്തലത്തിലാണ്‌ ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തനം ഏറെ ശക്തം എന്നു പറയാറുണ്ട്‌. അല്‍മായരെക്കുറിച്ചുള്ള സഭയുടെ കാട്ച്ചപ്പാടനുസരിച്ച്‌ ഒരു അല്‍മായ മുന്നേറ്റം അങ്ങനെയാകുകയും വേണം. എന്നാല്‍ ജീസസ്‌ യൂത്തിന്‌ തനതായ ഇടവക സാന്നിദ്ധ്യവുമുണ്ട്‌. ഒരു നല്ല ജീസസ്‌ യൂത്ത്‌ ഒരിടവകയിലുണ്ടെങ്കിൽ അവിടെ ഒരു ജീസസ്‌ യൂത്ത്‌ ഗ്രൂപ്പ്‌ സജീവമായി വളരുന്നെങ്കില്‍ വലിയൊരു ചലനത്തിനും നല്ലമാറ്റത്തിനും ആരംഭമാകുമ അത്‌. അതിന്‌ എത്രയോ ഉദാഹരണങ്ങള്‍! മുന്നേറ്റത്തിന്റെ ഇടവക ഗ്രൂപ്പുകളുടെ രീതി ആഗോള സഭാ ദര്‍ശനത്തോടെയുള്ള സ്വന്ത സാഹചര്യത്തിലുള്ള മിഷനറി ഇടപെടലാണ്‌. ഒരു ജീസസ്‌ യൂത്ത്‌ ഇടവക സമൂഹം ഇങ്ങനെയാകുമ്പോഴാണ്‌ സഭയില്‍ അതൊരു ക്രിയാത്മക സാന്നിദ്ധ്യമാകുന്നത്‌.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)